സുപ്രീം കോടതിയുടെ പേരില്‍ വ്യാജ വെബ്സൈറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായി സുപ്രീംകോടതി റജിസ്ട്രി. ആളുകളുടെ വ്യക്തിവിവരങ്ങള്‍ തേടി തട്ടിപ്പിനായാണ് വെബ്സൈറ്റ് ഉപയോഗിക്കുന്നത്. ജനങ്ങള്‍ വഞ്ചിതരാകരുതെന്നും മുന്നറിയിപ്പിലുണ്ട്. ഔദ്യോഗിക വെബ്സൈറ്റ് പോലെ തന്നെ തോന്നുന്ന വ്യാജ വെബ്സൈറ്റില്‍ പ്രവേശിക്കുമ്പോള്‍ ആധാര്‍ കാര്‍ഡ് വിവരം, പാന്‍ കാര്‍ഡ് തുടങ്ങിയ വ്യക്തിഗത വിവരങ്ങളെല്ലാമാണ് ശേഖരിക്കുന്നത്. ഇവ പിന്നീടു തട്ടിപ്പിന് ഉപയോഗിക്കുന്നതായാണ് സുപ്രീം കോടതി റജിസ്ട്രി മുന്നറിയിപ്പ് നല്‍കിയത്. നല്കുന്ന വിവരങ്ങള്‍ ചോര്‍ത്താന്‍ ഉപയോഗിച്ചേക്കുമെന്നും സൂചനകളുണ്ട്. വ്യാജ വെബ്സൈറ്റിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് രജിസ്ട്രാര്‍ (ടെക്നോളജി) പോലീസിന് പരാതി നല്കി. http://cbins/scigv.com, https://cbins.scigv.com/offence– എന്നീ യുആര്‍എല്ലുകളിലാണ് വ്യാജ വെബ്സൈറ്റുകളുള്ളത്.
Read MoreDay: August 31, 2023
കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ; യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ഡൽഹിയിലെ ജാമിയ നഗറിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇയാളുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകളുണ്ട്. ജാമിയ നഗർ സ്വദേശി 27 കാരനായ അൽഫാഫ് വാഷിം ആണ് മരിച്ചത്. ജാമിയ നഗറിലെ ബട്ല ഹൗസിന്റെ രണ്ടാം നിലയിലുള്ള വീട്ടിൽ ഒരാൾ മരിച്ചതായി വിവരം ലഭിച്ചതിന് തൊട്ടുപിന്നാലെ, ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ) യിലെ ക്രൈം ടീമുകളും ലോക്കൽ പോലീസും സ്ഥലത്തെത്തുകയായിരുന്നു. പോലീസ് പരിശോധിയിൽ അൽഫാഫിന്റെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തി. സംഭവത്തെ തുടർന്ന് സിസിടിവി പരിശോധിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്നും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
Read Moreഉയർന്ന ലാഭമുള്ള കൃഷി: 20,000 രൂപ നിക്ഷേപിച്ച് ഒരു ഹെക്ടർ ഭൂമിയിൽ നിന്ന് പ്രതിവർഷം 5 ലക്ഷം രൂപ വരെ സമ്പാദിക്കാം
