താന്‍ ചെയ്ത മോഹന്‍ലാലിന്റെ ബിഗ് ബ്രദര്‍ പരാജയപ്പെടാന്‍ കാരണം ഇവരാണ്… മുന്‍കൂട്ടി തീരുമാനിച്ച അറ്റാക്കായിരുന്നു സിനിമയ്ക്ക് എതിരെ നടന്നത്: സിദ്ദിഖ്

മോഹന്‍ലാല്‍ നായകനായി പുറത്തിറങ്ങിയ ബിഗ്ബജറ്റ് ചിത്രം ബിഗ്ബ്രദര്‍ പരാജയപ്പെടാന്‍ കാരണം ചിലരുടെ കൂട്ടായ ആക്രമണമെന്ന് സംവിധായകന്‍ സിദ്ധിഖ്. ആരാധകരും പ്രേക്ഷകരും വലിയ പ്രതീക്ഷകളോടെ കാത്തിരുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വന്ന പ്രതികരണങ്ങള്‍ സിനിമയ്ക്ക് തിരിച്ചടിയായി. റിലീസ് സമയത്ത് ബിഗ് ബ്രദര്‍ സിനിമയ്ക്ക് നേരെയുണ്ടായ സൈബര്‍ അറ്റാക്കുകളെക്കുറിച്ച് തുറന്നു പറയുകയാണ് സംവിധായകന്‍ സിദ്ധിഖ് ഇപ്പോള്‍. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.റിലീസ് സമയത്ത് നേരിട്ട സൈബര്‍ അറ്റാക്കാണ് ബിഗ് ബ്രദറിന്റെ പരാജയത്തിന് കാരണമെന്ന് സംവിധായകന്‍ പറയുന്നു. സിനിമ തിയ്യേറ്ററില്‍ കണ്ട് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞവര്‍ക്ക് പോലും സൈബര്‍ അറ്റാക്ക് നേരിടേണ്ടി വന്നു. സത്യത്തില്‍ ഈ മോഹന്‍ലാല്‍ ചിത്രത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കാന്‍ കാരണം ഇവിടെയുളള സൈബര്‍ ആക്രമികളാണ് എന്നും സിദ്ധിഖ് പറയുന്നു. ‘ ബിഗ് ബ്രദറിന്റെ ഹിന്ദി പതിപ്പിന് യൂടൂബില്‍ മികച്ച പ്രതികരണങ്ങളാണ്…

Read More

തനിക്കെതിരായ സൈബര്‍ ആക്രമണത്തിന് ചുട്ട മറുപടിയുമായി മാത്യു കുഴല്‍നാടന്‍ ! വികസനം ചര്‍ച്ച ചെയ്യാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും ഇടതുപക്ഷ സുഹൃത്തുക്കളും തയ്യാറാകണം…

