മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ച് ന​വീ​ക​ര​ണ​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന കമ്പി​ക​ൾ മോഷ്ടിച്ചു: ലോ​റി ഡ്രൈ​വ​റും ക്ലീ​ന​റും പി​ടി​യി​ൽ

എ​ട​ക്കാ​ട്: മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ച് ന​വീ​ക​ര​ണ​ത്തി​നാ​യി ബം​ഗ​ളൂ​രു​വി​ൽനി​ന്ന് കൊ​ണ്ടു​വ​ന്ന ക​ന്പി മോ​ഷ്ടി​ച്ച് വി​ൽ​പ​ന ന​ട​ത്തി​യ ലോ​റി ഡ്രൈ​വ​റും ക്ലീ​ന​റും പോ​ലീ​സ് പി​ടി​യി​ൽ. ഷി​മോ​ഗ സ്വ​ദേ​ശി​യാ​യ ലോ​റി ഡ്രൈ​വ​ർ മു​ഹ​മ്മ​ദ് പീ​ർ(36), ക്ലീ​ന​ർ ബം​ഗ​ളൂ​രു സ്വ​ദേ​ശി ആ​ർ. ഉ​ത്തം(43) എ​ന്നി​വ​രെ​യാ​ണ് കാ​ഞ്ഞ​ങ്ങാ​ട് വ​ച്ച് എ‌​ട​ക്കാ​ട് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ച് ന​വീ​ക​ര​ണ​ത്തി​നാ​യി ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് നാ​ലു ലോ​റി​ക​ളി​ലാ​യാ​ണ് ക​ന്പി​ക​ൾ കൊ​ണ്ടു​വ​ന്ന​ത്. അ​തി​ൽ ഒ​രു ലോ​റി​യി​ലെ 40 ട​ൺ ക​ന്പി​ക​ളാ​ണ് പ്ര​തി​ക​ൾ മോ​ഷ്ടി​ച്ച് വി​ൽ​പ​ന ന​ട​ത്തി​യ​ത്. ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​ക്കാ​ണ് നി​ർ​മാ​ണ ചു​മ​ത​ല. ക​ന്പി​ക​ൾ ഇ​റ​ക്കി പ്ര​തി​ക​ൾ പോ​യ ശേ​ഷം സൈ​റ്റ് എ​ൻ​ജി​നീ​യ​ർ രാ​ഹു​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​ന്പി​ക​ളി​ൽ കു​റ​വ് ക​ണ്ട​ത്. തു​ട​ർ​ന്ന് എ​ട​ക്കാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഏ​ക​ദേ​ശം 2,19000 രൂ​പ വി​ല വ​രു​ന്ന ക​ന്പി​ക​ളാ​ണ് മോ​ഷ​ണം പോ​യ​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​രു​വ​രെ​യും ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

Read More

വീണ്ടും മാസ്ക് അണിയും കാലം; ആ​ശ​ങ്ക ഒ​ഴി​യാ​തെ അ​ഞ്ച് വ​ര്‍​ഷം

ര​ണ്ട് വ​ര്‍​ഷ​മാ​യി മാ​റ്റി​വ​ച്ച മാ​സ്‌​ക് ഒ​രി​ക്ക​ല്‍​കൂ​ടി അ​ണി​യേ​ണ്ടി​വ​രു​മെ​ന്ന് വി​ചാ​രി​ച്ചി​ല്ല കോ​ഴി​ക്കോ​ട്ടു​കാ​ര്‍. 2018ല്‍ 17 ​പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ നി​പ എ​ത്ര​ത്തോ​ളം പേ​ടി​പ്പി​ച്ചു​വെ​ന്ന് ആ​രും പ​റ​യേ​ണ്ട​തി​ല്ല. അ​തി​ന്‍റെ തീ​വ്ര​ഭാ​വം ശ​രി​ക്കും അ​നു​ഭ​വി​ച്ചു. അ​തി​ല്‍​നി​ന്നു ക​ര​ക​യ​റും മു​ന്‍​പ് പ്ര​ള​യം എ​ത്തി. ഇ​തു​വ​രെ അ​നു​ഭ​വി​ക്കാ​ത്ത കാ​ര്യ​ങ്ങ​ള്‍ അ​ന്നും ജ​നം അ​നു​ഭ​വി​ച്ചു. തു​ർ​ച്ച​യാ​യ ര​ണ്ടു വ​ർ​ഷ​ത്തെ പ്ര​ള​യം ക​ഴി​ഞ്ഞ​പ്പോ​ള്‍ കോ​വി​ഡ് എ​ത്തി. മ​നു​ഷ്യ​ര്‍​ക്ക് ഇ​ങ്ങ​നെ​യും ജീ​വി​ക്കാം എ​ന്നു കാ​ണി​ച്ചു​ത​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ കൊ​റോ​ണ​ക്കാ​ലം. അ​തി​നി​ടെ 2021ല്‍ ​വീ​ണ്ടും കോ​ഴി​ക്കോ​ട് നി​പ അ​വ​ത​രി​ച്ച് 13 വ​യ​സു​കാ​ര​ന്‍റെ ജീ​വ​നെ​ടു​ത്തു. അ​തി​ൽ​നി​ന്നെ​ല്ലാം ക​ര​ക​യ​റി ദു​രി​ത​കാ​ലം മ​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​പ്പോ​ഴി​താ ര​ണ്ടു​പേ​രു​ടെ ജീ​വ​നെ​ടു​ത്ത് നി​പ തി​രി​ച്ചു​വ​ന്നി​രി​ക്കു​ന്നു. എ​ന്ന് തീ​രും ഈ ​ഭീ​തി​യെ​ന്ന് ആ​ര്‍​ക്കും ഒ​രു പി​ടി​യി​ല്ല. ആ​ളു​ക​ളു​ടെ ജീ​വി​തം ത​ട​സ​പ്പെ​ടു​ത്തി ബാ​രി​ക്കേ​ഡു​ക​ളും മു​ഖാ​വ​ര​ണ​വും വീ​ണ്ടും നി​വ​രു​ന്നു. കു​റ്റ്യാ​ടി​യി​ലും വ​ട​ക​ര​യി​ലും ര​ണ്ടാ​ഴ്ച​യ്ക്കി​ടെ പ​നി​ബാ​ധി​ച്ചു മ​രി​ച്ച ര​ണ്ടും പേ​ർ​ക്കും ഇ​വ​രി​ലൊ​രാ​ളു​ടെ കു​ട്ടി​ക്കും ബ​ന്ധു​വി​നും നി​പ…

Read More

മൂ​ന്നാ​റി​ല്‍ വീ​ണ്ടും പ​ട​യ​പ്പ​; റേ​ഷ​ന്‍ ക​ട ത​ക​ര്‍​ത്തു; തൊഴിലാളി ലയങ്ങൾക്ക് സമീപം നിലയുറപ്പിച്ചത് മണിക്കൂറുകളോളം

