കേരളത്തില്‍ ഇതിനോടകം വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്ന ‘ദി കേരള സ്റ്റോറി’ എന്ന സിനിമ കേരളത്തിനെതിരല്ലെന്ന് സിനിമയുടെ സംവിധായകന് സുദീപ്തോ സെന്‍. കേരളത്തെ അവഹേളിക്കുന്ന ഒരു പരാമര്‍ശം പോലും സിനിമയില്‍ ഇല്ലെന്നും ഒരു മതത്തിനും എതിരല്ലെന്നും സെന്‍ പറഞ്ഞു. ഭീകരതയ്ക്കെതിരെ മാത്രമാണ് പരാമര്‍ശം. സിനിമയ്ക്കായി ബിജെപിയുടെയോ കേന്ദ്ര സര്‍ക്കാരിന്റെയോ ഫണ്ട് സ്വീകരിച്ചിട്ടില്ല. രാഷ്ട്രീയ താല്പര്യങ്ങള്ക്ക് വേണ്ടിയല്ല സിനിമ തയാറാക്കിയതെന്നും സുദീപ്തോ സെന്‍ പറഞ്ഞു.സിനിമയില്‍ ലൗ ജിഹാദ് എന്ന പരാമര്‍ശമില്ലെന്നും സുദീപ്തോ സെന്‍ പറഞ്ഞു. പ്രണയം നടിച്ച് പെണ്‍കുട്ടികളെ ചതിയില്‍ പെടുത്തുന്നത് മാത്രമാണ് പരാമര്‍ശിക്കുന്നത്. മതപരിവര്‍ത്തനത്തിലൂടെ രാജ്യംവിട്ട പെണ്‍കുട്ടികളുടെ കണക്കില്‍ ഉറച്ചുനില്‍ക്കുന്നു. 32,000 പേരെക്കുറിച്ചുള്ള പരാമര്‍ശം സിനിമ കണ്ടാല്‍ ബോധ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയ്ക്കായി ഏഴു വര്‍ഷം ഗവേഷണം നടത്തി. സെന്‍സര്‍ ബോര്‍ഡ് രണ്ടു മാസം സിനിമ പരിശോധിച്ച ശേഷമാണ് പ്രദര്‍ശനാനുമതി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം സിനിമയ്ക്ക്…
Read MoreDay: May 2, 2023
‘ഒത്തിരി സ്നേഹത്തോടെ’… ലണ്ടനിൽ അടിച്ചുപൊളിച്ച് നമിത; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
ലണ്ടനിൽ അവധിക്കാലം ആഘോഷിക്കുന്ന നടി നമിത പ്രമോദിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. സഹോദരി അഖിതയ്ക്കൊപ്പമാണ് താരം അവധി ആഘോഷിക്കുന്നത്. ലണ്ടനിൽ ഉപരിപഠനം നടത്തുകയാണ് നമിതയുടെ സഹോദരി അഖിത. ലണ്ടനിൽ നിന്നും ഒത്തിരി സ്നേഹത്തോടെ എന്ന കുറിപ്പുമായാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. വെസ്റ്റേൺ ഡ്രെസിൽ സ്റ്റൈലിഷായാണ് നമിത ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്. 2011-ൽ രാജേഷ് പിള്ള സംവിധാനം ചെയ്ത ‘ട്രാഫിക്ക്’ എന്ന ചിത്രത്തിലൂടെയാണ് നമിത സിനിമ രംഗത്തേക്ക് എത്തുന്നത്. വിനിൽ സ്കറിയ വർഗീസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘രജ്നി’ ആണ് താരത്തിന്റെ പുതിയ ചിത്രം. സമ്മർടൗൺ കഫേ എന്ന പേരിൽ കൊച്ചി പനന്പള്ളി നഗറിൽ പുതിയ റെസ്റ്റോ കഫേയും താരം ആരംഭിച്ചിരുന്നു.
