ക​ട​ലി​ൽനി​ന്ന് കാ​യ​ലി​ലേ​ക്ക് വി​രു​ന്നു വ​ന്ന ചാ​ള​ക്കൂട്ട​ങ്ങ​ൾ; വൈ​പ്പി​ൻ ജ​ങ്കാ​ർ​ജെ​ട്ടിയിലെ ചാളക്കൂട്ടങ്ങളെ വാരിയെടുത്ത് നാട്ടുകാർ

വൈ​പ്പി​ൻ: നി​ന​ച്ചി​രി​ക്കാ​തെ ക​ട​ലി​ൽനി​ന്ന് കാ​യ​ലി​ലേ​ക്ക് വി​രു​ന്നു വ​ന്ന ചാ​ള​ക്കൂട്ട​ങ്ങ​ൾ ഫോ​ർ​ട്ടു​വൈ​പ്പി​ൻ, ഫോ​ർ​ട്ടു​കൊ​ച്ചി ജെ​ട്ടി​ക​ളി​ൽ ചാ​ക​ര​യു​ടെ പ്ര​തീ​തി​യു​ണ​ർ​ത്തി. കൊ​ച്ചി അ​ഴി​യി​ലൂ​ടെ കാ​യ​ലി​നു മേ​ലെ മ​ഴ പെ​യ്യും പോ​ലെ കി​ഴ​ക്കോ​ട്ട് പെ​യ്ത് നീ​ങ്ങി​യ ചാ​ള​ക്കൂ​ട്ട​ങ്ങ​ൾ ര​ണ്ടാ​യി പി​രി​ഞ്ഞ് ഫോ​ർ​ട്ടു​കൊ​ച്ചി ജ​ങ്കാ​ർ ജെ​ട്ടി ഭാ​ഗ​ത്തേ​ക്കും, വൈ​പ്പി​ൻ ജ​ങ്കാ​ർ​ജെ​ട്ടി ഭാ​ഗ​ത്തേ​ക്കും തി​രി​യു​ക​യാ​യി​രു​ന്നു. ക​ര​യി​ലേ​ക്ക് അ​ടി​ഞ്ഞെ​ത്തി​യ​തോ​ടെ നാ​ട്ടു​കാ​ർ​ക്കും, അ​തു​വ​ഴി വ​ന്ന യാ​ത്ര​ക്കാ​ർ​ക്കും അ​ത്ഭു​ത​മാ​യി. ക​രയി​ലേ​ക്ക് ചാ​ടി വീ​ഴു​ന്ന ചാ​ള​ക​ൾ ആ​ളു​ക​ൾ കൂ​ട്ട​ത്തോ​ടെ പെ​റു​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ബ​ഹ​ള​മ​യ​മാ​യി. ഈ ​സ​മ​യ​ത്തുത​ന്നെ നേ​രെ പ​ടി​ഞ്ഞാ​റ് ക​ട​ൽ തീ​ര​ത്തും ചാ​ള​കൂ​ട്ടം ഇ​ര​ച്ചു ക​യ​റി. അ​ഴി​മു​ഖ​ത്തെ ചീ​ന​വ​ല​ക്കാ​ർ​ക്കും ചാ​ള​ക്കോ​ള് കി​ട്ടി. വാരിയെടുത്തവർക്ക് 500 മു​ത​ൽ 2000 രൂ​പ​യ്ക്ക് വ​രെ ചാ​ള ല​ഭി​ച്ചു. യാ​ത്ര​ക്കാ​ർ പ​ല​രും ചാ​ള കി​റ്റുക​ളി​ലാ​ക്കി വീ​ടു​ക​ളി​ലേ​ക്കും കൊ​ണ്ടു​പോ​യി.