ഇ​ടു​ക്കി: മൂ​ന്നാ​റി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ല്‍ വീ​ണ്ടും പ​ട​യ​പ്പ​യി​റ​ങ്ങി. ഇ​ന്നു പു​ല​ര്‍​ച്ചെ​യോ​ടെ മൂ​ന്നാ​ര്‍ ലോ​ക്കാ​ര്‍​ട് എ​സ്റ്റേ​റ്റി​ലാ​ണ് പ​ട​യ​പ്പ​യെ​ത്തി​യ​ത്. മ​ണി​ക്കൂ​റു​ക​ളോ​ളം തൊ​ഴി​ലാ​ളി ല​യ​ങ്ങ​ള്‍​ക്കു സ​മീ​പം നി​ല​യു​റ​പ്പി​ച്ച പ​ട​യ​പ്പ എ​സ്റ്റേ​റ്റി​ലെ റേ​ഷ​ന്‍ ക​ട ത​ക​ര്‍​ത്ത് അ​രി​യും മ​റ്റും വാ​രി പു​റ​ത്തി​ട്ടു. ആ​ളു​ക​ള്‍ ബ​ഹ​ളം വ​ച്ചി​ട്ടും തി​രി​കെ പോ​കാ​തെ നി​ല​യു​റ​പ്പി​ച്ച ആ​ന രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​ണ് തി​രി​കെ മ​ട​ങ്ങി​യ​ത്. ഏ​താ​നും മാ​സം മു​മ്പ് ച​ട്ട​മൂ​ന്നാ​റി​ലും റേ​ഷ​ന്‍ ക​ട പ​ട​യ​പ്പ ത​ക​ര്‍​ത്തി​രു​ന്നു. ഇ​വി​ടെ ഏ​താ​നും ദി​വ​സം ത​മ്പ​ടി​ച്ച​തി​നു ശേ​ഷ​മാ​ണ് പി​ന്നീ​ട് ര​ണ്ടാ​ഴ്ച മു​മ്പ് മൂ​ന്നാ​റി​ലേ​ക്കു തി​രി​കെ മ​ട​ങ്ങി​യെ​ത്തി​യ​ത്. പ​ല​പ്പോ​ഴും ദേ​ശീ​യ പാ​ത​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്ന പ​ട​യ​പ്പ വാ​ഹ​ന ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ടു​ത്തി​യി​രു​ന്നു. അ​രി​ക്കൊ​മ്പ​നു ശേ​ഷം പ​ട​യ​പ്പ​യും എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ലെ റേ​ഷ​ന്‍ ക​ട​ക​ള്‍​ക്കു നേ​രേ ആ​ക്ര​മ​ണം പ​തി​വാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ല​യ​ങ്ങ​ള്‍​ക്ക​ടു​ത്ത് പ​ട​യ​പ്പ എ​ത്തി​യ​ത് തൊ​ഴി​ലാ​ളി​ക​ള്‍​ക്കി​ട​യി​ല്‍ ആ​ശ​ങ്ക ഉ​യ​ര്‍​ത്തി​യി​ട്ടു​ണ്ട്.

Read More

ട്രെ​യി​നി​ല്‍ ചാ​ടി​ക്ക​യ​റു​ന്ന​തി​നി​ടെ യുവാവിന് ദാരുണാന്ത്യം; വിദേശത്തുള്ള ഭാര്യയുടെ അടുത്തേക്ക് പോകാൻ എയർപോർട്ടിലേക്ക് വരവേയാണ് അപകടം

കൊ​ച്ചി: ഓ​ടു​ന്ന ട്രെ​യി​നി​ലേ​ക്ക് ചാ​ടി​ക്ക​യ​റു​ന്ന​തി​നി​ടെ ട്രാ​ക്കി​ലേ​ക്ക് വീ​ണ് ത​ല അ​റ്റു​പോ​യ യു​വാ​വി​ന്‍റെ പോ​സ്റ്റു​മോ​ര്‍​ട്ടം ഇ​ന്ന് ന​ട​ക്കും. ദാ​രു​ണാ​ന്ത്യം സം​ഭ​വി​ച്ച മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി രാ​ജേ​ഷ് പ​ങ്ക​ജി(40)​ന്‍റെ മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ന്ന​ലെ വൈ​കി​ട്ട് 7.37 ന് ​എ​റ​ണാ​കു​ളം നോ​ര്‍​ത്ത് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. ട്രെ​യി​ന്‍ മു​ന്നോ​ട്ട് എ​ടു​ത്ത​തോ​ടെ പ്ലാ​റ്റ്‌​ഫോ​മി​ല്‍​നി​ന്ന് ചാ​ടി​ക്ക​യ​റാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ രാ​ജേ​ഷി​ന്‍റെ വ​ല​ത് കൈ​പ്പ​ത്തി​യും അ​റ്റു​പോ​യി. ബ​ഹ്‌​റി​നി​ലു​ള്ള ഭാ​ര്യ​യു​ടെ അ​ടു​ത്തേ​ക്ക് പോ​കു​ന്ന​തി​നാ​യ എ​യ​ര്‍​പോ​ര്‍​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ഇ​ദേ​ഹം. വൈ​കി​ട്ട് 7.32 ഓ​ടെ നോ​ര്‍​ത്തി​ല്‍ എ​ത്തി​യ ചെ​ന്നൈ മെ​യി​ലി​ല്‍ മാ​വേ​ലി​ക്ക​ര​യി​ല്‍ നി​ന്നെ​ത്തി​യ​താ​യി​രു​ന്നു. അ​ഞ്ച് മി​നി​റ്റ് നേ​രം ട്രെ​യി​ന്‍ ഇ​വി​ടെ നി​റു​ത്തി​യി​ട്ട​തോ​ടെ പു​റ​ത്തേ​ക്കി​റ​ങ്ങി​യ രാ​ജേ​ഷ് പ്ലാ​റ്റ്‌​ഫോ​മി​ലെ ഇ​രി​പ്പി​ട​ത്തി​ലി​രു​ന്ന് ഫോ​ണ്‍ ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ല്‍ ട്രെ​യി​ന്‍ പു​റ​പ്പെ​ട്ട​തോ​ടെ ഓ​ടി വ​ന്ന് ക​യ​റാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ട്രാ​ക്കി​ലേ​ക്ക് വീ​ണ​ത്. ഉ​ട​ന്‍ ത​ന്നേ യാ​ത്ര​ക്കാ​ന്‍ ച​ങ്ങ​ല വ​ലി​ച്ച് ട്രെ​യി​ന്‍…