Read More10 കോടിയുടെ മാനനഷ്ടം; സ്വപ്ന സുരേഷിനെതിരേ എം.വി. ഗോവിന്ദന് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യും
കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇന്ന് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യും. തളിപ്പറമ്പ് കോടതിയില്‍ നേരിട്ട് ഹാജരായാണ് ഹര്‍ജി നല്‍കുക. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് എതിരായ പരാതി പിന്‍വലിക്കാന്‍ വിജേഷ് പിള്ള വഴി ഗോവിന്ദന് 30 കോടി വാഗ്ദാനം ചെയ്തെന്നായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തല്‍. ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും 10 കോടി രൂപ നഷ്ടപരിഹാരം വേണമെന്നുമാണ് മാനനഷ്ടക്കേസിലെ ആവശ്യം. നേരത്തെ, സമാന സംഭവത്തില്‍ സിപിഎം ഏരിയാ സെക്രട്ടറി നല്കിയ പരാതിയില്‍ പോലീസ് സ്വപ്നയ്ക്കെതിരേ കേസെടുത്തിരുന്നെങ്കിലും ഹൈക്കോടതി അന്വേഷണം തടഞ്ഞു.
Read Moreകടല്‍പ്പക്ഷികളെ തുരത്തിയോടിക്കാനുള്ള ജോലിയ്ക്കായി ഇംഗ്ലണ്ടിലേക്ക് പറക്കാം ! ജോലിയുടെ രീതികള്‍ ഇങ്ങനെ…
ഇംഗ്ലണ്ടിലേക്ക് ജോലിയ്ക്കായി ഒഴുകുന്ന മലയാളികളുടെ എണ്ണം അനുദിനം കൂടുകയാണ്. ഇപ്പോഴിതാ ഇംഗ്ലണ്ടില്‍ ജോലി കാംക്ഷിക്കുന്നവര്‍ക്ക് പുതിയൊരു അവസരം കൂടി വന്നു ചേര്‍ന്നിരിക്കുകയാണ്. ഇംഗ്ലണ്ടിലെ ലങ്കാഷെയറിലുള്ള ബ്ലാക്ക്പൂള്‍ സൂവില്‍ വളരെ വ്യത്യസ്ത്യമായ ഒരു ജോലിയ്ക്കായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. മൃഗശാലയില്‍ ശല്യമുണ്ടാക്കുന്ന കടല്‍പ്പക്ഷികളെ തുരത്തിയോടിക്കുക എന്നതാണ് ജോലി. വെറുതെ കൈ കൊട്ടി ഓടിക്കുന്ന പരിപാടിയല്ല, മറിച്ച് പക്ഷിയെന്ന് തോന്നിക്കുന്ന തരത്തിലുള്ള കോസ്റ്റ്യും അണിഞ്ഞ് ഭയപ്പെടുത്തി വേണം പക്ഷികളെ ഓടിക്കാന്‍. ഈ ജോലിയുടെ എക്സൈറ്റിങ് ഫാക്ടറും അതുതന്നെയാണ്.
