മുതലാളി പറഞ്ഞിട്ട് വന്നതാണെന്ന് പറഞ്ഞ് അകത്തു കയറും; പിന്നെ സ്ത്രീകളെ  കടന്ന് പിടിക്കും; സ്ത്രീ​ക​ൾ മാ​ത്രം ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ൽ ക​യ​റി  അതിക്രമം നടത്തുന്ന മല്ലപ്പള്ളി രാജേഷ്  വീണ്ടും പിടിയിൽ


മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​ത്തി​ലെ ബ്യൂ​ട്ടി​പാ​ർ​ല​റി​ൽ ക​യ​റി ജീ​വ​ന​ക്കാ​രി​യെ അ​പ​മാ​നി​ച്ച​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. ച​ങ്ങ​നാ​ശേ​രി മ​ല്ല​പ്പ​ള്ളി രാ​ജേ​ഷ് (45) നെ​യാ​ണ് മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം .

സ്ഥി​ര​മാ​യി സ്ത്രീ​ക​ൾ മാ​ത്രം ജോ​ലി ചെ​യ്യു​ന്ന സ്ഥാ​പ​ന​ത്തി​ൽ ക​യ​റി ഉ​ട​മ​സ്ഥ​ൻ പ​റ​ഞ്ഞു​വി​ട്ട​യാ​ളെ​ന്ന് തെ​റ്റി​ധ​രി​പ്പി​ച്ച ശേ​ഷം സ്ത്രീ​ക​ളെ ക​ട​ന്നു​പി​ടി​ക്കു​ന്ന രീ​തി​യാ​ണ് ഇ​യാ​ൾ പി​ന്തു​ട​രു​ന്ന​തെ​ന്നും സം​സ്ഥാ​ന​ത്തെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നി​ലു​ക​ളി​ലാ​യി ഇ​ത്ത​ര​ത്തി​ൽ സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ച​തി​ന് ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ള്ള​താ​ണെ​ന്നും നി​ര​വ​ധി ത​വ​ണ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ള്ള​യാ​ളാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

കൂ​ടാ​തെ സീ​രി​യ​ലി​ലും സി​നി​മ​യി​ലും മ​റ്റും അ​വ​സ​രം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് നി​ര​വ​ധി​യി​ട​ങ്ങ​ളി​ൽ ഇ​യാ​ൾ അ​തി​ക്ര​മം ന​ട​ത്തി​യി​ട്ടു​ണ്ട്. എ​സ്ഐ ജി. ​അ​നൂ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​എ​സ്ഐ ഇ.​ആ​ർ. ഷി​ബു, സി​പി​ഒ ബി​ജി മാ​ത്യു എ​ന്നി​വ​രാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment