അരിക്കൊമ്പന് ജനവാസമേഖലയില്‍ ഇറങ്ങി അതിക്രമം കാട്ടിയാല്‍ മയക്കുവെടി വയ്ക്കുമെന്ന് തമിഴ്നാട് വനംവകുപ്പ്. നിലവില്‍ കൊമ്പന് ഷണ്മുഖ നദി അണക്കെട്ട് പരിസരത്ത് തുടരുന്ന അരി കൊമ്പന് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്നും തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച അരിക്കൊമ്പന് തുമ്പിക്കൈ കൊണ്ടു തട്ടിയിട്ട ബൈക്ക് യാത്രക്കാരന് ചികിത്സയിലിരിക്കെ മരിച്ചതോടെ നാട്ടുകാര്‍ ആശങ്കയിലാണ്. അരിക്കൊമ്പനെ പിടികൂടാന്‍ തിരുവല്ലിപുത്തൂര്‍ മേഘമല കടുവസങ്കേതത്തിലെ ഫീല്‍ഡ് ഡയറക്ടറുടെ നേതൃത്വത്തില്‍ മുതിര്‍ന്ന വനംവകുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘത്തെ നിയോഗിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് അറിയിച്ചു. ഷണ്മുഖനാഥന് ക്ഷേത്രപരിസരത്തുനിന്ന് അരിക്കൊമ്പന് ഉള്‍വനത്തിലേക്കു കടന്നെന്നാണു തമിഴ്നാട് വനംവകുപ്പ് പറയുന്നത്. പ്രദേശത്തു ദൗത്യസംഘം തിരച്ചില്‍ നടത്തിയെങ്കിലും കൊമ്പനെ കണ്ടെത്താനായില്ല. തിങ്കളാഴ്ച ഷണ്മുഖനാഥ അണക്കെട്ട് പരിസരത്തെത്തി ആന വെള്ളം കുടിച്ചിരുന്നു. അണക്കെട്ടിന് എതിര്‍വശത്തെ കൃഷിഭൂമിയിലേക്ക് അരിക്കൊമ്പന് ഇറങ്ങിയാല്‍ മയക്കുവെടി വയ്ക്കാനുള്ള ഒരുക്കങ്ങളെല്ലാം ദൗത്യസംഘം പൂര്‍ത്തിയാക്കി. എന്നാല്‍ ആന ഉള്‍ക്കാട്ടില്‍ത്തന്നെ നിലയുറപ്പിച്ചു. ഉള്‍ക്കാട്ടിലായതിനാല്‍…
Read MoreTag: arikomban
തമിഴ്നാട്ടിലും ജീവനെടുത്ത് അരിക്കൊമ്പൻ; ആന തട്ടിയിട്ട ബൈക്കിൽ നിന്നു വീണയാൾ മരിച്ചു; ചികിത്സയിലിരിക്കെ മരിച്ചത് കമ്പനം സ്വദേശി പാല്‍രാജ്
തൊടുപുഴ: അരിക്കൊമ്പന്റെ ആക്രമണത്തില്‍ തമിഴ്നാട്ടിലും മരണം. കഴിഞ്ഞ ശനിയാഴ്ച തമിഴ്നാട്ടിലെ കമ്പത്തിറങ്ങിയ അരിക്കൊമ്പന് ബൈക്കില്‍നിന്നു തട്ടിവീഴ്ത്തിയ കമ്പം സ്വദേശി പാല്‍രാജ് (57) ചികിത്സയ്ക്കിടെ മരിച്ചു. കമ്പം ടൗണിലൂടെ ഓടുന്നതിനിടെയാണ് പാല്‍രാജ് സഞ്ചരിച്ചിരുന്ന ബൈക്ക് അരിക്കൊന്പൻ തുമ്പിക്കൈകൊണ്ട് തട്ടി വീഴ്ത്തിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പാല്‍രാജിനെ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്. തലയ്ക്കു പരിക്കേറ്റതിനു പുറമെ എല്ലുകളും ഒടിഞ്ഞിരുന്നു. ആന്തരിക രക്തസ്രാവവുമുണ്ടായി. ഇതാണ് മരണകാരണമായത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അരിക്കൊമ്പന്റെ ആക്രമണത്തില്‍ ഇതുവരെ 12 പേരാണ് മരിച്ചത്. കേരളത്തില്‍ 11 പേര് അരിക്കൊമ്പന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക കണക്ക്. ശനിയാഴ്ചയാണ് അരിക്കൊമ്പന് കമ്പം ടൗണിലെത്തിയത്. ആന ടൗണിലൂടെ ഓടുകയും വാഹനങ്ങള്‍ക്കുനേരേ ആക്രമണം നടത്തുകയും ചെയ്തു. പാല്‍രാജിന്റെ ഉള്‍പ്പെടെ അഞ്ചു വാഹനങ്ങളാണ് ആന തകര്‍ത്തത്. മറ്റ് വാഹനങ്ങളിലുണ്ടായിരുന്നവര്‍ തലനാരിഴയ്ക്കാണ് ആനയുടെ ആക്രമണത്തില്‍ നിന്നു…
Read Moreനാടുവിടാതെ അരിക്കൊമ്പന്; വീണ്ടും ജനവാസ മേഖലയ്ക്കടുത്ത്; കാട്ടില്‍ നിന്നു പുറത്തിറങ്ങിയാല്‍ മയക്കുവെടി; ആനയുടെ സഞ്ചാരം നിരീക്ഷിച്ച് കേരള വനംവകുപ്പും
തൊടുപുഴ: തമിഴ്നാട്ടിലെ കമ്പത്ത് ഭീതി പരത്തിയശേഷം കാടു കയറിയ അരിക്കൊമ്പന് വീണ്ടും ജനവാസമേഖലയ്ക്കടുത്തെത്തി. സുരുളിപെട്ടിക്കു സമീപം കുത്താനാച്ചി ക്ഷേത്രത്തിന് 200 മീറ്റര്‍ അകലെയാണ് ആന നിലയുറപ്പിച്ചിരിക്കുന്നത്. ഏതുനിമിഷവും ആന ജനവാസ കേന്ദ്രത്തിലേക്കെത്താനുള്ള സാധ്യത കണക്കിലെടുത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷണം ശക്തിപ്പെടുത്തി. കമ്പത്തുനിന്നു തുരത്തിയ ആന പെരിയാര്‍ കടുവ സങ്കേതത്തിലെ ഉള്‍വനത്തിലേക്ക് കയറിപ്പോകുമെന്നായിരുന്നു അധികൃതരുടെ വിലയിരുത്തല്‍. എന്നാല്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് അരിക്കൊമ്പന് ജനവാസമേഖലയ്ക്ക് അടുത്തെത്തിയത്. ജനവാസമേഖലയിലിറങ്ങിയാല്‍ ഉടന്‍തന്നെ മയക്കുവെടി വയ്ക്കാനാണ് തമിഴ്നാട് വനംവകുപ്പിന്റെ തീരുമാനം. ഇതിനായി അഞ്ചംഗ വിദഗ്ധസംഘവും മൂന്നു കുങ്കിയാനകളും കമ്പത്ത് തുടരുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് അരിക്കൊമ്പന് കുമളിയില്‍നിന്നു 16 കിലോമീറ്റര്‍ അകലെയുള്ള കമ്പത്തെത്തി പരിഭ്രാന്തി സൃഷ്ടിച്ചത്. നഗരത്തിലൂടെ ഓടിയ ആന അഞ്ചു വാഹനങ്ങള്‍ തകര്‍ത്തിരുന്നു. ഇതോടെ കമ്പം പട്ടണത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പിന്നാട് ആനയെ മയക്കുവെടി വയ്ക്കാന്‍ തമിഴ്നാട് ഉത്തരവിറക്കുകയായിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്താനായി തമിഴ്നാട് വനംമന്ത്രി…
Read Moreഅരിക്കൊമ്പന് മേഘമല കടുവ സങ്കേതത്തിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോര്‍ട്ട് ! മയക്കുവെടി വയ്ക്കാനുള്ള ശ്രമം ഉപേക്ഷിച്ചേക്കും…
തമിഴ്നാട്ടിലെ കമ്പം ടൗണില്‍ ഭീതിവിതച്ച ശേഷം അരിക്കൊമ്പന് തിരികെ ഉള്‍ക്കാട്ടിലേക്ക് കടന്നതായി വിവരം. കൂതനാച്ചി റിസര്‍വ് വനത്തിലേക്ക് കടന്നുവെന്നാണ് റിപ്പോര്‍ട്ട്. ആന മേഘമല കടുവ സങ്കേതത്തിലേക്ക് നീങ്ങുന്നുവെന്നാണ് കേരള വനംവകുപ്പിന് വിവരം ലഭിച്ചിട്ടുള്ളത്. വിഎച്ച്എസ് ആന്റിന ഉപയോഗിച്ച് ആനയുടെ ലൊക്കേഷന്‍ ട്രേസ് ചെയ്തു വരികയാണ്. ചുരുളപ്പെട്ടിയില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലേക്ക് ആന പോയിട്ടുണ്ട്. ഉള്‍ക്കാട്ടിലേക്ക് കടന്നാല്‍ അരിക്കൊമ്പനെ മയക്കുവെടി വെക്കാനുള്ള നീക്കം ദൗത്യസംഘം ഉപേക്ഷിച്ചേക്കുമെന്നാണ് സൂചന. പുലര്‍ച്ചെ രണ്ടരയ്ക്കാണ് അരിക്കൊമ്പനെ കൃഷിയിടത്തില്‍ കണ്ടെത്തിയത്. അതിനു പിന്നാലെ ആന തെങ്ങിന് തോപ്പിലേക്ക് മാറി. പിന്നീടാണ് തെങ്ങിന് തോപ്പില്‍ നിന്നും ഉള്‍ക്കാട്ടിലേക്ക് അരിക്കൊമ്പന് പിന്‍വാങ്ങിയത്. ആനയുടെ സഞ്ചാരം തമിഴ്നാട് വനംവകുപ്പ് നിരീക്ഷിച്ചു വരികയാണ്. അരിക്കൊമ്പനെ മയക്കുവെടി വെക്കാന്‍ തമിഴ്നാട് വനംവകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഡോ. കലൈവാണന്റെ നേതൃത്വത്തില്‍ ദൗത്യസംഘം സ്ഥലത്ത് എത്തിയിരുന്നു. ആന പരിഭ്രാന്തി സൃഷ്ടിച്ച കമ്പം…
Read Moreഅരിക്കൊമ്പനെ അരയും തലയും മുറുക്കി തമിഴ്നാട് ! അരിരാജയും സ്വയംഭൂവും കളത്തിലിറങ്ങും; ഡ്രോണ്‍ കണ്ട് പേടിച്ച് അരിക്കൊമ്പന്…
അരിക്കൊമ്പനെതിരേ രണ്ടും കല്‍പ്പിച്ച് തമിഴ്നാട് വനംവകുപ്പ് മേധാവിയുടെ ഉത്തരവ്. 1972 ലെ വന്യ ജീവി സംരക്ഷണ നിയമം 11 (എ) വകുപ്പ് പ്രകാരമാണ് അരിക്കൊമ്പനെ പിടികൂടാന്‍ ഇന്നലെ ഉത്തരവിറങ്ങിയത്. ജനവാസ മേഖലകളിലിറങ്ങുന്ന വന്യജീവികള്‍ ജനങ്ങള്‍ക്ക് ഭീഷണിയാണെങ്കില്‍ ഉപാധികളോടെ അവയെ വെടിവച്ചു കൊല്ലാന്‍ ഈ നിയമം അനുവദിക്കുന്നുണ്ട്. അരിക്കൊമ്പന് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് ഇന്നലെ രാവിലെ തന്നെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. കമ്പം എംഎല്‍എ എന്‍.രാമകൃഷ്ണന് താമസിക്കുന്ന കമ്പം കൂളത്തേവര്മുക്കിനു സമീപവും ഇന്നലെ രാവിലെ അരിക്കൊമ്പന് എത്തിയിരുന്നു. അരിക്കൊമ്പനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് എന്‍.രാമകൃഷ്ണന് എംഎല്‍എയും വനം വകുപ്പില്‍ സമ്മര്‍ദം ചെലുത്തി. അരിക്കൊമ്പനെ പിടികൂടാന്‍ തമിഴ്നാട് വനംവകുപ്പിനെ സഹായിക്കുന്നത് ആനമല കടുവ സങ്കേതത്തിലെ ടോപ്പ് സ്ലിപ്പില്‍ നിന്നുള്ള രണ്ടു കുങ്കിയാനകളാണ്. കോഴിക്കമുത്തിയിലെ ആനപരിശീലന കേന്ദ്രത്തില്‍ നിന്ന് സ്വയംഭൂ എന്ന കുങ്കി ഇന്നലെ വൈകിട്ട്…
Read Moreഅരിക്കൊമ്പനെ മയക്കുവെടി വച്ച് പിടി കൂടുന്നത് ഏറെ ശ്രമകരം; വെടിയുതിർത്തു കാടുകയറ്റാൻ തമിഴ്നാട് വനംനകുപ്പ്
തൊടുപുഴ: കമ്പത്തെ ജനവാസമേഖലയില്‍ ഇറങ്ങിയ അരിക്കൊമ്പനെ അവിടെനിന്നു വിരട്ടിയോടിക്കാനുള്ള ശ്രമം തമിഴ്നാട് വനംവകുപ്പ് ആരംഭിച്ചു. ആകാശത്തേക്കു വെടിവച്ച് ആനയെ തിരികെ കാടു കയറ്റാനുള്ള ശ്രമമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തുന്നത്. ആനയെ മയക്കുവെടി വച്ച് പിടി കൂടുന്നത് ഏറെ ശ്രമകരമായ ദൗത്യമായതിനാലാണ് തിരികെ കാടു കയറ്റാനുള്ള ശ്രമം ആരംഭിച്ചത്. വനംവകുപ്പിന്റെ വന്‍ സംഘമാണ് സ്ഥലത്ത് ക്യാമ്പു ചെയ്യുന്നത്. നിലവില്‍ ആന നിലയുറപ്പിച്ചിരിക്കുന്ന ഭാഗത്തു നിന്നു മൂന്നു കുലോമീറ്ററോളം ദൂരത്തിലാണ് തമിഴ്നാട് അതിര്‍ത്തി വനമേഖലയുള്ളത്. ഇവിടെ ആനയെ എത്തിക്കാനുള്ള ശ്രമമാണ് ആദ്യഘട്ടത്തില്‍ വനംവകുപ്പധികൃതര്‍ നടത്തി വരുന്നത്. എന്നാല്‍ വെടിയൊച്ച കേട്ട് ആന വീണ്ടും കമ്പം ടൗണിലേക്കെത്താനുള്ള സാധ്യതയും ഉദ്യോഗസ്ഥര്‍ തള്ളിക്കളയുന്നില്ല. ഈ ദൗത്യം പരാജയപ്പെട്ടാല്‍ ആനയെ മയക്കുവെടി വച്ച് പിടികൂടി ഉള്‍ക്കാട്ടില്‍ വിടാനുള്ള നീക്കത്തിലാണ് തമിഴ് നാട് വനംവകുപ്പ്.
Read Moreഅരിക്കൊമ്പന് കമ്പം ടൗണില്‍; പുലർച്ചെ നാട്ടുകാർ കണ്ടത് പാഞ്ഞടുക്കുന്ന അരിക്കൊമ്പനെ; നിരവധി ഓട്ടോകൾ തകർത്തു; തുരത്താന്‍ ശ്രമം തുടരുന്നു
കന്പം: അരിക്കൊമ്പന് കമ്പം ടൗണിലിറങ്ങി. ജനവാസമേഖലയിലെത്തിയ ആന ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ചു. കമ്പം ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷകള്‍ തകര്‍ത്തു. പ്രദേശത്തെ ഒരു പുളിമരത്തോട്ടത്തിലാണ് ആന ഇപ്പോഴുള്ളത്. വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും അടക്കമുള്ള സംഘം സ്ഥലത്തെത്തി ആനയെ ജനവാസമേഖലയില്‍ നിന്ന് തുരത്താനുള്ള ശ്രമം തുടരുകയാണ്. ഇന്ന് രാവിലെയാണ് ആന ജനവാസമേഖലയിലേയ്ക്കെത്തിയത്. ലോവര്‍ കാമ്പിലെ വനാതിര്ത്തിലിലൂടെ ഇവിടെയെത്തിയെന്നാണ് നിഗമനം. ഇപ്പോള്‍ ചിന്നക്കനാല്‍ ദിശയിലാണ് അരിക്കൊമ്പനുള്ളത്. കമ്പത്ത് നിന്ന് ബോഡിമേട്ടിലേക്ക് പോയാല്‍ ആനയ്ക്ക് ചിന്നക്കനാലിലേക്ക് പോകാനാവും.
