ഓണം ബംബര്‍ നറുക്കെടുപ്പ് നടത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി നില്‍ക്കുന്നത്. പലരും ഇതിനോടകം തന്നെ ലോട്ടറി എടുത്തു കഴിഞ്ഞു. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഷെയറിട്ടും അല്ലാതെയും ടിക്കറ്റ് എടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓണം ബംബര്‍ അടിച്ച തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനെ നമ്മളാരും മറന്നിട്ടില്ല. ഇപ്പോഴിതാ ഓണം ബംബര്‍ അടിക്കുന്ന ഭാഗ്യശാലിക്ക് മുന്നറിയിപ്പു കൊടുത്തിരിക്കുകയാണ് അനൂപ്. ആര്‍ക്ക് ലോട്ടറി അറിച്ചാലും ആരെയും അറിയിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഒരു വര്‍ഷത്തേക്ക് ആ പണം ഉപയോഗിക്കരുതെന്നും അനൂപ് പറഞ്ഞു. ഇത്തവണ താന്‍ നാലു ടിക്കറ്റുകള്‍ എടുത്തിട്ടുണ്ടെന്നും തിരുവനന്തപുരത്തിന് പുറമേ മറ്റ് മൂന്നു ജില്ലകളില്‍ നിന്നും ടിക്കറ്റെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനിലാണ് ഓണം ബംബര്‍ നറുക്കെടുപ്പ് നടക്കുന്നത്. 74.5 ലക്ഷം ലോട്ടറി ടിക്കറ്റുകളാണ് ഇത്തവണ വിറ്റത്. കഴിഞ്ഞവര്‍ഷം 66.5ലക്ഷം ലോട്ടറികളാണ് വിറ്റുപോയിരുന്നത്. ഭാഗ്യക്കുറി വകുപ്പ് നാലു ഘട്ടങ്ങളിലായി…
Read MoreDay: September 20, 2023
കടം വാങ്ങിയ തുക തിരികെ നൽകാൻ താമസിച്ചു, വെളുത്തുള്ളി വ്യാപാരിയെ മർദിച്ച് നഗ്നനാക്കി പരേഡ് നടത്തി; രണ്ട് പേർ പോലീസ് പിടിയിൽ
കടം വാങ്ങിയ പണം തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് പച്ചക്കറി മാർക്കറ്റിൽ വെളുത്തുള്ളി വിൽപനക്കാരനെ മർദിച്ച് വസ്ത്രം ഉരിഞ്ഞു മാറ്റി. നോയിഡയിലെ പച്ചക്കറി മാർക്കറ്റിലാണ് സംഭവം. മർദിച്ചവരിൽ ഏജന്റുൾപ്പെടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്. ഏജന്റായ സുന്ദറിൽ നിന്ന് ഇയാൾ ഒരു മാസം മുമ്പ് 5,600 രൂപ കടം വാങ്ങിയതായി എഫ്ഐആറിൽ പറയുന്നു. തിങ്കളാഴ്ച കച്ചവടക്കാരൻ 2,500 രൂപ തിരികെ നൽകുകയും ബാക്കി തുക തിരികെ നൽകാൻ കുറച്ച് സമയം ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് സുന്ദർ രണ്ട് തൊഴിലാളികളെയും വിളിച്ചു വെളുത്തുള്ളി വിൽപനക്കാരനെ ഒരു സ്റ്റാളിലേക്ക് കൊണ്ടുപോയി വസ്ത്രം ഉരിഞ്ഞ് വടികൊണ്ട് അടിക്കാൻ നിർബന്ധിച്ചു. വെളുത്തുള്ളി കച്ചവടക്കാരനും വധഭീഷണി ഉണ്ടായിരുന്നു. പിന്നാലെ മാർക്കറ്റിൽ നഗ്നനാക്കി പരേഡ് നടത്തി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. വീഡിയോയ്ക്ക് ശക്തമായ പ്രതികരണമാണ് ലഭിക്കുന്നത്. പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന്…
Read Moreഅമ്പത്തൊന്നുകാരി സുജാതയും രണ്ട് സുന്ദരികളും; വാടക വീടെടുത്ത് അനാശാസ്യം; ആളെനിയന്ത്രിക്കാൻ രണ്ടിടത്ത് ബ്രാഞ്ചുകളും; വാഴക്കുളത്തുനിന്ന് പിടിയിലായത് ആറംഗസംഘം
വാഴക്കുളം: വീട് വാടകയ്ക്കെടുത്ത് വാഴക്കുളത്ത് അനാശാസ്യകേന്ദ്രം നടത്തിയതിന് പോലീസ് പിടിയിലായ ആറംഗ സംഘത്തെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു. കാട്ടാക്കാട പന്നിയോട് കോലാവുപാറ അഭിനാശ് ഭവനിൽ അഭിലാഷ് (44), ചടയമംഗലം ഇലവക്കോട് ഹിൽ വ്യൂവിൽ അബ്രാർ ( 30 ), കള്ളിയൂർ ചിത്തിരഭവനിൽ റെജി (37), തിരുവള്ളൂർ നക്കീരൻ ദേവിശ്രീ (39,) ഒറ്റപ്പാലം പൊന്നാത്തുകുഴിയിൽ രംസിയ (28), ചെറുതോണി തടിയമ്പാട് ചമ്പക്കുളത്ത് സുജാത (51) എന്നിവരെയാണ് കോടതി റിമാൻഡു ചെയ്തത്. ഉടമസ്ഥൻ വിദേശത്തായതിനാൽ വാടകയ്ക്ക് നൽകിയിരുന്ന വാഴക്കുളം ചാവറ കോളനിക്കു സമീപത്തെ വീട്ടിൽ നിന്നാണ് മൂന്നു യുവതികൾ ഉൾപ്പെടെ നടത്തിപ്പുകാരായ ആറുപേരെ ഞായറാഴ്ച രാത്രിയിൽ വാഴക്കുളം പോലീസ് പിടികൂടിയത്. ഒന്നര വർഷം മുമ്പ് ഇവർ മൂവാറ്റുപുഴയിൽ നടത്തിയിരുന്ന അനാശാസ്യകേന്ദ്രവുമായി ബന്ധപ്പെട്ട് അടിപിടി കേസുകളും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. സമാന രീതിയിൽ പെരുമ്പല്ലൂരും കോലഞ്ചേരിയിലും കേന്ദ്രം നടത്തിയിരുന്നതായും അറിയുന്നു.…
Read Moreഒരുപാട് പ്രതീക്ഷയോടെ കല്യാണം കഴിച്ചു; പിന്നീട് സംഭവിച്ചതെല്ലാം വിശ്വസിക്കാന്‍ പാറ്റാത്തത്
