കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ; യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ഡൽഹിയിലെ ജാമിയ നഗറിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇയാളുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകളുണ്ട്. ജാമിയ നഗർ സ്വദേശി 27 കാരനായ അൽഫാഫ് വാഷിം ആണ് മരിച്ചത്.

ജാമിയ നഗറിലെ ബട്‌ല ഹൗസിന്‍റെ രണ്ടാം നിലയിലുള്ള വീട്ടിൽ ഒരാൾ മരിച്ചതായി വിവരം ലഭിച്ചതിന് തൊട്ടുപിന്നാലെ, ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്‌എസ്‌എൽ) യിലെ ക്രൈം ടീമുകളും ലോക്കൽ പോലീസും സ്ഥലത്തെത്തുകയായിരുന്നു. 

പോലീസ് പരിശോധിയിൽ അൽഫാഫിന്‍റെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തി. സംഭവത്തെ തുടർന്ന് സിസിടിവി പരിശോധിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.

പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്നും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.

 

Related posts

Leave a Comment