Read Moreഊരാളുങ്കല്‍ കേരളത്തിലെ അദാനി ! മുഖ്യമന്ത്രിയ്ക്കു വേണ്ടി ഊരാളുങ്കല്‍ കള്ളപ്പണം വെളിപ്പിക്കുകയാണെന്ന് കെ എം ഷാജി…
കേരളത്തിലെ അദാനിയാണ് ഊരാളുങ്കല്‍ സൊസൈറ്റിയെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. പ്രധാനമന്ത്രിക്കു വേണ്ടി അദാനിയും മുഖ്യമന്ത്രിക്കുവേണ്ടി ഊരാളുങ്കലും കള്ളപ്പണം വെളുപ്പിക്കുന്നുവെന്നും കെ എം ഷാജി ആരോപിച്ചു. കണ്ണൂരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്ലസ്ടു കോഴ കേസില്‍ കെ.എം ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്തിരുന്നു. എന്നാല്‍ ഹൈക്കോടതി ഇത് റദ്ദാക്കി. തുടര്‍ന്ന് യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ കെ.എം ഷാജിക്ക് നല്കിയ സ്വീകരണത്തിനിടെയാണ് അദ്ദേഹം ആരോപണങ്ങള്‍ ഉന്നയിച്ചത്. തനിക്കെതിരായ അന്വേഷണത്തിന് പിന്നില്‍ മുഖ്യമന്ത്രിയാണെന്ന് നേരത്തെ ഷാജി ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പിണറായിലെ വീടിന്റെ ഹൗസ് നമ്പര്‍ ഔട്ട് ഹൗസിന്റേതാണ്. സമാനമായി ഔട്ട്ഹൗസിന് നല്‍കിയിരിക്കുന്നത് വീടിന്റെ നമ്പറും. ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ മുഖ്യമന്ത്രി നടത്തുന്നുവെന്നും ഷാജി ആരോപിച്ചു. ആരോപണങ്ങളെല്ലാം അന്വേഷിക്കാവുന്നതാണ്. തെറ്റാണെങ്കില്‍ തനിക്കെതിരെ കേസെടുക്കാമെന്നും ഷാജി വെല്ലുവിളിച്ചു.
Read Moreപെൺകുട്ടികളുടെ മുറിയിലും ബാത്ത്റൂമിലും ഒളികാമറ; വൈഫൈ കണക്ഷനിലൂടെ ദൃശ്യം ലൈവായി കണ്ട് ഫ്ളാറ്റ് ഉടമ; ഒടുവിൽ പണികിട്ടിയ വഴിയിങ്ങനെ…
ജയ്പൂർ: പെൺകുട്ടികൾ വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിൽ ഒളികാമറ സ്ഥാപിച്ച ഫ്ലാറ്റ് ഉടമസ്ഥൻ പിടിയിൽ. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും പഠനാവശ്യത്തിനായി ഉദയ്പൂരിൽ എത്തി ഫ്ലാറ്റ് വാടകയ്ക്കെടുത്ത് താമസിച്ച മൂന്ന് യുവതികൾക്കാണ് ദുരനുഭവമുണ്ടായത്. രാജസ്ഥാനിലെ ഉദയ്പൂരിൽ ഇവർ താമസിച്ച ഫ്ലാറ്റിൽ ഷോർട്ട് സർക്യൂട്ട് മൂലം വൈദ്യുതബന്ധം തകരാറിലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തകരാർ പരിഹരിക്കാനായി എത്തിയ ഇലക്ട്രീഷ്യനാണ് ശുചിമുറിയിലും പെൺകുട്ടികൾ താമസിച്ചിരുന്ന മുറികളിലും സ്ഥാപിച്ചിരുന്ന ഒളികാമറകൾ കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സോണി പിടിയിലായത്. സിസിടിവി, ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വ്യാപാരിയാണ് സോണിയെന്നും ഒളികാമറ സ്ഥാപിക്കുന്നതിൽ ഇയാൾക്ക് വൈദഗ്ധ്യം ഉണ്ടെന്നും പോലീസ് അറിയിച്ചു. യുവതികൾ അവധിക്കാലം ആഘോഷിക്കാനായി നാട്ടിൽ പോയ വേളയിലാണ് ഇയാൾ ഫ്ലാറ്റിലെത്തി കാമറകൾ സ്ഥാപിച്ചത്. വൈഫൈ സംവിധാനത്തിനായി സ്ഥാപിച്ചിരുന്ന റൗട്ടർ വഴി മുറികളിലെ ദൃശ്യങ്ങൾ പ്രതി തന്റെ മൊബൈലിലേക്ക് പകർത്തിയിരുന്നു.
