വിമാനത്താവളത്തിൽ മദ്യപിച്ചെത്തി ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി; എയർഏഷ്യ യാത്രക്കാരൻ അറസ്റ്റിൽ

വി​മാ​നത്താവളത്തിൽ ജീ​വ​ന​ക്കാ​രി​യെ ശ​ല്യ​പ്പെ​ടു​ത്തി​യ യാ​ത്ര​ക്കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തു. ​ഗോ​വ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന എ​യ​ർ​ഏ​ഷ്യ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നാ​ണ് ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ച് ജീ​വ​ന​ക്കാ​രി​യെ ശ​ല്യ​പ്പെ​ടു​ത്തി​യ​ത്. സെ​പ്തം​ബ​ർ 13ന് ​വി​മാ​നം ഗോ​വ​യി​ലേ​ക്ക് പ​റ​ന്നു​യ​രു​ന്ന​തി​ന് മി​നി​റ്റു​ക​ൾ​ക്ക് മു​മ്പാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​നി​ൽ കു​മാ​ർ എ​ന്ന യാ​ത്ര​ക്കാ​ര​ൻ ജീ​വ​ന​ക്കാ​രി​യു​ടെ കൈ​പി​ടി​ച്ച് ത​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്താ​ണെ​ന്ന് മ​റ്റു​ള്ള​വ​രോ​ട് പ​റ​ഞ്ഞ് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. തു​ട​ർ​ന്ന് എ​യ​ർ​ലൈ​ൻ ജീ​വ​ന​ക്കാ​ർ കു​മാ​റി​നെ വി​മാ​ന​ത്തി​ൽ നി​ന്ന് പു​റ​ത്തി​റ​ക്കി പോ​ലീ​സി​ന് കൈ​മാ​റി. പ്ര​തി മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് കൂട്ടിച്ചേർത്തു. എ​ന്നാ​ൽ ഇ​പ്പോ​ൾ ഇ​യാ​ൾ ജാ​മ്യ​ത്തി​ലാ​ണ്.  

Read More

ജാ​ഗ്ര​തൈ… പ​യ്യ​ന്നൂ​രി​ല്‍ ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ് നാ​ലു​പേ​ര്‍​ക്ക് 34 ല​ക്ഷം ന​ഷ്‌​ടം; ത​ട്ടി​പ്പു​കാ​രു​ടെ കേ​ന്ദ്രം മ​ഹാ​രാ​ഷ്‌​ട്ര

പ​യ്യ​ന്നൂ​ര്‍: പ​യ്യ​ന്നൂ​രി​ല്‍ ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പി​ന്‍റെ പു​തു​വ​ഴി​ക​ളി​ലൂ​ടെ അ​ജ്ഞാ​ത​ര്‍ ത​ട്ടി​യെ​ടു​ത്ത​ത് 34 ല​ക്ഷ​ത്തോ​ളം രൂ​പ. അ​മി​ത​ലാ​ഭം ന​ല്‍​കാ​മെ​ന്ന് പ്ര​ലോ​ഭി​പ്പി​ച്ചും ജോ​ലി വാ​ഗ്ദാ​നം ചെ​യ്തും പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ളി​ലൂ​ടെ അ​ക്കൗ​ണ്ടി​ല്‍​നി​ന്ന് ഉ​ട​മ​യ​റി​യാ​തെ പ​ണം പി​ന്‍​വ​ലി​ച്ചു​മാ​ണ് പു​തി​യ ത​ട്ടി​പ്പു​ക​ള്‍ അ​ര​ങ്ങേ​റി​യ​ത്. ഇ​തി​നെ​തി​രേ പോ​ലീ​സി​ന്‍റെ എ​ന്‍​സി​ആ​ര്‍​ബി ഓ​ണ്‍​ലൈ​ന്‍ പോ​ര്‍​ട്ട​ലി​ല്‍ വ​ന്ന നാ​ല് പ​രാ​തി​ക​ളി​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. കോ​റോം ചാ​ല​ക്കോ​ട് സ്വ​ദേ​ശി പി.​ ഷി​ജി​ലി​ന് 29 ല​ക്ഷം രൂ​പ ന​ഷ്ട​മാ​യെ​ന്ന പ​രാ​തി​യി​ലാ​ണ് ഒ​രു കേ​സ്. ക​ഴി​ഞ്ഞ​മാ​സം 20നും 22നു​മി​ട​യി​ല്‍ ടെ​ല​ഗ്രാം ആ​പ് മു​ഖേ​ന അ​മി​ത​ലാ​ഭം വാ​ഗ്ദാ​നം ചെ​യ്ത് അ​ജ്ഞാ​ത​രാ​യ പ്ര​തി​ക​ള്‍ ബാ​ങ്ക് അ​ക്കൗ​ണ്ട് മു​ഖേ​ന 29 ല​ക്ഷം രൂ​പ വാ​ങ്ങി​യെ​ടു​ത്തു​വെ​ന്നും ഈ ​പ​ണം തി​രി​കെ ന​ല്‍​കാ​തെ വ​ഞ്ചി​ച്ചു​വെ​ന്ന പ​രാ​തി​യി​ലാ​ണ് ഐ​ടി ആ​ക്‌​ട് കൂ‌​ടി ഉ​ൾ​പ്പെ​ടു​ത്തി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. കോ​ത്താ​യി​മു​ക്ക് പാ​ട്യം റോ​ഡി​ലെ അ​ഞ്ജ​ലി ര​വീ​ന്ദ്ര​ന്‍റെ പ​രാ​തി​യി​ലാ​ണ് അ​ടു​ത്ത…

Read More

ര​ണ്ടാം വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് കൊ​ച്ചു​വേ​ളി​യി​ൽ; സമയക്രമത്തിൽ നേരിയ മാറ്റത്തിന് സാധ്യത

എ​സ്.​ആ​ർ.​ സു​ധീ​ർ കു​മാ​ർകൊ​ല്ലം: കേ​ര​ള​ത്തി​ന് അ​നു​വ​ദി​ച്ച ര​ണ്ടാം വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​ൻ ഇ​ന്ന് പു​ല​ർ​ച്ചെ 3.31ന് ​കൊ​ച്ചു​വേ​ളി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി. മെ​യി​ന്‍റ​ന​ൻ​സി​നും മ​റ്റു​മാ​യി വ​ണ്ടി യാ​ർ​ഡി​ലേ​യ്ക്ക് മാ​റ്റി. ത​ത്ക്കാ​ലം തി​രു​വ​ന​ന്ത​പു​രം സ്റ്റേഷനിലേക്ക് കൊ​ണ്ടു​പോ​കി​ല്ല. ഇ​തു സം​ബ​ന്ധി​ച്ച് തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ണ​ൽ റെ​യി​ൽ​വേ മാ​നേ​ജ​ർ ഇ​ന്ന് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തും. എ​ട്ടു​കോ​ച്ചു​ക​ളാ​ണ് ഇ​പ്പോ​ൾ ഉ​ള്ള​ത്. ഒ​രു കോ​ച്ച് കൂ​ടി സ​മീ​പ ദി​വ​സ​ങ്ങ​ളി​ൽ കൊ​ച്ചു​വേ​ളി​യി​ൽ എ​ത്തി​ക്കും. എ​ന്തെ​ങ്കി​ലും അ​ടി​യ​ന്തി​ര ആ​വ​ശ്യം വ​ന്നാ​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി ഈ ​അ​ധി​ക കോ​ച്ച് കൊ​ച്ചു​വേ​ളി​യി​ൽ ത​ന്നെ ഉ​ണ്ടാ​കും. ഇ​ന്ന് കൊ​ച്ചു​വേ​ളി​യി​ൽ എ​ത്തി​യ വ​ന്ദേ ഭാ​ര​ത് ട്ര​യി​ൻ 23 – ന് ​കാ​സ​ർ​ഗോ​ഡി​ന് കൊ​ണ്ടു​പോ​കും. 24ന് ​അ​വി​ടു​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് ക​ന്നി ഓ​ട്ടം ന​ട​ക്കും. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ചെ​ന്നൈ​യി​ൽ ന​ട​ത്തി​യ ട്ര​യ​ൽ റ​ണ്ണും വി​ജ​യ​മാ​യ​തോ​ടെ​യാ​ണ് ട്രെ​യി​ൻ പാ​ല​ക്കാ​ട് ഡി​വി​ഷ​ന് കൈ​മാ​റാ​നു​ള​ള തീ​രു​മാ​ന​മാ​യ​ത്. ഔ​ദ്യോ​ഗി​ക അ​റി​യി​പ്പി​ന് പി​ന്നാ​ലെ…