Read More

ഓടിക്കിട്ടുന്ന പണം ഒന്നിനും തികയുന്നില്ല, കൊ​റി​യ​ർ  ആ​ന്‍റ് ലോ​ജി​സ്റ്റി​ക് സ​ർ​വീ​സ്  തു​ട​ങ്ങാ​നുള്ള ന​ട​പ​ടി​ക​ളാ​യി കെ​എ​സ്ആ​ർ​ടി​സി

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി കൊ​റി​യ​ർ ആ​ന്‍റ് ലോ​ജി​സ്റ്റി​ക് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്നു. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ യൂ​ണി​റ്റ് ത​ല​ത്തി​ൽ ഒ​രു​ക്കു​വാ​ൻ ക​മേ​ഴ്സ്യ​ൽ വി​ഭാ​ഗം ജ​ന​റ​ൽ മാ​നേ​ജ​ർ യൂ​ണി​റ്റ് മേ​ധാ​വി​ക​ൾ​ക്ക് നി​ർ​ദ്ദേ​ശം ന​ല്കി. ടി​ക്ക​റ്റി​ത​ര വ​രു​മാ​നം ക​ണ്ടെ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കൊ​റി​യ​ർ ആ​ന്‍റ് ലോ​ജി​സ്റ്റി​ക് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് കെ​എ​സ്ആ​ർ​ടി​സി കൊ​റി​യ​ർ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്നു. അ​ധി​ക​വ​രു​മാ​നം നേ​ടു​ന്ന​തി​ന് പ​ക​രം അ​ത് ന​ഷ്ട​ത്തി​ൽ ക​ലാ​ശി​ക്കു​ക​യും സ്വാ​ഭാ​വി​ക അ​ന്ത്യം സം​ഭ​വി​ക്കു​ക​യു​മാ​യി​രു​ന്നു.കൊ​റി​യ​ർ ആൻഡ് ലോ​ജി​സ്റ്റി​ക് സ​ർ​വീ​സി​നാ​യി എ​ല്ലാ യൂ​ണി​റ്റു​ക​ളി​ലും സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ഓ​ഫീ​സ് ഫ്ര​ണ്ട് ഓ​ഫീ​സാ​യി സ​ജ്ജീ​ക​രി​ക്കാ​നാ​ണ് നി​ർ​ദ്ദേ​ശം. കൊ​റി​യ​റു​ക​ളും പാ​ഴ്സ​ലു​ക​ളും സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കാ​നാ​വ​ശ്യ​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്ക​ണം. കൊ​റി​യ​ർ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്ക് ജോ​ലി ചെ​യ്യാ​നാ​വ​ശ്യ​മാ​യ ഫ​ർ​ണി​ച്ച​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ക​യും ക​മ്പ്യൂ​ട്ട​റു​ക​ൾ, ഇ​ല​ക്ട്രോ​ണി​ക് ത്രാ​സ് എ​ന്നി​വ​പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​വ​ശ്യ​മാ​യ വൈ​ദ്യു​തി ക്ര​മീ​ക​ര​ണ​ങ്ങ​ളും ചെ​യ്തു കൊ​ടു​ക്കേ​ണ്ട​ത് യൂ​ണി​റ്റ് മേ​ധാ​വി​യു​ടെ ചു​മ​ത​ല​യാ​ണ്.​ കൊ​റി​യ​റും പാ​ഴ്സ​ലു​ക​ളും കൈ​കാ​ര്യം ചെ​യ്യു​ന്ന ഡ്രൈ​വ​ർ, ക​ണ്ട​ക്ട​ർ വി​ഭാ​ഗം…

Read More

സ​ന്ദീ​പാ​ന​ന്ദ​ഗി​രി​യു​ടെ ആ​ശ്ര​മം ക​ത്തി​ച്ച കേസ്; ഒരാൾ കൂടി അറസ്റ്റിൽ; പ്രതി ബിജെപി പ്രവർത്തകനെന്ന് ക്രൈംബ്രഞ്ച്

തി​രു​വ​ന​ന്ത​പു​രം: സ​ന്ദീ​പാ​ന​ന്ദ​ഗി​രി​യു​ടെ ആ​ശ്ര​മം ക​ത്തി​ച്ച കേ​സി​ൽ ഒ​രാ​ളെ കൂ​ടി ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ക​രു​മം​കു​ളം സ്വ​ദേ​ശി ശ​ബ​രി​യാ​ണ് ഇന്ന് രാവിലെ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​ണെ​ന്ന് ക്രൈം​ബ്രാ​ഞ്ച് വ്യ​ക്ത​മാ​ക്കി.കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ ഒരാൾ അറസ്റ്റിലായിരുന്നു. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. 2018 ഒ​ക്ടോ​ബ​ർ 27നാ​യി​രു​ന്നു തി​രു​വ​ന​ന്ത​പു​രം കു​ണ്ട​മ​ൺ ക​ട​വി​ലു​ള്ള സ​ന്ദീ​പാ​ന​ന്ദ​ഗി​രി​യു​ടെ ആ​ശ്ര​മം തീ​പി​ടി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ ക​ത്തി​ന​ശി​ക്കു​ക​യും ആ​ശ്ര​മ​ത്തി​ന് ഭാ​ഗി​ക​മാ​യ കേ​ടു​പാ​ടു​ക​ളും സം​ഭ​വി​ച്ചി​രു​ന്നു. തീ​യി​ട്ട​വ​ർ ആ​ദ​രാ​ഞ്ജ​ലി​ക​ൾ എ​ന്നെ​ഴു​തി​യ റീ​ത്തും വെ​ച്ചി​രു​ന്നു. ആ​ക്ര​മ​ണം വാ​ർ​ത്ത​യാ​യ​തോ​ടെ മു​ഖ്യ​മ​ന്ത്രി​യ​ട​ക്കം നേ​താ​ക്ക​ൾ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

Read More

മേശപ്പുറത്ത് കാൽ വച്ചത് ഇഷ്ടപ്പെട്ടില്ല; ബിയർ കുപ്പി പൊട്ടിച്ച് യു​വാ​വി​നെ കു​ത്തിക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; കുട്ടിപ്രതികളുടെ പ്രായവും കേസുകളുടെ എണ്ണവും ഞെട്ടിക്കുന്നത്…

കൊ​ല്ലം : ബാ​റി​ലെ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ പോ​ലീ​സ് പി​ടി​യി​ൽ. ഓ​ച്ചി​റ പാ​യി​ക്കു​ഴി ന​ന്ദു​ഭ​വ​ന​ത്തി​ൽ ന​ന്ദു(23), ക്ലാ​പ്പ​ന പ്ര​യാ​ർ​തെ​ക്ക് കു​ന്നു​ത​റ​യി​ൽ വീ​ട്ടി​ൽ ഷാ​ൻ(24), ഓ​ച്ചി​റ വ​ലി​യ​കു​ള​ങ്ങ​ര മീ​നാ​ക്ഷി​ഭ​വ​നം വീ​ട്ടി​ൽ അ​ജ​യ് (21) എ​ന്നി​വ​രാ​ണ് ഓ​ച്ചി​റ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ മാ​സം 22 ന് ​രാ​ത്രി​യി​ൽ ഓ​ച്ചി​റ​യി​ലു​ള്ള ബാ​റി​ൽ പ്ര​തി​ക​ൾ​ക്ക് മു​ന്നി​ൽ മേ​ശ​പ്പു​റ​ത്ത് കാ​ൽ ക​യ​റ്റി​വ​ച്ച് ഇ​രു​ന്നു എ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​വ​ർ പ്ര​യാ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ആ​ക്ര​മി​ച്ച​ത്. മ​ർ​ദ്ദി​ച്ച് നി​ല​ത്തി​ടു​ക​യും ബി​യ​ർ കു​പ്പി കൊ​ണ്ട് ത​ല​ക്ക​ടി​ക്കു​ക​യും പൊ​ട്ടി​യ കു​പ്പി ഉ​പ​യോ​ഗി​ച്ച് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ആ​ക്ര​മ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വ് കാ​യം​കു​ളം താ​ലു​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​ണ്. ഓ​ച്ചി​റ പോ​ലീ​സ് യു​വാ​വി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ഓ​ളി​വി​ലാ​യി​രു​ന്ന ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളെ ബം​ഗ്ലൂ​രി​ൽ നി​ന്നും മൂ​ന്നാം പ്ര​തി​യെ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഒ​ളി​സ​ങ്കേ​ത​ത്തി​ൽ നി​ന്നും…

Read More

ചും​ബ​ന​രം​ഗ​വും ഇ​ഴു​കി​ചേ​ര്‍​ന്നു​ള്ള രം​ഗ​ങ്ങ​ളും റി​ഹേ​ഴ്‌​സ​ല്‍ ചെ​യ്യ​ണം ! പി​ന്നീ​ട് ശാ​രീ​രി​ക ബ​ന്ധ​വും വേ​ണം; സം​വി​ധാ​യ​ക​നെ​തി​രേ ന​ടി സ​റീ​ന്‍ ഖാ​ന്‍…

