‘കോഴിക്കോട്: പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ എസ്സിഇആർടി പുസ്തക പാഠഭാഗം എന്ന പേരിൽ പ്രചരിക്കുന്ന ചിത്രത്തെക്കുറിച്ചു വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പ്രചരിക്കുന്ന ഭാഗം പൊതുവിഭ്യാസ വകുപ്പിന്റെ ഭാഗമായുള്ള പാഠപുസ്തകമല്ലെന്ന് മന്ത്രി അറിയിച്ചു. കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് എസ്സി ഇആർടി ഒരു ക്ലാസിലും ഇത്തരം പാഠപുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ല. 2013 മുതൽ ഒരേ പാഠപുസ്തകങ്ങളാണ് കേരളത്തിലെ വിദ്യാലയങ്ങളിൽ ഉപയോഗിക്കുന്നത്. കേരളത്തിന്റെ പാഠപുസ്തകം എന്ന പേരിൽ പ്രചരിപ്പിച്ചു തെറ്റിദ്ധാരണ പരത്തി സമൂഹത്തിൽ വിഭജനം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഒരു മലയാള പാഠപുസ്തകത്തിന്റെ ഒന്നാം പാഠത്തിൽ മഴയുമായി ബന്ധപ്പെട്ടുള്ള ഭാഗങ്ങൾ പോലെ തോന്നിപ്പിക്കുന്നതാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രം. ഈ ചിത്രം ഉപയോഗിച്ച് സർക്കാറിനും വിദ്യാഭ്യാസ വകുപ്പിനുമെതിരേ വ്യാപക വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി വിശദീകരണവുമായി എത്തിയിരിക്കുന്നത്.
Read MoreDay: June 3, 2023
തലശേരി സബ് ജയിലിൽ സഹതടവുകാരാൽ ആക്രമിക്കപ്പെട്ട തടവുകാരന്റെ നില ഗുരുതരം
തലശേരി: തലശേരി സ്പെഷൽ സബ് ജയിലിൽ ക്രൂര മർദ്ദനത്തിനിരയായ റിമാൻഡ് പ്രതിയുടെ നില ഗുരുതരം. കണ്ണിന്റെ കൃഷ്ണമണിയുൾപ്പെടെ തകർന്ന ഗുരുതരാവസ്ഥയിലുള്ള പ്രതിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പുന്നോൽ കരിക്കുന്ന് ഷാജി നിവാസിൽ ഷാജി വില്യംസിനെ (42) യാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടാണു സംഭവം. വനിതാ കായിക താരങ്ങളുടെ താമസസ്ഥലത്ത് അതിക്രമിച്ചുകടന്ന് അതിക്രമം നടത്താൻ ശ്രമിച്ച കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന വില്യംസിനെ സഹതടവുകാർ അക്രമിക്കുകയായിരുന്നു. വെള്ളം കുടിക്കുന്ന സ്റ്റീൽ മൊന്ത കൊണ്ടുള്ള അക്രമത്തിലാണ് ഇയാളുടെ കണ്ണിനു ഗുരുതരമായി പരിക്കേറ്റത്. കണ്ണൂർ മെഡിക്കൽ കോളജിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷമാണ് കോഴിക്കോട്ടേക്കു മാറ്റിയത്. ഇയാളുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
Read Moreവിവാഹ വാഗ്ദാനം നല്കി പീഡനം: ഒളിവിൽ പോയ യുവാവിനെ അറസ്റ്റു ചെയ്തു പോലീസ്