കുറഞ്ഞ മുതൽമുടക്കിൽ ഉയർന്ന പ്രതിഫലം ലഭിക്കുന്ന ഒരു ബിസിനസ്സ് സംരംഭം സൃഷ്ടിക്കാൻ താൽപ്പര്യമുള്ളവർക്ക് ഉചിതമായ വഴിയാണ് ലെമൺ ഗ്രാസ് ഫാമിംഗ്. 2020-ൽ, പ്രധാനമന്ത്രി മോദിയുടെ പ്രതിമാസ റേഡിയോ പ്രസംഗത്തിനിടെ ‘മൻ കി ബാത്ത്’, ജാർഖണ്ഡിലെ ഗുംല ജില്ലയിലെ ബിഷുൻപൂർ പ്രദേശത്ത് സംയുക്തമായി നാരങ്ങാ കൃഷി ചെയ്യുന്ന 30 ഗ്രൂപ്പുകളെ പ്രധാനമന്ത്രി അഭിനന്ദിച്ചിരുന്നു. നാല് മാസത്തിനുള്ളിൽ വളരുന്നതും, എണ്ണയ്ക്ക് ആവശ്യക്കാരും വിപണിയിൽ നല്ല വിലയും ലഭിക്കുന്നു എന്നതിലാണ് ചെറുനാരങ്ങയുടെ തഴച്ചുവളരുന്ന ബിസിനസ് സാധ്യതയുടെ രഹസ്യം. സൗന്ദര്യവർദ്ധക വസ്തുക്കൾ, സോപ്പുകൾ, എണ്ണകൾ, മരുന്നുകൾ എന്നിവയുൾപ്പെടെ വിവിധ വ്യവസായങ്ങളിൽ നാരങ്ങാ എണ്ണയ്ക്ക് ആവശ്യക്കാരേറെയാണ്. എസെൻഷ്യൽ ഓയിലുകളുടെ വിഭാഗത്തിൽ പെടുന്ന ലെമൺഗ്രാസ് ചികിത്സാ ഉപയോഗത്തിന് ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന ഇനങ്ങളിൽ ഒന്നാണ്. വരണ്ട പ്രദേശങ്ങളിൽ ചെടി വളരുമെന്നതാണ് അതിലും ശ്രദ്ധേയമായ കാര്യം. സ്വാഭാവികമായും പ്രതിരോധശേഷിയുള്ള ചെടിക്കും വളങ്ങൾ ആവശ്യമില്ല. 20,000 രൂപയിൽ താഴെയുള്ള നിക്ഷേപത്തിൽ, …
Read Moreഭാര്യ സഹോദരനായി കണ്ട യുവാവിനെ കൊലപ്പെടുത്തി ഭർത്താവ്; കലിപ്പ് തിരാഞ്ഞിട്ട് മൃതദേഹം പലകഷ്ണങ്ങളായി വെട്ടിമുറിച്ചു; കൊല്ലാനുള്ള കാരണം ഇങ്ങനെ…
ഭാര്യയെ ശല്യപ്പെടുത്തിയതിന് തുടർന്ന് ഭർത്താവ് ഭാര്യാസഹോദരനെ കൊലപ്പെടുത്തിയശേഷം മൃതദേഹം പല കഷണങ്ങളാക്കി മുറിച്ചു. ഷെയ്ഖ് എന്ന യുവാവാണ് തന്റെ ഭാര്യയുടെ പിതാവ് വളർത്തിയ 17 കാരനായ ഈശ്വർ പുത്രനെ കൊലപ്പെടുത്തിയതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഹേംരാജ് രാജ്പുത് പറഞ്ഞു. തന്റെ ഭാര്യയെ ഉപദ്രവിച്ചതിനെ തുടർന്ന് ഇയാൾ പലതവണ മുന്നറിയിപ്പ് നൽകിയിട്ടും നിർത്താതെ വന്നതിനെ തുടർന്ന് തിങ്കളാഴ്ച മുംബൈയിലെ ചെമ്പൂരിൽ വെച്ചാണ് പ്രതി ഈശ്വറിനെ കൊലപ്പെടുത്തിയത്. പിന്നാലെ മൃതദേഹം പല കഷ്ണങ്ങളാക്കി മുറിച്ച് അടുക്കളയിൽ ഒളിപ്പിച്ചു. ഈശ്വറിനെ കാണാതായി രണ്ട് ദിവസം കഴിഞ്ഞപ്പോൾ പ്രതിയുടെ ഭാര്യാപിതാവ് പുത്രനെ അന്വേഷിക്കുകയും, സംശയം തോന്നി പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് പോലീസിന്റെ ചോദ്യം ചെയ്യലിലൂടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. എന്നാൽ പ്രതിയുടെ ഭാര്യ ഈശ്വറിനെ സഹോദരനായിട്ടാണ് കണ്ടിരുന്നതെന്നും, അവർ പരസ്പരം രക്തബന്ധമുള്ളവര ല്ലെന്നും പോലീസ് പറഞ്ഞു. കൊലപാതകത്തിനും തെളിവ് നശിപ്പിച്ചതിനും ചേർത്ത് ഇന്ത്യൻ…
Read Moreമാർപാപ്പ മംഗോളിയയിലേക്ക്