ഏ​റെ ആ​രാ​ധ​ക​രു​ള്ള ബോ​ളി​വു​ഡ് താ​ര​ങ്ങ​ളി​ലൊ​രാ​ളാ​ണ് സ​റീ​ന്‍ ഖാ​ന്‍. വീ​ര്‍, ഹൗ​സ്ഫു​ള്‍ 2, 1921 തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് ന​ടി കൂ​ടു​ത​ലും ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. ക​ത്രീ​ന കൈ​ഫു​മാ​യു​ള്ള മു​ഖ സാ​ദൃ​ശ്യ​വും താ​ര​ത്തി​ന് ശ്ര​ദ്ധ നേ​ടി​ക്കൊ​ടു​ത്തു.​സി​നി​മ​യി​ല്‍ നി​ന്നും ത​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്ന കാ​സ്റ്റിം​ഗ് കൗ​ച്ച് അ​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ് മു​മ്പ് ഒ​രി​ക്ക​ല്‍ സ​റീ​ന്‍ ഖാ​ന്‍ രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. ലൈം​ഗി​ക താ​ത്പ​ര്യ​ങ്ങ​ള്‍​ക്ക് വി​ധേ​യ​യാ​കാ​നു​ള്ള ആ​വ​ശ്യ​വു​മാ​യി പ​ല​രും ത​ന്നെ സ​മീ​പി​ച്ചി​ട്ടു​ണ്ടെ​ന്ന് ഒ​രു ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ത്തി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ആ​ണ് ന​ടി പ​റ​ഞ്ഞ​ത്. ഒ​രി​ക്ക​ല്‍ ഒ​രു സം​വി​ധാ​യ​ക​ന്‍ ന​ടി​യോ​ട് ഒ​രു ചും​ബ​ന രം​ഗ​വും ഇ​ഴു​കി ചേ​ര്‍​ന്നു​ള്ള രം​ഗ​ങ്ങ​ളും റി​ഹേ​ഴ്സ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്തു ത​ട​സ്സ​മാ​യി തോ​ന്നി​യാ​ലും അ​തി​നെ​യെ​ല്ലാം പ​റ​ത്തി​ക്ക​ള​യ​ണ​മെ​ന്ന് അ​യാ​ള്‍ പി​ന്നെ​യും പി​ന്നെ​യും പ​റ​ഞ്ഞു കൊ​ണ്ടേ​യി​രു​ന്നു. കൂ​ടാ​തെ അ​യാ​ളു​മാ​യി ശാ​രീ​രി​ക ബ​ന്ധ​ത്തി​നും നി​ര്‍​ബ​ന്ധി​ച്ചു ഞാ​ന​ന്ന് ഇ​ന്‍​ഡ​സ്ട്രി​യി​ല്‍ എ​ത്തി​യി​ട്ടേ​യു​ള്ളൂ. അ​പ്പോ​ഴാ​ണ് അ​യാ​ള്‍ ഈ ​ആ​വ​ശ്യ​വു​മാ​യി വ​രു​ന്ന​ത്. ഞാ​ന​ത​പ്പോ​ഴേ നി​ഷേ​ധി​ച്ചു.…