തൊടുപുഴ: യുവതിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കട്ടപ്പന നരിയംപാറ കരിമ്പോലിക്കല് പ്രണവ് (21) ആണു പിടിയിലായത്. കട്ടപ്പന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. വൈപ്പിന്‍ സ്വദേശിനിയായ 21കാരിയെ വീട്ടുകാര്‍ ഇല്ലാതിരുന്ന ദിവസം വീട്ടിലേക്കു വിളിച്ചുവരുത്തി പീഡിപ്പിച്ചതായാണ് കേസ്. പോലീസ് അന്വേഷണം ആരംഭിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തുനിന്നു മുങ്ങിയ പ്രതി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ കാന്റീനില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇവിടെനിന്നു പിടികൂടിയ പ്രതിയെ പിന്നീട് കട്ടപ്പന പോലീസിനു കൈമാറി. തൊടുപുഴ ഡിവൈഎസ്പി എം.ആര്. മധുബാബുവിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. സ്ക്വാഡ് അംഗങ്ങളായ എസ്ഐ ഷംസുദീന്‍, എഎസ്ഐ ഉണ്ണികൃഷ്ണന്, സിപിഒ ഹരീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Read Moreബസ് മേഖലയെ സംരക്ഷിക്കണം; ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അനിശ്ചിതകാല നിരാഹാര സമരത്തിന്
കോട്ടയം: സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിച്ച് ബസ് മേഖല സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റ് കെ.കെ. തോമസ് അഞ്ചു മുതല്‍ സെക്രട്ടേറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല നിരാഹാരം സമരം ആരംഭിക്കും. 12,600ല്‍പ്പരം സ്വകാര്യ ബസുകളില്‍ കോവിഡ് കാലത്തിനുശേഷം ഏഴായിരത്തിൽപ്പരം ബസുകള്‍ മാത്രമേ സര്‍വീസ് നടത്തുന്നുള്ളൂ. ഇതിനു പുറമെയാണു വിവിധ കാരണങ്ങള്‍ പറഞ്ഞു സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് പെര്‍മിറ്റ് നിഷേധിക്കുന്നത്. ഇതു പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. ഇതിനു പുറമെ 140 കിലോമീറ്ററിൽ കൂടുതൽ ദൂരം ഓര്‍ഡിനറി സര്‍വീസ് നടത്താന്‍ പാടില്ലെന്ന നിയമം സര്‍ക്കാര്‍ കര്‍ശനമാക്കി നടപ്പാക്കുകയാണ്. ഈ സാഹചര്യത്തിൽ നിലവിലുള്ള പെര്‍മിറ്റുകള്‍ ദൂരപരിധി പരിഗണിക്കാതെ പുതുക്കി നൽകണമെന്നും ലിമിറ്റഡ് സ്റ്റോപ്പ്, ഓര്‍ഡിനറി എന്ന കാറ്റഗറി ഒഴിവാക്കി സര്‍ക്കാര്‍ വിജ്ഞാപനം പിന്‍വലിക്കണമെന്നും വിദ്യാര്‍ഥി കണ്‍സഷനിൽ കാലോചിതമായ മാറ്റം ഏര്‍പ്പെടുത്തി വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് കെ. കെ. തോമസ് അനിശ്ചിതകാല നിരാഹാര…
Read Moreഅരിക്കൊമ്പന് നീതിതേടി സുപ്രീംകോടതിയിലേക്ക്; വിദഗ്ധ സമിതിയുടെ കണ്ടെത്തലുകളിലെ പോരായ്മകള്‍ ചൂണ്ടിക്കാണിക്കും
കോട്ടയം: അരിക്കൊമ്പനു നീതി ലഭ്യമാക്കി ചിന്നക്കനാലില്‍ തിരികെയെത്തിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ രണ്ട് നോണ്‍ ഗവണ്മെന്റല് ഓര്ഗനൈസേഷന് സുപ്രിം കോടതിയെ സമീപിക്കുന്നു. ഹൈക്കോടതി വിദഗ്ധ സമിതിയുടെ കണ്ടെത്തലുകളിലെ പോരായ്മകള്‍ സുപിംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അഞ്ചിനു കോടതിയെ സമീപിക്കുന്ന എന്‍ജിഒകള്‍ക്ക് ആവശ്യമായ നിയമ, സാമ്പത്തിക സഹായങ്ങള്‍ നല്‍കുമെന്നും ജസ്റ്റിസ് ഫോര്‍ അരിക്കൊമ്പന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. പ്രകൃതിയുടെ അവകാശികള്‍ മനുഷ്യന് മാത്രമല്ല. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും അവകാശങ്ങളുണ്ട്. ആനയുടെ ആവാസമേഖലയില്നിന്നു സ്ഥലം മാറ്റുന്നതു ശ്വാശ്വത പരിഹാരമല്ല. 2010നുശേഷം ഏഴ് ആനകള്‍ക്ക് അസ്വഭാവിക മരണമുണ്ടായി. അരിക്കൊമ്പനും കൊല്ലപ്പെടുവാന്‍ സാധ്യതയുണ്ട്. അരിക്കൊമ്പന്റെ ആരോഗ്യസ്ഥിതി മോശമാണ്. തുമ്പിക്കൈയിൽ ഉണങ്ങാത്ത വലിയ മുറിവുണ്ട്. പുല്ലും മറ്റ് ആഹാരങ്ങളും വെള്ളവും വലിച്ചെടുക്കുവാന്‍ മുറിവു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ചിന്നക്കനാലില്‍ തിരികെയെത്തും വരെ ജീവനുംകൊണ്ടു പായുന്ന അരിക്കൊമ്പനെ കാണാനാകും. അരിക്കൊമ്പന്റെ സംരക്ഷണത്തിനു തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ഇന്നു വൈകിട്ട് നാലിനു കോട്ടയം പബ്ലിക്…
Read Moreകടലിലെ ലഹരിമരുന്ന് കടത്ത്; പാക്ക് സ്വദേശി സുബൈറിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിച്ചേക്കും
കൊച്ചി: ആഴക്കടലില്‍നിന്ന് 25,000 കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ കേസില്‍ അറസ്റ്റിലായ പാക്ക് സ്വദേശി സുബൈര്‍ ദെരക്ഷാന്ദെയുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിച്ചേക്കും. ഇയാള്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യേപക്ഷ നല്‍കിയിരിക്കുന്നത്.ലഹരിമരുന്നുമായി തനിക്കു ബന്ധമില്ലെന്നും അഭയാര്‍ഥിയായാണ് എത്തിയതെന്നുമാണ് ഇയാള്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. മേയ് പത്തിനാണ് ഇന്ത്യന്‍ നേവി ആഴക്കടലിലെ കപ്പലില്‍നിന്ന് സുബൈറിനെ പിടികൂടിയത്. മേയ് 13 ന് കൊച്ചിയിലെത്തിച്ച ഇയാളെ നര്‍കോട്ടിക് കണ്ട്രോള് ബ്യൂറോയ്ക്കു കൈമാറിയിരുന്നു. സുബൈര്‍ സഞ്ചരിച്ച കപ്പിലല് 132 ബാഗുകളിലായി സൂക്ഷിച്ചിരുന്ന 2525.675 കിലോ മയക്കുമരുന്നും എന്‍സിബിക്ക് കൈമാറിയിരുന്നു.
Read More15 കുപ്പി ബ്രൗണ്‍ ഷുഗറുമായി ആസാം സ്വദേശികള്‍ അറസ്റ്റിൽ; ലഹരിമരുന്നിന്റെ അളവ് കുറവായതിനാല്‍ യുവാക്കൾക്ക് സ്റ്റേഷൻ ജാമ്യം
കൊച്ചി: വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 15 കുപ്പി ബ്രൗണ്‍ ഷുഗറുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. ആസാം നാഗോണ്‍ സ്വദേശികളായ രജുല്‍ ഇസ്ലാം(26), ഹുസൈന് അലി(23), അഫ്ജുദീന്(24) എന്നിവരെയാണ് എറണാകുളം നോര്‍ത്ത് എസ്ഐ ടി.എസ്. രതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 15 പ്ലാസ്റ്റിക് കുപ്പികളിലായി സൂക്ഷിച്ചിരുന്ന 1.39 ഗ്രാം ബ്രൗണ്‍ ഷുഗര്‍ ഇവരില്‍നിന്ന് കണ്ടെത്തി. മണപ്പാട്ടി പറമ്പ് ചെറുക്കപ്പാലത്തിന് സമീപം ബ്രൗണ്‍ഷുഗര്‍ വില്പനയ്ക്കായി ശ്രമിക്കുമ്പോഴാണ് ഇവര്‍ പിടിയിലായത്. പിടിച്ചെടുത്ത ലഹരിമരുന്നിന്റെ അളവ് കുറവായതിനാല്‍ ഇവര്‍ക്കെതിരേ കേസെടുത്ത് ജാമ്യത്തില്‍ വിട്ടു.
