മൂ​ര്‍​ഖ​നും അ​ഭി​ന​യി​ച്ചു; പ്രീ ​വെ​ഡ്ഡിം​ഗ് ഷൂ​ട്ട് ക​ണ്ട​വ​ർ ഞെ​ട്ടി; മണിക്കൂറുകൾകൊണ്ട് വൈറലായ ഫോട്ടോഷൂട്ട് കഥ‍യിങ്ങനെ…


ന്യൂ​ഡ​ല്‍​ഹി: വി​വാ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ഫോ​ട്ടോ​ഷൂ​ട്ടു​ക​ളി​ൽ വ്യ​ത്യ​സ്ത​ത തേ​ടു​ന്ന​വ​രാ​ണ് പു​തു​ത​ല​മു​റ​ക്കാ​ര്‍. ആ‍​ശ​യ​ങ്ങ​ളി​ലെ വൈ​വി​ധ്യം​കൊ​ണ്ട് ഇ​ത്ത​രം ഫോ​ട്ടോ​ഷൂ​ട്ടു​ക​ൾ ശ്ര​ദ്ധ​പി​ടി​ച്ചു​പ​റ്റാ​റു​മു​ണ്ട്.

ക​ഴി​ഞ്ഞ​മാ​സം 27ന് ​ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​യ്ക്ക​പ്പെ​ട്ട ഒ​രു പ്രീ ‌​വെ​ഡ്ഡിം​ഗ് ഫോ​ട്ടോ ഷൂ​ട്ട് കാ​ഴ​ച​ക്കാ​രെ അ​മ്പ​രി​പ്പി​ച്ചെ​ന്നു മാ​ത്ര​മ​ല്ല, ഭ​യ​പ്പെ​ടു​ത്തു​ക​യും​ചെ​യ്തു. വി​വേ​ക് എ​ന്ന അ​ക്കൗ​ണ്ടി​ല്‍​നി​ന്നു പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ൾ മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ വ​ലി​യ​ത​രം​ഗ​മാ​യി.

ക​ഥ പ​റ​യു​ന്ന​തു​പോ​ലെ​യാ​ണ് ചി​ത്ര​ങ്ങ​ള്‍. വീ​ടി​നു വെ​ളി​യി​ലി​റ​ങ്ങു​ന്ന യു​വ​തി ത​ന്‍റെ മു​ന്നി​ലൊ​രു മൂ​ര്‍​ഖ​നെ കാ​ണു​ന്നു. ഭ​യ​ന്നു​പോ​യ പെ​ണ്ണ് പാ​മ്പു​പി​ടി​ത്ത​ക്കാ​രെ വി​ളി​ക്കു​ന്നു. പാ​മ്പി​നെ പി​ടി​ക്കാ​ന്‍ ര​ണ്ടു യു​വാ​ക്ക​ള്‍ സ്‌​കൂ​ട്ട​റി​ല്‍ വീ​ട്ടി​ലെ​ത്തു​ന്നു.

അ​തി​ലൊ​രാ​ള്‍ പാ​മ്പി​നെ പി​ടി​ച്ചു കൂ​ടി​ന​ക​ത്താ​ക്കു​ന്നു. പെ​ൺ​കു​ട്ടി ഇ​തെ​ല്ലാം ആ​രാ​ധ​ന​യോ​ടെ ക​ണ്ടു​നി​ല്‍​ക്കു​ന്നു.പാ​ന്പി​നെ പി​ടി​കൂ​ടി​യ യു​വാ​വ് പെ​ണ്‍​കു​ട്ടി​യോ​ടു ഫോ​ണി​ല്‍ വി​ളി​ക്കാം എ​ന്ന ആം​ഗ്യം കാ​ണി​ച്ചു തി​രി​ച്ചു​പോ​കു​ന്നു.

തു​ട​ര്‍​ന്ന് ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​കു​ന്നു. ഫോ​ണി​ല്‍ സം​സാ​രി​ക്കു​ന്നു. ഫോ​ട്ടോ​യു​ടെ അ​വ​സാ​നം ഇ​രു​വ​രും കൈ​കോ​ര്‍​ത്തു ന​ട​ന്നു​പോ​കു​ന്നു.

ഈ​സ​മ​യം ഫ്രെ​യി​മി​ല്‍ ത​ല​യു​യ​ര്‍​ത്തി അ​വ​രെ നോ​ക്കു​ന്ന മൂ​ര്‍​ഖ​നെ​യും കാ​ണാം. വ്യ​ത്യ​സ്ത​മാ​യ ഫോ​ട്ടോ ഷൂ​ട്ട് ന​ട​ത്തി​യ ജോ​ഡി​ക​ളെ നെ​റ്റി​സ​ൺ​സ് ആ​ശം​സ​ക​ള്‍​കൊ​ണ്ടു പൊ​തി​ഞ്ഞി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment