തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാന്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്നതിനിടെ മുഖ്യമന്ത്രിക്ക് പറക്കാനുള്ള ഇരട്ട എന്ജിന് ഹെലികോപ്ടർ തലസ്ഥാനത്തെത്തിച്ചു. സുരക്ഷാ പരിശോധനകൾക്ക് ശേഷം ഹെലികോപ്ടർ യാത്രക്ക് തയാറാകും. മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രകൾക്കായി ആഭ്യന്തരവകുപ്പാണ് ഹെലികോപ്ടർ വാടകക്കെടുത്തിരിക്കുന്നത്. എസ്എപി ക്യാന്പിലാണ് ഹെലികോപ്ടർ ഇപ്പോൾ ഉള്ളത്. സുരക്ഷ പരിശോധനകൾ ഇന്ന് നടത്തും. ചിപ്സണ്‍ ഏവിയേഷനിൽ നിന്നാണ് ഹെലികോപ്ടർ വാടകയ്ക്കെടുത്തത്. മാസം 80 ലക്ഷം രൂപയാണ് വാടക. പ്രതിമാസം 25 മണിക്കൂർ ഈ തുകയ്ക്ക് പറക്കാം. തുടർന്നുള്ള ഓരോ മണിക്കൂറിനും 90,000 രൂപ വീതം കൊടുക്കണമെന്നാണ് സർക്കാരും ഏവിയേഷൻ കന്പനിയും തമ്മിലുള്ള കരാർ. മൂന്നു വർഷത്തേക്കാണ് കരാർ. കടുത്ത സാന്പത്തിക പ്രതിസന്ധിക്കിടെ ഹെലികോപ്ടർ വാടകക്കെടുക്കുന്നതിനെതിരേ പ്രതിപക്ഷം കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഇതേത്തുടർന്ന് നേരത്തെ തീരുമാനത്തിൽ നിന്നു സർക്കാർ പിന്നോട്ട് പോയെങ്കിലും പിന്നീട് ഹെലികോപ്ടർ വാടകയ്ക്കെടുക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു. മുഖ്യമന്ത്രിയുടെ യാത്രയ്ക്കാണ്…
Read MoreDay: September 20, 2023
ഇതിൽ എവിടെയാണ് വായു? വൈറലായ് ഫാക്ടറിയിലെ ഉരുളക്കിഴങ്ങ് ചിപ്സ് ഉണ്ടാക്കുന്ന വീഡിയോ
ലഘുഭക്ഷണത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ഉരുളക്കിഴങ്ങ് ചിപ്സ് നമ്മുടെ മനസ്സിലേക്ക് വരും. ഫാക്ടറിയിൽ യഥാർത്ഥത്തിൽ ചിപ്സ് എങ്ങനെ നിർമ്മിക്കപ്പെടുന്നുവെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ടാകും. അവർ യന്ത്രങ്ങൾ ഉപയോഗിക്കുന്നുണ്ടോ അതോ മനുഷ്യരും ഈ പ്രക്രിയയിൽ പങ്കാളികളാണോ? അടുത്തിടെ വൈറലായ ഒരു വീഡിയോ ഫാക്ടറിയിലെ ചിപ്സ് നിർമ്മിക്കുന്ന മുഴുവൻ പ്രക്രിയയും കാണിക്കുന്നുണ്ട്. ബ്ലോഗർ അനികയ്ത് ലുത്രയാണ് വീഡിയോ ഇൻസ്റ്റാഗ്രാം റീൽസിൽ പങ്കുവച്ചത്. ഇത് പോസ്റ്റ് ചെയ്ത സമയം മുതൽ, ഇത് 7.7 ദശലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ടു. വീഡിയോയിൽ ആദ്യം മുതൽ ഉരുളക്കിഴങ്ങ് ചിപ്സ് ഉണ്ടാക്കുന്ന മുഴുവൻ പ്രക്രിയയും കാണാൻ കഴിയും. ഉരുളക്കിഴങ്ങ് ആദ്യം തൊലി കളഞ്ഞ് വൃത്തിയാക്കി. എന്നിട്ട് അവ കഷണങ്ങളാക്കി ചൂടായ എണ്ണയിൽ വറുത്ത് പാക്കേജുചെയ്ത് ബോക്സുകളിൽ കയറ്റി അയയ്ക്കാൻ തുടങ്ങി. നിരവധി വീഡിയോയിൽ കമന്റുകളുമായെത്തിയത്. അവരിൽ ചിലർ ചിപ്സിന്റെ രുചി ഊഹിച്ചു. ഇത് മാത്രമല്ല മുമ്പ് വൈറലായ വീഡിയോയിൽ ഒരു…
Read Moreകേരളത്തിന്റെ രണ്ടാം വന്ദേഭാരത് 24 മുതൽ; കാസർകോട് നിന്ന് ആലപ്പുഴവഴി തിരുവനന്തപുരത്തേക്ക്
തിരുവനന്തപുരം : കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് 24 മുതൽ സർവീസ് ആരംഭിക്കും. ആലപ്പുഴ വഴിയായിരിക്കും സർവീസ്. ആദ്യത്തെ വന്ദേഭാരത് കോട്ടയം വഴിയാണ് സർവീസ് നടത്തുന്നത്. പുതിയ വന്ദേഭാരത് കാസർഗോഡ് നിന്ന് രാവിലെ ഏഴുമണിക്ക് യാത്രയാരംഭിക്കും. വൈകിട്ട് 3.05-ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 4.05 നാണ് മടക്കയാത്ര. ഇത് രാത്രി 11.55-ന് കാസർഗോഡ് യാത്ര അവസാനിപ്പിക്കും. ആഴ്ചയിൽ ആറു ദിവസമായിരിക്കും സര്‍വീസ് നടത്തുക. അതേസമയം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ പ്ലാറ്റ്ഫോം ലഭ്യതക്കുറവുണ്ടെങ്കില് ആദ്യഘട്ടത്തില്‍ കൊച്ചുവേളി വരെയായിരിക്കും സര്‍വീസ്. കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. കാസർഗോഡ് നിന്ന് രാവിലെ 7ന് യാത്ര തുടങ്ങും. കണ്ണൂർ (8.03), കോഴിക്കോട് (9.03), ഷൊർണൂർ (10.03), തൃശൂർ (10.38), എറണാകുളം (11.45), ആലപ്പുഴ (12.38), കൊല്ലം (1.55), തിരുവനന്തപുരം (3.05) ഇങ്ങനെയാണ്…
Read Moreഅരിക്കൊമ്പന് മദപ്പാടെന്ന് സംശയം; ജനവാസമേഖലയിൽ തമ്പടിച്ച് ആന; മാഞ്ചോലയിലെ സ്കൂളുകൾക്ക് അവധി
കാട്ടാക്കട:അരിക്കൊമ്പന് മദപ്പാടെന്ന് സംശയം. മദപ്പാടുണ്ടാകാമെന്ന സംശയം തമിഴ്നാട് വനംവകുപ്പിലെ ചില വാച്ചർമാർ ഉന്നയിച്ച സാഹചര്യത്തിൽ ഇത് സ്ഥിരീകരിക്കാൻ വെറ്ററിനറി വിദഗ്ധരുടെ സേവനം തേടി. ഡോക്ടർമാരുടെ സംഘം പരിശോധനയ്ക്കായി എത്തിയിട്ടുണ്ട്. അതേസമയം അരിക്കൊമ്പൻ വിഷയത്തിൽ ആശങ്ക വേണ്ടെന്ന് തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. മൂന്നുദിവസമായി ജനവാസമേഖലയിലുള്ള അരിക്കൊമ്പനെ കാടുകയറ്റാനുള്ള ശ്രമം തമിഴ്നാട് വനംവകുപ്പ് തുടരുകയാണ്. തിരുനെൽവേലിയിലെ കളക്കാട് മുണ്ടൻതുറെ കടുവാ സങ്കേതത്തിലെ മാഞ്ചോല തോട്ടം മേഖലയിലാണ് അരിക്കൊമ്പൻ നിലവിലുള്ളത്. അൻപതോളം വനം ജീവനക്കാർ ആനയെ നിരീക്ഷിക്കുന്നുണ്ടെന്ന് തമിഴ്നാട് വനംവകുപ്പ് വ്യക്തമാക്കി. കോതയാർ ഭാഗത്തായിരുന്ന അരിക്കൊമ്പൻ കഴിഞ്ഞ ദിവസമാണ് മാഞ്ചോലയിൽ എത്തിയത്. ഇതോടെ സ്കൂളിന് അവധി നൽകുകയും മാഞ്ചോലയിലേക്ക് സഞ്ചാരികൾക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജൂണിലാണ് അരിക്കൊമ്പനെ കോതയാർ വനമേഖലയിൽ വിട്ടത്.രണ്ടായിരത്തിലേറെ തോട്ടം തൊഴിലാളികൾ താമസിക്കുന്ന പ്രദേശമാണ് മാഞ്ചോല എസ്റ്റേറ്റ്. നിലവിൽ മാഞ്ചോല ഊത്ത് പത്താം കാടിലാണ് അരിക്കൊമ്പൻ…
Read Moreഉപകരണ സംഗീതത്തിലെ ‘ബോസ്’
സീമ മോഹന്‍ലാല്‍ ഏതു സംഗീത ഉപകരണവും ഡോ.പി.സി. ചന്ദ്രബോസിന്റെ കൈയില്‍ വഴങ്ങും. 35 വാദ്യോപകരണങ്ങള്‍ അനായാസേന കൈകാര്യം ചെയ്യുന്ന ചന്ദ്രബോസ് ഒരേസമയം അഞ്ച് വാദ്യോപകരണങ്ങള്‍ വായിച്ചാണ് പ്രേക്ഷകരെ അമ്പരപ്പിക്കുന്നത്. കീ ബോര്‍ഡ്, ഗിറ്റാര്‍, വയലിന്, ട്രംപറ്റ്, മെലോഡിക്ക, ഓടക്കുഴൽ, തബല, മൃദംഗം, റിഥംപാഡ് തുടങ്ങി 35 വാദ്യോപകരണങ്ങളില്‍ ശ്രുതിതാളലയങ്ങള് ഒത്തൊരുമിപ്പിച്ച് വേദിയില്‍ സംഗീതവിസ്മയം തീര്‍ത്തപ്പോള്‍ ചന്ദ്രബോസിനെ തേടിയെത്തിയത് അഞ്ച് ലോക റിക്കാര്‍ഡുകളാണ്. ഡസ്ക്കിലും പാത്രത്തിലും താളമിട്ട കുട്ടിക്കാലം എറണാകുളം പുതുവൈപ്പ് പുതുശേരി വീട്ടില്‍ പോസ്റ്റുമാസ്റ്ററായിരുന്ന പി.കെ. ചന്ദ്രന്-പി.ലീല ദമ്പതികളുടെ മകനായ ചന്ദ്രബോസിന് കുട്ടിക്കാലം മുതല്‍ കാണുന്ന വസ്തുക്കളിലെല്ലാം താളമിടുന്ന ശീലമുണ്ടായിരുന്നു. തീരെ കുട്ടിയായിരുന്ന കാലത്ത് അച്ഛനൊപ്പം കടയില്‍ പോകുമ്പോള്‍ അവിടത്തെ മിഠായി ഭരണികളിലെല്ലാം കൊട്ടുമായിരുന്നു. അതില്‍നിന്ന് പുറപ്പെടുവിക്കുന്ന വിവിധ ശബ്ദങ്ങള്‍ കേട്ട് കടയിലെത്തിയവരൊക്കെ അഭിനന്ദിച്ചിട്ടുമുണ്ട്. എന്നാല്‍ ജീവിത സാഹചര്യങ്ങള്‍ മൂലം വാദ്യോപകരണ സംഗീതം പഠിക്കാൻ അന്ന് കഴിഞ്ഞിരുന്നില്ല.…
Read Moreനവജാതശിശു സംരക്ഷണം – കുളിപ്പിക്കുമ്പോള്എന്തെല്ലാം ശ്രദ്ധിക്കണം
എണ്ണ പുരട്ടി മൃദുവായി തടവുന്നത് ആരോഗ്യകരം ഒരു കുഞ്ഞ് ഉടലെടുക്കുമ്പോള്‍ അവിടെ അച്ഛനും അമ്മയുംജനിക്കുന്നു. മാതാപിതാക്കളെന്ന നിലയില്‍ നിങ്ങള്‍ക്ക് അമിതമായ സന്തോഷം അനുഭവപ്പെടും. അതോടൊപ്പം തന്നെ നിങ്ങള്‍ എന്താണ് പ്രതീക്ഷിക്കേണ്ടതെന്നോ നിങ്ങള്‍ എന്തുപങ്കാണ് വഹിക്കുന്നതെന്നോ ഉള്ള ആശയക്കുഴപ്പം ഉണ്ടായേക്കാം. നവജാത ശിശു സംരക്ഷണത്തില്‍ ജനനസമയത്ത് ഉടനടിയുള്ള പരിചരണവും നവജാതശിശു കാലയളവില്‍ മുഴുവനുമുള്ള പരിചരണവും ഉള്‍പ്പെടുന്നു. ആരോഗ്യ സംരക്ഷണ മേഖലയിലും ഡിസ്ചാര്‍ജ് ചെയ്തതിനുശേഷവും ഇത് പാലിക്കണം. മാസം തികഞ്ഞ് ജനിച്ച നവജാതശിശുവിനെ പരിപാലിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്കുളിപ്പിക്കുമ്പോള്എന്തെല്ലാം ശ്രദ്ധിക്കണം*ദിവസവും ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് ഒപ്പിയെടുക്കുക.*2.5കി.ഗ്രാം ഭാരത്തില്‍ കൂടുതലുള്ള കുഞ്ഞുങ്ങളെ ദിവസവും കുളിപ്പിക്കാവുന്നതാണ്.*എണ്ണ ഉപയോഗിച്ച് മൃദുവായി തിരുമുന്നത് നല്ലതാണ്.*കുളിയുടെ ദൈര്‍ഘ്യം 5 മിനിറ്റില്‍ കൂടരുത്. നാപ്പി മൂലമുണ്ടാകുന്ന തിണര്‍പ്പ് ·നനഞ്ഞ കോട്ടണ്‍ തുണിയും സാധാരണ വെള്ളവും ഉപയോഗിച്ച് നാപ്പിയുടെ ഭാഗം വൃത്തിയാക്കുക.·നാപ്പിയുടെ ഭാഗം എപ്പോഴും നനവില്ലാതെ സൂക്ഷിക്കുക.· ഇടയ്ക്കിടെ ഡയപ്പറുകള്‍ മാറ്റേണ്ടത്…
Read Moreവാടകവീടിനുള്ളില്‍ അച്ഛന്റെയും മകന്റെയും മൃതദേഹം; കൊലപാതകമെന്ന സൂചനയില്ലെന്ന് പോലീസ്; ഞെട്ടിൽ മാറാതെ ഇളയ മകൻ
അടൂര്‍: ഏനാത്ത് അച്ഛനെയും ഒന്‍പതു വയസുകാരനായ മകനെയും വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു.ഏനാത്ത് വടക്കടത്തുകാവ് കല്ലുംപുറത്ത് പടിപ്പുരയില്‍ മാത്യു പി. അലക്സ് (ലിറ്റിന്, 47) മൂത്ത മകന് മെല്വിന് മാത്യു (9) എന്നിവരെയാണ് സ്വീകരണ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകനെ കൊലപ്പെടുത്തിയശേഷം പിതാവ് ജീവനൊടുക്കിയതാകാമെന്ന് നിഗമനമാണ് ഇന്നലെ ഉണ്ടായിരുന്നതെങ്കിലും പ്രാഥമിക അന്വേഷണത്തില്‍ ഇതിനുള്ള സാധ്യത ഇല്ലെന്നു പോലീസ് പറയുന്നു. മരിച്ച മെല്‍വിന്റെ ദേഹത്ത് ഏതെങ്കിലും തരത്തിലുള്ള പാടുകളോ കൊലപതാക ലക്ഷണങ്ങളോ ഇല്ലെന്നാണ് വിവരം. വിഷം ഉള്ളില്‍ ചെന്നതിനും ലക്ഷണങ്ങളില്ല. ഇക്കാര്യങ്ങളില്‍ വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമേ സ്ഥിരീകരണം ഉണ്ടാകുകയുള്ളൂ. പിതാവ് മാത്യു പി. അലക്സിനെ സ്റ്റെയര്‍ കെയ്സിന്റെ കൈവരിയില്‍ തൂങ്ങിമരിച്ച നിലയിലും മകന് മെല്‍വിനെ സ്വീകരണ മുറിയില്‍ നിലത്ത് വിരിച്ച ഷീറ്റില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ഏനാത്ത് കടികയില്‍…
Read Moreപുല്ലാട് പ്രദീപിന്റേത് കരുതിക്കൂട്ടിയ കൊലപാതകം; കൊന്ന് ചെളിയിൽ ചവിട്ടിത്താഴ്ത്തിയത് അയൽവാസിയായ യുവാവ്
പുല്ലാട്: പുല്ലാട് ഐരാക്കാവില് പ്രദീപിന്റെ കൊലപാതകത്തിനു പിന്നില്‍ വ്യക്തിവിരോധമെന്ന് സൂചന. പ്രദീപിനെ കൊലപ്പെടുത്താന്‍ പ്രതിയായ മോന്‍സി തക്കം പാര്ത്തിരുന്നുവെന്ന സൂചനയും പോലീസിനു ലഭിച്ചു. ഐരാക്കാവ് പാറയ്ക്കല്‍ പ്രദീപിനെ (38) ഇന്നലെ രാവിലെയാണ് വീടിനു തൊട്ടു മുമ്പിലുള്ള പുന്നയ്ക്കല്‍ പാടശേഖരത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീടിനു സമീപം പ്രദീപിനെ കുത്തിക്കൊലപ്പെടുത്തിയശേഷം മുട്ടറ്റം ചെളിയില്‍ ചവിട്ടി താഴ്ത്തുകയായിരുന്നുവെന്നാണ് നിഗമനം. സംഭവവുമായി ബന്ധപ്പെട്ട പ്രദീപിന്റെ അയല്‍വാസി വരയന്നൂര്‍ കല്ലുങ്കല്‍ മോന്‍സി (വിനോദ്, 46) കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട പ്രദീപും മോന്‍സിയും തമ്മില്‍ തിങ്കളാഴ്ച രാത്രി തര്‍ക്കമുണ്ടായതായി പറയുന്നു. തുടര്‍ന്നാണ് കൊലപാതകമെന്ന സൂചന പോലീസിനു ലഭിച്ചിട്ടുണ്ട്. പ്രദീപിന്റെ സഹോദരീഭര്‍ത്താവ് ഷൈജു തങ്കച്ചന്റെ മൊഴി സ്വീകരിച്ചാണ് പോലീസ് കേസെടുത്തത്. മോന്‍സിക്ക് പ്രദീപിന്റെ വീടുമായി ചില വഴിവിട്ട ബന്ധങ്ങളുള്ളതായി സംശയിച്ചിരുന്നു. ഇതിന്റെ പേരില്‍ ഇവര്‍ തമ്മില്‍ നേരത്തെയും വഴക്കുണ്ടായിട്ടുണ്ട്. പ്രദീപിനെ കൊലപ്പെടുത്തുമെന്ന ഭീഷണി…
Read Moreട്രാഫിക് ബ്ലോക്കില്പെട്ടു; വീട്ടിലേക്കുള്ള പച്ചക്കറി അരിഞ്ഞ് യുവതി