Read More

കെഎസ്ആർടിസി: യൂ​ണി​റ്റു​ക​ൾ​ക്ക് ടാ​ർ​ജ​റ്റ് നി​ശ്ച​യി​ച്ചു; ല​ക്ഷ്യമിടുന്നത് പ്ര​തി​ദി​നം 9 കോ​ടി രൂപ വരുമാനം

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർടിസിയു​ടെ പ്ര​തി​ദി​ന വ​രു​മാ​നം 9 കോ​ടി​യാ​യി ഉ​യ​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ യൂ​ണി​റ്റു​ക​ൾ​ക്ക് ടാ​ർ​ജ​റ്റ് നി​ശ്ച​യി​ച്ചു. വ​രു​മാ​ന വ​ർ​ധന​യ്ക്കു വേ​ണ്ടി മൂ​ന്ന് ഘ​ട​ക​ങ്ങ​ളാ​യി തി​രി​ച്ചി​ട്ടു​ണ്ട്. ആ​കെ വ​രു​മാ​നം നേ​ടേ​ണ്ട​ത്, ഓ​ടു​ന്ന കി​ലോ​മീ​റ്റ​ർ ദൂ​രം, ഓ​രോ കി​ലോ​മീ​റ്റ​റി​നും നേ​ടേ​ണ്ട​ വ​രു​മാ​നം എ​ന്നി​വ​യാ​ണ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ. കെഎ​സ്ആ​ർ​ടി​സി ഏ​റ്റ​വും ശ​ക്ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന തെ​ക്ക​ൻ മേ​ഖ​ല​യ്ക്കാ​ണ് ആ​ദ്യം ടാ​ർ​ജ​റ്റ് നി​ശ്ച​യി​ച്ച് ന​ല്കി​യ​ത്. 36 യൂ​ണി​റ്റു​ക​ളാ​ണ് തെ​ക്ക​ൻ മേ​ഖ​ല​യി​ൽ ഉ​ള്ള​ത്. ഇ​തി​ൽ കോ​ന്നി,ആ​ര്യ​ങ്കാ​വ്, പ​ന്ത​ളം എ​ന്നീ യൂ​ണി​റ്റു​ക​ളാ​ണ് തീ​രെ ദു​ർ​ബ​ല​മാ​യി​ട്ടു​ള്ള​ത്. തീ​രെ​ക്കു​റ​ച്ച് കി​ലോ​മീ​റ്റ​റു​ക​ൾ മാ​ത്ര​മാ​ണ് ഈ ​യൂ​ണി​റ്റു​ക​ളി​ൽ നി​ന്നു​ള്ള സ​ർ​വീ​സു​ക​ൾ ഓ​ടു​ന്ന​ത്. എ​ന്നാ​ൽ കി​ലോ​മീ​റ്റ​ർ വ​രു​മാ​ന​ത്തി​ൽ ഈ ​യൂ​ണി​റ്റു​ക​ൾ​ക്ക് മി​ക​ച്ച യൂ​ണി​റ്റു​ക​ൾ​ക്കൊ​പ്പം ത​ന്നെ​യാ​ണ് ടാ​ർ​ജ​റ്റ് ന​ല്കി​യി​ട്ടു​ള്ള​ത്. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ യൂ​ണി​റ്റി​നാ​ണ് ഏ​റ്റ​വും വ​ലി​യ ടാ​ർ​ജ​റ്റ്. 4467800 രൂ​പ. 74170 കി​ലോ​മീ​റ്റ​ർ സ​ർ​വീ​സ് ന​ട​ത്ത​ണം. ഒ​രു കി​ലോ​മീ​റ്റ​റി​ന്…

Read More

മ്മ്ക്കൊ​ന്ന് ചാ​വ​ക്കാ​ട് ബീ​ച്ചി​ലേ​ക്ക് പോ​യാലോ…

കെ. ​ടി. വി​ൻ​സ​ന്‍റ് എ​ത്ര ക​ണ്ടാ​ലും മ​തി​വ​രാ​ത്ത ക​ട​ലി​ന്‍റെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​ൻ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ചാ​വ​ക്കാ​ട്ടേ​ക്ക് വ​രൂ. ചാ​വ​ക്കാ​ട് ബീ​ച്ച് നി​ങ്ങ​ളു​ടെ ക​ട​ൽക്കാ​ഴ്ച​ക​ൾ​ക്ക് പു​തി​യ അ​നു​ഭ​വ​ങ്ങ​ൾ ത​രും. ഗു​രു​വാ​യൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ചാ​വ​ക്കാ​ട് ബ്ലാ​ങ്ങാ​ട് ബീ​ച്ച് തൃ​ശൂ​ർ ജി​ല്ല​യു​ടെ മാ​ത്ര​മ​ല്ല കേ​ര​ള​ത്തി​ന്‍റെ ത​ന്നെ ടൂ​റി​സം ഭൂ​പ​ട​ത്തി​ൽ പ്ര​ധാ​ന​പ്പെ​ട്ട ഇ​ടം നേ​ടി​യ​ത് വ​ർ​ഷാ​വ​ർ​ഷം ഇ​വി​ടെ എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ മൂ​ല​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ചാ​വ​ക്കാ​ട് ബീ​ച്ചി​ന്‍റെ ന​വീ​ക​ര​ണ​വും വി​ക​സ​ന​വും കൂ​ടു​ത​ൽ വി​നോ​ദസ​ഞ്ചാ​രി​ക​ളെ ഇ​വി​ടേ​ക്ക് ആ​ക​ർ​ഷി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്നു​ണ്ട്. ചാ​വ​ക്കാ​ട് ബീ​ച്ചി​ന് കൂ​ടു​ത​ൽ അ​ഴ​കൊ​രു​ക്കാ​ൻ ഫ്ലോ‌​ട്ടിം​ഗ് ബ്രി​ഡ്ജും സ​ജ്ജ​മാ​ക്കി​യ​തോ​ടെ ഇ​വി​ടെ​യൊ​ക്കെ കൂ​ടു​ത​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ എ​ത്തു​മെ​ന്ന് ഉ​റ​പ്പാ​യി. നൂ​റ് മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള ഫ്ലോ‌​ട്ടിം​ഗ് ബ്രി​ഡ്ജി​ലൂ​ടെ ന​ട​ന്ന് ക​ട​ലി​ന്‍റെ മ​നോ​ഹാ​രി​ത ഇ​നി വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് ആ​സ്വ​ദി​ക്കാം.​തീ​ര​ദേ​ശ ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ർ​ക്കാ​ർ ചാ​വ​ക്കാ​ട് ഫ്ലോ‌​ട്ടിം​ഗ് ബ്രി​ഡ്ജ് ത​യാ​റാ​ക്കി​യ​ത്. തൃ​ശൂ​ർ ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ ഫ്ലോ​ട്ടിം​ഗ് ബ്രി​ഡ്ജ് ആ​ണി​ത്. കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും വി​ദേ​ശ​ത്തു​മു​ള്ള…

Read More

അരിക്കൊമ്പൻ കേരളത്തിന് 20 കിലോമീറ്റർ അകലെ; ആന ദിവസും നടക്കുന്നത് പത്തുകിലോമീറ്റർ

കാ​ട്ടാ​ക്ക​ട: അ​രി​ക്കൊ​മ്പ​ൻ കേ​ര​ള വ​നാ​തി​ർ​ത്തി​യാ​യ നെ​യ്യാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന് അ​ടു​ത്ത് എ​ത്തി​യ​താ​യി സൂ​ച​ന. ഇ​ത് സം​ബ​ന്ധി​ച്ച് റേ​ഡി​യോ കോ​ള​ർ സി​ഗ്ന​ൽ ല​ഭി​ച്ച​താ​യി ത​മി​ഴ്‌​നാ​ട് വ​നം വ​കു​പ്പ്. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് ജി​പി​എ​സ് സം​വി​ധാ​നം വ​ഴി ആ​ന​യു​ടെ യാ​ത്ര രേ​ഖ​പ്പ​ടു​ത്തി​യ​ത്. ഇ​പ്പോ​ൾ ത​മി​ഴ്​നാ​ട്ടി​ലെ കോ​ത​യാർ വ​ന​ത്തി​ൽ ആ​ണ് ആ​ന ഉ​ള്ള​ത്. ആ​ന നി​ൽ​ക്കു​ന്ന ഭാ​ഗ​ത്തു നി​ന്നും കേ​വ​ലം 20 കി​ലോ​മീ​റ്റ​ർ ക​ഴി​ഞ്ഞാ​ൽ കേ​ര​ള വ​ന​ത്തി​ൽ എ​ത്തും. ദി​ന​വും അ​തും രാ​ത്രി​യി​ൽ പ​ത്തു കി​ലോ​മീ​റ്റ​റാ​ണ് ആ​ന സ​ഞ്ച​രി​ക്കു​ന്ന​ത്. ആ​ന കേ​ര​ള​ത്തി​ൽ പ്ര​വേ​ശി​ച്ചാ​ൽ ര​ണ്ടു ദി​നം കൊ​ണ്ട് ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്താം. ഇ​താ​ണ് പ്ര​ദേ​ശ​വാ​സി​ക​ളെ ഭീ​തി​യി​ലാ​ക്കു​ന്ന​ത്. ഇ​വി​ടെ ആ​നത്താ​ര തെ​ളി​ഞ്ഞു കി​ട​പ്പു​ണ്ട്. അ​തു വ​ഴി ആ​ന​ക​ൾ കൂ​ട്ട​ത്തോ​ടെ സ​ഞ്ച​രി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ അ​രി​കൊ​മ്പ​ൻ ഏ​താ​ണ്ട് ഒ​റ്റ​യാ​ൻ രീ​തി​യി​ലാ​ണ് സ​ഞ്ചരിക്കു​ന്ന​ത്. കേ​ര​ള അ​തി​ർ​ത്തി​യി​ൽ ക​ട​ക്കി​ല്ലെ​ന്നാ​ണ് ത​മി​ഴ്‌​നാ​ട് വ​നം വ​കു​പ്പ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ കേ​വ​ലം 20 കി​ലോ​മീ​റ്റ​ർ…

Read More

കാ​ന​ഡ​യി​ൽ വീ​ണ്ടും ഖ​ലി​സ്ഥാ​ന്‍​വാ​ദി നേ​താ​വ് കൊ​ല്ല​പ്പെ​ട്ടു; ഖ​ലി​സ്ഥാ​ൻ ഭീ​ക​ര​രു​ടെ പ​ട്ടി​ക പു​റ​ത്തു​വി​ട്ട് ഇ​ന്ത്യ

