ടിക്കറ്റില്ലാതെ മെട്രോയിൽ നുഴഞ്ഞുകയറി യൂട്യൂബർ; വിമർശനവുമായ് സോഷ്യൽ മീഡിയ

ടി​ക്ക​റ്റി​ല്ലാ​തെ ബെം​ഗ​ളൂ​രു മെ​ട്രോ​യി​ൽ  പ്ര​വേ​ശി​ച്ച യൂ​ട്യൂ​ബ​ർ​ക്കെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ. “ഇ​ന്ത്യ​ൻ മെ​ട്രോ​യി​ൽ എ​ങ്ങ​നെ നു​ഴ​ഞ്ഞു​ക​യ​റാം, എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് എ​ക്സി​ൽ ഫി​ദി​യാ​സ് പ​ങ്ക് വെ​ച്ചി​രി​ക്കു​ന്ന​ത്. 

ബം​ഗ​ളൂ​രു മെ​ട്രോ സ്റ്റേ​ഷ​നി​ൽ പ്ര​വേ​ശി​ക്കു​ന്ന വ്യ​ക്തി​ക​ളെ യൂ​ട്യൂ​ബ​ർ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ സ​മീ​പി​ക്കു​ന്ന​തും പ​ണം ന​ൽ​കാ​തെ ത​ന്നെ പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് അ​വ​ർ വി​ശ്വ​സി​ക്കു​ന്നു​ണ്ടോ എ​ന്ന് ചോ​ദി​ക്കു​ന്ന​തും ദൃ​ശ്യ​ത്തി​ൽ കാ​ണി​ക്കു​ന്നു.

തു​ട​ർ​ന്ന് ടി​ക്ക​റ്റോ ടോ​ക്ക​ണോ ഇ​ല്ലാ​തെ ത​ട​സ്സ​ങ്ങ​ൾ മ​റി​ക​ട​ന്ന് ഫി​ദി​യാ​സ് പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്നു. പ്ര​വേ​ശി​ച്ച​തി​ന് ശേ​ഷം ഇ​യാ​ൾ ര​ണ്ട് യാ​ത്ര​ക്കാ​രെ പ്ലാ​റ്റ്‌​ഫോ​മി​ൽ വീ​ണ്ടും ക​ണ്ടു​മു​ട്ടു​ന്നു, അ​വ​ർ പു​റ​ത്തി​റ​ങ്ങു​ന്ന​ത് യ​ഥാ​ർ​ത്ഥ വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ഫി​ദി​യാ​സി​നോ​ട് പ​റ​യു​ന്നു​ണ്ട്. 

അ​തി​ന് ശേ​ഷം മ​റ്റൊ​രു സ്റ്റേ​ഷ​നി​ലേ​ക്ക് മെ​ട്രോ കൊ​ണ്ടു​പോ​കു​ക​യും വീ​ണ്ടും ന​ട​പ​ടി​ക്ര​മം ആ​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്നു. സെ​ക്യൂ​രി​റ്റി ഗാ​ർ​ഡു​ക​ളൊ​ന്നും സം​ഭ​വ​സ്ഥ​ല​ത്ത് ഇ​ല്ലാ​ത്ത ത​ക്ക​ത്തി​ന് അ​യാ​ൾ ടി​ക്ക​റ്റ് ചെ​ക്കിം​ഗ് കൗ​ണ്ട​റി​ന് മു​ക​ളി​ലൂ​ടെ ചാ​ടി.

 വീ​ഡി​യോ ഓ​ൺ​ലൈ​നി​ൽ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​ന്ന് ഉ​യ​ർ​ന്ന് വ​ന്ന​ത്. ഒ​രു വ്യ​ക്തി എ​ന്ന നി​ല​യി​ലും നി​ങ്ങ​ളെ ഇ​ഷ്ട​മാ​ണെ​ങ്കി​ലും ഇ​ത് തീ​ർ​ത്തും തെ​റ്റും അ​ധാ​ർ​മ്മി​ക​വു​മാ​ണ്,ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്ക​രു​ത്, ഞ​ങ്ങ​ളു​ടെ നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ൻ നി​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത് വ​രെ വീ​ണ്ടും ഇ​ന്ത്യ​യി​ലേ​ക്ക് വ​ര​രു​ത് എ​ന്നി​ങ്ങ​നെ​യു​ള്ള  ക​മ​ന്‍റു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ച​ത്.

 

 

Related posts

Leave a Comment