Read More

ശക്തമായ മഴയിൽ മരത്തിനടിയിൽ അഭയം തേടി; ഇടിമിന്നലേറ്റ് ഒരു പെൺകുട്ടി മരിച്ചു, അഞ്ചുപേർക്ക് പരിക്ക്; മിന്നലിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

 ഇ​ടി​മി​ന്ന​ലേ​റ്റ് 14 വ​യ​സു​കാ​രി മ​രി​ച്ചു. അ​ഞ്ച് പേ​ർ​ക്ക് പൊ​ള്ള​ലേ​റ്റു. വെ​ള്ളി​യാ​ഴ്ച ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ലെ ഇ​ന്ദി​രാ​പു​രം മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം.  ഒ​രു സ്ത്രീ​യു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​ന്ദി​രാ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മ​ക​ൻ​പൂ​ർ ഗ്രാ​മ​ത്തി​ൽ രാ​വി​ലെ ഒ​മ്പ​ത് മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ  മ​ര​ത്തി​ന​ടി​യി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ർ. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഹ​നു​മാ​ൻ ക്ഷേ​ത്ര​ത്തി​നു പി​ന്നി​ലെ ചേ​രി​പ്ര​ദേ​ശ​ത്തു​ള്ള​വ​രാ​ണ്. രാ​വി​ലെ ഇ​വ​ർ ജോ​ലി​ക്ക് പോ​കാ​നാ​യി വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം.  ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ഇ​വ​ർ ഹ​നു​മാ​ൻ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ മ​ര​ത്തി​ന്‍റെ ചു​വ​ട്ടി​ൽ അ​ഭ​യം തേ​ടി. ഈ ​സ​മ​യ​ത്താ​ണ് ഇ​ടി​മി​ന്ന​ലേ​റ്റ് ഒ​രു പെ​ൺ​കു​ട്ടി​യും യു​വ​തി​യു​മു​ൾ​പ്പെ​ടെ ആ​റു​പേ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്. റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം മ​രി​ച്ച പെ​ൺ​കു​ട്ടി​യു​ടെ ത​ല​യി​ൽ നേ​രി​ട്ട് മി​ന്ന​ൽ പ​തി​ക്കു​ക​യും അ​വ​ളു​ടെ മു​ടി​യും ശ​രീ​ര​ത്തി​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ളും ക​ത്തു​ക​യും ചെ​യ്തു. കൂ​ടാ​തെ ജാ​സ്മി​ൻ, അ​ജ്മേ​രി ഖാ​ത്തൂ​ൻ, ഷാ​ലൗ,…

