ഐ​സി​യു പീ​ഡ​ന​ക്കേ​സ്; എ​സി​പി​യു​ടെ റി​പ്പോ​ര്‍​ട്ടി​നെ​തി​രേ അ​തിജീ​വി​ത കോ​ട​തി​യി​ലേ​ക്ക്

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഐ​സി​യു പീ​ഡ​നക്കേ​സി​ലെ അ​തി​ജീവി​ത നീ​തി​ തേ​ടി കോ​ട​തി​യെ സ​മീ​പി​ക്കും. ത​ന്‍റെ മൊ​ഴി ഡോ​ക്ട​ര്‍ പൂ​ര്‍​ണ​മാ​യും രേ​ഖ​പ്പെ​ടു​ത്തി​യി​ല്ലെ​ന്ന പ​രാ​തി​യി​ല്‍ എ​സി​പി ന​ട​ത്തി​യ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​നെ​തി​രേ​യാ​ണ് അ​തി​ജീ​വി​ത കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്. പ​രി​ശോ​ധ​നാ സ​മ​യ​ത്ത് അ​തി​ജീ​വി​ത പ​റ​ഞ്ഞ​ത് ഡോ​ക്ട​ര്‍ പൂ​ര്‍​ണ​മാ​യും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് എ​സി​പി കെ.​ സു​ദ​ര്‍​ശ​ന്‍ സി​റ്റി പോ​ലീ​സ് ക​മ്മീഷ​ണ​ര്‍​ക്കു ക​ഴി​ഞ്ഞ ദി​വ​സം ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത്. അ​ന്ന് ഡ്യൂ​ട്ടി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഡോ. ​പ്രീ​തി​യു​ടെ ഭാ​ഗത്ത് വീ​ഴ്ച​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് എ​സി​പി​ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു​. അ​തി​ജീ​വി​ത ഐ​സി​യു​വി​ലു​ള്ള ന​ഴ്‌​സി​നോ​ട് വി​വ​രം പ​റ​യു​ക​യും അ​തു​പ്ര​കാ​രം ര​ജി​സ്റ്റ​റി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ കാ​ര്യ​ങ്ങ​ളാ​ണ് അ​വ​ര്‍ ഡോ​ക്ട​റോ​ട് പ​റ​ഞ്ഞ​തെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ സൂ​ചി​പ്പി​ക്കു​ന്നു​ണ്ട്. ഡോ. ​പ്രീ​തി രേ​ഖ​പ്പെ​ടു​ത്തി​യ​ത് അ​വ​രു​ടെ നി​ഗ​മ​ന​ങ്ങ​ളാ​ണെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​ര​മാ​ര്‍​ശ​മു​ണ്ട്. ഓ​രോ ദി​വ​സ​ത്തെ​യും സം​ഭ​വ​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്താ​ന്‍ ഐ​സി​യു​വി​ല്‍ സൂ​ക്ഷി​ച്ച ഇ​ന്‍​സി​ഡ​ന്‍റ് റി​പ്പോ​ര്‍​ട്ട് ബു​ക്കി​ല്‍ എ​ഴു​തി​യ കാ​ര്യ​ങ്ങ​ളും ഡോ​ക്ട​റു​ടെ​യും ന​ഴ്‌​സി​ന്‍റെ​യും മൊ​ഴി​ക​ളും സാ​മ്യ​മാ​ണെ​ന്നും പ​രാ​തി​യി​ല്‍ ക​ഴ​മ്പി​ല്ലെ​ന്നും…

Read More

പ​തി​നാ​ലു​കാ​രി​യു​ടെ ചി​ത്രം പ​ക​ർ​ത്താ​ൻ വി​മാ​ന​ ടോ​യ്‌ല​റ്റ് സീ​റ്റി​ൽ ഐ​ഫോ​ൺ

