‘മ​ഴ ത​രു​ന്ന​താ​ര്…’ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തി സ​മൂ​ഹ​ത്തി​ൽ വി​ഭ​ജ​നം സൃഷ്ടിക്കാൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്കെതിരേ നി​യ​മ​ന​ട​പ​ടി​; പാ​ഠ​പു​സ്ത​ക വി​വാ​ദ​ത്തി​ല്‍ പ്ര​തി​ക​രിച്ചു വി​ദ്യാ​ഭ്യാ​സമ​ന്ത്രി

‘കോ​ഴി​ക്കോ​ട്: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ എ​സ്‌സി​ഇ​ആ​ർ​ടി പു​സ്ത​ക പാ​ഠ​ഭാ​ഗം എ​ന്ന പേ​രി​ൽ പ്ര​ച​രി​ക്കു​ന്ന ചി​ത്ര​ത്തെക്കുറി​ച്ചു വി​ശ​ദീ​ക​ര​ണ​വു​മാ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ൻകു​ട്ടി. പ്ര​ച​രി​ക്കു​ന്ന ഭാ​ഗം പൊ​തു​വി​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പാ​ഠ​പു​സ്ത​ക​മ​ല്ലെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.

കേ​ര​ള സ​ർ​ക്കാ​ർ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് എ​സ്‌സി ഇആ​ർടി ​ഒ​രു ക്ലാ​സി​ലും ഇ​ത്ത​രം പാ​ഠ​പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ല. 2013 മു​ത​ൽ ഒ​രേ പാ​ഠ​പു​സ്ത​ക​ങ്ങ​ളാ​ണ് കേ​ര​ള​ത്തി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ന്‍റെ പാ​ഠ​പു​സ്ത​കം എ​ന്ന പേ​രി​ൽ പ്ര​ച​രി​പ്പി​ച്ചു തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തി സ​മൂ​ഹ​ത്തി​ൽ വി​ഭ​ജ​നം സൃഷ്ടിക്കാൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്കെതിരേ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ പ​റ​ഞ്ഞു.

ഒ​രു മ​ല​യാ​ള പാ​ഠ​പു​സ്ത​ക​ത്തി​ന്‍റെ ഒ​ന്നാം പാ​ഠ​ത്തി​ൽ മ​ഴ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ഭാ​ഗ​ങ്ങ​ൾ പോ​ലെ തോ​ന്നി​പ്പി​ക്കു​ന്ന​താ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന ചി​ത്രം.

ഈ ​ചി​ത്രം ഉ​പ​യോ​ഗി​ച്ച് സ​ർ​ക്കാ​റി​നും വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നു​മെ​തി​രേ വ്യാ​പ​ക വി​മ​ർ​ശ​ന​ങ്ങ​ളും ഉ​യ​ർ​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മ​ന്ത്രി വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment