പ്ര​തി​മ കാ​ണു​മ്പോ​ൾ പോ​ലും പ്ര​ലോ​ഭ​നം ഉ​ണ്ടാ​കു​ന്ന​ത് മാ​ന​സി​ക​രോ​ഗം; സ്ത്രീ ​രൂ​പ​മു​ള്ള പ്ര​തി​മ​യോ​ട് വി​രോ​ധ​മു​ണ്ടെ​ങ്കി​ൽ അ​വാ​ർ​ഡ് വാ​ങ്ങ​രുത്; പൊട്ടിത്തെറിച്ച് ഹരിഷ് പേരടിയും ഭാഗ്യലക്ഷ്മിയും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് വേ​ദി​യി​ൽ സ്പെ​ഷ​ൽ ജൂ​റി പു​ര​സ്കാ​രം സ്വീ​ക​രി​ച്ചു​കൊ​ണ്ട് ന​ട​ൻ അ​ല​ൻ​സി​യ​ർ ന​ട​ത്തി​യ പ​രാ​മ​ർ​ശം വി​വാ​ദ​മാ​കു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ​ങ്ങും അ​ല​ൻ​സി​യ​ർ​ക്കെ​തി​രെ​യു​ള്ള ട്രോ​ളു​ക​ളു​ടെ പെ​രു​മ​ഴ​യാ​ണ്.

ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ര​ട​ക്കം അ​ല​ൻ​സി​യ​റു​ടെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധ​വും അ​മ​ർ​ഷ​വും രേ​ഖ​പ്പെ​ടു​ത്തി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​പ്പു​ക​ളി​ട്ടു.

ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ് ന​ട​ൻ ഹ​രീ​ഷ് പേ​ര​ടി ഉ​യ​ർ​ത്തി​യി​യി​രി​ക്കു​ന്ന​ത്. ഒ​രു പെ​ൺ പു​ര​സ്ക്കാ​ര പ്ര​തി​മ കാ​ണു​മ്പോ​ൾ പോ​ലും പ്ര​ലോ​ഭ​നം ഉ​ണ്ടാ​കു​ന്ന​ത് മാ​ന​സി​ക​രോ​ഗം മൂ​ർ​ച്ചി​ച്ച​തി​ന്‍റെ ല​ക്ഷ​ണ​മാ​ണെ​ന്നും അ​തി​ന് ചി​കി​ത്സി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും ഹ​രീ​ഷ് പേ​ര​ടി പ​റ​യു​ന്നു.

രാ​ഷ്ടീയ അ​ഭി​പ്രാ​യ വ്യത്യാ​സ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ആ​ൺ​ക​രു​ത്ത് ഇ​ത​ല്ല .അ​ത് സ​മ​ര​ങ്ങ​ളു​ടെ​യും പോ​രാ​ട്ട​ങ്ങ​ളു​ടെ​തു​മാ​ണ്.​ഈ സ്ത്രി ​വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ അ​ല​ൻ​സി​യ​റു​ടെ അ​വാ​ർ​ഡ് സ​ർ​ക്കാ​ർ പി​ൻ​വ​ലി​ക്കേ​ണ്ട​താ​ണെ​ന്നും ഹ​രീ​ഷ് പേ​ര​ടി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

സ്ത്രീ​ക​ളു​ടെ സി​നി​മാ ഉ​ദ്യ​മ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​റാ​ണ് ഇ​വി​ടെ​യു​ള്ള​ത്. എ​ന്നി​ട്ടും ഇ​ത്ര നി​രു​ത്ത​ര​വാ​ദ​പ​ര​വും നി​കൃ​ഷ്ട​വു​മാ​യി ഇ​ങ്ങി​നെ​യൊ​രു വേ​ദി​യി​ൽ നി​ന്നു​കൊ​ണ്ട് അ​ല​ൻ​സി​യ​റി​ന് എ​ങ്ങി​നെ ഇ​പ്ര​കാ​രം സം​സാ​രി​ക്കാ​നാ​കു​ന്നു​വെ​ന്ന് സം​വി​ധാ​യി​ക ശ്രു​തി ശ​ര​ണ്യം ചോ​ദി​ക്കു​ന്നു.

അ​ല​ൻ​സി​യ​ർ ലോ​പ​സ് ന​ട​ത്തി​യ മ​റു​പ​ടി പ്ര​സം​ഗ​ത്തോ​ട് ക​ടു​ത്ത വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്തു​ന്നു​വെ​ന്നും ശ്രു​തി ശ​ര​ണ്യം പ​റ​ഞ്ഞു.

ച​ല​ച്ചി​ത്ര പു​ര​സ്കാ​ര വേ​ദി​യി​ൽ അ​ല​ൻ​സി​യ​ർ എ​ന്ന ന​ട​ൻ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തോ​ട് ക​ടു​ത്ത’​വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്തു​ന്നു, നാ​ണ​ക്കേ​ട് എ​ന്നാ​ണ് ന​ട​ൻ സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

സ്ത്രീ ​രൂ​പ​മു​ള്ള പ്ര​തി​മ​യോ​ട് വി​രോ​ധ​മു​ണ്ടെ​ങ്കി​ൽ അ​ദ്ദേ​ഹം ഈ ​അ​വാ​ർ​ഡ് വാ​ങ്ങ​രു​താ​യി​രു​ന്നു​വെ​ന്ന് ന​ടി​യും ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റു​മാ​യ ഭാ​ഗ്യ​ല​ക്ഷ്മി പ​റ​ഞ്ഞു.

Related posts

Leave a Comment