ഒ​ട്ടാ​വ: ഖാ​ലി​സ്ഥാ​ൻ വി​ഘ​ട​ന​വാ​ദി നേ​താ​വ് ഹ​ർ​ദീ​പ് സിം​ഗ് നി​ജ്ജാ​ർ കാ​ന​ഡ​യി​ൽ കൊ​ല്ല​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ഇ​ന്ത്യ-​കാ​ന​ഡ ന​യ​ത​ന്ത്ര പോ​ര് മു​റു​കു​ന്ന​തി​നി​ടെ കാ​ന​ഡ​യി​ല്‍ വീ​ണ്ടും ഖ​ലി​സ്ഥാ​ന്‍​വാ​ദി കൊ​ല്ല​പ്പെ​ട്ടു. സു​ഖ ദു​ന്‍​ഖെ എ​ന്ന​റി​യ​പ്പെ​ടു​ന്ന സു​ഖ്ദൂ​ല്‍ സിം​ഗ് ആ​ണ് വെ​ടി​യേ​റ്റ് മ​രി​ച്ച​ത്. ഖാ​ലി​സ്ഥാ​ന്‍ വി​ഭാ​ഗ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ ഇ​യാ​ള്‍ കൊ​ല്ല​പ്പെ​ട്ടെന്നാണു റിപ്പോർ‌ട്ട്. ഇ​ന്ത്യ​യി​ലെ വി​വി​ധ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് സു​ഖ ദു​ന്‍​ഖെ. ഇ​യാ​ളെ വി​ട്ടു​ത​ര​ണ​മെ​ന്ന് നേ​ര​ത്തെ ഇ​ന്ത്യ കാ​ന​ഡ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​യാ​ള്‍ ഇ​ന്ത്യ​യി​ല്‍​നി​ന്ന് കാ​ന​ഡ​യി​ലേ​ക്ക് പോ​യ​ത് വ്യാ​ജ പാ​സ്‌​പോ​ര്‍​ട്ട് ഉ​പ​യോ​ഗി​ച്ചാ​ണെ​ന്നാ​ണ് സൂ​ച​ന. നി​ജ്ജാ​റി​ന്‍റെ കൊ​ല​പാ​ത​കം ര​ണ്ടു വി​ഭാ​ഗ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലി​നി​ടെ ഉ​ണ്ടാ​യ​താ​ണെ​ന്ന് ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ല്‍ ഇ​ന്ത്യ​യാ​ണെ​ന്ന് കാ​നേ​ഡി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ജ​സ്റ്റീ​ന്‍ ട്രൂ​ഡോ പാ​ര്‍​ല​മെ​ന്‍റി​ൽ ആ​രോ​പി​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, ഖ​ലി​സ്ഥാ​ൻ ഭീ​ക​ര​രു​ടെ​യും അ​വ​രു​മാ​യി ബ​ന്ധ​മു​ള്ള​വ​രു​ടെ​യും പ​ട്ടി​ക ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ​ഐ​എ) പു​റ​ത്തു​വി​ട്ടു. 43 പേ​രു​ടെ വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്തു​വി​ട്ട​ത്. നി​ല​വി​ൽ ഇ​വ​രി​ൽ പ​ല​രും കാ​ന​ഡ​യി​ലാ​ണു​ള്ള​ത്.…

Read More

സം​ഘ​ട്ട​ന​രം​ഗത്തോട് താ​ത്പ​ര്യ​മി​ല്ല; അനൂപ് മേനോൻ

സം​ഘ​ട്ട​ന രം​ഗ​ങ്ങ​ളു​ള്ള സി​നി​മ​ക​ൾ ചെ​യ്യാ​ൻ താ​ൽ​പ​ര്യ​മി​ല്ല. ഒ​രു​പാ​ട് സി​നി​മ​ക​ൾ ഇ​ക്കാ​ര​ണ​ത്താ​ൽ ഞാ​ൻ ഒ​ഴി​വാ​യി​ട്ടു​ണ്ട്. ഫൈ​റ്റ​ർ​ക്ക് ഇ​ടി കൊ​ള്ളും എ​ന്ന് ഒ​രു സം​ശ​യ​വു​മി​ല്ലാ​ത്ത കാ​ര്യ​മാ​ണ്. സ്റ്റെ​പ്പി​ന്‍റെ മ​ണ്ട​യി​ൽനി​ന്ന് ഇ​ടി​ച്ച് മ​റി​ച്ചി​ട്ട് ന​ടു​വും ത​ല്ലി വീ​ണി​ട്ട് ഫൈ​റ്റ​ർ ക​ര​യു​ന്ന​ത് ഞാ​നെ​ത്ര​യോ ത​വ​ണ ക​ണ്ടി​ട്ടു​ണ്ട്. അ​വ​രു​ടെ ജോ​ലി​യാ​ണ് പ​ക്ഷെ എ​നി​ക്ക​ത് കാ​ണാ​ൻ വ​ലി​യ പാ​ടാ​ണ്. എ​ന്‍റെ ഒ​രു സി​നി​മ​ക​ളി​ലും ഫൈ​റ്റ് ഉ​ണ്ടാ​കാ​റി​ല്ല. അ​ടു​ത്തി​ടെ വ​രാ​ൽ എ​ന്ന സി​നി​മ​യി​ൽ ഒ​രു ഫൈ​റ്റ് രം​ഗം കൂ​ട്ടി​ച്ചേ​ർ​ത്ത​പ്പോ​ൾ ബെ​ഡ് ഇ​ട്ട് ഫൈ​റ്റ​ർ​മാ​ർ​ക്ക് സു​ര​ക്ഷ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. ന​മ്മ​ൾ പൊ​ടി​യും ത​ട്ടി എ​ണീ​റ്റ് പോ​കും. പ​ക്ഷെ അ​വ​രു​ടെ ശ​രീ​രം ക​ണ്ടാ​ല​റി​യാം. ഫെ​റ്റി​നി​ടെ ശ​രീ​ര​ത്തി​ൽ പൊ​ള്ള​ലും പൊ​ട്ട​ലു​ക​ളും ഉ​ണ്ടാ​കുമെന്ന് അനൂപ് മേനോൻ പറഞ്ഞു.