Read More

വേ​ന​ൽമ​ഴ ശക്തമാകുന്നു;  വെ​ള്ളി​യാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൾ മ​ഴ​; നാല് ജില്ലകളിൽ യെല്ലോ അലർട്ട്; ക​ട​ലി​ല്‍ ഇ​റ​ങ്ങി​യു​ള്ള വി​നോ​ദ​ങ്ങ​ൾ ഒ​ഴി​വാ​ക്കണം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വേ​ന​ൽ മ​ഴ ശ​ക്ത​മാ​കു​ന്നു. വെ​ള്ളി​യാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൾ മ​ഴ​യു​ണ്ടാ​കും. നാ​ല് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, ഇ​ടു​ക്കി,തൃ​ശ്ശൂ​ർ ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ട് . കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ലാ​ണ് കൂ​ടു​ത​ൽ മ​ഴ സാ​ധ്യ​ത. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലേ​തി​ന് സ​മാ​ന​മാ​യി ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​കും മ​ഴ ശ​ക്ത​മാ​കു​ക. 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റു​ണ്ടാ​കു​മെ​ന്ന​തി​നാ​ൽ ജാ​ര്ഗ​ത പാ​ലി​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. ഇ​ന്ന​ലെ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ ക​ന​ത്ത മ​ഴ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ക​ർ​ണാ​ട​ക തീ​രം മു​ത​ൽ വി​ദ​ർ​ഭ തീ​രം വ​രെ​യാ​യി നി​ല​നി​ൽ​ക്കു​ന്ന ന്യൂ​ന​മ​ർ​ദ്ദ​പാ​ത്തി​യു​ടെ സ്വാ​ധീ​ന​ഫ​ല​മാ​യാ​ണ് മ​ഴ ശ​ക്ത​മാ​യ​ത്.’ ക​ട​ൽ പ്ര​ക്ഷു​ബ്ദ​മാ​വാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പു​ണ്ട്. ക​ട​ല്‍​ക്ഷോ​ഭം രൂ​ക്ഷ​മാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ അ​പ​ക​ട മേ​ഖ​ല​ക​ളി​ല്‍ നി​ന്ന് അ​ധി​കൃ​ത​രു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം മാ​റി താ​മ​സി​ക്ക​ണം. മ​ത്സ്യ​ബ​ന്ധ​ന യാ​ന​ങ്ങ​ള്‍ ഹാ​ര്‍​ബ​റി​ല്‍ സു​ര​ക്ഷി​ത​മാ​യി കെ​ട്ടി​യി​ട്ട് സൂ​ക്ഷി​ക്കു​ക. വ​ള്ള​ങ്ങ​ള്‍ ത​മ്മി​ല്‍ സു​ര​ക്ഷി​ത അ​ക​ലം പാ​ലി​ക്കു​ന്ന​ത്…

Read More

വി​വാ​ഹ​ച്ച​ട​ങ്ങി​നെ​ത്തി​യ അ​ഞ്ചു​വ​യ​സു​കാ​ര​ന്‍ ഊ​ഞ്ഞാ​ലി​ല്‍നി​ന്നു വീ​ണു  ദാരുണാന്ത്യം

കോ​ഴി​ക്കോ​ട്: വി​വാ​ഹ​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ കു​ടും​ബ​ത്തോ​ടൊ​പ്പം എ​ത്തി​യ അ​ഞ്ചു​വ​യ​സു​കാ​ര​ന്‍ യ​ന്ത്ര ഊ​ഞ്ഞാ​ലി​ല്‍നി​ന്ന് വീ​ണു​മ​രി​ച്ചു.​ മാ​വൂ​ർ ആ​ശാ​രി പു​ൽ​പ​റ​മ്പ് മു​സ്ത​ഫ​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ന​ഹ​ൽ ആ​ണ് മ​രി​ച്ച​ത്. ഓ​മ​ശേ​രി അ​മ്പ​ല​ക്ക​ണ്ടി​യി​ലെ സ്നേ​ഹ​തീ​രം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മ​റ്റു കു​ട്ടി​ക​ൾ​ക്കൊ​പ്പം ക​ളി​ക്കു​ന്ന​തി​നി​ടെ ന​ഹ​ൽ തെ​റി​ച്ചു ക​മ്പി​യി​ൽ ത​ലയടിച്ചു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read More

ക​ര്‍​ണാ​ട​ക​യി​ല്‍ സം​വ​ര​ണ​പ​രി​ധി ഉ​യ​ർ​ത്തും; തൊ​ഴി​ൽ ര​ഹി​ത​രാ​യ ബിരുദ യു​വ​തീ-യു​വാ​ക്ക​ൾ​ക്ക്  പ്ര​തി​മാ​സം 3000 രൂ​പ; കോ​ൺ​ഗ്ര​സ് പ്ര​ക​ട​ന പ​ത്രി​കയിലെ വാഗ്ദാനങ്ങൾ ഇങ്ങനെ…

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന് എ​ട്ടു ദി​നം മാ​ത്രം ശേ​ഷി​ക്കേ പ്ര​ചാ​ര​ണം കൂ​ടു​ത​ൽ ക​ടു​പ്പ​ത്തി​ലേ​ക്ക്. കോ​ൺ​ഗ്ര​സും ബി​ജെ​പി​യും പ്ര​ക​ട​ന പ​ത്രി​ക​ക​ൾ പു​റ​ത്തി​റ​ക്കി. സം​വ​ര​ണ പ​രി​ധി ഉ​യ​ർ​ത്തു​മെ​ന്നു കോ​ൺ​ഗ്ര​സ് പ്ര​ക​ട​ന പ​ത്രി​ക​യി​ൽ വാ​ഗ്ദാ​നം​ചെ​യ്തു. 50 ശ​ത​മാ​ന​ത്തി​ൽ​നി​ന്നു 70 ശ​ത​മാ​ന​മാ​ക്കി​യാ​ണ് സം​വ​ര​ണ പ​രി​ധി ഉ​യ​ർ​ത്തു​ന്ന​ത്. മു​സ് ലിം ​സം​വ​ര​ണം റ​ദ്ദാ​ക്കി​യ​ത് പു​നഃ​സ്ഥാ​പി​ക്കു​മെ​ന്നും പ്ര​ക​ട​ന പ​ത്രി​ക​യി​ൽ കോ​ൺ​ഗ്ര​സ് വാ​ഗ്ദാ​നം ചെ​യ്യു​ന്നു. ലിം​ഗാ​യ​ത്ത്, വൊ​ക്ക​ലി​ഗ സം​വ​ര​ണം ഉ​യ​ർ​ത്തും. എ​സ് സി ​സം​വ​ര​ണം 15 ശ​ത​മാ​ന​ത്തി​ല്‍​നി​ന്നു 17 ഉം ​എ​സ് ടി ​സം​വ​ര​ണം മൂ​ന്നി​ല്‍​നി​ന്ന് ഏ​ഴും ശ​ത​മാ​ന​മാ​ക്കും. സം​സ്ഥാ​ന​ത്തെ സാ​മൂ​ഹ്യ – സാ​മ്പ​ത്തി​ക സെ​ൻ​സ​സ് പു​റ​ത്തു​വി​ടും. എ​സ് സി-​എ​സ് ടി ​വി​ഭാ​ഗ​ങ്ങ​ളി​ലെ പി​യു​സി മു​ത​ൽ മു​ക​ളി​ലേ​ക്ക് പ​ഠി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സൗ​ജ​ന്യ ലാ​പ് ടോ​പ് ന​ല്‍​കു​മെ​ന്നും പ്ര​ക​ട​ന​പ​ത്രി​ക​യി​ല്‍ പ​റ​യു​ന്നു. ആ​ദ്യ 200 യൂ​ണി​റ്റ് വൈ​ദ്യു​തി എ​ല്ലാ വീ​ടു​ക​ളി​ലും സൗ​ജ​ന്യം, തൊ​ഴി​ൽ​ര​ഹി​ത​രാ​യ എ​ല്ലാ സ്ത്രീ​ക​ൾ​ക്കും 2000 രൂ​പ…

Read More

പ്ര​ണ​യാ​ഭ്യ​ർ​ഥന നി​ര​സി​ച്ച പെ​ൺ​കു​ട്ടി​ക്ക് ക്രൂരമർദനം; ഇരുപത്തിനാലുകാരൻ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: പ്ര​ണ​യാ​ഭ്യ​ർ​ഥന നി​ര​സി​ച്ച പ​തി​നാ​റു​കാ​രി​യെ ആ​ക്ര​മി​ച്ച യു​വാ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.വ​ർ​ക്ക​ല വെ​ട്ടൂ​ർ സ്വ​ദേ​ശി കൃ​ഷ്ണ​രാ​ജിനെ (24) ആണ് വ​ർ​ക്ക​ല പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ളു​ടെ പ്ര​ണ​യാ​ഭ്യ​ർ​ഥന പെ​ണ്‍​കു​ട്ടി നി​ര​സി​ച്ച​തി​ലു​ള്ള വി​രോ​ധ​ത്തി​ൽ പെ​ണ്‍​കു​ട്ടി​യെ പി​ന്തു​ട​ർ​ന്നെ​ത്തി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പെ​ണ്‍​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ വ​ർ​ക്ക​ല പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.ഇ​യാ​ളു​ടെ അ​റ​സ്റ്റ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും.

Read More