യാത്രകളില്‍ നമ്മള് നേരിടുന്ന പ്രധാന പ്രശ്നമാണ് ട്രാഫിക് ബ്ലോക്കുകള്‍. മണിക്കുറുകള്‍ നീളുന്ന ബ്ലോക്കുകള്‍ വരെ ചില സമം ഉണ്ടാകാറുണ്ട്. അത്തരത്തില്‍ ബ്ലോക്കില്‍പെട്ട ഒരു യുവതിയുടെ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. ബാംഗ്ലൂരിലാണ് സംഭവം. ട്രാഫിക് ബ്ലോക്കില്‍ അകപ്പെട്ട യുവതി സമയം പാഴാക്കാതെ കാറിനുള്ളിലിരുന്ന് പച്ചക്കറി അരിയുന്ന ചിത്രമാണ് വൈറലാകുന്നത്. ഓരോ സമയവും വിലപ്പെട്ടതാണ് പ്രൊഡക്ടീവ് ആയിരിക്കണം എന്ന് കുറിപ്പുമായാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ യുവതി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിനു കമന്റ് ചെയ്തിരിക്കുന്നത്. ബാംഗ്ലൂര്‍ പോലുള്ള നഗരത്തില്‍ ഇത്തരമൊരു അവസ്ഥ ഉണ്ടായില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളു എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.
Read Moreബയോളജിക്കൽ പാർക്കിൽ വൈറസ് ബാധ; ഏഴ് പുലിക്കുട്ടികൾ ചത്തു
പുള്ളിപ്പുലികൾ വൈറസ് ബാധയെ തുടർന്ന് ചത്തു. ബംഗളൂരുവിലെ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ ഏഴ് പുള്ളിപ്പുലിക്കുട്ടികളാണ് വൈറസ് ബാധിച്ച് ചത്തതായി അധികൃതർ അറിയിച്ചത്. ഫെലൈൻ പാർവോവൈറസ് മൂലമുണ്ടാകുന്ന പൂച്ചകളുടെ ഒരു വൈറസ് രോഗമാണ് ഫെലൈൻ പാൻലൂക്കോപീനിയ. പൂച്ചക്കുട്ടികളെയാണ് വൈറസ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. കഴിഞ്ഞ മാസം ആദ്യത്തെ പകർച്ചവ്യാധി റിപ്പോർട്ട് ചെയ്തതായി അധികൃതർ അറിയിച്ചു. മൂന്ന് മുതൽ എട്ട് മാസം വരെ പ്രായമുള്ള ഏഴ് കുഞ്ഞുങ്ങൾ. ഇവരെല്ലാം വാക്സിൻ എടുത്തെങ്കിലും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഏഴ് കുഞ്ഞുങ്ങൾക്ക് വാക്സിനേഷൻ നൽകിയെങ്കിലും അവയ്ക്ക് ഇപ്പോഴും അണുബാധയുണ്ടെന്ന് ബന്നാർഘട്ട ബയോളജിക്കൽ പാർക്ക് എക്സിക്യൂട്ടീവ് ഡയറക്ടർ എവി സൂര്യ സെൻ പറഞ്ഞു. ഇപ്പോൾ കാര്യങ്ങൾ നിയന്ത്രണത്തിലാണ്. കഴിഞ്ഞ 15 ദിവസമായി മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പിന്തുടരുകയും എല്ലാ മുതിർന്ന മൃഗഡോക്ടർമാരുമായി ചർച്ച നടത്തുകയും ചെയ്തു. കൂടാതെ, മുഴുവൻ മൃഗശാലയുടെയും…
Read More