വാഷിംഗ്ടൺ ഡിസി: ക്രിമിനൽ കേസിൽ അറസ്റ്റിലാകവേ പോലീസ് എടുത്ത ‘മഗ് ഷോട്ട്’ ഫോട്ടോ തെരഞ്ഞെടുപ്പു പ്രചാരണ ആയുധമാക്കി മുൻ യുഎസ് പ്രസിഡന്റ് ട്രംപ്. വ്യാഴാഴ്ച അറ്റ്ലാന്റയിലെ ഫുൾട്ടൻ കൗണ്ടിയിൽ ജയിലിൽവച്ച് മഗ് ഷോട്ട് എടുക്കപ്പെട്ട ശേഷം ട്രംപിന്റെ തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് 71 ലക്ഷം ഡോളർ സംഭാവന ലഭിച്ചതായി അദ്ദേഹത്തിന്റെ പ്രചാരണസംഘം അറിയിച്ചു. ടീഷർട്ട് തുടങ്ങിയവയുടെ വില്പനയിലൂടെയാണു ഭൂരിഭാഗം തുകയും ലഭിച്ചത്. 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് രേഖപ്പെടുത്തപ്പെട്ട ട്രംപിനെ ജാമ്യത്തിൽ വിടുകയായിരുന്നു. അടുത്ത വർഷത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്ന ട്രംപിനെതിരേ ചുമത്തപ്പെട്ട നാലാമത്തെ ക്രിമിനൽ കേസാണിത്. ട്രംപ്തന്നെ തന്റെ മഗ് ഷോട്ട് ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
Read MoreDay: August 28, 2023
പ്രതിഷേധക്കാർക്കു നേർക്ക് ഗുണ്ടാ സംഘത്തിന്റെ വെടിവയ്പ്; ഏഴു മരണം
പോർട്ട് ഓ പ്രിൻസ്: ഹെയ്തിയിൽ ഗുണ്ടാ സംഘങ്ങൾക്കെതിരേ മാർച്ച് നടത്തിയ ജനക്കൂട്ടത്തിനു നേർക്ക് ഗുണ്ടകൾ നടത്തിയ വെടിവയ്പിൽ ഏഴു പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ പോർട്ട് ഓ പ്രിൻസിന്റെ പ്രാന്തപ്രദേശമായ കാനാനിൽ ശനിയാഴ്ചയായിരുന്നു സംഭവം. യന്ത്രത്തോക്കുകൾ ഉപയോഗിച്ചു നടത്തിയ വെടിവയ്പിൽ ഒട്ടേറെപ്പേർക്കു പരിക്കേറ്റു. കുറെപ്പേരെ ഗുണ്ടകൾ തട്ടിക്കൊണ്ടുപോയി. പാസ്റ്റർ മാർക്കോ എന്ന ആത്മീയ നേതാവാണ് ഗുണ്ടാസംഘങ്ങൾ ഭരിക്കുന്ന മേഖലയിൽ മാർച്ച് സംഘടിപ്പിച്ചത്. നൂറു കണക്കിനുപേർ പങ്കെടുത്തു. പലവിധ ഗുണ്ടാ സംഘങ്ങൾക്കു ശക്തമായ സ്വാധീനമുള്ള ഹെയ്തിയിൽ ഈ വർഷം മാത്രം അക്രമസംഭവങ്ങളിൽ 2,400 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
Read Moreലാദനെ വധിച്ച കമാൻഡോ അറസ്റ്റിൽ
ഡാളസ്: അൽക്വയ്ദ തലവൻ ഒസാമ ബിൻ ലാദനെ വധിച്ചുവെന്ന് അവകാശപ്പെടുന്ന യുഎസ് നേവി സീൽ കമാൻഡോ സംഘത്തിലെ മുൻ അഗം റോബർട്ട് ഒനീൽ ദേഹോപദ്രവം ഏല്പിച്ചതിന്റെ പേരിൽ അറസ്റ്റിലായി. ഇയാളെ 3,500 ഡോളറിന്റെ ജാമ്യത്തിൽ വിട്ടുവെന്നു റിപ്പോർട്ടുകളിൽ പറയുന്നു.2011ൽ പാക്കിസ്ഥാനിലെ ആബട്ടോബാദിൽ നേവി സീലുകൾ നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് ബിൻ ലാദൻ കൊല്ലപ്പെടുന്നത്. താനാണ് ബിൻ ലാദനു നേർക്ക് നിറയൊഴിച്ചതെന്ന് ഒനീൽ പറയുന്നു. അമേരിക്കൻ സർക്കാർ ഇത് അംഗീകരിക്കാനോ നിഷേധിക്കാനോ കൂട്ടാക്കിയിട്ടില്ല.
Read Moreകളിമണ്‍ പാത്രത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങളിതൊക്കെ…
കളിമണ്‍ പാത്രങ്ങള്‍ വീടുകളിലെ ഒരു പ്രധാനപ്പെട്ട വസ്തുവാണ്. പഴയ കാലത്ത് കുടിക്കാനുള്ള വെള്ളം സൂക്ഷിച്ചിരുന്നത് മണ്‍പാത്രത്തിലായിരുന്നു. ഇങ്ങനെ മണ്പാത്രത്തിലെ വെള്ളം കുടിക്കുന്നത് വഴി നിരവധി ഗുണങ്ങളുണ്ട്. വെള്ളം സംഭരിക്കാന്‍ കളിമണ്‍ പാത്രങ്ങള്‍ ഉപയോഗിച്ചതിന്റെ പ്രധാന കാരണം അത് സ്വഭാവികമായി തണുപ്പിക്കാന്‍ സഹായിക്കുന്നു എന്നതാണ്. ചൂടുള്ള ദിവസങ്ങളില്‍ ദാഹം ശമിപ്പിക്കാന്‍ അനുയോജ്യമാണ്. മണ്പാത്രത്തിലെ വെള്ളം തൊണ്ടയെ ദോഷമായി ബാധിക്കാതെ അനുയോജ്യമായ താപനില നിലനിര്‍ത്തുന്നു. ഇത് ശമിപ്പിക്കാനും ഭാവിയില്‍ ഇത്തരം അണുബാധ തടയാനും സഹായിക്കുന്നു. കളിമണ്‍ പാത്രത്തിലെ വെള്ളത്തിന് അനുയോജ്യമായ താപനിലയുള്ളതിനാല്‍ ഇത് ദഹനത്തെ സഹായിക്കുന്നു. ആയുര്‍വേദം അനുസരിച്ച് തണുത്ത വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുന്നു. ഇത് വഴി ആമാശയത്തിലെ രക്തക്കുഴലുകളെ ചുരുക്കുകയും അസ്വസ്ഥതകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ആയുര്‍വേദം അനുസരിച്ച് ശരീര താപനിലയോട് ചേര്‍ന്നുള്ള വെള്ളം കുടിക്കുന്നത് പോഷകങ്ങള്‍ നന്നായി ആഗീരണം ചെയ്യാന്‍ അനുവദിക്കുന്നു. ഇത് നേടുന്നതിന് മണ്പാത്രത്തിലെ വെള്ളം…
Read Moreകുടിയൻമാർക്ക് ഇടവേള നൽകി സർക്കാർ..! മദ്യവിൽപന ശാലകൾ മൂന്നു ദിവസം അവധി
തിരുവനന്തപുരം: ഓണം വാരത്തിൽ സംസ്ഥാനത്തെ ബിവറേജസ് കോർപറേഷന്റെയും കണ്‍സ്യൂമർ ഫെഡിന്റെയും ചില്ലറ മദ്യവിൽപന ശാലകൾ മൂന്നു ദിവസം തുറക്കില്ല. തിരുവോണ ദിവസമായ 29, ചതയ ദിനമായ 31 തീയതികളിൽ മദ്യശാലകൾക്ക് അവധിയാണ്. സെപ്റ്റംബർ ഒന്നിനും മദ്യശാലകൾക്ക് അവധിയായതിനാൽ തുറക്കില്ല. തിരുവോണ ദിവസം ബാറുകൾ തുറക്കും.