തനിക്കെതിരേ ഇടതുപക്ഷത്തിന്റെ സൈബര്‍ പോരാളികള്‍ നടത്തുന്ന അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി മൂവാറ്റുപുഴയിലെ യു ഡി എഫ് സ്ഥാനാര്‍ഥി ഡോ. മാത്യു കുഴല്‍നാടന്‍. വ്യക്ത്യധിക്ഷേപങ്ങള്‍ ഒഴിവാക്കി മൂവാറ്റുപുഴയുടെ വികസനം ചര്‍ച്ച ചെയ്യാന്‍ ഇടതുപക്ഷ സുഹൃത്തുക്കളും എല്‍ ഡി എഫ് സ്ഥാനാര്‍ഥി എല്‍ദോ എബ്രഹാമും തയാറാകണമെന്ന് മാത്യു തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. മാത്യു കുഴല്‍നാടന്‍ സ്ഥാനാര്‍ഥിയായപ്പോള്‍ മുതല്‍ സൈബര്‍ ഇടങ്ങളില്‍ കടുത്ത വ്യക്ത്യഹത്യയാണ് അദ്ദേഹത്തിനു നേരെയുണ്ടാകുന്നത്. താന്‍ പാര്‍ട്‌നറായിട്ടുള്ള KMN P Law എന്ന സ്ഥാപനത്തിന്റെ പാര്‍ട്‌നറാണ് മുതിര്‍ന്ന അഭിഭാഷകനായ കെ.കെ.വേണുഗോപാല്‍ എന്ന ആരോപണവും മാത്യു ഖണ്ഡിച്ചു. കുഴല്‍നാടന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… നമുക്ക് കുറച്ച് കൂടി ആരോഗ്യകരമായ മത്സരം സാധ്യമല്ലേ..? തിരഞ്ഞെടുപ്പിൽ ആരോപണ പ്രത്യാരോപണങ്ങൾ സ്വാഭാവികമാണ്. എന്നാൽ എല്ലാത്തിനും നമ്മൾ ചില അതിർവരമ്പുകൾ വയ്ക്കാറുണ്ട്. അത് നിയമപരമായ ബാധ്യതയല്ല, പക്ഷേ രാഷ്ട്രീയ സംസ്കാരത്തിന്റെ ഭാഗമാണ്. കഴിഞ്ഞ കുറച്ചു ദിവസമായി…

Read More

ഇന്ത്യയെ ആക്രമിക്കാന്‍ ചൈനീസ് ഹാക്കര്‍മാര്‍ തയ്യാറെടുക്കുന്നു ! മുഖ്യ ലക്ഷ്യം മാധ്യമ, ഫാര്‍മസ്യൂട്ടിക്കല്‍, ടെലികമ്യൂണിക്കേഷന്‍ കമ്പനികള്‍; ജാഗ്രത പുലര്‍ത്തണമെന്ന് സൈബര്‍ ഇന്റലിജന്‍സ് കമ്പനിയുടെ മുന്നറിയിപ്പ്…

അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷം രൂക്ഷമാകുന്ന അവസരത്തില്‍ ചൈനീസ് ഹാക്കര്‍മാര്‍ ഇന്ത്യയ്‌ക്കെതിരേ സൈബര്‍ ആക്രമണം നടത്താന്‍ തയ്യാറെടുക്കുന്നതായി മുന്നറിയിപ്പ്. സൈബര്‍ ഇന്റലിജന്‍സ് കമ്പനിയായ സൈഫേര്‍മ(Cyfirma)യാണ് ഇക്കാര്യത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ത്യയുടെ മാധ്യമ, ഫാര്‍മസ്യൂട്ടിക്കല്‍, ടെലികമ്യൂണിക്കേഷന്‍ കമ്പനികള്‍ക്കെതിരെയായിരിക്കും മുഖ്യമായും ചൈനയുടെ നീക്കങ്ങള്‍. കഴിഞ്ഞ ഒമ്പതു ദിവസമായി ചൈനീസ് ഹാക്കിംഗ് സമൂഹങ്ങളില്‍ ഇന്ത്യയെ ഒരു പാഠം പഠിപ്പിക്കുന്നതിനെക്കുറിച്ചു ചര്‍ച്ച നടന്നുവരുന്നതായി ശ്രദ്ധിച്ചതായി സൈഫേര്‍മയുടെ സ്ഥാപകനായ കുമാര്‍ റിതേഷ് പറഞ്ഞു. ചൈനീസ് ഹാക്കര്‍മാരുടെ സംഭാഷണം മന്‍ഡാരിന്‍ ഭാഷയിലായിരുന്നുവെന്നും അവര്‍ ഇന്ത്യന്‍ മാധ്യമ സ്ഥാപനങ്ങളെയും സ്വകാര്യ-സര്‍ക്കാര്‍ ടെലികമ്യൂണിക്കേഷന്‍സ് നെറ്റ്വര്‍ക്കുകളെയും പ്രതിരോധ വകുപ്പിന്റെതടക്കമുള്ള സര്‍ക്കാര്‍ വെബ്സൈറ്റുകളെയും ഫാര്‍മസി കമ്പനികളെയും സ്മാര്‍ട് ഫോണുകളെയും ടയര്‍ കമ്പനികളെ വരെയും ലക്ഷ്യംവച്ച് ആക്രമണങ്ങള്‍ നടത്തുന്ന കാര്യം ചര്‍ച്ച ചെയ്തുവെന്നാണ് റിതേഷ് പറയുന്നത്. ചൈനീസ് സേനയായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി ബന്ധമുള്ള ഗോതിക് പാണ്ഡാ, (Gothic Panda), സ്റ്റോണ്‍ പാണ്ഡാ…

Read More

‘അമ്മ’ കൊടുത്ത അഞ്ച് കോടി 90 ലക്ഷം രൂപ എന്തു ചെയ്തുവെന്നു ചോദിച്ചു ! കൃത്യമായ മറുപടി കിട്ടിയില്ലെന്നു മാത്രമല്ല വീട്ടുകാര്‍ വരെ നല്ല പുളിച്ച തെറി കേള്‍ക്കുകയും ചെയ്തു; എന്തൊക്കെയായാലും ഇനിയും ദുരിതാശ്വാസ പ്രവര്‍ത്തനം തുടരുമെന്ന് ടിനി ടോം

താരസംഘടനയായ അമ്മ അഞ്ച് കോടി 90 ലക്ഷം രൂപ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയെന്നും എന്നാല്‍ ആ പണം എന്തു ചെയ്‌തെന്ന് തിരക്കിയപ്പോള്‍ കിട്ടിയ മറുപടി ഒട്ടും തൃപ്തികരമായിരുന്നില്ലെന്നും വെളിപ്പെടുത്തി നടന്‍ ടിനി ടോം. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. കണക്ക് പറഞ്ഞതല്ലെന്നും തന്റെ നിലപാടിനെതിരേ പലരും പല രീതിയിലാണ് പ്രതികരിച്ചതെന്നും താരം വ്യക്തമാക്കി. തന്റെ അമ്മയെ വരെ തെറിപറയുന്ന സാഹചര്യം ഉണ്ടായി എന്നും അദ്ദേഹം പറയുന്നു. വയനാട്ടിലെ പ്രളയബാധിത സ്ഥലത്തേയ്ക്ക് സാധനങ്ങള്‍ കയറ്റി അയക്കുന്ന കലക്ഷന്‍ സെന്ററില്‍ നിന്നുമായിരുന്നു ടിനി ടോമിന്റെ ഫേസ്ബുക്ക് ലൈവ്. ‘അഞ്ച് കോടിയല്ല ‘അമ്മ’ സംഘടന കൊടുത്തത്, അഞ്ച് കോടി 90 ലക്ഷമാണ്. അതിന്റെ തെളിവ് വരും. അത് മാനസികമായി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. ആരുടേയും മനസ് വിഷമിപ്പിക്കാന്‍ ആഗ്രഹിക്കാത്ത ആളാണ് ഞാന്‍. നമ്മള്‍ ആരുടേയും മനസ് വിഷമിപ്പിച്ചാല്‍ നമ്മളും…

Read More

അവരെയൊക്കെ സഖാവ് എന്ന് അഭിസംബോധന ചെയ്യാന്‍ ഞാന്‍ അറയ്ക്കും ! തനിക്ക് നേരെ നടന്ന സൈബറാക്രമണത്തെക്കുറിച്ച് എംഎല്‍എ യു.പ്രതിഭ പറയുന്നത് ഇങ്ങനെ…

