ഈ രാജ്യവും ഭരണഘടനയും അനുവദിച്ചു തരുന്ന സ്വാതന്ത്ര്യമുണ്ടല്ലോ. അവിടെ ഞാന്‍ എന്റെ ഇഷ്ടം പറയുന്നു. ഇത് ഞാന്‍ പറയുന്നതുകൊണ്ട് ഇവിടെ എന്തെങ്കിലും ഇംപാക്ട് ഉണ്ടാക്കുമെന്നോ അല്ലെങ്കില്‍ ചിലര്‍ക്ക് ദേഷ്യം വരുമെന്നോ ഒന്നും ഞാന്‍ ആലോചിക്കുന്നില്ല. അതേസമയം ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ മറ്റുള്ളവരെ ദേഷ്യപ്പെടുത്തുന്നതായി ഞാന്‍ മനസിലാക്കുന്നുണ്ട്. ഞാന്‍ ആദ്യമായി മുണ്ടുടുത്ത് പോയപ്പോള്‍ ഉള്ളൂരും പാളയത്തുമൊക്കെയുള്ള ചില ചെക്കന്മാര് കൂവുന്നുണ്ടായിരുന്നു. ബസിലാണ് ഞാന്‍ പോകുന്നത്. ഓട്ടോയ്ക്ക് പോകാന്‍ പൈസ പോലുമില്ല. അവര്‍ ശരിക്കും എന്നെ നോക്കി കൂവി. -കനി കുസൃതി
Read MoreDay: September 20, 2023
നേരിട്ട ജാതീയത പറയാന്‍ ഏഴ് മാസം; മന്ത്രിയുടെ പ്രതികരണം പാതി ബുദ്ധിയില്ലായ്മയും പാതി നിവൃത്തിയില്ലായ്മയുമാണെന്ന് ഹരീഷ് പേരടി
ക്ഷേത്രത്തില്‍ തനിക്കു നേരെയുണ്ടായ ജാതീയത പറയാന്‍ ദേവസ്വം മന്ത്രിക്ക് ഏഴ് മാസം സമയമെടുത്തതിനെ വിമര്‍ശിച്ച് നടന് ഹരീഷ് പേരടി. ജാതിയത നേരിട്ട ദേവസ്വം മന്ത്രിക്ക് അത് പുരോഗമന കേരളത്തോട് പറയാന്‍ ഏഴുമാസം. ബുദ്ധിയുള്ളവര്‍ ഈ വിഷയത്തോട് പ്രതികരിക്കുക ഇനിയും ഏഴുമാസം കഴിഞ്ഞ് മാത്രമാണ്. എന്നാണ് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത് മന്ത്രിയുടെ ഈ പ്രതികരണം തന്നെ പാതി ബുദ്ധിയില്ലായമയും പാതി നിവൃത്തിയില്ലായമയുമാണ് എന്നാണ് ഹരീഷ് പേരടി പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് തനിക്ക് ജാതി വിവേചനം നേരിടേണ്ടി വന്നതിനെക്കുറിച്ച് മന്ത്രി കെ രാധാകൃഷ്ണന് പൊതുവേദിയില്‍ തുറന്ന് പറഞ്ഞത്. ഈ സമീപനത്തിന് അതേ വേദിയില്‍ തന്നെ പ്രതിഷേധം അറിയിച്ചതായും മന്ത്രി വ്യക്തമാക്കിയിരുന്നു.
Read Moreപ്രൊപ്പോസലുകൾ വേണ്ട; ലക്ഷ്മി മേനോൻ
പത്തു വർഷത്തെ സിനിമാ കരിയറിൽനിന്ന് ഒരുപാട് പഠിച്ചു. വീഴ്ചകളും ഉയർച്ചകളും ഉണ്ടാകും. വർക്കിൽ 100 ശതമാനം നൽകണം. താരം എന്നതിനപ്പുറം സാധാരണക്കാരിയായാണ് ഞാനെപ്പോഴും പെരുമാറാറുള്ളത്. മാതാപിതാക്കളാണ് അങ്ങനെ പഠിപ്പിച്ചത്. ഇനിയും മെച്ചപ്പെടാനുണ്ടെന്ന ചിന്ത എപ്പോഴും വേണം. സിനിമാ ലോകത്തുനിന്നു പ്രണയാഭ്യർത്ഥനകൾ വന്നിട്ടില്ല. എനിക്ക് പ്രൊപ്പോസലുകൾ വേണ്ട. ജീവിതത്തിൽ സമാധാനമുണ്ട്. ജീവിതം നന്നായി പോകുന്നുണ്ട്. അത് മതി. ഒരാളെ ഇഷ്ടപ്പെട്ടാൽ താൻ തുറന്ന് പറയും. മുമ്പ് അങ്ങനെ പറഞ്ഞിട്ടുണ്ട്. പാണ്ഡ്യനാട് എന്ന സിനിമ ചെയ്യുമ്പോൾ വളരെ ചെറിയ കുട്ടിയായിരുന്നു. സാരിയെല്ലാം ധരിക്കുമ്പോൾ എനിക്കിത് വേണ്ട എന്നൊക്കെ പറയും. ആളുകൾ കരുതിയത് ഞാൻ വലിയൊരു പെൺകുട്ടിയാണെന്നാണ്. -ലക്ഷ്മി മേനോൻ
Read Moreപെരുമാറ്റച്ചട്ടം ലംഘിച്ചു; പുജാരയ്ക്കു സസ്പെൻഷൻ
ലണ്ടൻ: ഇന്ത്യൻ താരവും ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ സസക്സിന്റെ നായകനുമായ ചേതേശ്വർ പുജാരയ്ക്ക് സസ്പെൻഷൻ. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡാണ് (ഇസിബി) നടപടി പ്രഖ്യാപിച്ചത്. പെരുമാറ്റച്ചട്ടം ലംഘിച്ചതാണ് കാരണം. താരത്തിന്റെ ടീമായ സസക്സിന് 12 പോയിന്റ് പെനാൽറ്റിയും ലഭിച്ചു. സസ്പെൻഷനെത്തുടർന്ന് ഡെർബിഷെയറിനെതിരേ നടക്കാനിരിക്കുന്ന മത്സരം പൂജാരയ്ക്കു നഷ്ടമാകും. കഴിഞ്ഞ ദിവസം ലെസ്റ്റർഷെയറിനെതിരായ മത്സരത്തിൽ സസക്സ് താരങ്ങളായ ടോം ഹെയിൻസിനും, ജാക്ക് കാഴ്സണും അച്ചടക്കലംഘനത്തെത്തുടർന്ന് അന്പയർമാർ പെനാൽറ്റി ചുമത്തിയിരുന്നു. ഇതോടെ സീസണിലെ മൂന്നാമത്തെയും, നാലാമത്തെയും പെനാൽറ്റി സസക്സിന് ലഭിച്ചു. കൗണ്ടി ചാന്പ്യൻഷിപ്പ് നിയമമനുസരിച്ച് ഒരു സീസണിൽ നാലു പെനാൽറ്റികൾ ചുമത്തപ്പെടുന്നത് ടീമിന്റെ 12 പോയിന്റ് വെട്ടിക്കുറയ്ക്കാൻ ഇടയാക്കും. ഈ മത്സരങ്ങളിലെ ടീമിന്റെ ക്യാപ്റ്റന്‍ ഒരു മത്സരത്തിൽനിന്നു വിലക്കും ലഭിക്കും. ഈ സാഹചര്യത്തിലാണു പൂജാരയ്ക്കെതിരായ നടപടി.
