എന്തൊരു ബുദ്ധി… പഠിക്കാനെന്ന വ്യജേന മൊബൈലിൽ കളിക്കുന്ന കുട്ടി; കണ്ണടച്ച് വിശ്വസിച്ച് അമ്മയും, വൈറലായ് വീഡിയോ

ഒ​ട്ടു​മി​ക്ക കു​ട്ടി​ക​ളും ത​ങ്ങ​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍​ക്ക് അ​ടി​മ​പ്പെ​ട്ടി​രി​ക്കു​ന്ന കാ​ല​മാ​ണി​ത്. മാ​താ​പി​താ​ക്ക​ളു​ടെ വി​ല​ക്കു​ക​ളെ മ​റി​കി​ട​ന്ന് ഏ​ത് വി​ധേ​ന​യും അ​വ​ര്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​മെ​ന്ന​താ​ണ് സ​ത്യം. പ​ഠി​ക്കാ​നെ​ന്ന വ്യ​ജേ​ന ത​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് അ​മ്മ​യെ ക​ബി​ളി​പ്പി​ക്കാ​ന്‍ ഒ​രു കു​ട്ടി സ​മ​ര്‍​ത്ഥ​മാ​യി ക​ണ്ട​ത്തി​യ വ​ഴി​യാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്ന​ത്.

ഫെ​ജ​ന്‍ എ​ന്ന ആ​ളു​ടെ എ​ക്‌​സി​ലെ അ​ക്കൗ​ണ്ടി​ല്‍ നി​ന്നാ​ണ് ഈ ​വീ​ഡി​യോ പ​ങ്ക് വെ​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു കു​ട്ടി ത​ന്‍റെ മു​റി​യി​ലി​രു​ന്നു പ​ഠി​ക്കു​ന്ന​താ​യി കാ​ണി​ക്കു​ന്നു. എ​ന്നാ​ല്‍ കു​ട്ടി പ​ഠി​ക്കു​ന്ന​തി​ന് പ​ക​രം ചു​മ​രി​ലെ ക​യ​റി​ല്‍ ബ​ന്ധി​ച്ചി​രി​ക്കു​ന്ന മൊ​ബൈ​ല്‍ ഫോ​ണി​ല്‍ വീ​ഡി​യോ കാ​ണു​ക​യാ​ണ്.

ഓ​രോ ത​വ​ണ വാ​തി​ല്‍ തു​റ​ക്കു​മ്പോ​ഴും ഫോ​ണ്‍ മു​ക​ളി​ലേ​ക്ക് തെ​റി​ച്ച് ഒ​രു തു​ണി​ക്ക​ഷ്ണ​ത്തി​ന​ടി​യി​ല്‍ മ​റ​യു​ന്ന ത​ര​ത്തി​ലാ​ണ് ക​യ​ര്‍ കെ​ട്ടി​യി​രി​ക്കു​ന്ന​ത്.

കു​ട്ടി​യു​ടെ അ​മ്മ മു​റി​യി​ല്‍ വ​ന്ന് ത​ന്‍റെ മ​ക​ന്‍ പ​ഠി​ക്കു​ക​യാ​ണെ​ന്ന് ക​രു​തി അ​ഭി​ന​ന്ദി​ച്ച് അ​വ​ന്‍റെ ത​ല​യി​ല്‍ ത​ലോ​ടു​ന്ന​ത് വീ​ഡി​യോ കൂ​ടു​ത​ല്‍ ര​സ​ക​ര​മാ​ക്കു​ന്നു. യ​ഥാ​ര്‍​ത്ഥ​ത്തി​ല്‍ താ​ന്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​മ്പോ​ള്‍ പ​ഠി​ക്കു​ക​യാ​ണെ​ന്ന് ക​രു​തി അ​മ്മ​യെ ക​ബി​ളി​പ്പി​ക്കാ​ന്‍ കു​ട്ടി​ക്ക് ക​ഴി​ഞ്ഞു.

സ്മാ​ര്‍​ട്ട് ബോ​യ് എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ എ​ക്‌​സി​ല്‍ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ നി​ര​വ​ധി​പേ​ര്‍ കാ​ണു​ക​യും ക​മ​ന്‍റ് ചെ​യ്യു​ക​യും ചെ​യ്തു.

 

Related posts

Leave a Comment