Read Moreഅരിക്കൊമ്പന് കുമളി ടൗണിലെത്തി വീടിനുള്ളില്‍ തുമ്പിക്കൈയ്യിട്ടു ! വെടിവെച്ചു തുരത്തി
തൊടുപുഴ: ചിന്നക്കനാലില്‍നിന്നു പിടികൂടി പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന് കുമളി ടൗണിനു സമീപമെത്തി. ഇന്നു പുലര്‍ച്ചെ ഗാന്ധിനഗര്‍ കോളനിക്കു സമീപമാണ് ആന ആദ്യമെത്തിയത്. ഇവിടെ വനാതിര്‍ത്തിക്കടുത്തുള്ള വീടിനുള്ളില്‍ തുമ്പിക്കൈയിട്ടു. ആളുകള്‍ ബഹളം വച്ചതോടെ ആന പിന്തിരിഞ്ഞെങ്കിലും പുലര്‍ച്ചെ ഒന്നോടെ കുമളി ടൗണിനു 100 മീറ്ററിനടുത്ത് റോസാപ്പൂക്കണ്ടം ഭാഗത്ത് ആനയെത്തി. ഉടന്‍തന്നെ സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി ആകാശത്തേക്ക് വെടിയുതിര്‍ത്ത് ആനയെ കാട്ടിലേക്ക് തുരത്തി. ജിപിഎസ് കോളറില്‍നിന്നുള്ള സിഗ്നല്‍ അനുസരിച്ചാണ് ആന ജനവാസമേഖലയ്ക്ക് അടുത്ത് എത്തിയതെന്ന് അറിഞ്ഞത്. കഴിഞ്ഞദിവസം കുമളി ടൗണിന് ആറു കിലോമീറ്റര്‍ ആകാശദൂരം അകലെ വരെ അരിക്കൊമ്പന് എത്തിയിരുന്നു. ദിവസേന കിലോമീറ്ററുകള്‍ അരിക്കൊന്പന് സഞ്ചരിക്കുന്നുവെന്നാണ് വ്യക്തമാകുന്നത്. അരിക്കൊമ്പന് ജനവാസമേഖലയ്ക്ക് അടുത്തെത്തിയതില്‍ കടുത്ത ആശങ്കയിലാണ് കുമളി നിവാസികള്‍. എന്നാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് വനം വകുപ്പ് അറിയിക്കുന്നത്. ആന പൂര്‍ണമായും നിരീക്ഷണത്തിലാണെന്നും ഉദ്യോഗസ്ഥര്‍…
Read Moreഅരിക്കൊമ്പന്റെ”അന്നം മുട്ടിച്ചവർക്ക് ‘പണികൊടുക്കണം; വാട്ട്സാപ് ഗ്രൂപ്പിലൂടെ തട്ടിയത് ലക്ഷങ്ങൾ ; തട്ടിപ്പിന്റെ കൊടുമുടിയിൽ ഒളിച്ച് അഡ്മിൻ
ഇടുക്കി: കാടുകടത്തിവിട്ടിട്ടും ഇപ്പോഴും എല്ലായിടത്തും ചർച്ചാവിഷയം അരിക്കൊമ്പൻ. സമൂഹമാധ്യമങ്ങളിലും അരിക്കൊമ്പൻ തന്നെയാണ് ഹീറോ. എന്നാൽ അരിക്കൊമ്പന്റെ പേരിൽ വ്യാപക തട്ടിപ്പ് നടക്കുന്നതായി പരാതി. അരിക്കൊമ്പനെ ചിന്നക്കനാലില്‍ തിരിച്ച് എത്തിക്കുന്നതിനായി സുപ്രീം കോടതിയിൽ കേസ് നടത്താനെന്ന പേരിൽ വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി ലക്ഷങ്ങള്‍ തട്ടിയതായാണ് പരാതി. അരിക്കൊമ്പന് വൈദ്യസഹായവും ഭക്ഷണവും എത്തിക്കാനെന്ന പേരിലും പണപ്പിരിവ് നടന്നു. ‘എന്നും അരിക്കൊമ്പനൊപ്പം’ എന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് പണപ്പിരിവ് നടന്നത്. ഏഴു ലക്ഷം രൂപ തട്ടിയെടുത്തതാണ് ആരോപണം. പ്രവാസികൾക്കടക്കം പണം നഷ്ടമായിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്താൻ പോലീസിന് നിർദേശം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. അതിനിടെ, തമിഴ്നാട്ടിലെ മേഘമലയിൽ നിന്ന് അരിക്കൊമ്പൻ പെരിയാർ കടുവാസങ്കേതത്തിൽ തിരിച്ചെത്തിയതായി വനംവകുപ്പ് അറിയിച്ചു. അരിക്കൊമ്പനെ പിടികൂടി തുറന്നുവിട്ട മുല്ലക്കൊടി സീനിയറോട ഭാഗത്തേക്കാണ് ആന തിരികെയെത്തിയത്.
Read Moreമോദകാനത്തുനിന്നും 120 കിലോമീറ്റർ അകലം മാത്രം; പഴയ തട്ടകമായ ചിന്നക്കനാലിലേക്ക് വരുമോയെന്ന ആശങ്കയേറുന്നു
തൊടുപുഴ: അരിക്കൊമ്പന് വീണ്ടും വനമേഖലയായ മേദക്കാനത്ത് എത്തി. കഴിഞ്ഞ ദിവസം കേരള -തമിഴ്നാട് അതിര്‍ത്തിയിലെത്തിയ ആന തമിഴ്നാട്ടിലേക്കു കടക്കുമോയെന്നു സംശയമുണ്ടായിരുന്നു. വണ്ണാത്തിപ്പാറ വരെയെത്തിയ ആന വീണ്ടും പെരിയാര്‍ കടുവാസങ്കേതത്തില്‍ തുറന്നുവിട്ട മേദക്കാനത്തേത്തുതന്നെ തിരികെ മടങ്ങുകയായിരുന്നു. ഇവിടെ ആഹാരവും വെള്ളവും സുലഭമായി ലഭിക്കുന്നതിനാല്‍ ആന ഇനി അധികം ദൂരം സഞ്ചരിക്കാനിടയില്ലെന്നും ഇവിടുത്തെ സാഹചര്യവുമായി ഇണങ്ങിത്തുടങ്ങിയെന്നുമാണ് വനംവകുപ്പിന്റെ കണക്കുകൂട്ടല്‍. അരിക്കൊമ്പനിൽ ഘടിപ്പിച്ചിട്ടുള്ള സാറ്റലൈറ്റ് റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ ലഭിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സിഗ്നലുകള്‍ ലഭിക്കാതിരുന്നത് ആശങ്ക പരത്തിയിരുന്നു. ഇതിനിടെ അരിക്കൊമ്പന് തിരികെ ചിന്നക്കനാലിലേക്കു മടങ്ങാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന വിദഗ്ധാഭിപ്രായം സമൂഹ മാധ്യമങ്ങളില്‍ ചര്ച്ചക്കിടയായിട്ടുണ്ട്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അഭിപ്രായങ്ങളുമായി ഒട്ടേറെപ്പേര്‍ രംഗത്തെത്തി. ആന പഴയ ആവാസകേന്ദ്രത്തിലേക്കു മടങ്ങാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കേരള വനം ഗവേഷണ കേന്ദ്രം മുന്‍ ഡയറക്ടറും വിദഗ്ധ സമിതിയംഗവുമായ ഡോ. പി.എസ്. ഈസ വ്യക്തമാക്കിയിരുന്നു. പിന്നീട്…
Read More