Read Moreവിവാഹം നടക്കേണ്ട സമയത്ത് നടക്കും; പ്രതികരണവുമായി കീർത്തി
തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ് മലയാളിയായ കീർത്തി സുരേഷ്. നിരന്തരം ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിക്കുന്ന നായിക കൂടിയാണ് കീർത്തി. കീർത്തിയുടെ വിവാഹം സംബന്ധിച്ച ഗോസിപ്പുകളാണ് കഴിഞ്ഞ കുറച്ചുനാളുകളായി തെന്നിന്ത്യൻ സിനിമാ ലോകത്ത് സംസാരവിഷയം. കഴിഞ്ഞ ദിവസങ്ങളിൽ അത്തരത്തില്‍ പ്രചരിച്ച വലിയ ഗോസിപ്പുകളിലൊന്നായിരുന്നു സംഗീത സംവിധായകനായ അനിരുദ്ധും കീര്‍ത്തി സുരേഷും വിവാഹം കഴിക്കാന്‍ പോകുന്നുവെന്നത്. കീര്‍ത്തിയും അനിരുദ്ധും പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്നും നേരത്തെ യും ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത അധികം വൈകാതെ കെട്ടടങ്ങുകയുണ്ടായി. പിന്നീട് ഇപ്പോൾ ഈ ഗോസിപ്പ് വീണ്ടും തലപൊക്കിയിരിക്കുകയാണ്. ജവാൻ സിനിമയിലൂടെ അനിരുദ്ധ് ബോളിവുഡിലടക്കം തിളങ്ങി നിൽക്കുന്ന സമയത്താണ് സോഷ്യൽ മീഡിയയിൽ വിവാഹ വാർത്ത വൈറലാകുന്നത്. എന്നാൽ ഇതുവരെ ഇക്കാര്യത്തിൽ ഒരു പ്രതികരണം നടത്താൻ അനിരുദ്ധ് തയാറായിട്ടില്ല. എന്നാലിപ്പോൾ ഈ വിഷയത്തിൽ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് കീർത്തി സുരേഷ്. താനും അനിരുദ്ധും വിവാഹിതരാവുന്നു…
Read Moreഏകദിന പരമ്പരയ്ക്കുള്ള ടീമിൽനിന്ന് ഒഴിവാക്കി; പ്രതികരണവുമായി സഞ്ജു
മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽനിന്ന് ഒഴിവാക്കിയതിൽ പ്രതികരണവുമായി മലയാളി താരം സഞ്ജു സാംസണ്. മുന്നോട്ടുപോകാനാണു തന്റെ തീരുമാനമെന്നു സഞ്ജു സമൂഹമാധ്യമത്തിൽ പ്രതികരിച്ചു. ‘അത് അങ്ങനെയാണ്, മുന്നോട്ടു പോകാനാണു തീരുമാനം’- സഞ്ജു ഫേസ്ബുക്കിൽ കുറിച്ചു. ടീമിൽനിന്ന് ഒഴിവാക്കപ്പെട്ടതിനു പിന്നാലെ പുഞ്ചിരിയുടെ ഒരു ഇമോജി സഞ്ജു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. നേരത്തേ ഏഷ്യൻ ഗെയിംസ്, ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമുകളിലേക്കും സഞ്ജുവിനെ പരിഗണിച്ചിരുന്നില്ല. ഏഷ്യാ കപ്പിൽ റിസർവ് താരമായി ടീമിനൊപ്പം സഞ്ജുവും ശ്രീലങ്കയിലേക്കു പോയിരുന്നു. എന്നാൽ, ആദ്യ രണ്ടു മത്സരങ്ങൾക്കു ശേഷം കെ.എൽ. രാഹുൽ ടീമിനൊപ്പം ചേർന്നതോടെ സഞ്ജുവിന്റെ സാധ്യതകൾ അടഞ്ഞു. പരിക്കുമാറിയ രാഹുൽ ശ്രീലങ്കയിലെത്തിയതിനു പിന്നാലെ സഞ്ജു നാട്ടിലേക്കു മടങ്ങി. ഈ മാസം 21നാണ് ഓസ്ട്രേലിയയ്ക്കെതിരായ മൂന്നു മത്സരങ്ങളുള്ള പരന്പര തുടങ്ങുന്നത്. ലോകകപ്പിനു തൊട്ടുമുന്‍പുള്ള പരന്പരയിലെ ആദ്യ രണ്ടു കളികളിൽ ക്യാപ്റ്റൻ…
Read Moreഐഎസ്എല്ലിന് നാളെ കിക്കോഫ്; ആദ്യമത്സരം ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മിൽ
കൊച്ചി: കൂടുതല്‍ ടീമുകളും മത്സരങ്ങളും ഉള്‍പ്പെടുത്തി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) 10-ാം സീസണ് നാളെ കിക്കോഫ്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും ബംഗളൂരു എഫ്സിയും മാറ്റുരയ്ക്കും. മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സാണ് നിലവിലെ ചാമ്പ്യന്മാര്. കിക്കോഫ് സമയക്രമങ്ങളിലുള്പ്പെടെ ഈ സീസണിൽ മാറ്റങ്ങള്‍ വരുത്തിയുണ്ട്. രാത്രി എട്ടിന് മത്സരങ്ങള്‍ ആരംഭിക്കും. രണ്ട് മത്സരങ്ങളുള്ള ദിവസങ്ങളില്‍ ആദ്യ മത്സരം വൈകിട്ട് 5.30ന് തുടങ്ങും. കിരീടം ലക്ഷ്യമിട്ട് 12 ടീമുകളാണ് ഇത്തവണ ലീഗില്‍ ഉള്ളത്. ഐ ലീഗ് ചാമ്പ്യന്മാരായി സ്ഥാനക്കയറ്റം ലഭിച്ച പഞ്ചാബ് എഫ്സി ആണ് പുതുമുഖ ടീം. ഡ്യൂറന്റ് കപ്പ് നേടിയാണ് ഇത്തവണ ടീമിന്റെ വരവ്. ഐഎസ്എലില്‍ തുടര്‍ച്ചയായ രണ്ടാം ഉദ്ഘാടന മത്സരത്തിനാണ് കൊച്ചി സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ സീസണുകളിലേതു പോലെ ഇത്തവണയും പ്രത്യേക ഉദ്ഘാടന ചടങ്ങുകള്‍ ഉണ്ടാകില്ല. മത്സരത്തിന്റെ…
Read Moreതേനീച്ചയുടെ ആക്രമണത്തിൽ സഹോദരന്മാർ മരിച്ചു; മുത്തശി ചികിത്സയിൽ
തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ നാലും ആറും വയസുള്ള രണ്ട് ആൺകുട്ടികൾ മരിച്ചു. ആക്രമണത്തിൽ പരിക്കേറ്റ മുത്തശ്ശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കെയാണ് കുട്ടികൾ മരിക്കുന്നത്. യുപിയിലെ മങ്കാപൂർ മേഖലയിലെ മദ്നാപൂർ ഗ്രാമത്തിലാണ് സംഭവം. ഉത്തമ തന്റെ പേരക്കുട്ടികളായ യുഗ്, യോഗേഷ് എന്നിവരോടൊപ്പം പുറത്തുപോയ സമയത്താണ് സംഭവം നടന്നത്. തേനീച്ചക്കൂട്ടം അവരെ ആക്രമിച്ചതായി പ്രാദേശിക എസ്എച്ച്ഒ സുധീർ കുമാർ സിംഗ് പറഞ്ഞു. എല്ലാവരേയും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചു, അവിടെ വച്ചാണ് യുഗ് മരിച്ചത്. യോഗേഷിനെയും ഉത്തമയെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ യോഗേഷും മരിച്ചിരുന്നു. ഉത്തമയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
Read Moreആദ്യം പേരുമാറ്റി; പിന്നാലെ കിളി പോയി; ഇനി ഉപയോഗിക്കാന്‍ പണം കൊടുക്കണം; അടിമുടി മാറ്റവുമായി മസ്ക്
ട്വിറ്റര്‍ പേര് മാറ്റി എക്സ് എന്ന് ആക്കിയതിനു പിന്നാലെ അടിമുടി മാറ്റാനുള്ള ശ്രമത്തിലാണ് ഇലോണ്‍ മസ്ക്. വ്യാജ അക്കൗണ്ടുകളും ബോട്ട് അക്കൗണ്ടുകളും തടയുന്നതിന്റെ ഭാഗമായിട്ട് ഇപ്പോള്‍ എക്സ് പ്ലാറ്റ്ഫോം സൗജന്യ സേവനം അവസാനിപ്പിക്കാനൊരുങ്ങുകയാണ് മസ്ക് എന്ന സൂചനകളാണ് പുറത്തു വരുന്നത്. ഉപഭോക്താക്കള്‍ക്ക് ഇനി എക്സ് പ്ലാറ്റ്ഫോം ഉപയോഗിക്കണമെങ്കില്‍ ഒരു നിശ്ചിത തുക പ്രതിമാസ വരിസംഖ്യ നല്‍കേണ്ടിവരും. എന്നാല്‍ നല്‍കേണ്ടി വരുന്ന പണത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. പ്രതിമാസം 55 കോടി സജീവ ഉഉപഭോക്താക്കളാണ് എക്സിനുള്ളത്. ദിവസേന 10 കോടി മുതല്‍ 20 കോടി പോസ്റ്റുകളും പങ്കുവെക്കപ്പെടുന്നു.
Read Moreആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ തട്ടിക്കൊണ്ടുപോയി; എയർപിസ്റ്റളിന് വെടിവച്ചും മർദിച്ചും യുവാവ്; ഇരുവർക്കുമിടയിലെ പ്രശ്നം പഴയ തേപ്പ്കഥ…
കോതമംഗലം: യുവതിയെ കാറില്‍ തട്ടിക്കൊണ്ടു പോയി മര്‍ദിക്കുകയും എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിവയ്ക്കുകയും ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. മൂവാറ്റുപുഴ രണ്ടാര്‍ കോട്ടപ്പടിയില്‍ ജവഹര്‍ കരിം (32) ആണ് അറസ്റ്റിലായത്. പോത്താനിക്കാട് സ്വദേശിയായ യുവതിക്കാണ് പരിക്കേറ്റത്. മയക്കുമരുന്നിനടിമയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. തൊടുപുഴയില്‍ പിഎസ്സി കോച്ചിംഗിന് പോകാന്‍ നില്‍ക്കുകയായിരുന്നു യുവതി. കാറില്‍ എത്തിയ ജവഹര്‍ കരിം യുവതിയെ ഭീഷണിപ്പെടുത്തി ബലമായി കാറില്‍ കയറ്റുകയായിരുന്നു. കാറില്‍ കയറിയില്ലെങ്കില്‍ ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തി.പോത്താനിക്കാട് പുളിന്താനം ഭാഗത്ത് നിന്നും തട്ടിക്കൊണ്ടുപോയ യുവതിയെ കോതമംഗലം ചെറുവട്ടൂരിലെ ഒരു കടയില്‍ വച്ചാണ് മർദിച്ചതും എയര്‍ പിസ്റ്റളിന് വെടിവച്ചതും. യുവതിയുടെ ദേഹത്ത് എയര്‍ പിസ്റ്റൾ പെല്ലറ്റ് തറച്ച് പത്തോളം മുറിവുകളുള്ളതായും പോലീസ് പറഞ്ഞു. യുവതിയെ എയര്‍ പിസ്റ്റളിന് വെടിവച്ചും മർദിച്ചും പ്രതി ആനന്ദിക്കുകയായിരുന്നു പോലീസ് പറഞ്ഞു. യുവതി മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.…
Read More