മന്ത്രി കെ.കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റ് ചെയ്ത കായംകുളം എംഎല്‍എ യു.പ്രതിഭയ്ക്ക് നേരെ കടുത്ത സൈബറാക്രമണമാണ് നടന്നത്.സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ വരെ അതിലുണ്ടായിരുന്നു. മണ്ഡലത്തിലെ ചില വികസന കാര്യത്തെ കുറിച്ച് സ്പോട്ട്സ് മാന്‍ സ്പിരിറ്റില്‍ പറഞ്ഞ കാര്യങ്ങള്‍ എതിര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആഘോഷമാക്കിയപ്പോള്‍ ചില വ്യാജ സഖാക്കള്‍ അതിനെ കൊഴിപ്പിച്ചെന്നാണ് യു. പ്രതിഭ ഫേസ്ബുക്കില്‍ കുറിച്ചു. തന്റെ കുടുംബജീവിതം വരെ ചില കമന്റുകളില്‍ പരാമര്‍ശിച്ചതു കണ്ടെന്നും അവരെയെല്ലാം സഖാവ് എന്ന് സംബോധന ചെയ്യാന്‍ അറയ്ക്കുമെന്നും സൈബര്‍ ആക്രമണത്തിലൂടെ വ്യക്തി പരമായി ചിലര്‍ക്കൊക്കെ തന്നോട് വിരോധമുണ്ടെന്നു മനസിലായെന്നും പ്രതിഭ പറയുന്നു. തന്റെ അക്കൗണ്ട് വരെ പൂട്ടിക്കും എന്നു പറഞ്ഞവരുമുണ്ടെന്ന് പ്രതിഭ പറയുന്നു. യു. പ്രതിഭ എം.എല്‍.എ യുടെ ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം കായംകുളം താലൂക്ക് ആശുപത്രിയുടെ പേരില്‍ നിര്‍ദ്ദോഷപരമായ ഒരു കമന്റ് ഇട്ടതിനു് എന്തൊരു ആക്രമണം ആയിരുന്നു.…

Read More

മോദിയെ പ്രശംസിച്ചതിന്റെ പേരില്‍ വീണ സംഘിവിളി പത്മഭൂഷണ്‍ കിട്ടിയതോടെ പുതിയ തലങ്ങളിലേക്ക് കടക്കുന്നു; രാജ്യത്തിന്റെ മൂന്നാമത്തെ പരമോന്നത പുരസ്‌കാരം ലഭിച്ചിട്ടും മോഹന്‍ലാലിന് നേരിടേണ്ടി വരുന്നത് സൈബര്‍ ആക്രമണം…

തിരുവനന്തപുരം: ആരെയും അംഗീകരിക്കാന്‍ പൊതുവെ ബുദ്ധിമുട്ടുള്ളവരാണ് മലയാളികള്‍ എന്നു പറയാറുണ്ട്. ഇന്നലെ മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിനെ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചപ്പോഴും മലയാളി ആ പഴയശീലം തുടരുകയാണ്. ഇദ്ദേഹത്തെ പരിഹസിച്ചു കൊണ്ട് സൈബര്‍ ലോകത്ത് പ്രചരണം കൊഴുക്കുകയാണ്. മലയാള സിനിമകണ്ട ഏറ്റവും മികച്ച നടന്‍ എന്ന് ഒട്ടുമിക്കവരും വിശേഷിപ്പിക്കുന്ന മോഹന്‍ലാല്‍ മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ വിസ്മരിച്ചുകൊണ്ടുമാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് മലയാളികള്‍ ലാലിനെ വിമര്‍ശിക്കുന്നത്. മോദിയെ പ്രശംസിച്ചതിന്റെ പ്രതിഫലമാണ് പത്മഭൂഷണ്‍ എന്നാണ് സൈബര്‍ ലോകത്തെ ഒരു വിഭാഗത്തിന്റെ വിമര്‍ശനം. കേരള സര്‍ക്കാര്‍ പത്മഭൂഷണ്‍ നല്‍കിയ ശുപാര്‍ശയില്‍ ലാലിനൊപ്പം മമ്മൂട്ടിയും ഉണ്ടായിരുന്നു. എന്നാല്‍, പുരസ്‌ക്കാരം ലഭിച്ചതാകട്ടെ മോഹന്‍ലാലിന് മാത്രവും. ഇക്കാര്യം അടക്കം ചൂണ്ടിക്കാട്ടി കൊണ്ടാണ് സൈബര്‍ ലോകത്ത് ഒരു വിഭാഗം വിമര്‍ശനം ഉന്നയിക്കുന്നത്. രാജ്യത്തിന്റെ മൂന്നാമത്തെ പരമോന്നത പുരസ്‌ക്കാരത്തിന് മലയാളത്തിന്റെ മഹാനടന്‍ അര്‍ഹനല്ലെന്നാണ് ഒരു വിഭാഗം സൈബര്‍…