ഒരുപാട് പ്രതീക്ഷയോടെയാണ് ആളുകള്‍ പരസ്പരം വിവാഹ ബന്ധത്തിലേക്ക് കടക്കുന്നത്. 2016ല്‍ ഹെലനും അവരുടെ പങ്കാളിയും വിവാഹം കഴിച്ചത്. വിവാഹ ശേഷം ഇരുവരും ഹണിമൂണിനു പോയി. എന്നാല്‍ ഹണിമൂണ്‍ കഴിഞ്ഞ് തിരികെ എത്തിയപ്പോള്‍ അവരുടെ ജീവിതത്തില്‍ ചില മാറ്റങ്ങള്‍ വരാന്‍ തുടങ്ങി. പലപ്പോഴും ഹെലന് ഉറക്കത്തില്‍ സ്വപ്നം കണ്ട് ഞെട്ടി ഉണരാന്‍ തുടങ്ങി. വിട്ടു മാറാത്ത തലവേദന അവളുടെ കൂടെ പിറപ്പായി. ഒരുപാട് സ്വപ്നങ്ങള്‍ നെയ്ത് ജീവിതത്തിലേക്ക് കടന്ന ദമ്പതികളുടെ ജീവിതത്തില്‍ എല്ലാ കാര്യങ്ങളും തകിടം മറിഞ്ഞു. ഹെലനും ഭര്‍ത്താവും അങ്ങനെ താമസിച്ചിരുന്ന വീട് മാറി മറ്റൊരു വീട്ടിലേക്ക് പോയി. എന്നാല്‍ അവിടെ ചെന്നു കഴിഞ്ഞും ഹെലനു മാറ്റങ്ങള്‍ ഒന്നും ഉണ്ടായില്ല. അങ്ങനെ ഒരിക്കല്‍ ഹെലന് നേരത്തെ ഉറങ്ങാന്‍ പോയി. പക്ഷേ അന്ന് അവള്‍ക്ക് ജീവിതത്തില്‍ ആദ്യമായി അപസ്മാരം ഉണ്ടായി. പെട്ടെന്ന് തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വെച്ച്…
Read Moreകളിക്കുന്നതിനിടെ കഴുത്തിൽ കുരുക്ക് വീണ് പതിമൂന്നുകാരൻ മരിച്ചു; മകനെ രക്ഷിക്കാൻ കഴിയാതെ അന്ധയായ അമ്മ
കളിക്കുന്നതിനിടയിൽ കഴുത്തിൽ കുരുക്ക് വീണ് പതിമൂന്നുകാരൻ മരിച്ചു. അനുജത്തിമാരോടൊപ്പം കളിക്കുമ്പോഴാണ് സംഭവം. ഉത്തർ പ്രദേശിലെ ഒറായി ഏരിയയിലെ കാൻഷിറാം കോളനിയിലാണ് ഇവർ താമസിച്ചിരുന്നത്. അബദ്ധത്തിൽ കുരുക്ക് മുറുകിയതാണ് മരണത്തിലേക്ക് നയിച്ചതെന്ന് ചൊവ്വാഴ്ച പോലീസ് അറിയിച്ചു. അന്ധയായ അമ്മയ്ക്ക് മകനെ രക്ഷിക്കാൻ കഴിഞ്ഞില്ല, അവർ കൂട്ടിച്ചേർത്തു. കളിക്കുന്നതിനിടെ കുട്ടി കണ്ണിൽ തുണി കെട്ടിയ ശേഷം കഴുത്തിൽ കയർ ഉപയോഗിച്ച് കുരുക്ക് ഇടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കയർ ജനലിൽ കെട്ടിയ നിലയിലായിരുന്നു. ഒരു ചെറിയ മേശപ്പുറത്തിരിക്കുകയായിരുന്ന കുട്ടി. കളിക്കുന്നതിനിടെ അബദ്ധത്തിൽ മേശ തെറിച്ചു വീണു. തുടർന്ന് കുട്ടിയുടെ കഴുത്തിൽ കുരുക്ക് മുറുകുകയും മരിക്കുകയും ചെയ്തു. കാഴ്ചയുണ്ടായിരുന്നെങ്കിൽ മകൻ മരിക്കില്ലായിരുന്നുവെന്ന് കുട്ടികളുടെ അമ്മ സംഗീത പറഞ്ഞതായി കേട്ടതായി നാട്ടുകാരും പോലീസും പറഞ്ഞു.
Read Moreഭർത്താവിനെ തീർക്കാൻ ഭാര്യയുടെയും മകന്റെയും ക്വട്ടേഷൻ; വീട് കാണിച്ച് നൽകാൻ സംഘത്തോടൊപ്പം കോട്ടയത്തെത്തി; പരിക്കേറ്റ ഭർത്താവിനെ ശുശ്രൂഷിക്കാനെത്തിയ ഭാര്യയുടെ കള്ളത്തരം പൊളിച്ച് പോലീസ്
വണ്ടിപ്പെരിയാർ: വള്ളക്കടവിൽ അർധരാത്രി യുവാവിനെ വീടുകയറി ആക്രമിച്ച സംഭവത്തിൽ ഇയാളുടെ ഭാര്യയും മകനും പിടിയിൽ. വള്ളക്കടവ് കരിക്കിണ്ണം വീട്ടിൽ അബ്ബാസിനു നേരേയാണ് കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ 1.30 ഓടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ അബ്ബാസിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്വട്ടേഷൻ സംഘമാണ് തന്നെ ആക്രമിച്ചതെന്ന് പരിക്കേറ്റ അബ്ബാസ് പറഞ്ഞിരുന്നു. പോലീസ് അന്വേഷണത്തിൽ അബ്ബാസിന്റെ ഭാര്യ ആഷിറ ബീവി(39), മകൻ മുഹമ്മദ് ഹസൻ (19) എന്നിവർ സംഭവ ദിവസം വണ്ടിപ്പെരിയാറിൽ എത്തിയിരുന്നതായി വിവരം ലഭിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് അബ്ബാസിന്റെ ഭാര്യയെയും മകനെയും പോലീസ് പിടികൂടിയത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: കഴിഞ്ഞ കുറേ നാളുകളായി ഭാര്യ ആഷിറയെ അബ്ബാസ് ശാരീരികമായും മാനസീകമായും പീഡിപ്പിച്ചിരുന്നു. ഇതിന്റെ പ്രതികാരമാണ് ആക്രമണം. ആഷിറയുടെ അയൽവാസിയായ ഷമീർ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘത്തെ ഭാര്യയും മകനും ചേർന്ന് അബ്ബാസിനെ മർദിക്കുന്നതിനായി ചുമതലപ്പെടുത്തി.…
Read Moreമെട്രോ ട്രെയിനിന് മുന്നിൽ ചാടി പതിനഞ്ചുകാരിയുടെ ആത്മഹത്യാശ്രമം; പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മെട്രോ ട്രെയിനിന് മുന്നിൽ ചാടി പെൺകുട്ടിയുടെ ആത്മഹത്യാശ്രമം. നോയിഡ സിറ്റി സെന്റർ സ്റ്റേഷനിൽ മെട്രോ ട്രെയിനിന് മുന്നിലെ ട്രാക്കിൽ ചാടി കൗമാരക്കാരിയായ പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. ആത്മഹത്യാശ്രമമാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. രാവിലെ 10 മണിയോടെ മെട്രോ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലാണ് സംഭവം. റെയിൽവേ ശൃംഖലയുടെ ബ്ലൂ ലൈൻ ഇടനാഴിയിൽ വച്ച് ഡൽഹിയിലേക്കുള്ള മെട്രോ ട്രെയിനിന് മുന്നിലേക്ക് പെൺകുട്ടി ചാടിക്കയറുകയായിരുന്നു. പെൺകുട്ടിക്ക് ഏകദേശം 15 വയസ്സ് പ്രായമുണ്ട്. തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി തുടർന്ന് ഡൽഹിയിലെ സഫ്ദർജംഗ് ഹോസ്പിറ്റലിലേക്ക് മാറ്റിയെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തിയിട്ടുണ്ട്. മെട്രോ സ്റ്റേഷനിലെ സിസിടിവി ക്യാമറ പരിശോധിച്ചപ്പോൾ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചതായി തെളിഞ്ഞതായി പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താൻ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
Read Moreരോഗം മാറാന്‍ ഒറ്റമൂലിയായി അമ്മയും മകനും ഉമ്മം കഴിച്ചു പിന്നെ സംഭവിച്ചത്
അസുഖം വരുമ്പോള്‍ പലരും സ്വയം ചികിത്സ നടത്താറുണ്ട്. എന്നാല്‍ മിക്കതും അസുഖം കൂടാറാണ് പതിവ്. എന്നാല്‍, അതുപോലെ സ്വയം പികിത്സ ചെയ്ത ഒരു അമ്മയെയും മകനെയും ഇപ്പോള്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആകേണ്ടി വന്നിരിക്കുകയാണ്. ഛത്തീസ്ഗഡിലാണ് സംഭവം. പനി പിടിച്ച് ചൂട് അമിതമായപ്പോള്‍ അമ്മയും മകനും ഉമ്മം കഴിച്ചു. ഉമ്മം പലതിനും ഒറ്റമൂലിയാണ്. എന്നാല്‍ ഉമ്മം കഴിച്ച ഇവര്‍ക്ക് ആരോഗ്യ നില വഷളായി രണ്ട് പേരയും ആശുപത്രിയില്‍ അഡ്മിറ്റ് ആക്കേണ്ടി വന്നു. ബല്‍മുകുന്ദ് വിശ്വകര്‍മ എന്ന കൊത്തുപണിക്കാരനും അദ്ദേഹത്തിന്റെ അമ്മ നിര്‍മല വിശ്വകര്‍മ്മയുമാണ് കനത്ത ചൂടിനെ പ്രതിരോധിക്കാന്‍ വേണ്ടി ഉമ്മം കഴിച്ചത്. ഉമ്മം കഴിച്ചാല്‍ ചൂട് കുറയുമെന്ന് അയല്‍വാസി ഇവരോട് പറഞ്ഞതിന് പ്രകാരമാണ് ഇവര്‍ കഴിച്ചത്. പിന്നാലെ ഇവര്‍ക്ക് ശാരീരിക അസ്വസ്തതകള്‍ ഉണ്ടാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഉമ്മം പലതിനും ഒറ്റമൂലിയായി കൊടുക്കാറുണ്ടെങ്കിലും പലപ്പോഴും ഇത് വലിയ അപകടങ്ങള്‍…
Read Moreകവർച്ചശ്രമത്തിനിടെ അധ്യാപകനെ കൊലപ്പെടുത്തി; കുടുംബത്തിലെ 7 പേർക്ക് പരിക്ക്
കവർച്ചയ്ക്കിടെ മോഷണ സംഘത്തിന്റെ ആക്രമണത്തിൽ അധ്യാപകൻ മരിച്ചു. യുപിയിൽ ഷാജഹാൻപൂരിലെ അധ്യാപികന്റെ വീട്ടിൽ കവർച്ച നടത്തുന്നതിനിടെ അജ്ഞാതരായ അക്രമികൾ മൂന്ന് കുട്ടികളടക്കം ഏഴ് പേരെ ആക്രമിച്ചു. തിങ്കളാഴ്ച രാത്രി ഷാജഹാൻപൂരിലെ കത്ര ഏരിയയിലെ അലോക് കുമാർ ഗുപ്തയുടെ (36) വീട്ടിൽ ഒരു സംഘം കവർച്ചക്കാർ അതിക്രമിച്ച് കയറുകയായിരുന്നെന്ന് പോലീസ് സൂപ്രണ്ട് അശോക് കുമാർ മീണ പറഞ്ഞു. ബഹളം കേട്ട് അലോക് ഉണർന്നപ്പോൾ പ്രതി മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് നിരവധി തവണ ആക്രമിക്കുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അലോകിന്റെ ഭാര്യ ഖുശ്ബു, അച്ഛൻ സുധീർ ഗുപ്ത, സഹോദരൻ പ്രശാന്ത്, രുചി (പ്രശാന്തിന്റെ ഭാര്യ), മൂന്ന് കുട്ടികൾ എന്നിവരെ ചികിത്സയ്ക്കായി ബറേലിയിലേക്ക് അയച്ചതായി എസ്പി അറിയിച്ചു. കൊല്ലപ്പെട്ടയാളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും പ്രതികളെ പിടികൂടാൻ പോലീസ് സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും എസ്പി…
Read More