തെന്നിന്ത്യന്‍ സിനിമകളിലൂടെ കരിയര്‍ ആരംഭിച്ച് ബോളിവുഡിലടക്കം തിളങ്ങിയ നടിയാണ് ഇലിയാന ഡിക്രൂസ്. 2006 ല്‍ പുറത്തിറങ്ങിയ ദേവദാസു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ഇലിയാന കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് തമിഴിലും കന്നഡത്തിലും സാന്നിധ്യമറിയിച്ച ശേഷമാണ് ഇലിയാന ബോളിവുഡിലേക്ക് എത്തുന്നത്. ബര്ഫിയാണ് ഇലിയാനയുടെ ബോളിവുഡിലെ ആദ്യ ചിത്രം. ചിത്രം സൂപ്പര്‍ ഹിറ്റായി മാറിയതോടെ ഇലിയാനയ്ക്ക് പിന്നെ തിരഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അതിനിടെ ജീവിതത്തിൽ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് താരം. മാതൃത്വം ആഘോഷിക്കുകയാണ് താരമിപ്പോൾ. താനൊരു ആൺകുഞ്ഞിന് ജന്മം നൽകിയ വിവരം അടുത്തിടെയാണ് ഇലിയാന ആരാധകരെ അറിയിച്ചത്. അവിവാഹിതയായിരുന്ന ഇലിയാന കുട്ടിയുടെ അച്ഛന് ആരെന്ന് വ്യക്തമാക്കിയിരുന്നില്ല. പിന്നാലെ ഇതുസംബന്ധിച്ച് പല കഥകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. പിന്നാലെ താരം തന്റെ കാമുകനെ ലോകത്തിന് പരിചയപ്പെടുത്തി. അതിനിടെ ഗർഭിണിയായശേഷം ഇരുവരും വിവാഹിതരാവുകയുണ്ടായി എന്ന റിപ്പോർട്ടുകളും പുറത്തുവന്നു. അടുത്തിടെ ഒരു അഭിമുഖത്തിൽ ഇലിയാന തെലുങ്ക്…
Read MoreDay: September 15, 2023
എസ്ഐയെ കുരുക്കാൻ പ്രതിയെ സെല്ലിൽ നിന്ന് സി ഐ തുറന്നുവിട്ടെന്ന പരാതി; അന്വേഷണത്തിന് ഉത്തരവിട്ട് റൂറൽ എസ്പി
തിരുവനന്തപുരം: മോഷണ കേസ് പ്രതിയെ സെല്ലിൽ നിന്നും തുറന്ന് വിട്ട് എസ്ഐ യെ കുടുക്കാൻ എസ്എച്ച്ഒ ശ്രമിച്ചെന്ന പരാതിയിൽ അന്വേഷണം നടത്താൻ റൂറൽ എസ്പി ഉത്തരവിട്ടു. മംഗലപുരം മുൻ എസ്എച്ച്ഒക്കെതിരെയാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ റൂറൽ എസ്പി ഡി. ശിൽപ്പ ആറ്റിങ്ങൽ ഡിവൈഎസ്പിക്ക് നിർദേശം നൽകിയത്. മംഗലപുരം എസ്ഐ അമർസിംഗ് നായകത്തിന്റെ പരാതിയിലാണ് അന്വേഷണം. ഇക്കഴിഞ്ഞ ജനുവരിയിൽ നടന്ന സംഭവത്തിൽ എസ്ഐക്കെതിരെയുള്ള വകുപ്പ് തല അന്വേഷണത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് മുൻപാകെ എസ്ഐ മൊഴി നൽകിയത്. പ്രതിയെ എസ്എച്ച്ഒ സഹായിച്ചതിന്റെ സിസിടിവി ദൃശ്യങ്ങൾ കൈമാറുകയും ചെയ്തു. പ്രതി രക്ഷപ്പെട്ട് അടുത്ത ദിവസം എസ്എച്ച്ഒ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അഴിമതിക്ക് കൂട്ടുനിൽക്കാത്തതിന്റെ വിരോധത്തിൽ തന്നെ കുടുക്കാൻ അന്നത്തെ എസ്എച്ച്ഒ ശ്രമിക്കുകയായിരുന്നുവെന്നാണ് എസ്ഐ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ മൊഴി നൽകിയത്. പ്രതി രക്ഷപ്പെട്ടതിന്റെ കാരണത്താൽ എസ്ഐക്കെതിരെയും…