Read More

വീട്ടുകാര്‍ക്ക് നല്ല ഭയമുണ്ട്; സത്യം പറയുന്നതും പ്രതികരിക്കുന്നതും ഈ സമൂഹത്തിനും കൂടി വേണ്ടി; സൈബര്‍ ആക്രമണത്തില്‍ മൗനം വെടിഞ്ഞ് നടി പാര്‍വതി…

നടി പാര്‍വതി നായികയായ സിനിമയായ മൈസ്‌റ്റോറിയ്‌ക്കെതിരേ വ്യാപകമായ സൈബര്‍ ആക്രമണമാണ് നടന്നത്. കസബ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിനു ശേഷമാണ് പാര്‍വതിയെ ടാര്‍ജറ്റ് ചെയ്തുള്ള സൈബര്‍ ആക്രമണം പെരുകിയത്. ഇപ്പോള്‍ ആദ്യമായി വിഷയത്തില്‍ പ്രതികരിക്കുകയാണ് നടി. ഒരു ഗള്‍ഫ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ്സുതുറന്നത്.തനിക്കെതിരെ നടക്കുന്ന ഈ ആക്രമണങ്ങളെക്കുറിച്ചോര്‍ത്ത് കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം പേടിയുണ്ടെന്നും, പക്ഷെ തന്റെ സ്വഭാവം എന്താണെന്ന് അവര്‍ക്കെല്ലാം അറിയാമെന്നും പാര്‍വതി വെളിപ്പെടുത്തി. ‘എന്റെ സിനിമകളുടെ നിരൂപണങ്ങള്‍ ഞാന്‍ വായിക്കാറുണ്ട്. പ്രേക്ഷകരുമായുള്ള ബന്ധത്തെ വിലപ്പെട്ടതായി തന്നെയാണ് കാണുന്നത്. ഞാന്‍ ഈ ഇന്‍ഡസ്ട്രിയിലെ സൂപ്പര്‍ ഫീമെയ്ല്‍ അല്ല. ബാംഗ്ലൂര്‍ ഡെയ്സ് വരെ ബോക്‌സ് ഓഫീസ് വിജയങ്ങള്‍ എനിക്ക് അന്യമായിരുന്നു. എനിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ കുറിച്ചോര്‍ത്ത് വീട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും വളരെയധികം ഭയപ്പെടുന്നുണ്ട്. എന്നാല്‍ എന്റെ സ്വഭാവം എങ്ങനെയാണെന്നുള്ളത് അവര്‍ക്ക് നന്നായി തന്നെ അറിയാം. സത്യം…

Read More

ജിഎന്‍പിസിയ്‌ക്കെതിരേ പരാതി നല്‍കിയ ശ്രീജിത്ത് പെരുമനയ്ക്കു നേരെ സൈബര്‍ ആക്രമണം; ദിലീപിനനുകൂലമായി ഇട്ട ഫേസ്ബുക്ക് പോസ്റ്റുകളില്‍ മാസ് റിപ്പോര്‍ട്ടിംഗ് നടത്തി പേജ് പൂട്ടിച്ചു; തന്റെ വീട്ടില്‍ അരിവാങ്ങാനല്ല പരാതി നല്‍കിയതെന്ന് ശ്രീജിത്ത്