Read Moreമയക്കം വിട്ടുമാറി, ഒൻപതു കിലോമീറ്റർ നടന്ന് അരിക്കൊമ്പന് തമിഴ്നാട് അതിര്‍ത്തിയിലെ വനമേഖലയില്‍; നിരീക്ഷണം തുടര്‍ന്ന് വനംവകുപ്പ്
ഇടുക്കി: ചിന്നക്കനാലില്‍ നിന്ന് പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന് തമിഴ്നാട് അതിര്‍ത്തിയിലെ വനമേഖലയില്‍. ആനയുടെ ആരോഗ്യം തൃപ്തികരമാണെന്നും പൂര്‍ണമായും മയക്കത്തില്‍നിന്ന് വിട്ടുണര്ന്നെന്നും വനംവകുപ്പ് അറിയിച്ചു. തുറന്നുവിട്ട സ്ഥലത്തുനിന്ന് ഒന്‍പത് കിലോമീറ്റര്‍ അകലെയാണ് ആന ഇപ്പോഴുള്ളത്. പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ വനമേഖലയാണിത്. കൊമ്പന്റെ ശരീരത്ത് ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് കോളറില്‍നിന്ന് ലഭിക്കുന്ന സിഗ്നല്‍ ഉപയോഗിച്ച് നിരീക്ഷണം തുടരുകയാണ്. വനംവകുപ്പ് വാച്ചര്‍മാര്‍ അടങ്ങുന്ന സംഘമാണ് ആനയെ നിരീക്ഷിക്കുന്നത്.
Read Moreവിവാഹം നടക്കാനിരുന്ന വീട്ടിൽ ഉയർന്നത് മരണപന്തല്‍; സുഹൃത്തിന്റെ സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് ജീവനൊടുക്കി യുവതി; പോലീസില്‍ പരാതി നല്‍കിയിട്ടും പ്രതി ശല്യം തുടര്‍ന്നു…
കോട്ടയം: കടുത്തുരുത്തിയില്‍ സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് ജീവനൊടുക്കിയ ആതിര പ്രതിയില്‍ നിന്ന് നിരന്തര ശല്യം നേരിട്ടെന്ന് കുടുംബം. പോലീസില്‍ പരാതി നല്കിയ ശേഷവും പ്രതി പെണ്‍കുട്ടിയെ പിന്തുടര്‍ന്നെന്ന് സഹോദരീഭര്‍ത്താവ് ആശിഷ് ദാസ് ഐഎഎസ് പ്രതികരിച്ചു. കഴിഞ്ഞ ദിവസം ഉച്ചമുതലാണ് പെണ്‍കുട്ടിക്ക് നേരെ സൈബര്‍ ആക്രമണം ഉണ്ടായത്. ആതിരയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത അരുണ്‍, യുവതിക്കെതിരെ നിരന്തരം അധിക്ഷേപങ്ങള്‍ ചൊരിഞ്ഞിരുന്നു. പോലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതിയെ കണ്ടെത്തിയിരുന്നില്ല. ഒളിവിലിരുന്നുകൊണ്ട് ഇയാള്‍ ഓണ്‍ലൈനിലൂടെ അധിക്ഷേപം തുടര്‍ന്നെന്നും ആശിഷ് പറഞ്ഞു. ആതിരയ്ക്ക് തങ്ങള്‍ എല്ലാ പിന്തുണയും നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ വിവാഹം നടക്കാനിരുന്ന വീട്ടിലാണ് മരണപന്തല്‍ ഉയര്‍ന്നത്. ഇനി ഒരു പെണ്‍കുട്ടിക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും ആശിഷ് മാധ്യമങ്ങളോട് പറഞ്ഞു. മണിപ്പൂരിലെ സബ് കളക്ടറായ മലയാളി ഐഎഎസ് ഉദ്യോഗസ്ഥന് ആശിഷ് ദാസിന്റെ ഭാര്യാ സഹോദരിയാണ് മരിച്ച ആതിര. ഫയര്‍മാനായി ജോലി…
Read More