ഗാബോണിൽ സൈനിക അട്ടിമറി; പ്രസിഡന്‍റും കുടുംബവും വീട്ടുതടങ്കലിൽ

ലീ​​​​​ബ്രെ​​​​​വി​​​​​ൽ: മ​​​​​ധ്യ​​​​​ആ​​​​​ഫ്രി​​​​​ക്ക​​​​​ൻ രാ​​​​​ജ്യ​​​​​മാ​​​​​യ ഗാ​​​​​ബോ​​​​​ണി​​​​​ൽ സൈ​​ന്യം അ​​​​​ട്ടി​​​​​മ​​​​​റി​​​​​യി​​​​​ലൂ​​​​​ടെ അ​​​​​ധി​​​​​കാ​​​​​രം പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്തു. പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് അ​​​​​ലി ബോം​​​​​ഗോ(64)​​​​​യെ​​​​​യും കു​​​​​ടും​​​​​ബ​​​​​ത്തെ​​​​​യും വീ​​​​​ട്ടു​​ത​​​​​ട​​​​​ങ്ക​​​​​ലി​​​​​ലാ​​​​​ക്കി​​​​​യെ​​​​​ന്നു പ​​​​​ട്ടാ​​​​​ള നേ​​​​​താ​​​​​ക്ക​​​​​ൾ ടി​​​​​വി​​​​​യി​​​​​ലൂ​​​​​ടെ അ​​​​​റി​​​​​യി​​​​​ച്ചു. ബോം​​​​​ഗോ​​​​​യു​​​​​ടെ മൂ​​​​ത്ത മ​​​​ക​​​​ൻ നൂ​​​​റു​​​​ദ്ദീ​​​​ൻ ബോം​​​​ഗോ വാ​​​​ല​​​​ന്‍റൈ​​​​നെ രാ​​​​​ജ്യ​​​​​ദ്രോ​​​​​ഹ​​​​​ക്കു​​​​​റ്റ​​​​​ത്തി​​​​​ന് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തു.

14 വ​​​​​ർ​​​​​ഷ​​​​​മാ​​​​​യി ഗോ​​​​​ബോ​​​​​ൺ ഭ​​​​​രി​​​​​ക്കു​​​​​ന്ന ബോം​​​​​ഗോ ഓ​​​​​ഗ​​​​​സ്റ്റ് 26നു ​​​​​ന​​​​​ട​​​​​ന്ന തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ മൂ​​​​​ന്നാം വ​​​​​ട്ട​​​​​വും തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട്ട​​​​​താ​​​​​യി ഇ​​​​​ല​​​​​ക്ഷ​​​​​ൻ ക​​​​​മ്മീ​​​​​ഷ​​​​​ൻ അ​​​​​റി​​​​​യി​​​​​ച്ചു മ​​​​​ണി​​​​​ക്കൂ​​​​​റു​​​​​ക​​​​​ൾ​​​​​ക്ക​​​​​ക​​​​​മാ​​​​​ണ് അ​​​​​ട്ടി​​​​​മ​​​​​റി​​​​​യു​​​​​ണ്ടാ​​​​​യ​​​​​ത്. അ​​​​​ര നൂ​​​​​റ്റാ​​​​​ണ്ടാ​​​​​യി രാ​​​​​ജ്യം ബോം​​​​​ഗോ കു​​​​​ടും​​​​​ബ​​​​​ത്തി​​​​​ന്‍റെ ഭ​​​​​ര​​​​​ണ​​​​​ത്തി​​​​​ലാ​​​​​ണ്.

ഒ​​​​​രു ഡ​​​​​സ​​​​​ൻ പ​​​​​ട്ടാ​​​​​ള​​​​​ക്കാ​​​​​രാ​​​​​ണ് ഇ​​​​​ന്ന​​​​​ലെ ടെ​​​​​ലി​​​​​വി​​​​​ഷ​​​​​നി​​​​​ൽ പ്ര​​​​​ത്യ​​​​​ക്ഷ​​​​​പ്പെ​​​​​ട്ട് ഭ​​​​​ര​​​​​ണം പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്ത​​​​​താ​​​​​യി അ​​​​​റി​​​​​യി​​​​​ച്ച​​​​​ത്. പ്ര​​​​​സി​​​​​ഡ​​​​​ൻ​​​​​ഷ്യ​​​​​ൽ ഗാ​​​​​ർ​​​​​ഡു​​​​​ക​​​​​ൾ, പ​​​​​ട്ടാ​​​​​ളം, പോ​​​​​ലീ​​​​​സ് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ തു​​​ട​​​ങ്ങി​​​യ​​​​​വ​​​​​ർ ഇ​​​​​ക്കൂ​​​​​ട്ട​​​​​ത്തി​​​​​ലു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു.

തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു​​​​​ഫ​​​​​ലം റ​​​​​ദ്ദാ​​​​​ക്കി​​​​​യ​​​​​താ​​​​​യി ഇ​​​​​വ​​​​​ർ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. സെ​​​​​ന​​​​​റ്റ്, ദേ​​​​​ശീ​​​​​യ അ​​​​​സം​​​​​ബ്ലി, ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ കോ​​​​​ട​​​​​തി തു​​​​​ട​​​​​ങ്ങി​​​​​യ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളെ​​​​​ല്ലാം പി​​​​​രി​​​​​ച്ചു​​​​​വി​​​​​ട്ടു. ഇ​​​​​നി​​​​​യൊ​​​​​രു അ​​​​​റി​​​​​പ്പു​​​​​ണ്ടാ​​​​​കു​​​​​ന്ന​​​​​തു​​​​​വ​​​​​രെ അ​​​​​തി​​​​​ർ​​​​​ത്തി​​​​​യും അ​​​​​ട​​​​​ച്ചു.

Related posts

Leave a Comment