റോം: ഫ്രാൻസിസ് മാർപാപ്പയുടെ 43-ാമത് അപ്പസ്തോലിക പര്യടനം മംഗോളിയയിലേക്ക്. 1500 കത്തോലിക്കർ മാത്രമുള്ള മംഗോളിയയിൽ നാളെ രാവിലെ പത്തിന് എത്തിച്ചേരുന്ന മാർപാപ്പ സെപ്റ്റംബർ നാലിന് റോമിൽ തിരിച്ചെത്തും. ഇന്നു വൈകുന്നേരം അദ്ദേഹം റോമിലെ ഫ്യുമിച്ചീനോ വിമാനത്താവളത്തിൽനിന്നു മംഗോളിയയിലേക്ക് പുറപ്പെടും. തലസ്ഥാനമായ ഉലാൻ ബത്തോറിലാണ് മാർപാപ്പ മൂന്നുദിവസവും താമസിക്കുക. രണ്ടിന് സുഖ്ബാത്തർ ചത്വരത്തിൽ സ്വീകരണം, പ്രസിഡന്റ് ഉഖ്നാജിൻ ഖ്യുറേൽസ്യുക്കുമായുള്ള കൂടിക്കാഴ്ച, നയതന്ത്ര പ്രതിനിധികളോടും പൗരപ്രമുഖരോടുമുള്ള പ്രഭാഷണം, പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച, മെത്രാന്മാരും മിഷണറിമാരുമായുള്ള കൂടിക്കാഴ്ച എന്നിവ നടക്കും. ഒരു മതാന്തര, എക്യുമെനിക്കൽ സൗഹൃദ സമ്മേളനവും സ്റ്റെപ്പെ അറീന സ്റ്റേഡിയത്തിലെ വിശുദ്ധകുർബാനയുമാണ് സെപ്റ്റംബർ മൂന്നിലെ പരിപാടികൾ. നാലിനു രാവിലെ മാർപാപ്പ ഒരു കാരുണ്യഭവനം ഉദ്ഘാടനം ചെയ്യുകയും പ്രവർത്തകരോടു സംവദിക്കുകയും ചെയ്യും. ‘ഒരുമിച്ചു പ്രത്യാശിക്കുക’ എന്നതാണ് പേപ്പൽ സന്ദർശനത്തിന്റെ ആപ്തവാക്യം. റഷ്യയും ചൈനയുമായി അതിർത്തി പങ്കിടുന്ന മംഗോളിയയിലെ 33 ലക്ഷം ജനങ്ങളിൽ ഭൂരിപക്ഷവും…
Read Moreഗാബോണിൽ സൈനിക അട്ടിമറി; പ്രസിഡന്റും കുടുംബവും വീട്ടുതടങ്കലിൽ
ലീബ്രെവിൽ: മധ്യആഫ്രിക്കൻ രാജ്യമായ ഗാബോണിൽ സൈന്യം അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തു. പ്രസിഡന്റ് അലി ബോംഗോ(64)യെയും കുടുംബത്തെയും വീട്ടുതടങ്കലിലാക്കിയെന്നു പട്ടാള നേതാക്കൾ ടിവിയിലൂടെ അറിയിച്ചു. ബോംഗോയുടെ മൂത്ത മകൻ നൂറുദ്ദീൻ ബോംഗോ വാലന്റൈനെ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. 14 വർഷമായി ഗോബോൺ ഭരിക്കുന്ന ബോംഗോ ഓഗസ്റ്റ് 26നു നടന്ന തെരഞ്ഞെടുപ്പിൽ മൂന്നാം വട്ടവും തെരഞ്ഞെടുക്കപ്പെട്ടതായി ഇലക്ഷൻ കമ്മീഷൻ അറിയിച്ചു മണിക്കൂറുകൾക്കകമാണ് അട്ടിമറിയുണ്ടായത്. അര നൂറ്റാണ്ടായി രാജ്യം ബോംഗോ കുടുംബത്തിന്റെ ഭരണത്തിലാണ്. ഒരു ഡസൻ പട്ടാളക്കാരാണ് ഇന്നലെ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട് ഭരണം പിടിച്ചെടുത്തതായി അറിയിച്ചത്. പ്രസിഡൻഷ്യൽ ഗാർഡുകൾ, പട്ടാളം, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഇക്കൂട്ടത്തിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പുഫലം റദ്ദാക്കിയതായി ഇവർ പ്രഖ്യാപിച്ചു. സെനറ്റ്, ദേശീയ അസംബ്ലി, ഭരണഘടനാ കോടതി തുടങ്ങിയ സ്ഥാപനങ്ങളെല്ലാം പിരിച്ചുവിട്ടു. ഇനിയൊരു അറിപ്പുണ്ടാകുന്നതുവരെ അതിർത്തിയും അടച്ചു.