ബോ​സ്റ്റ​ൺ: പ​തി​നാ​ലു​കാ​രി​യു​ടെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ടോ​യ്‍​ലെ​റ്റ് സീ​റ്റി​ൽ ഐ​ഫോ​ൺ ഒ​ളി​പ്പി​ച്ചെ​ന്നു വി​മാ​ന​ജീ​വ​ന​ക്കാ​ര​നെ​തി​രേ ആ​രോ​പ​ണം. ഷാ​ർ​ല​റ്റി​ൽ​നി​ന്ന് ബോ​സ്റ്റ​ണി​ലേ​ക്കു​ള്ള വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ടോ​യ്‌​ല​റ്റ് സീ​റ്റി​ന്‍റെ പി​ൻ​ഭാ​ഗ​ത്താ​ണ് ഐ​ഫോ​ൺ ടേ​പ്പ് ചെ​യ്ത് വ​ച്ചി​രു​ന്ന​ത്. മ​ക​ളെ ല​ക്ഷ്യം വ​ച്ച് ജീ​വ​ന​ക്കാ​രി​ൽ ഒ​രാ​ളാ​ണ് ഇ​ത് ചെ​യ്ത​തെ​ന്നാ​ണ് പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബം ആ​രോ​പി​ക്കു​ന്ന​ത്. ടോ​യ്‍​ലെ​റ്റ് ഉ​പ​യോ​ഗി​ച്ച​തി​നു​ശേ​ഷം പെ​ൺ​കു​ട്ടി​ക്ക് സീ​റ്റി​ന് പി​ൻ​ഭാ​ഗ​ത്ത് ഐ​ഫോ​ൺ വ​ച്ചി​രി​ക്കു​ന്ന​താ​യി മ​ന​സി​ലാ​യി​രു​ന്നു. ബാ​ത്ത്‍​റൂ​മി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങു​ന്ന​തി​ന് മു​മ്പ് പെൺകുട്ടി ത​ന്‍റെ ഫോ​ണി​ൽ അ​തി​ന്‍റെ ചി​ത്ര​വും പ​ക​ർ​ത്തി. ഇ​തു​സം​ബ​ന്ധി​ച്ചു കു​ടും​ബം വി​മാ​ന​ത്തി​ൽ​വ​ച്ചു​ത​ന്നെ പ്ര​തി​ക​രി​ച്ചി​രു​ന്നു. വി​മാ​നം ലാ​ൻ​ഡ് ചെ​യ്ത​തി​ന് പി​ന്നാ​ലെ മ​സാ​ച്യു​സെ​റ്റ്‌​സ് സ്റ്റേ​റ്റ് പോ​ലീ​സ് ഒ​രു ഫ്ലൈ​റ്റ് അ​റ്റ​ൻ​ഡ​ന്‍റി​നെ ഫ്ലൈ​റ്റി​ൽ​നി​ന്നു കൊ​ണ്ടു​പോ​യി. അ​തേ​സ​മ​യം, ഇ​തു​വ​രെ കേ​സ് ഫ​യ​ൽ ചെ​യ്തി​ട്ടി​ല്ലെ​ന്നു കു​ടും​ബ​ത്തി​ന് വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ പോ​ൾ ലെ​വെ​ലി​ൻ പ​റ​ഞ്ഞു.

Read More

പ്രണയിച്ച് വിവാഹം ചെയ്തിട്ടും ഭാര്യയെ മുകേഷിന് സംശയം; വ​യ​നാ​ട്ടി​ല്‍ യുവാവ് ഭാര്യയെ ക്രൂരമായി മർദിച്ചു കൊന്നു

ക​ല്‍​പ്പ​റ്റ: വ​യ​നാ​ട്ടി​ല്‍ ഭ​ര്‍​ത്താ​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ ഭാ​ര്യ കൊ​ല്ല​പ്പെ​ട്ടു. വെ​ണ്ണി​യോ​ട് കൊ​ള​വ​യ​ല്‍ മു​കേ​ഷാ​ണ് (34) ഭാ​ര്യ അ​നി​ഷ​യെ (35) കൊ​ല​പ്പെ​ടു​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി വൈ​കി​യാ​ണ് സം​ഭ​വം. കൃ​ത്യ​ത്തി​നു​ശേ​ഷം മു​കേ​ഷാ​ണ് പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ച​ത്. ക​മ്പ​ള​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണ് വെ​ണ്ണി​യോ​ട്. പോ​ലീ​സ് എ​ത്തി​യ​പ്പോ​ള്‍ വീ​ടി​ന്‍റെ സ്വീ​ക​ര​ണ​മു​റി​യി​ല്‍ ര​ക്ത​ത്തി​ല്‍ കു​ളി​ച്ച നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. മൂ​ക്കും ചൂ​ണ്ടും ഉ​ള്‍​പ്പെ​ടെ ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ അ​ടി​യേ​റ്റ് ത​ക​ര്‍​ന്നി​ട്ടു​ണ്ട്. അ​നി​ഷ​യ്ക്കു വെ​ട്ടേ​റ്റ​താ​യും സം​ശ​യ​മു​ണ്ട്.പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​ണ് മു​കേ​ഷ്. അ​നി​ഷ പ​ന​മ​ര​ത്ത് വ​സ്ത്രാ​ല​യ​ത്തി​ല്‍ ജീ​വ​ന​ക്കാ​രി​യാ​ണ്. പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട അ​നി​ഷ പ​ന​മ​രം പു​ല​ച്ചി​ക്കു​നി സ്വ​ദേ​ശി​നി​യാ​ണ്. പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന മു​കേ​ഷും അ​നി​ഷ​യും 2022 ന​വം​ബ​റി​ലാ​ണ് വി​വാ​ഹി​ത​രാ​യ​ത്. മു​കേ​ഷി​ന്‍റെ മാ​താ​വ് സം​ഭ​വ സ​മ​യം വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. മാ​ന​സി​കാ​സ്വാ​സ്ഥ്യ​ത്തി​നു ചി​കി​ത്സ​യി​ലാ​ണ് ഇ​വ​ര്‍. മു​കേ​ഷി​ന്‍റെ പി​താ​വ് നേ​ര​ത്തേ മ​രി​ച്ച​താ​ണ്. ഭാ​ര്യ​യി​ലു​ള്ള സം​ശ​യ​മാ​ണ് മു​കേ​ഷി​നെ ക്രൂ​രകൃ​ത്യ​ത്തി​നു പ്രേ​രി​പ്പി​ച്ച​തെ​ന്ന അ​നു​മാ​ന​ത്തി​ലാ​ണ് നാ​ട്ടു​കാ​ര്‍. ഇടയ്ക്കി ടെ ഭാര്യയും ഭർത്താവും തമ്മി ൽ വഴക്കുണ്ടാകാറുള്ളതായി…

Read More

ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി​യി​ലൂ​ടെ 14 കോ​ടി​യു​ടെ സ്വ​ർ​ണ​ക്ക​ട​ത്ത്; ഒ​രാ​ൾ പി​ടി​യി​ൽ

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് അ​തി​ർ​ത്തി മേ​ഖ​ല​യി​ലൂ​ടെ സ്വ​ർ​ണം ക​ട​ത്താ​നു​ള്ള ശ്ര​മം അ​തി​ർ​ത്തി ര​ക്ഷാ​സേ​ന (ബി​എ​സ്എ​ഫ്) ത​ക​ർ​ത്തു. 50 സ്വ​ർ​ണ ബി​സ്‌​ക​റ്റു​ക​ളും 16 സ്വ​ർ​ണ​ക്ക​ട്ടി​ക​ളു​മാ​യി ഒ​രു ക​ള്ള​ക്ക​ട​ത്തു​കാ​ര​നെ സൈ​ന്യം പി​ടി​കൂ​ടി. അ​തി​ർ​ത്തി​യി​ലെ 68 ബ​റ്റാ​ലി​യ​ൻ പോ​സ്റ്റി​ൽ​നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. 23 കി​ലോ​യോ​ളം തൂ​ക്ക​മു​ള്ള സ്വ​ർ​ണ​ത്തി​ന് 14 കോ​ടി രൂ​പ വി​ല​മ​തി​ക്കു​മെ​ന്നു ബി​എ​സ്എ​ഫ് അ​റി​യി​ച്ചു. പി​ടി​കൂ​ടി​യ ക​ള്ള​ക്ക​ട​ത്തു​കാ​ര​നെ​യും പി​ടി​ച്ചെ​ടു​ത്ത സ്വ​ർ​ണ​വും തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി ബാ​ഗ്ദ​യി​ലെ ക​സ്റ്റം​സ് ഓ​ഫീ​സി​ന് കൈ​മാ​റു​മെ​ന്ന് ബി​എ​സ്എ​ഫ് അ​റി​യി​ച്ചു. അ​തേ​സ​മ​യം, ക​ള്ള​ക്ക​ട​ത്തു​കാ​ർ സ്വ​ർ​ണ​ക്ക​ട​ത്തി​നാ​യി പാ​വ​പ്പെ​ട്ട​വ​രും നി​ര​പ​രാ​ധി​ക​ളു​മാ​യ ആ​ളു​ക​ളെ ചെ​റി​യ തു​ക ഉ​പ​യോ​ഗി​ച്ച് വ​ശീ​ക​രി​ച്ച് കു​ടു​ക്കു​ന്നു​വെ​ന്ന് സൗ​ത്ത് ബം​ഗാ​ൾ ഫ്ര​ണ്ടി​യ​റി​ലെ ബി​എ​സ്‌​എ​ഫ് പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​ർ പ​റ​ഞ്ഞു.