Read Moreപീഡന പരാതി നൽകിയതിന് ദളിത് പെൺകുട്ടിക്ക് മർദനം; ആൾക്കൂട്ടം സഹോദരനെ തല്ലിക്കൊന്നു; അമ്മയെ വിവസ്ത്രയാക്കി
ഭോപ്പാൽ: മധ്യപ്രദേശിൽ സഹോദരി നൽകിയ ലൈംഗിക പീഡനക്കേസിന്റെ പേരിൽ ദലിത് യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. സഹോദരിയെ ക്രൂരമായി മർദിച്ച ആക്രമികൾ ഇവരുടെ മാതാവിനെ വിവസ്ത്രയാക്കുകയും വീട് തല്ലി തകർക്കുകയും ചെയ്തു. സാഗർ ജില്ലയിലാണ് സംഭവം. 2019ലാണ് 18കാരിയായ ദളിത് പെൺകുട്ടിക്ക് നേരെ ലൈംഗീക പീഡനമുണ്ടായത്. തുടർന്ന് ഇവർ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർക്ക് മേൽ കടുത്ത സമ്മർദമുണ്ടായിരുന്നു. പെൺകുട്ടിയും കുടുംബവും ഇവരുടെ ആവശ്യത്തിന് വഴങ്ങാത്തതാണ് സംഭവത്തിന് പിന്നിലെ കാരണം. വീട്ടിലേക്ക് ഇരച്ചെത്തിയ നൂറുകണക്കിന് ആളുകൾ പെൺകുട്ടിയെ ക്രൂരമായി മർദിക്കുകയായിരുന്നു. ഇത് കണ്ട് സഹോദരിയെ രക്ഷിക്കാൻ ശ്രമിച്ച യുവാവിനെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തി. മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമികൾ മാതാവിനെ വിവസ്ത്രയാക്കിയത്. തുടർന്ന് പോലീസ എത്തിയാണ് ഇവർക്ക് ധരിക്കാൻ വസ്ത്രം നൽകിയത്. പെൺകുട്ടിയുടെ മറ്റ് സഹോദരങ്ങൾക്ക് വേണ്ടിയും ആക്രമികൾ ഗ്രാമത്തിൽ തെരച്ചിൽ…
Read Moreക്ലാസ് മുറിയില്‍ പ്രവേശിക്കുമ്പോള്‍ വസ്ത്രധാരണരീതിയില്‍ മതം വേണ്ട; ക്ലാസ് മുറികൾ സൗഹൃദത്തിന്റെതാകട്ടെ…
മതേതരത്വം പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളുകളില്‍ മുസ്ലീം വിദ്യാർഥികൾ അബയ ധരിക്കുന്നത് നിരോധിച്ചു. ഫ്രഞ്ച് വിദ്യാഭ്യാസ മന്ത്രിയാണ് ഈ മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. അബയ എന്നത് നീളമുള്ളതും അയഞ്ഞതുമായ പുറംവസ്ത്രത്തിന്റെ അറബിപദമാണ്. ഇത് പുരുഷന്മാരും സ്ത്രീകളും ധരിക്കുന്നു. ഒരു വിദ്യാര്‍ഥി ക്ലാസ് മുറിയില്‍ പ്രവേശിക്കുമ്പോള്‍ അവളുടെ വസ്ത്രധാരണരീതിയില്‍ മതം കാണിക്കരുതെന്ന് മന്ത്രി ഗബ്രിയേല്‍ അത്താല്‍ അഭിപ്രായപ്പെട്ടു. സെപ്തംബര്‍ നാല് മുതലാണ് വിധി നടപ്പാക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
Read Moreരോഗിയായ പിതാവിനെ വധിക്കാൻ മകന്റെ ശ്രമം; മുളക് വെള്ളം മുഖത്തൊഴിച്ചു, തലയിൽ കുത്തിക്ക് കുത്തി; പതിനഞ്ചുകാരന്റെ കൂരകൃത്യത്തിൽ നടുങ്ങി തിരുവനന്തപുരം