Read More

ക​ട​ലി​ല്‍ മു​ക്കി​യ ക​പ്പ​ലി​ല്‍​നി​ന്ന് രാ​സ​ല​ഹ​രി തീ​ര​ത്ത​ടി​ഞ്ഞു; ആ​ന്‍​ഡ​മാ​നി​ല്‍ ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ച​ത് 100 കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്ന്

കൊ​ച്ചി: ല​ഹ​രി​മ​രു​ന്നു മാ​ഫി​യ സം​ഘം മു​ക്കി​യ ക​പ്പ​ലി​ലെ മ​യ​ക്കു​മ​രു​ന്ന് തീ​ര​ത്ത് അ​ടി​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്ന് ആ​ന്‍​ഡ​മാ​ന്‍ നി​ക്കോ​ബാ​ര്‍ ദ്വീ​പി​ല്‍ വ​ന്‍ രാ​സ ല​ഹ​രി വേ​ട്ട. ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് എ​ക്‌​സൈ​സ് സം​യു​ക്ത പ​രി​ശോ​ധ​ന​യി​ല്‍ 100 കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്നാ​ണ് ബ​ങ്ക​റി​ല്‍ ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ച​ത്. ജാ​പ്പ​നീ​സ് ബ​ങ്ക​റി​ല്‍ ഒ​ളി​പ്പി​ച്ച 50 കി​ലോ മെ​ത്താം​ഫെ​റ്റാ​മി​ന്‍ സം​യു​ക്ത സം​ഘം ന​ശി​പ്പി​ച്ചു. പ്ര​ദേ​ശ​വാ​സി​ക​ള്‍ സൂ​ക്ഷി​ച്ച് ര​ണ്ട​ര കി​ലോ മ​യ​ക്കു​മ​രു​ന്ന് ഭ​ര​ണ​കൂ​ട​ത്തി​ന് തി​രി​കെ ന​ല്‍​കി. പ്ര​ദേ​ശ​വാ​സി​ക​ളി​ലൊ​രാ​ള്‍ അ​റി​യാ​തെ ല​ഹ​രി​വ​സ്തു ഉ​പ​യോ​ഗി​ച്ച് ചാ​യ ഉ​ണ്ടാ​ക്കി​യ​ത് കു​ടി​ച്ച ഒ​രു സ്ത്രീ ​മു​മ്പ് മ​രി​ക്കു​ക​യും ഉ​ണ്ടാ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്കി​ട​യി​ലും എ​ക്‌​സൈ​സ് സം​ഘം ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്നു​ണ്ട്. നാ​ലു​വ​ര്‍​ഷം മു​മ്പ് ആ​ന്‍​ഡ​മാ​ന്‍ നി​ക്കോ​ബാ​ര്‍ ദ്വീ​പി​ന് സ​മീ​പം ക​ട​ലി​ല്‍ ല​ഹ​രി​മാ​ഫി​യാ​സം​ഘം മു​ക്കി​യ ക​പ്പ​ലി​ല്‍​നി​ന്നു​ള്ള രാ​സ​ല​ഹ​രി​മ​രു​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തു​ന്നു​വെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ദ്വീ​പി​ല്‍​നി​ന്ന് സ്വ​കാ​ര്യ കൊ​റി​യ​ര്‍ ക​മ്പ​നി മു​ഖേ​ന​യെ​ത്തി​ച്ച എം​ഡി​എം​എ​യു​മാ​യി മ​ല​പ്പു​റം പ​ട്ട​ര്‍​ക്ക​ട​വ് സ്വ​ദേ​ശി​ക​ളാ​യ…

Read More

ഇനി സിനിമ ചെയ്യുന്നില്ലെന്ന് തീരുമാനിച്ചു; എന്നാൽ ആ തീരുമാനം മാറിയതിങ്ങനെ

അ​നി​യ​ത്തി​പ്രാ​വ് മൂ​ന്ന് പ്രാ​വ​ശ്യ​ത്തോ​ളം തി​യ​റ്റ​റി​ൽ പോ​യി ക​ണ്ടി​രു​ന്നു. അ​ന്ന് ഞാ​ൻ വ​ലി​യൊ​രു കു​ഞ്ചാ​ക്കോ ബോ​ബ​ൻ ഫാ​നാ​യി​രു​ന്നു. അ​നി​യ​ത്തി​പ്രാ​വ് സി​നി​മ ഇ​റ​ങ്ങി കു​റ​ച്ചു​നാ​ൾ ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് ഞാ​ൻ എ​ന്‍റെ ആ​ദ്യ സി​നി​മ ചെ​യ്ത​ത്. അ​തി​നുശേ​ഷം ഇ​നി സി​നി​മ ചെ​യ്യു​ന്നി​ല്ല പ​ഠ​ന​ത്തി​ൽ ശ്ര​ദ്ധി​ക്കാ​മെ​ന്ന തീ​രു​മാ​ന​ത്തി​ലാ​യി​രു​ന്നു. പി​ന്നെ ര​ണ്ടാ​മ​ത്തെ സി​നി​മ വ​ന്നു. ജ​യ​രാ​ജ് സാ​റി​ന്‍റെ സി​നി​മ​യാ​യി​രു​ന്നു. അ​ത് കൂ​ടി ചെ​യ്ത​ശേ​ഷം ഇ​നി സി​നി​മ ചെ​യ്യു​ന്നി​ല്ലെ​ന്ന് ക​ടു​ത്ത തീ​രു​മാ​ന​മെ​ടു​ത്തു. അ​ങ്ങ​നെ ഇ​രി​ക്കെ ഒ​രു ദി​വ​സം മ​യി​ൽ​പ്പീ​ലി​ക്കാ​വ് സം​വി​ധാ​യ​ക​ൻ ഡാ​ഡി​യെ വി​ളി​ച്ചു. ഇ​ക്കാ​ര്യം ഡാ​ഡി എ​ന്നോ​ട് പ​റ​ഞ്ഞ​തും മു​ഴു​വ​ൻ കേ​ൾ​ക്കാ​തെ ഞാ​ൻ ദേ​ഷ്യ​പ്പെ​ട്ടു. പി​ന്നെ​യാ​ണ് ഡാ​ഡി ചാ​ക്കോ​ച്ച​നാ​ണ് നാ​യ​ക​നെ​ന്ന് പ​റ​ഞ്ഞ​ത്. അ​തോ​ടെ എ​ക്സൈ​റ്റ്മെ​ന്‍റും സ​ന്തോ​ഷ​വും കൊ​ണ്ട് സി​നി​മ ചെ​യ്യാ​മെ​ന്ന് തീ​രു​മാ​നി​ച്ചു. പി​ന്നെ തു​ട​രെ തു​ട​രെ സി​നി​മ​ക​ൾ ചെ​യ്തു.

Read More

പ്ര​തി​മ കാ​ണു​മ്പോ​ൾ പോ​ലും പ്ര​ലോ​ഭ​നം ഉ​ണ്ടാ​കു​ന്ന​ത് മാ​ന​സി​ക​രോ​ഗം; സ്ത്രീ ​രൂ​പ​മു​ള്ള പ്ര​തി​മ​യോ​ട് വി​രോ​ധ​മു​ണ്ടെ​ങ്കി​ൽ അ​വാ​ർ​ഡ് വാ​ങ്ങ​രുത്; പൊട്ടിത്തെറിച്ച് ഹരിഷ് പേരടിയും ഭാഗ്യലക്ഷ്മിയും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് വേ​ദി​യി​ൽ സ്പെ​ഷ​ൽ ജൂ​റി പു​ര​സ്കാ​രം സ്വീ​ക​രി​ച്ചു​കൊ​ണ്ട് ന​ട​ൻ അ​ല​ൻ​സി​യ​ർ ന​ട​ത്തി​യ പ​രാ​മ​ർ​ശം വി​വാ​ദ​മാ​കു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ​ങ്ങും അ​ല​ൻ​സി​യ​ർ​ക്കെ​തി​രെ​യു​ള്ള ട്രോ​ളു​ക​ളു​ടെ പെ​രു​മ​ഴ​യാ​ണ്. ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ര​ട​ക്കം അ​ല​ൻ​സി​യ​റു​ടെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധ​വും അ​മ​ർ​ഷ​വും രേ​ഖ​പ്പെ​ടു​ത്തി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​പ്പു​ക​ളി​ട്ടു. ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ് ന​ട​ൻ ഹ​രീ​ഷ് പേ​ര​ടി ഉ​യ​ർ​ത്തി​യി​യി​രി​ക്കു​ന്ന​ത്. ഒ​രു പെ​ൺ പു​ര​സ്ക്കാ​ര പ്ര​തി​മ കാ​ണു​മ്പോ​ൾ പോ​ലും പ്ര​ലോ​ഭ​നം ഉ​ണ്ടാ​കു​ന്ന​ത് മാ​ന​സി​ക​രോ​ഗം മൂ​ർ​ച്ചി​ച്ച​തി​ന്‍റെ ല​ക്ഷ​ണ​മാ​ണെ​ന്നും അ​തി​ന് ചി​കി​ത്സി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും ഹ​രീ​ഷ് പേ​ര​ടി പ​റ​യു​ന്നു. രാ​ഷ്ടീയ അ​ഭി​പ്രാ​യ വ്യത്യാ​സ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ആ​ൺ​ക​രു​ത്ത് ഇ​ത​ല്ല .അ​ത് സ​മ​ര​ങ്ങ​ളു​ടെ​യും പോ​രാ​ട്ട​ങ്ങ​ളു​ടെ​തു​മാ​ണ്.​ഈ സ്ത്രി ​വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ അ​ല​ൻ​സി​യ​റു​ടെ അ​വാ​ർ​ഡ് സ​ർ​ക്കാ​ർ പി​ൻ​വ​ലി​ക്കേ​ണ്ട​താ​ണെ​ന്നും ഹ​രീ​ഷ് പേ​ര​ടി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. സ്ത്രീ​ക​ളു​ടെ സി​നി​മാ ഉ​ദ്യ​മ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​റാ​ണ് ഇ​വി​ടെ​യു​ള്ള​ത്. എ​ന്നി​ട്ടും ഇ​ത്ര നി​രു​ത്ത​ര​വാ​ദ​പ​ര​വും നി​കൃ​ഷ്ട​വു​മാ​യി ഇ​ങ്ങി​നെ​യൊ​രു വേ​ദി​യി​ൽ നി​ന്നു​കൊ​ണ്ട്…

Read More

ആ​ശ​ങ്ക​പ്പെ​ടു​മ്പോൾ ആ​ദ്യം വി​ളി​ക്കു​ന്ന​ത് ദു​ൽ​ഖ​റിനെ; ഞങ്ങൾ ഏതാണ്ട് ഒരുപോലെ

ഏ​ത് സ​മ​യ​ത്ത് ആ​ണെ​ങ്കി​ലും ഞാ​ൻ എ​ന്തെ​ങ്കി​ലും ഒ​രു കാ​ര്യ​ത്തെ​ക്കു​റി​ച്ച് ആ​ലോ​ചി​ച്ചു ആ​ശ​ങ്ക​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ ആ​ദ്യം ഞാ​ൻ വി​ളി​ക്കു​ന്ന​യാ​ൾ ദു​ൽ​ഖ​ർ ആ​യി​രി​ക്കും. എ​ന്നെ സ​മാ​ധാ​നി​പ്പി​ക്കാ​നും ഇ​റ്റ്സ് ഓ​ക്കേ എ​ന്ന് പ​റ​ഞ്ഞ് ആ​ശ്വ​സി​പ്പി​ക്കാ​നും ക​ഴി​യു​ന്ന ഒ​രാ​ൾ ദു​ൽ​ഖ​റാ​ണ്.ഞാ​നും ദു​ൽ​ഖ​റും ഒ​രു​പോ​ലെ​യു​ള്ള ര​ണ്ടുപേ​രാ​ണ്. ക​ഴി​ഞ്ഞ കു​റ​ച്ചുവ​ർ​ഷ​ങ്ങ​ളാ​യി എ​ന്‍റെ കൈ​യി​ലു​ള്ള എ​ല്ലാ വ​സ്തു​ക്ക​ളും ദു​ൽ​ഖ​റി​ന്‍റെ കൈ​യി​ലു​മു​ണ്ടാ​കും, അ​തു​പോ​ലെ തി​രി​ച്ച് ദു​ൽ​ഖ​ർ വാ​ങ്ങു​ന്ന സാ​ധ​ങ്ങ​ളൊ​ക്കെ ഞാ​നും വാ​ങ്ങാ​റു​ണ്ട്. പേ​ഴ്സ​ണാ​ലി​റ്റി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നോ​ക്കി​യാ​ൽ ദു​ൽ​ഖ​റി​ന് ഞാ​ൻ ഒ​ന്നും കൊ​ടു​ക്കു​ക​യോ ഒ​ന്നും തി​രി​ച്ച് അ​ദ്ദേ​ഹ​ത്തി​ൽ നി​ന്നും എ​ടു​ക്കു​ക​യോ വേ​ണ്ടാ, ഞ​ങ്ങ​ൾ ഏ​താ​ണ്ടൊ​ക്കെ ഒ​രു​പോ​ലെത​ന്നെ​യാ​ണ്.