Read More

കാ​നാ​ൻ ദേ​ശ​ക്കാ​ർ നി​ർ​മി​ച്ച ക​മാ​ന​വും പ​ടി​പ്പു​ര​യും ക​ണ്ടെ​ത്തി; വി​ചി​ത്ര നി​ർ​മി​തി​യെ​ന്നു ഗ​വേ​ഷ​ക​ർ

ഇ​സ്ര​യേ​ൽ: വ​ട​ക്ക​ൻ ഇ​സ്ര​യേ​ലി​ൽ പു​രാ​വ​സ്തു ഗ​വേ​ഷ​ക​ർ അ​ടു​ത്തി​ടെ അ​തി​ശ​യ​ക​ര​മാ​യ ഒ​രു ക​ണ്ടെ​ത്ത​ൽ ന​ട​ത്തി. 3,800 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള കാ​നാ​ൻ ദേ​ശ​ക്കാ​രു​ടെ ക​മാ​ന​വും പ​ടി​പ്പു​ര​യു​മാ​ണ് പു​രാ​വ​സ്തു ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി​യ​ത്. വ​ലി​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കാ​തെ ഭൂ​മി​ക്ക​ടി​യി​ൽ സം​ര​ക്ഷി​ക്ക​പ്പെ​ട്ട​നി​ല​യി​ലാ​യി​രു​ന്നു അ​ത്. ടെ​ൽ ഷിം​റോ​ൺ എ​ന്ന പു​രാ​വ​സ്തു സൈ​റ്റി​ലാ​യി​രു​ന്നു ഗ​വേ​ഷ​ക​രു​ടെ ക​ണ്ടെ​ത്ത​ൽ. നാ​ലു മീ​റ്റ​റോ​ളം ആ​ഴ​ത്തി​ൽ ഗ​വേ​ഷ​ക​ർ കു​ഴി​ച്ചു​നോ​ക്കി. ഒ​രു കെ​ട്ടി​ട​ത്തി​ന്‍റെ അ​ടി​ത്ത​റ​പോ​ലെ​യാ​ണ് ആ​ദ്യ​നോ​ട്ട​ത്തി​ൽ തോ​ന്നു​ക. പ​ക്ഷേ, അ​വി​ടെ മു​റി​ക​ളൊ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഉ​ൾ​ഭാ​ഗം ഒ​രു നീ​ണ്ട ഇ​ട​നാ​ഴി​പോ​ലെ​യാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. അ​ത് നി​ഗൂ​ഢ​മാ​യ ക​മാ​ന​ത്തി​ലേ​ക്കാ​ണ് എ​ത്തു​ന്ന​ത്. മ​ണ്ണി​ന​ടി​യി​ലേ​ക്ക് ആ​ഴ​ത്തി​ലു​ള്ള ഒ​രു ഗോ​വ​ണി​യും ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി. ഈ ​നി​ർ​മി​തി വി​ചി​ത്ര​മാ​ണെ​ന്നും എ​ന്തി​ന്‍റെ ഭാ​ഗ​മാ​ണ് ഈ ​ക​മാ​ന​വും പ​ടി​പ്പു​ര​യും എ​ന്ന​റി​യാ​ൻ ഇ​നി​യും ഗ​വേ​ഷ​ണം തു​ട​രേ​ണ്ട​തു​ണ്ടെ​ന്നും ഉ​ത്ഖ​ന​ന​ത്തി​നു മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന ഡ​യ​റ​ക്ട​റും ഓ​സ്ട്രി​യ ഇ​ൻ​സ്ബ്ര​ക്ക് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പു​രാ​വ​സ്തു ഗ​വേ​ഷ​ക​നു​മാ​യ മ​രി​യോ എ.​എ​സ്. മാ​ർ​ട്ടി​ൻ പ​റ​യു​ന്നു. ചോ​ദ്യ​ങ്ങ​ൾ​ക്കു​ള്ള ഉ​ത്ത​രം ക്ര​മേ​ണ…

Read More

ശുഭ കാര്യങ്ങൾക്ക് മുൻപ് മധുരം കഴിക്കുന്നത് നല്ലതാണ്; വാ‍യ്പ മുടങ്ങിയാൽ ഒരു പെട്ടി ചോക്ലേറ്റുമാ‌യി എസ്ബിഐ വീട്ടിലെത്തും

കടം വാങ്ങുന്നവരെ തിരിച്ചടയ്ക്കാന്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വായ്പ എടുത്ത ആളുകളുടെ വീട്ടിൽ ഒരു ബോക്‌സ് ചോക്ലേറ്റുമായി ഇനി എസ്ബിഐ എത്തും. വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ ബാങ്കില്‍ നിന്നുള്ള റിമൈന്‍ഡര്‍ കോളിന് മറുപടി നല്‍കാത്തവരുടെ വീടുകൾ സന്ദർശിച്ച് ചോക്ലേറ്റ് നല്‍കാനാണ് എസ്ബിഐ തീരുമാനം. റീട്ടെയില്‍ വായ്പകളുമായി ബന്ധപ്പെട്ടാണ് എസ്ബിഐയുടെ പുതിയ തീരുമാനം. മുന്നറിയിപ്പ് ഇല്ലാതെ അവരുടെ വീടുകളില്‍ പോയി വായ്പ അടക്കാനുള്ളവരെ നേരിട്ട് ചെന്ന്കാണുക എന്നതാണ് ഏറ്റവും നല്ല മാര്‍ഗമെന്ന് ബാങ്ക് പറയുന്നു. ഈ നീക്കം ആരംഭ ഘട്ടത്തിലാണെന്നും പദ്ധതി വിജയിച്ചാല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് റിസ്‌ക് മാനേജിംഗ് ഡയറക്ടര്‍ ഇന്‍ചാര്‍ജ് അശ്വിനി കുമാര്‍ തിവാരി പറഞ്ഞു. വായ്പ തിരിച്ചടവിനെ ക്കാതെ വരുന്പോൾ ഇതിനെ കുറിച്ച് ബാങ്കുകളില്‍ നിന്നു വിളി‌ക്കുന്ന ഫോണ്‍ കോളുകള്‍ക്ക് മിക്ക ആളുകളും മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു വേറിട്ട നടപടിക്ക് എസ്ബിഐ തുടക്കമിടുന്നത്. എഐ…

Read More

ജീ​വ​ന​ക്കാ​രെ ബ​ന്ദി​യാ​ക്കി ആ​ക്സി​സ് ബാ​ങ്ക് കൊ​ള്ള​യ​ടി​ച്ചു; 7 കോ​ടി​യും സ്വ​ർ​ണ​വും ക​വ​ർ​ന്നു

റാ​യ്‌​ഗ​ഡ്: ഛത്തീ​സ്‌​ഗ​ഡി​ൽ ആ​ക്‌​സി​സ് ബാ​ങ്കി​ന്‍റെ ശാ​ഖ​യി​ൽ മോ​ഷ​ണം. റാ​യ്‌​ഗ​ഡി​ലെ ജ​ഗ​ത്‌​പു​ർ ശാ​ഖ​യാ​ണു കൊ​ള്ള​യ​ടി​ച്ച​ത്. ഏ​ഴ് കോ​ടി​യോ​ളം രൂ​പ​യും ഒ​ന്ന​ര​ക്കോ​ടി​യു​ടെ പ​ണ​യ​സ്വ​ർ​ണ​വു​മാ​ണു ക​വ​ർ​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ 9.30നാ​യി​രു​ന്നു സം​ഭ​വം. ആ‍​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ സ​ഘം ജീ​വ​ന​ക്കാ​രെ ഒ​രു മു​റി​യി​ൽ ബ​ന്ദി​യാ​ക്കി​യാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ബാ​ങ്ക് മാ​നേ​ജ​ർ​ക്ക് പ​രി​ക്കേ​റ്റു. മോ​ഷ​ണ​ത്തി​നി​ടെ മാ​നേ​ജ​രു​ടെ കാ​ലി​ൽ മൂ​ർ​ച്ച​യേ​റി​യ ആ​യു​ധം കൊ​ണ്ട് അ​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ട​ർ​ന്ന് പ​ണ​വും സ്വ​ർ​ണ​വു​മാ​യി പ്ര​തി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പ​രി​ക്കേ​റ്റ മാ​നേ​ജ​രെ പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.  

Read More

അതിഭീകരമായ വൈറസിനെ കേരളം പ്രതിരോധിച്ച രീതിയെ ലോകമെമ്പാടുമുള്ള ആരോഗ്യപ്രവർത്തകർ അത്ഭുതത്തോടെ നോക്കിക്കാണുന്നു; എ.എ. റഹീം

നിപ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ആരോഗ്യ മന്ത്രി വീണാ ജോർജിനെയും ജില്ലയുടെ ചുമതലയുള്ള മന്ത്രി മുഹമ്മദ് റിയാസിനെയും അഭിനന്ദിച്ച് എ.എ. റഹീം എംപി. നിപ്പ പ്രതിരോധത്തിൽ മറ്റൊരു കേരള മോഡൽ കൂടി കാഴ്ച വച്ചെന്ന് എ.എ. റഹിം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂ‌‌ടെയാണ് അദ്ദേഹം അഭിനന്ദന കുറിപ്പ് ഇട്ടത്. പോസ്റ്റിന്‍റെ പൂർണ രൂപം…കേരളവും നിപ്പ പ്രതിരോധവും പ്രത്യേക പാർലമെന്‍റ് സമ്മേളനത്തിനായി ഡൽഹിയിൽ എത്തിയപ്പോൾ മുതൽ പലർക്കും അറിയേണ്ടത് കേരളത്തിലെ നിപ്പാ വൈറസ് ബാധയെ കുറിച്ചാണ് . ആശങ്ക വേണ്ടെന്നും നിപ്പ പ്രതിരോധത്തിൽ മറ്റൊരു കേരള മോഡൽ കൂടി കാഴ്ച വച്ചു എന്ന് ആത്മവിശ്വാസത്തോടെ എല്ലാവർക്കും മറുപടി നൽകാനായി . അതിഭീകരമായ വൈറസിനെ കേരളം പ്രതിരോധിച്ച രീതിയെ ലോകമെന്പാടുമുള്ള ആരോഗ്യപ്രവർത്തകർ അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്. ആരോഗ്യമന്ത്രി ശ്രീമതി വീണ ജോർജിന്‍റെ നേതൃത്വത്തിലുള്ള കേരളത്തിലെ ആരോഗ്യ പ്രവർത്തകർ വീണ്ടും ലോകശ്രദ്ധ ആകർഷിക്കുകയാണ്.…

Read More

ഖ​ലി​സ്ഥാ​ൻ നേ​താ​വി​ന്‍റെ കൊ​ല​പാ​ത​കം;ഇ​ന്ത്യ​യു​ടെ തി​രി​ച്ച​ടി​യി​ൽ കാ​ന​ഡ അ​യ​യു​ന്നു, പ്ര​കോ​പ​ന​മ​ല്ല ഉ​ദ്ദേ​ശ​മെ​ന്നു ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി

ഒ​ട്ടാ​വ: ഖ​ലി​സ്ഥാ​ൻ അ​നു​കൂ​ലി​യാ​യ സി​ഖ് നേ​താ​വ് ഹ​ർ​ദീ​പ് സിം​ഗ് നി​ജ്ജാ​റി​നെ കാ​ന​ഡ​യി​ൽ വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത് ഇ​ന്ത്യ ആ​ണെ​ന്ന ആ​രോ​പ​ണ​ത്തി​ന് പി​ന്നാ​ലെ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട ന​യ​ത​ന്ത്ര പോ​ര് ത​ണു​പ്പി​ക്കാ​ൻ ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ. നി​ജ്ജാ​റി​ന്‍റെ മ​ര​ണ​വു​മാ​യി ഇ​ന്ത്യ​യ്ക്ക് ബ​ന്ധ​മു​ണ്ടെ​ന്ന പ​രാ​മ​ർ​ശ​ത്തി​ലൂ​ടെ പ്ര​കോ​പ​ന​മ​ല്ല താ​ൻ ഉ​ദ്ദേ​ശി​ച്ച​തെ​ന്ന് ട്രൂ​ഡോ പ​റ​ഞ്ഞു. വി​ഷ​യം ആ​ളി​ക്ക​ത്തി​ക്കാ​ന​ല്ല കാ​ന​ഡ ശ്ര​മി​ക്കു​ന്ന​തെ​ന്നും നി​ജ്ജാ​റി​ന്‍റെ കൊ​ല​പാ​ത​കം ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ ഗൗ​ര​വ​ത​ര​മാ​യി എ​ടു​ക്ക​ണ​മെ​ന്നാ​ണ് കാ​ന​ഡ​യു​ടെ നി​ല​പാ​ടെ​ന്നും ട്രൂ​ഡോ കൂ​ട്ടി​ച്ചേ​ർ​ത്തു. നേ​ര​ത്തെ, നി​ജ്ജാ​റി​ന്‍റെ കൊ​ല​യ്ക്ക് പി​ന്നി​ല്‍ ഇ​ന്ത്യ​യാ​കാ​മെ​ന്ന് ട്രൂ​ഡോ പാ​ര്‍​ല​മെ​ന്‍റി​ല്‍ പ​റ​ഞ്ഞി​രു​ന്നു. കാ​ന​ഡ​യി​ലെ ഏ​ജ​ന്‍​സി​ക​ള്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​ന്ത്യ​യ്‌​ക്കെ​തി​രേ തെ​ളി​വു​ക​ള്‍ ല​ഭി​ച്ച​താ​യും ട്രൂ​ഡോ ആ​രോ​പി​ച്ചു. ഇ​തി​നു പി​ന്നാ​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​വ​ന്‍ കു​മാ​ര്‍ റാ​യി​യെ കാ​ന​ഡ പു​റ​ത്താ​ക്കി​യി​രു​ന്നു. മ​റു​പ​ടി​യാ​യി മു​തി​ര്‍​ന്ന ക​നേ​ഡി​യ​ന്‍ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​നെ ഇ​ന്ത്യ​യും പു​റ​ത്താ​ക്കി. അ​ഞ്ച് ദി​വ​സ​ത്തി​ന​കം ഇ​ന്ത്യ വി​ട​ണ​മെ​ന്ന് ഇ​ദ്ദേ​ഹ​ത്തി​ന് ഇ​ന്ത്യ നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​തേ​തു​ട​ർ​ന്നാ​ണു…

Read More

കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരിയെ ഏഴ് വയസുകാരന്‍ ലൈംഗികമായി പീഡിപ്പിച്ചു; ബലാത്സംഗം നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് ആശുപത്രി; അമ്മയുടെ വെളിപ്പെടുത്തൽ നടക്കുന്നത്

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ദേഹത് ജില്ലയില്‍ അയല്‍വാസിയായ അഞ്ചു വയസുകാരിയെ ഏഴ് വയസുകാരന്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കളിച്ചുകൊണ്ടിരുന്ന മകളെ ഏഴുവയസ്സുകാരന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് അഞ്ചുവയസ്സുകാരിയുടെ അമ്മയുടെ പരാതിയില്‍ പൊലീസ് കേസെടുത്തതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. ജില്ലയിലെ അക്ബര്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം. കുട്ടികളെ ജില്ലാ ആശുപത്രിയില്‍ പരിശോധനക്ക് വിധേയരാക്കി. ബലാത്സംഗം നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പോലീസ് കേസെടുത്തു. ഐപിസി 376, പോക്‌സോ ആക്ട് എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നിയമോപദേശം ലഭിച്ച ശേഷം കേസില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് അക്ബര്‍പൂര്‍ കോട്വാലി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സതീഷ് സിംഗ് പറഞ്ഞു. .ചൊവ്വാഴ്ചയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും സതീഷ് പറഞ്ഞു.    

Read More