വി​വാ​ഹം ന​ട​ക്കേ​ണ്ട സ​മ​യ​ത്ത് ന​ട​ക്കും; പ്രതികരണവുമായി കീർത്തി

തെ​ന്നി​ന്ത്യ​യി​ലെ മു​ൻ​നി​ര നാ​യി​ക​മാ​രി​ൽ ഒ​രാ​ളാ​ണ് മലയാളിയായ കീ​ർ​ത്തി സു​രേ​ഷ്. നി​ര​ന്ത​രം ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ൽ ഇ​ടം​പി​ടി​ക്കു​ന്ന നാ​യി​ക കൂ​ടി​യാ​ണ് കീ​ർ​ത്തി. കീ​ർ​ത്തി​യു​ടെ വി​വാ​ഹം സം​ബ​ന്ധി​ച്ച ഗോ​സി​പ്പു​ക​ളാ​ണ് ക​ഴി​ഞ്ഞ കു​റ​ച്ചുനാ​ളു​ക​ളാ​യി തെ​ന്നി​ന്ത്യ​ൻ സി​നി​മാ ലോ​ക​ത്ത് സംസാരവിഷയം.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ അ​ത്ത​ര​ത്തി​ല്‍ പ്ര​ച​രി​ച്ച വ​ലി​യ ഗോ​സി​പ്പു​ക​ളി​ലൊ​ന്നാ​യി​രു​ന്നു സം​ഗീ​ത സം​വി​ധാ​യ​ക​നാ​യ അ​നി​രു​ദ്ധും കീ​ര്‍​ത്തി സു​രേ​ഷും വി​വാ​ഹം ക​ഴി​ക്കാ​ന്‍ പോ​കു​ന്നു​വെ​ന്ന​ത്. കീ​ര്‍​ത്തി​യും അ​നി​രു​ദ്ധും പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും വി​വാ​ഹം ക​ഴി​ക്കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണെ​ന്നും നേ​ര​ത്തെ യും ചി​ല റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ല്‍ ഈ ​വാ​ര്‍​ത്ത അ​ധി​കം വൈ​കാ​തെ കെ​ട്ട​ട​ങ്ങു​ക​യു​ണ്ടാ​യി. പി​ന്നീ​ട് ഇ​പ്പോ​ൾ ഈ ​ഗോ​സി​പ്പ് വീ​ണ്ടും ത​ല​പൊ​ക്കി​യി​രി​ക്കു​ക​യാ​ണ്. ജ​വാ​ൻ സി​നി​മ​യി​ലൂ​ടെ അ​നി​രു​ദ്ധ് ബോ​ളി​വു​ഡി​ല​ട​ക്കം തി​ള​ങ്ങി നി​ൽ​ക്കു​ന്ന സ​മ​യ​ത്താ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വി​വാ​ഹ വാ​ർ​ത്ത വൈ​റ​ലാ​കു​ന്ന​ത്. എ​ന്നാ​ൽ ഇ​തു​വ​രെ ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു പ്ര​തി​ക​ര​ണം ന​ട​ത്താ​ൻ അ​നി​രു​ദ്ധ് ത​യാ​റാ​യി​ട്ടി​ല്ല.

എ​ന്നാ​ലി​പ്പോ​ൾ ഈ ​വി​ഷ​യ​ത്തി​ൽ ആ​ദ്യ​മാ​യി പ്ര​തി​ക​രി​ച്ചി​രി​ക്കു​ക​യാ​ണ് കീ​ർ​ത്തി സു​രേ​ഷ്. താ​നും അ​നി​രു​ദ്ധും വി​വാ​ഹി​ത​രാ​വു​ന്നു എ​ന്ന ത​ര​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ സ​ത്യ​മ​ല്ലെ​ന്ന് ന​ടി വ്യ​ക്ത​മാ​ക്കി. അ​നി​രു​ദ്ധ് ത​ന്‍റെ ന​ല്ല സു​ഹൃ​ത്ത് മാ​ത്ര​മാ​ണെ​ന്നും കീ​ർ​ത്തി സു​രേ​ഷ് പ​റ​ഞ്ഞു. വി​വാ​ഹം എ​പ്പോ​ഴാ​യി​രി​ക്കും എ​ന്ന ചോ​ദ്യ​ത്തി​ന് അ​തു ന​ട​ക്കേ​ണ്ട സ​മ​യ​ത്ത് ന​ട​ക്കു​മെ​ന്നും കീ​ർ​ത്തി പ​റ​ഞ്ഞു.

നേ​ര​ത്തേ കീ​ർ​ത്തി​യു​ടെ അ​ച്ഛ​ൻ ജി. ​സു​രേ​ഷ് കു​മാ​റും വാ​ർ​ത്ത​ക​ൾ നി​ഷേ​ധി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
മു​മ്പും കീ​ർ​ത്തി​യു​ടെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ചി​ല വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. ദു​ബാ​യി​ലെ വ്യ​വ​സാ​യി​യാ​യ ഒ​രു യു​വാ​വു​മാ​യി ന​ടി പ്ര​ണ​യ​ത്തി​ലാ​ണെ​ന്നും വി​വാ​ഹം വൈ​കാ​തെ​യു​ണ്ടാ​കു​മെ​ന്നു​മാ​യി​രു​ന്നു ഗോ​സി​പ്പു​ക​ള്‍.

എ​ന്നാ​ല്‍ സു​ഹൃ​ത്തിനെ വിവാ ഹഗോസിപ്പി​ലേ​ക്ക് വ​ലി​ച്ചി​ഴ​ക്കേ​ണ്ടെ​ന്നാ​ണ് അ​ന്ന് കീ​ർ​ത്തി പ്ര​തി​ക​രി​ച്ച​ത്. ഇ​ത്ത​രം വാ​ർ​ത്ത​ക​ൾ വി​ശ്വ​സി​ക്ക​രു​തെ​ന്ന് സു​രേ​ഷ് കു​മാ​റും അ​ന്ന് പ്ര​തി​ക​രി​ച്ചി​രു​ന്നു.

Related posts

Leave a Comment