Read Moreറഷ്യയിലുടനീളം യുക്രെയ്ൻ സേനയുടെ ഡ്രോൺ ആക്രമണം
മോസ്കോ: റഷ്യയിലുടനീളം യുക്രെയ്ൻ സേനയുടെ ഡ്രോൺ ആക്രമണം. മോസ്കോ, ഒർലോവ്, റയാസാൻ, കലൂഗ, ബ്രിയാൻസ്ക്, സ്കോഫ് എന്നിങ്ങനെ ആറു മേഖലകളിൽ ചൊവ്വാഴ്ച രാത്രി ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകളിൽ പറയുന്നു. സ്കോഫിലെ വ്യോമസേനാ താവളത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ ചരക്കു വിമാനങ്ങൾക്കു തീപിടിച്ചു. യുക്രെയ്ൻ സേന റഷ്യയിൽ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്. വടക്കൻ യുക്രെയ്നിൽനിന്ന് 660 കിലോമീറ്റർ അകലെ നാറ്റോ രാജ്യങ്ങളായ എസ്തോണി/, ലാത്വിയ എന്നിവയോടു ചേർന്ന സ്കോഫിലുണ്ടായ ആക്രമണം റഷ്യയെ ഞെട്ടിച്ചു. ഇല്യൂഷിൻ-76 ഹെവി ട്രാൻസ്പോർട്ട് ഇനത്തിൽപ്പെട്ട നാലു വിമാനങ്ങൾക്കു തീപിടിച്ചുവെന്നാണു പറയുന്നത്. വ്യോമതാവളത്തിലെ തീപിടിത്തത്തിന്റെയും സ്ഫോടനങ്ങളുടെയും ദൃശ്യങ്ങൾ സ്കോഫ് പ്രവിശ്യാ സർക്കാർ പുറത്തുവിട്ടു. മോസ്കോ അടക്കം മറ്റു മേഖലകളിലുണ്ടായ ഡ്രോൺ ആക്രമണങ്ങൾ പരാജയപ്പെടുത്തിയെന്നു റഷ്യ അവകാശപ്പെടുന്നു. ആളപായമുള്ളതായി റിപ്പോർട്ടില്ല. മോസ്കോയിലെ നാലു വിമാനത്താവളങ്ങളിൽ കുറച്ചു നേരത്തേക്കു പ്രവർത്തനം തടസപ്പെട്ടു. ഇതിനു മറുപടിയായി യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യൻ സേന…
Read Moreഇത് പുതിയ തന്ത്രം; അതിശയകരമായ തൊഴിൽ ഓഫറുമായി റെസ്റ്റോറന്റ്
ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും റസ്റ്റോറന്റ് ജീവനക്കാരുടെ കുറവ് നേരിട്ടുകൊണ്ടിരിക്കുകയാണ്. ദൈർഘ്യമേറിയ ജോലി സമയം, കുറഞ്ഞ പ്രതിഫലം, കുറഞ്ഞ ആനുകൂല്യങ്ങൾ എന്നിവയാണ് ഇതിന് കാരണം. എന്നാൽ സിംഗപ്പൂരിലെ ഒരു റെസ്റ്റോറന്റ് തങ്ങളുടെ വരാനിരിക്കുന്ന ജീവനക്കാർക്കായി പുതിയ മാറ്റങ്ങൾ കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുകയാണ്. അജുമ്മ എന്ന റസ്റ്റോറന്റ് അതിന്റെ സർവീസ് ക്രൂ, കിച്ചൻ ക്രൂ ഒഴിവുകൾ പരസ്യപ്പെടുത്തുന്ന പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. പാർട്ട് ടൈം ജീവനക്കാർക്ക് 10-15 സിംഗപ്പൂർ ഡോളർ (ഏകദേശം 610 രൂപ) മണിക്കൂറിൽ ശമ്പളം നൽകുമ്പോൾ മുഴുവൻ സമയ ജീവനക്കാർക്ക് 2,750 മുതൽ 3,300 സിംഗപ്പൂർ ഡോളർ വരെ (ഏകദേശം 1.67 ലക്ഷം രൂപ) ലഭിക്കും. ഇത് കൂടാതെ, ജീവനക്കാർക്ക് വാർഷിക ആനുകൂല്യങ്ങൾ, മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ, പഠനത്തിനുള്ള സ്പോൺസർഷിപ്പ്, വാർഷിക ഇൻക്രിമെന്റൽ അവധി, ഭക്ഷണ വ്യവസ്ഥകൾ എന്നിവയുൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. @GabbarSingh എന്ന എക്സിലെ അക്കൗണ്ടിൽ…