തിരുവനന്തപുരം: സുഹൃത്തിന്റെ സഹായത്താൽ രോഗിയായ പിതാവിനെ വധിക്കാൻ 15കാരനായ മകന്റെ ശ്രമം. പോലീസ് പിടിക്കുമെന്ന് അറിഞ്ഞപ്പോൾ സുഹൃത്തിനെ രക്ഷപെടുത്തിയ ശേഷം മകൻ തൂങ്ങി മരിക്കാൻ ശ്രമിച്ചു. ഞായറാഴ്ച രാവിലെ പോത്തൻകോട് ആണ് സംഭവം. സംഭവ സമയം മാതാവ് ജോലിക്ക് പോയിരുന്നു. മറ്റൊരാളുടെ ചെരിപ്പിട്ട് വീട്ടിലെത്തുന്നതിന് മകനെ പിതാവ് വഴക്ക് പറയുകയും വിലക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ പിതാവിനെ അപായപ്പെടുത്താൻ സുഹൃത്തുമായി മകൻ വീട്ടിലെത്തി. ഈ സമയം പിതാവ് ഉറങ്ങുകയായിരുന്നു. മുറിയിലെത്തിയ ഇവർ മുളക് പൊടി കലക്കിയെ വെള്ളം പിതാവിന്റെ മുഖത്ത് ഒഴിച്ചതിന് ശേഷം മൂർച്ചയേറിയ ആയുധം കൊണ്ട് തലയിൽ തുരുതുരെ കുത്തി. കുതറിമാറിയ പിതാവ് പുറത്തിറങ്ങി കതക് കയർ കൊണ്ടു കെട്ടിയടച്ച ശേഷം നിലവിളിച്ചു പുറത്തേക്കോടുകയായിരുന്നു. ഇതിനിടയിൽ കൂട്ടുകാരനെ മകൻ രക്ഷപ്പെടുത്തി. പോലീസ് വരുന്നതു കണ്ട് മകൻ ജനാലക്കമ്പിയിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചു. വാതിൽ ചവിട്ടിത്തുറന്ന് അകത്തുകയറിയാണ്…
Read Moreഎന്തൊരു ബുദ്ധി… പഠിക്കാനെന്ന വ്യജേന മൊബൈലിൽ കളിക്കുന്ന കുട്ടി; കണ്ണടച്ച് വിശ്വസിച്ച് അമ്മയും, വൈറലായ് വീഡിയോ
ഒട്ടുമിക്ക കുട്ടികളും തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ക്ക് അടിമപ്പെട്ടിരിക്കുന്ന കാലമാണിത്. മാതാപിതാക്കളുടെ വിലക്കുകളെ മറികിടന്ന് ഏത് വിധേനയും അവര്‍ ഫോണ്‍ ഉപയോഗിക്കുമെന്നതാണ് സത്യം. പഠിക്കാനെന്ന വ്യജേന തന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് അമ്മയെ കബിളിപ്പിക്കാന്‍ ഒരു കുട്ടി സമര്‍ത്ഥമായി കണ്ടത്തിയ വഴിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഫെജന് എന്ന ആളുടെ എക്സിലെ അക്കൗണ്ടില്‍ നിന്നാണ് ഈ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. ഒരു കുട്ടി തന്റെ മുറിയിലിരുന്നു പഠിക്കുന്നതായി കാണിക്കുന്നു. എന്നാല്‍ കുട്ടി പഠിക്കുന്നതിന് പകരം ചുമരിലെ കയറില്‍ ബന്ധിച്ചിരിക്കുന്ന മൊബൈല്‍ ഫോണില്‍ വീഡിയോ കാണുകയാണ്. ഓരോ തവണ വാതില്‍ തുറക്കുമ്പോഴും ഫോണ്‍ മുകളിലേക്ക് തെറിച്ച് ഒരു തുണിക്കഷ്ണത്തിനടിയില് മറയുന്ന തരത്തിലാണ് കയര്‍ കെട്ടിയിരിക്കുന്നത്. കുട്ടിയുടെ അമ്മ മുറിയില്‍ വന്ന് തന്റെ മകന് പഠിക്കുകയാണെന്ന് കരുതി അഭിനന്ദിച്ച് അവന്റെ തലയില്‍ തലോടുന്നത് വീഡിയോ കൂടുതല്‍ രസകരമാക്കുന്നു. യഥാര്‍ത്ഥത്തില്‍ താന്‍…
Read More