Read Moreഅപ്പീൽ തള്ളി ബ്ലാസ്റ്റേഴ്സ് പിഴയൊടുക്കണം
മുംബൈ: കേരള ബ്ലാസ്റ്റേഴ്സിന്റെയും മുഖ്യപരിശീലകൻ ഇവാൻ വുകൊമാനോവിച്ചിന്റെയും അപ്പീലുകൾ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ തള്ളി. ക്ലബിനെതിരെയും പരിശീലകനെതിരെയും പ്രഖ്യാപിച്ച ശിക്ഷയിൽ ഇളവ് ആവശ്യപ്പെട്ടാണ് ക്ലബും പരിശീലകനും അപ്പീൽ നൽകിയത്. ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) പ്ലേ ഓഫീൽ ബംഗളൂരു എഫ്സിക്കെതിരായ കളി പൂർത്തിയാകും മുൻപു കളം വിട്ടതിനാണ് ബ്ലാസ്റ്റേഴ്സിനും പരിശീലകൻ ഇവാനുമെതിരേ നടപടി ഉണ്ടായത്. ക്ലബിനു നാല് കോടി രൂപയാണു പിഴ അടക്കേണ്ടത്. ഇവാന് അഞ്ച് ലക്ഷം രൂപയും അതിനോടൊപ്പം 10 മത്സരങ്ങളിൽ വിലക്കും ഏർപ്പെടുത്തിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സും പരിശീലകനും രണ്ടാഴ്ചയ്ക്കകം പിഴ അടക്കണമെന്നാണു നിർദേശം. ഇല്ലെങ്കിൽ പിഴ വർധിക്കും.എഐഎഫ്എഫ് അപ്പീൽ തള്ളിയതു സംബന്ധിച്ച് ഇന്ന് ഔദ്യോഗിക കുറിപ്പു പുറത്തുവിട്ടു.
Read Moreഒരു “ഓഡി’ തട്ടുകട ; “ആഢംബരമായി ചിന്തിക്കൂ, ആഢംബരമായി കുടിക്കൂ…’ മുംബൈ യുവാക്കളുടെ ചായക്കട ഹിറ്റ്..!
മുംബൈ: ഇന്ത്യയുടെ വ്യവസായ തലസ്ഥാനമായ മുംബൈ നഗരത്തില്‍ ആഢംബര വാഹനമായ ഓഡി കാറിൽ ചായവില്പന നടത്തുന്ന യുവാക്കളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ലോഖന്ദ് വാല തെരുവിൽ അമിത് കശ്യപ്, മന്നു ശര്‍മ എന്നീ ചെറുപ്പക്കാരാണ് അടിപൊളി സ്റ്റൈലിൽ ചായക്കച്ചവടം നടത്തുന്നത്. എല്ലാദിവസവും ഓഡിയില്‍ എത്തുന്ന ഇവര്‍ റോഡരികിൽ കാർ ഒതുക്കിയിട്ട് അവിടത്തന്നെ സ്റ്റാള്‍ തയാറാക്കി ചായ വില്പന ആരംഭിക്കുന്നു. “ഓണ്‍ ഡ്രൈവ് ടീ’ എന്നാണ് ഇവരുടെ തട്ടുകടയുടെ പേര്. ഈ പേരില്‍ ഇവര്‍ക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ടും ഉണ്ട്. “ആഢംബരമായി ചിന്തിക്കൂ, ആഢംബരമായി കുടിക്കൂ…’ എന്നാണ് ടീ സ്റ്റാളിന്റെ ടാഗ്ലൈന്. കടയുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്റുകളും യുവാക്കള്‍ പങ്കുവയ്ക്കാറുണ്ട്. തങ്ങളുടെ ചായ കുടിച്ചവരെല്ലാം നല്ല അഭിപ്രായമാണ് പറയുന്നതെന്ന് അമിത്തും മന്നുവും പറയുന്നു. ഇരുവരെയും പ്രശംസിച്ചു നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. അതേസമയം, ഓഡിയില്‍ ചായക്കച്ചവടം നടത്തുന്നതിനെ…
Read Moreമൂര്‍ഖനും അഭിനയിച്ചു; പ്രീ വെഡ്ഡിംഗ് ഷൂട്ട് കണ്ടവർ ഞെട്ടി; മണിക്കൂറുകൾകൊണ്ട് വൈറലായ ഫോട്ടോഷൂട്ട് കഥയിങ്ങനെ…
ന്യൂഡല്‍ഹി: വിവാഹത്തോടനുബന്ധിച്ചുള്ള ഫോട്ടോഷൂട്ടുകളിൽ വ്യത്യസ്തത തേടുന്നവരാണ് പുതുതലമുറക്കാര്. ആശയങ്ങളിലെ വൈവിധ്യംകൊണ്ട് ഇത്തരം ഫോട്ടോഷൂട്ടുകൾ ശ്രദ്ധപിടിച്ചുപറ്റാറുമുണ്ട്. കഴിഞ്ഞമാസം 27ന് ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ട ഒരു പ്രീ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ട് കാഴചക്കാരെ അമ്പരിപ്പിച്ചെന്നു മാത്രമല്ല, ഭയപ്പെടുത്തുകയുംചെയ്തു. വിവേക് എന്ന അക്കൗണ്ടില്‍നിന്നു പങ്കുവച്ച ചിത്രങ്ങൾ മണിക്കൂറുകള്‍ക്കുള്ളില്‍ വലിയതരംഗമായി. കഥ പറയുന്നതുപോലെയാണ് ചിത്രങ്ങള്‍. വീടിനു വെളിയിലിറങ്ങുന്ന യുവതി തന്റെ മുന്നിലൊരു മൂര്‍ഖനെ കാണുന്നു. ഭയന്നുപോയ പെണ്ണ് പാമ്പുപിടിത്തക്കാരെ വിളിക്കുന്നു. പാമ്പിനെ പിടിക്കാന്‍ രണ്ടു യുവാക്കള്‍ സ്കൂട്ടറില്‍ വീട്ടിലെത്തുന്നു. അതിലൊരാള്‍ പാമ്പിനെ പിടിച്ചു കൂടിനകത്താക്കുന്നു. പെൺകുട്ടി ഇതെല്ലാം ആരാധനയോടെ കണ്ടുനില്ക്കുന്നു.പാന്പിനെ പിടികൂടിയ യുവാവ് പെണ്‍കുട്ടിയോടു ഫോണില്‍ വിളിക്കാം എന്ന ആംഗ്യം കാണിച്ചു തിരിച്ചുപോകുന്നു. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാകുന്നു. ഫോണില്‍ സംസാരിക്കുന്നു. ഫോട്ടോയുടെ അവസാനം ഇരുവരും കൈകോര്‍ത്തു നടന്നുപോകുന്നു. ഈസമയം ഫ്രെയിമില്‍ തലയുയര്‍ത്തി അവരെ നോക്കുന്ന മൂര്‍ഖനെയും കാണാം. വ്യത്യസ്തമായ ഫോട്ടോ ഷൂട്ട് നടത്തിയ ജോഡികളെ…
Read More