Read Moreഹാളണ്ട് പിഎഫ്എ പ്ലെയർ ഓഫ് ദി ഇയർ
ലണ്ടൻ: പ്രഫഷനൽ ഫുട്ബോളേഴ്സ് അസോസിയേഷന്റെ (പിഎഫ്എ) പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ താരം എർലിംഗ് ഹാളണ്ടിന്. കഴിഞ്ഞ സീസണിൽ സിറ്റിക്കായി നടത്തിയ പ്രകടനമാണു താരത്തെ പുരസ്കാരത്തിന് അർഹനാക്കിയത്. സഹതാരങ്ങളായ കെവിൻ ഡിബ്രൂയിൻ, ജോണ്‍ സ്റ്റോണ്‍സ്, ആഴ്സണലിന്റെ മാർട്ടിൻ ഒഡെഗാർഡ്, ബുകായോ സാക്ക, മുൻ ടോട്ടൻഹാം താരമായ ഹാരി കെയ്ൻ എന്നിവരെ പിന്തള്ളിയാണു ഹാളണ്ട് ഒന്നാമതെത്തിയത്. 53 മത്സരങ്ങളിൽനിന്ന് 52 ഗോളുകളാണു താരം കഴിഞ്ഞ സീസണിൽ അടിച്ചുകൂട്ടിയത്. സിറ്റിയുടെ ട്രെബിൾ നേട്ടത്തിനു പിന്നിലെ പ്രധാന ശക്തിയും ഹാളണ്ടായിരുന്നു. ആസ്റ്റണ്‍ വില്ല സ്ട്രൈക്കർ റേച്ചൽ ഡാലിക്കാണു പിഎഫ്എയുടെ വനിത പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം. ആഴ്സണലിന്റെ ബുകായോ സാക്കയും ചെൽസിയുടെ ലോറണ്‍ ജെയിംസുമാണു യംഗ് പ്ലെയേഴ്സ്.
Read Moreകെ.എൽ. രാഹുൽ ഏഷ്യാ കപ്പിലെ ആദ്യ രണ്ടു മത്സരങ്ങൾക്കില്ല
ബംഗളുരു: കെ.എൽ. രാഹുൽ ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ രണ്ടു മത്സരങ്ങൾക്കുണ്ടാകില്ല. പരിശീലകൻ രാഹുൽ ദ്രാവിഡ് ഇക്കാര്യം സ്ഥിരീകരിച്ചു. പരിക്കിൽനിന്നു മുക്തനായ രാഹുലിനെ ഏഷ്യ കപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിൽ ഉൾപ്പെടുത്തിയെങ്കിലും, രാഹുലിനു ചെറിയ പ്രയാസങ്ങളുണ്ടെന്നു ടീം പ്രഖ്യാപിക്കുന്പോൾത്തന്നെ ചീഫ് സെലക്ടർ അജിത് അഗാർക്കർ സൂചന നൽകിയിരുന്നു. രാഹുലിന്റെ പരിക്ക് ഭേദമായിട്ടില്ലെന്നാണു ദ്രാവിഡ് നൽകുന്ന സൂചന. രാഹുൽ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) തന്നെ തുടരുമെന്നും ടൂർണമെന്റിലെ താരത്തിന്റെ ഭാവിയെക്കുറിച്ച് സെപ്റ്റംബർ നാലിനു തീരുമാനിക്കുമെന്നും ദ്രാവിഡ് വ്യക്തമാക്കി. തുടയിലേറ്റ പരിക്കിനെത്തുടർന്നു മാസങ്ങളോളം രാഹുൽ ടീമിനു പുറത്തായിരുന്നു. ഇതോടെ, പാക്കിസ്ഥാനെതിരേയും നേപ്പാളിനെതിരായ രണ്ടാം മത്സരത്തിലും രാഹുലിന്റെ സേവനം ഇന്ത്യക്കു ലഭ്യമാകില്ല. രാഹുലിന്റെ പരിക്കു ഭേദമാകാത്തതിനെത്തുടർന്ന് ഏഷ്യാ കപ്പിനുള്ള ടീമിൽ ബാക്കപ്പ് വിക്കറ്റ് കീപ്പറായി സഞ്ജു സാംസണെ ഉൾപ്പെടുത്തിയിരുന്നു. റിസർവ് താരമായാണു സഞ്ജുവിനെ പരിഗണിച്ചത്. അതേസമയം, ശ്രേയസ് അയ്യർ പരിക്കിൽനിന്നു പൂർണമായും…
Read More