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന കണ്ടെത്തലില്‍ ജിഎന്‍പിസി എന്ന ഫേസ്ബുക്ക് കൂട്ടായ്മയ്ക്കെതിരെ കേസെടുത്തതിനു പിന്നാലെ പരാതിക്കാരനു നേരെ സൈബര്‍ ആക്രമണം. ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും(ജിഎന്‍പിസി) ഫേസ്ബുക്ക് ഗ്രൂപ്പിനും അഡ്മിന്‍ അജിത് കുമാറിനുമെതിരെ പരാതി നല്‍കിയ അഡ്വ. ശ്രീജിത്ത് പെരുമനയ്ക്കു നേരെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ മാസ് ആക്രമണം ഉണ്ടായിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് അനുകൂലമായ നിലപാട് വ്യക്തമാക്കിയ പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ ശ്രീജിത്ത് പെരുമന ഇട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്കു എതിരേ മാസ് റിപ്പോര്‍ട്ടിങ് ഉണ്ടായതിനെ തുടര്‍ന്നാണ് ശ്രീജിത്തിന്റെ ഫേസ്ബുക്ക് പേജ് താല്‍ക്കാലികമായി നിരോധിച്ചത്. ശ്രീജിത്തീന്റെ പേജ് പൂട്ടിക്കാന്‍ മാസ് റിപ്പോര്‍ട്ടിങ് നടത്താന്‍ ആവശ്യപ്പെട്ട് ജിഎന്‍പിസി ഗ്രൂപ്പില്‍ പോസ്റ്റ് വന്നിരുന്നുവെന്ന് ശ്രീജിത്ത് ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് വ്യക്തമാക്കി. ദിലീപ് കേസുമായി ബന്ധപ്പെട്ട് നിങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ് മാസ് റിപ്പോര്‍ട്ടിങ്ങിനുവിധേയമായതിനാല്‍ താല്‍ക്കാലികമായി പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കുകയാണെന്ന ഫേസ്ബുക്ക് അറിയിപ്പ് ശ്രീജിത്തിന് ലഭിച്ചിട്ടുണ്ട്. തന്റെ…

Read More

നടിയെ അനുകൂലിച്ച വീട്ടമ്മയ്ക്കു നേരെ സൈബര്‍ ആക്രമണം; മകന്റെ ഒപ്പമുള്ള ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലമാക്കി പ്രചരിപ്പിച്ചു; സഹായിക്കാനെത്തിയവരുടെ ആവശ്യം കറങ്ങാന്‍ ചെല്ലണമെന്നും ഹോട്ടല്‍മുറിയില്‍ എത്തണമെന്നും…

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട് വീട്ടമ്മയ്‌ക്കെതിരേ സൈബര്‍ ആക്രമണം. വീട്ടമ്മയുടെ ചിത്രം മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രമാക്കി സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിച്ചാണ് സൈബര്‍ ക്രിമിനലുകളുടെ ആക്രമണം. സ്ത്രീപക്ഷ നിലപാടിലുള്ള പോസ്റ്റുകള്‍ ഇട്ടതിന്റെ പേരിലാണ് അരൂര്‍ സ്വദേശിയായ വീട്ടമ്മയ്ക്ക് ഈ ദുരവസ്ഥയുണ്ടായത്. കേട്ടാലറയ്ക്കുന്ന അസഭ്യം പറഞ്ഞു, ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തുമാണ് ഇവരെ ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ ആക്രമിക്കുന്നത്. വ്യാജ അക്കൗണ്ടുകളില്‍ നിന്നാണ് ഇത്തരം പോസ്റ്റുകള്‍ പ്രചരിക്കുന്നത് അതിനാല്‍ ഇവരെ പിടികൂടുവാന്‍ സമയം എടുക്കുമെന്നാണ് പോലീസ് പറയുന്നത്. ഇതിന് പിന്നാലെ സഹായം വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ ഗ്രൂപ്പുകളിലും ചതികുഴികളൊരുക്കി. നെഞ്ച് തകര്‍ന്നാണ് സ്‌കൂള്‍ തുറന്ന ദിവസം 13 വയസ്സുള്ള മകന്‍ തിരികെ എത്തിയതെന്ന് വീട്ടമ്മ വിങ്ങലോടെ വെളിപ്പെടുത്തുന്നു. മകന്റെ ഒപ്പമുള്ള ചിത്രങ്ങള്‍ അശ്ലീല കുറിപ്പുകളോടെയാണ് ഫേസ്ബുക്കില്‍ പ്രചരിപ്പിക്കുന്നത്. ആയിരത്തിലധികം അംഗങ്ങളുള്ള ഗ്രൂപ്പുകളിലും ബന്ധുക്കളുടെയും, മകന്റെ കൂട്ടുകാരുടെയും അധ്യാപകരുടെയുമടക്കം ടൈം…