Read Moreഅലോപ്പതി മരുന്ന് ഉത്തേജനത്തിനായി ദുരുപയോഗം ചെയ്യപ്പെടുന്നു; ഔഷധ മൊത്തവിതരണ സ്ഥാപനത്തിനെതിരേ കേസ്
മലപ്പുറം: രക്തസമ്മർദം നിയന്ത്രിക്കുന്നതിനായി ഉപയോഗിക്കുന്നതും എന്നാൽ ഉത്തേജനത്തിനായി ദുരുപയോഗം ചെയ്യപ്പെടുന്നതുമായ അലോപ്പതി മരുന്നിന്റെ അനധികൃത വിൽപ്പന നടത്തിയ മഞ്ചേരിയിലെ സ്വകാര്യ ഔഷധ മൊത്തവിതരണ വ്യാപാര സ്ഥാപനത്തിനെതിരേ ഡ്രഗ്സ് കൺട്രോൾ വിഭാഗം കേസെടുത്തു. ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്ക്സ് ആക്ട് 1940 റൂൾസ്, 1945 പ്രകാരമാണ് നടപടി സ്വീകരിച്ചത്. ബോഡി ബിൽഡേഴ്സും കായിക താരങ്ങളും ഉത്തേജനത്തിനായി ദുരുപയോഗം ചെയ്യപ്പെടുന്ന മെഫന്റർമിൻ സൾഫേറ്റ് എന്ന ഇഞ്ചക്ഷനാണ് ഹോൾസെയിൽ സ്ഥാപനത്തിൽനിന്നു പിടിച്ചെടുത്തത്. കഴിഞ്ഞ അഞ്ചു മാസത്തിനിടെ രണ്ടര ലക്ഷത്തിനടുത്ത് വില വരുന്ന 850 ഇഞ്ചക്ഷനുകളാണ് കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽനിന്ന് ഈ സ്ഥാപനം വാങ്ങിയിട്ടുള്ളത്. എന്നാൽ വിൽപ്പന ബില്ലുകൾ ഇല്ലാതെ അനധികൃതമായാണ് സ്ഥാപന ഉടമ ഈ മരുന്ന് വിൽപ്പന നടത്തിയിരുന്നതെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടു. ജിമ്മുകളിൽ നൽകാൻ ഏജന്റുമാർക്ക് എത്തിച്ചുകൊടുക്കാൻ വേണ്ടിയാണ് മരുന്ന് വാങ്ങിയിരുന്നത് എന്നാണ് പ്രാഥമിക നിഗമനം. രക്തസമ്മർദം കൂട്ടുന്നതിനായി അടിയന്തര സാഹചര്യങ്ങളിൽ…
Read More16കാരിയുടെ സ്വകാര്യദൃശ്യങ്ങൾ പങ്കുവച്ചു; റയൽ മാഡ്രിഡ് താരങ്ങൾ അറസ്റ്റിൽ
മാഡ്രിഡ്: 16 വയസുള്ള പെൺകുട്ടിയുടെ സ്വകാര്യദൃശ്യങ്ങൾ വാട്സ്ആപ്പിലൂടെ പങ്കുവച്ച കേസിൽ സ്പാനിഷ് ഫുട്ബോൾ ഭീമന്മാരായ റയൽ മാഡ്രിഡിലെ മൂന്നു യുവതാരങ്ങൾ അറസ്റ്റിൽ. റയൽ യൂത്ത് ടീമിലെ അംഗങ്ങളായ കൗമാരക്കാരെ ക്ലബ് മൈതാന പരിസരത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ക്ലബിലെ നാലാമതൊരു അംഗത്തെ കൂടി ചോദ്യംചെയ്യലിനായി വിളിപ്പിക്കുമെന്ന് സ്പാനിഷ് പോലീസ് അറിയിച്ചിട്ടുണ്ട്. ഇതിനിടെ, തന്റെ സമ്മതപ്രകാരമാണ് ക്ലബിന്റെ മൂന്നാം ഡിവിഷൻ ടീമിലെ അംഗവുമായി ബന്ധത്തിൽ ഏർപ്പെട്ടതെന്ന് പെൺകുട്ടി പോലീസിൽ മൊഴി നൽകി. എന്നാൽ വീഡിയോ പകർത്തിയത് തന്റെ അനുവാദമില്ലാതെയാണെന്നാണു പെൺകുട്ടി ആരോപിക്കുന്നത്. വനിതാ ലോകകപ്പ് വിജയിച്ച താരത്തിനു നിർബന്ധിത ചുംബനം നൽകി വിവാദത്തിലായ സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ലൂയി റൂബിയാലസ് രാജിവച്ചതിനു പിന്നാലെയാണ് രാജ്യത്തുനിന്നു സമാനമായ മറ്റൊരു പരാതി ഉയർന്നത്.
