ത​ളി​പ്പ​റ​മ്പിൽ കോ​ണ്‍​ഗ്ര​സ് നേ​താ​വി​ന്‍റെ സ്‌​കൂ​ട്ട​ര്‍ കി​ണ​റ്റി​ലി‌​ട്ടു; കേസ് അന്വേഷണത്തിൽ പോലീസ് അലംഭാവം കാട്ടിയെന്ന് പത്മനാഭൻ


ത​ളി​പ്പ​റ​മ്പ്: കോ​ണ്‍​ഗ്ര​സ് ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി മാ​വി​ല പ​ത്മ​നാ​ഭ​ന്‍റെ സ്‌​കൂ​ട്ട​ര്‍ കി​ണ​റ്റി​ലി​ട്ടു. ഇ​ക്ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 30ന് ​ഇ​തേ സ്കൂ​ട്ട​റി​ന്‍റെ സീ​റ്റു​ക​ള്‍ കു​ത്തി​ക്കീ​റി ന​ശി​പ്പി​ച്ചി​രു​ന്നു.

രാ​വി​ലെ എ​ഴു​ന്നേ​റ്റ് സ്കൂ​ട്ട​ർ കാ​ണാ​ത്ത​തി​നാ​ൽ അ​ന്വേ​ഷി​ക്കുന്പോഴാണ് കി​ണ​റ്റി​ല്‍ ഹെ​ല്‍​മെ​റ്റും സീ​റ്റു​ക​ളും പൊ​ങ്ങി​ക്കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ൻ മാ​വി​ല പ​ത്മ​നാ​ഭ​ന്‍ ത​ളി​പ്പ​റ​മ്പ് പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും തു​ട​ര്‍​ന്ന് അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു.

ഓ​ഗ​സ്റ്റ് 30ന് ​സ്‌​കൂ​ട്ട​ര്‍ സീ​റ്റ് ക​വ​റു​ക​ള്‍ ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.
ഈ ​കേ​സി​ല്‍ വേ​ണ്ട രീ​തി​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക​ളെ പി​ടി​ക്കാ​ത്ത പോ​ലീ​സി​ന്‍റെ അ​ലം​ഭാ​വ​മാ​ണ് വീ​ണ്ടും അ​ക്ര​മം ന​ട​ക്കാ​നു​ള്ള കാ​ര​ണ​മെ​ന്ന് പ​ത്മ​നാ​ഭ​ന്‍ പ​റ​ഞ്ഞു.

Related posts

Leave a Comment