Read More

കരുതിയിരുന്നോളൂ അടുത്ത സൈബര്‍ ആക്രമണം നാളെ; മുന്നറിയിപ്പ് നല്‍കിയത് ശനിയാഴ്ചത്തെ ആക്രമണത്തെ ചെറുക്കാന്‍ സഹായിച്ച ‘മാല്‍വെയര്‍ ടെക്’ എന്നറിയപ്പെടുന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍

ലണ്ടന്‍: ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ സൈബര്‍ ആക്രമണത്തിനു സമാനമായ ആക്രമണം നാളെ വീണ്ടുമുണ്ടാകുമെന്ന് മുന്നറിയിപ്പ്. ശനിയാഴ്ചത്തെ ആക്രമണത്തെ ഒരു പരിധിവരെ ചെറുക്കാന്‍ സഹായിച്ച’മാല്‍വെയര്‍ ടെക്’ എന്ന ബ്രിട്ടീഷ് കമ്പ്യൂട്ടര്‍ സുരക്ഷാ ഗവേഷകനാണ് മുന്നറിയിപ്പ് നല്‍കിയത്.’കഴിഞ്ഞ ദിവസത്തെ ആക്രമണം ഒരു പരിധി വരെ ഞങ്ങള്‍ക്ക് തടയാന്‍ കഴിഞ്ഞു. ഇനിയും ഇതാവര്‍ത്തിക്കാന്‍ ഇടയുണ്ട്. തിങ്കളാഴ്ചയായിരിക്കും അത്. എന്നാല്‍ ആ ആക്രമണം തടയാന്‍ കഴിയണമെന്നില്ല’  മാല്‍വെയര്‍ ടെക് അറിയിച്ചു. പേര് വെളിപ്പെടുത്താനിഷ്ടമില്ലാത്ത 22 വയസുകാരനാണ് മാല്‍വെയര്‍ ടെക് എന്ന പേരില്‍ അറിയപ്പെടുന്നത്. മാല്‍വെയര്‍ ടെകും അമേരിക്കയില്‍ നിന്നുള്ള 20 എഞ്ചിനീയര്‍മാരും ചേര്‍ന്ന സൈബര്‍ സമൂഹമാണ് കില്‍ സ്വിച്ച് എന്ന പ്രോഗ്രാമിലൂടെ സൈബര്‍ ആക്രമണം തടഞ്ഞത്. ഇന്ത്യയടക്കമുള്ള 99 രാജ്യങ്ങളിലാണ് കഴിഞ്ഞ ദിവസം സൈബര്‍ ആക്രമണമുണ്ടായത്.  കംപ്യൂട്ടറുകളെ ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെടുന്ന റാന്‍സംവേര്‍ വിഭാഗത്തില്‍പ്പെടുന്ന മാല്‍വേറാണ് ആക്രമണത്തിനുപയോഗിച്ചത്. ഇന്ത്യയില്‍ ആന്ധ്രാപ്രദേശ് പോലീസിന്റെ 102…

Read More