Read Moreഅന്യഗ്രഹജീവികളുടെ അസ്ഥികൂടങ്ങൾ പ്രദർശിപ്പിച്ച് മെക്സിക്കോ; ഞെട്ടിവിറച്ച് ലോകം
മാഡ്രിഡ്: 16 വയസുള്ള പെൺകുട്ടിയുടെ സ്വകാര്യദൃശ്യങ്ങൾ വാട്സ്ആപ്പിലൂടെ പങ്കുവച്ച കേസിൽ സ്പാനിഷ് ഫുട്ബോൾ ഭീമന്മാരായ റയൽ മാഡ്രിഡിലെ മൂന്നു യുവതാരങ്ങൾ അറസ്റ്റിൽ. റയൽ യൂത്ത് ടീമിലെ അംഗങ്ങളായ കൗമാരക്കാരെ ക്ലബ് മൈതാന പരിസരത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ക്ലബിലെ നാലാമതൊരു അംഗത്തെ കൂടി ചോദ്യംചെയ്യലിനായി വിളിപ്പിക്കുമെന്ന് സ്പാനിഷ് പോലീസ് അറിയിച്ചിട്ടുണ്ട്. ഇതിനിടെ, തന്റെ സമ്മതപ്രകാരമാണ് ക്ലബിന്റെ മൂന്നാം ഡിവിഷൻ ടീമിലെ അംഗവുമായി ബന്ധത്തിൽ ഏർപ്പെട്ടതെന്ന് പെൺകുട്ടി പോലീസിൽ മൊഴി നൽകി. എന്നാൽ വീഡിയോ പകർത്തിയത് തന്റെ അനുവാദമില്ലാതെയാണെന്നാണു പെൺകുട്ടി ആരോപിക്കുന്നത്. വനിതാ ലോകകപ്പ് വിജയിച്ച താരത്തിനു നിർബന്ധിത ചുംബനം നൽകി വിവാദത്തിലായ സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ലൂയി റൂബിയാലസ് രാജിവച്ചതിനു പിന്നാലെയാണ് രാജ്യത്തുനിന്നു സമാനമായ മറ്റൊരു പരാതി ഉയർന്നത്.
Read Moreഡയാന രാജ്ഞിയുടെ സ്വെറ്റർ സ്വന്തമാക്കാൻ വൻതിരക്ക്; വിറ്റ് പോയത് 9.48 കോടിയ്ക്ക്
ലണ്ടൻ: ഡയാന രാജകുമാരിയുടെ “ബ്ലാക്ക് ഷീപ്’ സ്വെറ്ററിന് ലേലത്തിൽ ലഭിച്ചത് 9,20,000 പൗണ്ട് (ഏകദേശേം 9.48 കോടി രൂപ). ന്യൂയോർക്കിലെ സോത്ത്ബൈസിൽ നടന്ന ലേലത്തിലാണ് സ്വെറ്റർ വിറ്റുപോയത്. ലേലം വിളിച്ചയാളുടെ പേരു വെളിപ്പെടുത്തിയിട്ടില്ല. 1981ലാണ് ഡയാന രാജകുമാരി ഈ സ്വെറ്റർ ആദ്യമായി അണിയുന്നത്. പത്തൊമ്പതാം വയസിൽ വിവാഹത്തിന് ഒരു മാസം മുമ്പ് ചാൾസ് രാജകുമാരനൊപ്പം ഒരു പോളോ മത്സരത്തിനു വന്നപ്പോഴായിരുന്നു അത്. ചുവപ്പ് സ്വെറ്ററിൽ നിറയെ വെളുത്ത ആട്ടിൻ കുട്ടികളാണ് ഉള്ളത്. ഇതിൽ ഒരു ആട്ടിൻ കുട്ടി കറുത്ത നിറത്തിലാണ്.
Read Moreപാടിക്കൊണ്ടിരിക്കെ ഓണ്‍ലൈനില്‍ വാങ്ങിയ മൈക്ക് പൊട്ടിത്തെറിച്ചു; ആറുവയസുകാരിക്ക് പരിക്ക്
പാലക്കാട് : പാലക്കാട് കല്ലടിക്കോട് ചൈനീസ് നിര്‍മിത കരോക്കെ മൈക്ക് പൊട്ടിത്തെറിച്ച് ആറുവയസുകാരിക്ക് പരുക്കേറ്റു. കല്ലടിക്കോട് സ്വദേശി ഫിറോസ് ബാബുവിന്റെ മകള്‍ ഫില്‍സയ്ക്കാണ് പാട്ടുപാടുന്നതിനിടെ മൈക്ക് പൊട്ടിത്തെറിച്ച് പരിക്കേറ്റത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ല. ഓണ്‍ലൈനില്‍ 600 രൂപയ്ക്കു വാങ്ങിയ മൈക്കാണ് പൊട്ടിത്തെറിച്ചത്. കുട്ടി കരോക്കെ പാടുന്നത് സ്വയം മൊബൈലില്‍ വിഡിയോ എടുക്കുന്നുണ്ടായിരുന്നു. ഇതിനിടെ മൈക്കില്നിന്നുള്ള ശബ്ദം നിന്നുപോകുകയും ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ പൊട്ടിത്തെറിക്കുകയുമായിരുന്നു. ചൈനീസ് നിര്‍മിത മൈക്ക് എന്നല്ലാതെ നിര്‍മാണ കമ്പനിയുടെ പേര് ഓണ്‍ലൈനില്‍നിന്ന് വാങ്ങിയ മൈക്കിലില്ലെന്ന് വീട്ടുകാര്‍ പറയുന്നു. ഇക്കാരണത്താല്‍ പരാതി നല്‍കാനും കഴിയുന്നില്ല.
Read Moreതെറ്റായ വിവരങ്ങൾ നൽകി; ജോ ബൈഡന്റെ മകനെതിരേ കുറ്റപത്രം
വാഷിംഗ്ടൺ ഡിസി: തോക്ക് കൈവശം വയ്ക്കാനുള്ള അപേക്ഷ പൂരിപ്പിച്ച വേളയിൽ ലഹരി ഉപയോഗത്തെപ്പറ്റിയുള്ള വിവരങ്ങൾ മറച്ചുവച്ചെന്ന കേസിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡനെതിരേ കുറ്റപത്രം സമർപ്പിച്ചു. ലഹരി ഉപയോഗിക്കുന്നില്ലെന്ന് 2018 ഒക്ടോബറിൽ ഹണ്ടർ തെറ്റായ വിവരം നൽകിയതായി ഡെലവേർ ഫെഡറൽ കോടതി വ്യക്തമാക്കി. ഈ കാലഘട്ടത്തിൽ താൻ കൊക്കെയ്ൻ ഉപയോഗത്തിന് അടിമയായിരുന്നുവെന്ന് ഹണ്ടർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ബൈഡന്റെ പേരുപയോഗിച്ച് അനധികൃതമായി ലാഭം ഉണ്ടാക്കിയെന്നും നികുതി വെട്ടിപ്പുനടത്തിയെന്നും ആരോപിച്ചുമുള്ള കേസുകൾ ഹണ്ടറിനെതിരേ നിലനിൽക്കുന്നതിനിടെയാണു പുതിയ കുറ്റപത്രം രജിസ്റ്റർ ചെയ്യപ്പെട്ടത്. നികുതിവെട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കാനായി കോടതിയിൽ ഹണ്ടർ നടത്തിയ വെളിപ്പെടുത്തലുകളിലൂടെയാണ് വ്യാജ വിവരസമർപ്പണ വിവരം പുറത്തുവന്നത്. തോക്ക് കേസ് ഒതുക്കിതീർക്കാൻ കോടതിയും സർക്കാരും മൃദുസമീപനം സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് റിപ്പബ്ലിക്കൻ പാർട്ടി രംഗത്തെത്തിയതോടെയാണ് കേസ് ചൂടുപിടിച്ചത്.നികുതി വെട്ടിപ്പ് കേസിൽ ബൈഡനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ സെനറ്റർമാർ…
Read Moreതളിപ്പറമ്പിൽ കോണ്‍ഗ്രസ് നേതാവിന്റെ സ്കൂട്ടര്‍ കിണറ്റിലിട്ടു; കേസ് അന്വേഷണത്തിൽ പോലീസ് അലംഭാവം കാട്ടിയെന്ന് പത്മനാഭൻ
തളിപ്പറമ്പ്: കോണ്‍ഗ്രസ് തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി മാവില പത്മനാഭന്റെ സ്കൂട്ടര്‍ കിണറ്റിലിട്ടു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 30ന് ഇതേ സ്കൂട്ടറിന്റെ സീറ്റുകള്‍ കുത്തിക്കീറി നശിപ്പിച്ചിരുന്നു. രാവിലെ എഴുന്നേറ്റ് സ്കൂട്ടർ കാണാത്തതിനാൽ അന്വേഷിക്കുന്പോഴാണ് കിണറ്റില്‍ ഹെല്‍മെറ്റും സീറ്റുകളും പൊങ്ങിക്കിടക്കുന്നത് കണ്ടത്. ഉടൻ മാവില പത്മനാഭന് തളിപ്പറമ്പ് പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധന നടത്തുകയും തുടര്‍ന്ന് അഗ്നിശമനസേനയുടെ സഹായം തേടുകയായിരുന്നു. ഓഗസ്റ്റ് 30ന് സ്കൂട്ടര്‍ സീറ്റ് കവറുകള്‍ നശിപ്പിച്ച സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ വേണ്ട രീതിയില്‍ അന്വേഷണം നടത്തി പ്രതികളെ പിടിക്കാത്ത പോലീസിന്റെ അലംഭാവമാണ് വീണ്ടും അക്രമം നടക്കാനുള്ള കാരണമെന്ന് പത്മനാഭന് പറഞ്ഞു.
Read Moreമന്ത്രിസഭയിൽ അഴിച്ചുപണി? ഗണേഷും കടന്നപ്പള്ളിയും മന്ത്രിമാരാകും; മന്ത്രി വീണ സ്പീക്കർ സ്ഥാനത്തേക്കെന്ന് അഭ്യൂഹം
തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ മന്ത്രിസഭാ പുനഃസംഘടന നവംബറിൽ നടന്നേക്കും. നിലവിലെ മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും ഒഴിയും. പകരം മുൻധാരണ പ്രകാരം കേരള കോണ്‍ഗ്രസ് – ബിയിൽനിന്നു കെ.ബി. ഗണേഷ്കുമാറും കോണ്‍ഗ്രസ് എസിൽ നിന്നും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിമാരാകും. ഗതാഗതവകുപ്പ് ഏറ്റെടുക്കേണ്ടതില്ലെന്ന് കേരള കോണ്‍ഗ്രസ് ബി നേരത്തെ തീരുമാനമെടുത്തിരുന്നു. ഗണേഷ് കുമാറിന് വനംവകുപ്പും മറ്റ് വകുപ്പുകളും നൽകിയേക്കും. ഗതാഗതം എ.കെ.ശശീന്ദ്രന് നൽകും. നിലവിൽ വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനാണ്. അതേസമയം ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്കുന്ന കാര്യത്തിൽ സിപിഎമ്മില്‍ വ്യത്യസ്ത അഭിപ്രായമുയരുന്നുണ്ട്. സോളാര്‍ വിവാദം വീണ്ടും കത്തി നിൽക്കുന്നതിന്റെ ഇടയില്‍ ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്കുന്നതിലാണ് സിപിഐഎമ്മില്‍ ഭിന്നാഭിപ്രായമുയർന്നിരിക്കുന്നത്. അതേ സമയം സ്പീക്കർ സ്ഥാനത്ത് നിന്നു എ.എൻ. ഷംസീറിനെ മാറ്റി മന്ത്രിസഭയിൽ കൊണ്ട് വരുന്നതിനെക്കുറിച്ചുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. ഷംസീറിന് പകരം വീണാ ജോർജിനെ സ്പീക്കറാക്കാനുള്ള…
Read More