Read More

ട്രെ​യി​നിന്‍റെ ബാ​ത്ത് റൂ​മി​ൽ യാത്രക്കാരൻ അബോധാവസ്ഥയിലായി; വാതിൽ പൊളിച്ച് രക്ഷിച്ചു

കൊ​ല്ലം: ട്രെ​യി​ന്‍റെ ബാ​ത്ത് റൂ​മി​ൽ ക​യ​റി​യ യാ​ത്ര​ക്കാ​ര​ൻ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി. മ​റ്റ് യാ​ത്ര​ക്കാ​ർ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് റെ​യി​ൽ​വേ പോ​ലീ​സും ആ​ർ​പി​എ​ഫും ചേ​ർ​ന്ന് ബാ​ത്ത് റൂ​മി​ന്‍റെ വാ​തി​ൽ പൊ​ളി​ച്ച് അ​വ​ശ നി​ല​യി​ലാ​യ യാ​ത്ര​ക്കാ​ര​നെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. നാ​ഗ​ർ​കോ​വി​ൽ – മം​ഗ​ലാ​പു​രം പ​ര​ശു​റാം എ​ക്സ്പ്ര​സ് ഇ​ന്ന് രാ​വി​ലെ കാ​യം​കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം. എ​ൻ​ജി​ന് പു​റ​കി​ലു​ള്ള ജ​ന​റ​ൽ ക​മ്പാ​ർ​ട്ട്മെന്‍റിലെ ബാ​ത്ത് റൂ​മി​ൽ ക​യ​റാ​ൻ മ​റ്റ് യാ​ത്രി​ക​ർ ശ്ര​മി​ച്ച​പ്പോ​ൾ ന​ട​ന്നി​ല്ല. വാ​തി​ലി​ൽ നി​ര​ന്ത​രം മു​ട്ടി വി​ളി​ച്ചി​ട്ടും മ​റു​പ​ടി ഉ​ണ്ടാ​യി​ല്ല. വാ​തി​ൽ അ​ക​ത്ത് നി​ന്ന് കു​റ്റി ഇ​ട്ടി​രി​ക്കു​ന്ന​താ​യി മ​ന​സി​ലാ​ക്കി​യ യാ​ത്ര​ക്കാ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സെ​ത്തി വാ​തി​ലി​ൽ ത​ട്ടി​യി​ട്ടും പ്ര​തി​ക​ര​ണം ഉ​ണ്ടാ​യി​ല്ല. വാ​തി​ൽ തു​റ​ക്കാ​നും സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്നാ​ണ് അ​വ​ർ വാ​തി​ൽ പൊ​ളി​ച്ച​ത്. ഉ​ള്ളി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ന്ന യാ​ത്രി​ക​നെ അ​വ​ർ പു​റ​ത്തെ​ടു​ത്ത് അ​വ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു​കാ​ര​ണം പ​ര​ശു​റാം എ​ക്സ്പ്ര​സ് 25 മി​നി​റ്റ്…

Read More