Read More

എ​ന്‍റെ ജീ​വി​ത​ത്തി​ലു​ണ്ടാ​യ തി​ക്താ​നു​ഭ​വ​ങ്ങ​ള്‍ സി​നി​മ മൂ​ലം ഉ​ണ്ടാ​യ​താ​ണെന്ന് ചിന്തിച്ച കുട്ടിക്കാലമുണ്ടായിരുന്നു എനിക്ക്; കുഞ്ചാക്കോ ബോബൻ

കു​ട്ടി​ക്കാ​ല​ത്ത് എ​ന്‍റെ ജീ​വി​ത​ത്തി​ലു​ണ്ടാ​യ തി​ക്താ​നു​ഭ​വ​ങ്ങ​ള്‍ സി​നി​മ മൂ​ലം ഉ​ണ്ടാ​യ​താ​ണ് എ​ന്നൊ​രു തോ​ന്ന​ലു​ണ്ടാ​യി​രു​ന്നു . അ​പ്പോ​ള്‍ സി​നി​മ​യോ​ട് തോ​ന്നി​യ വൈ​രാ​ഗ്യം കാ​ര​ണ​മാ​ണ് അ​പ്പ​നോ​ട് സി​നി​മ​യൊ​ന്നും വേ​ണ്ട, എ​ല്ലാം ക​ള​യൂ, ഒ​ന്നും ആ​വ​ശ്യ​മി​ല്ല, സി​നി​മ​യേ ആ​വ​ശ്യ​മി​ല്ല എ​ന്ന് പ​റ​ഞ്ഞ​ത്. പി​ന്നീ​ട് ഞാ​ന്‍ സി​നി​മ​യി​ലേ​ക്ക് വ​ന്നു. ഇ​ട​ക്കാ​ല​ത്ത് സി​നി​മ​യി​ല്‍നി​ന്നു മാ​റിനി​ന്നു. പി​ന്നീ​ട് സി​നി​മ ചെ​യ്യ​ണം എ​ന്ന ആ​ഗ്ര​ഹ​ത്തി​ന്‍റെ പു​റ​ത്ത് തി​രി​ച്ചു വ​ന്നു. പി​ന്നീ​ടു നി​ര്‍​മാ​താ​വാ​യി. ഉ​ദ​യ​യു​ടെ ബാ​ന​ര്‍ റി​വൈ​വ് ചെ​യ്തു. ഉ​ദ​യ​യു​ടെ കൂ​ടെത​ന്നെ കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ പ്രൊ​ഡ​ക്ഷ​ന്‍​സ് എ​ന്നൊ​രു ബാ​ന​ര്‍ തു​ട​ങ്ങി. ഒ​രേവ​ര്‍​ഷം ര​ണ്ട് സി​നി​മ​ക​ള്‍ കോ ​പ്രൊ​ഡ്യൂ​സ് ചെ​യ്തു. ഇ​നി​യും സി​നി​മ​ക​ള്‍ സം​ഭ​വി​ക്കു​ന്നു​ണ്ട്. കു​ട്ടി​ക്കാ​ല​ത്തെ അ​റി​വി​ല്ലാ​യ്മ​യു​ടെ​യും എ​ടു​ത്ത് ചാ​ട്ട​ത്തി​ന്‍റെ​യും പു​റ​ത്താ​യി​രി​ക്കും അ​പ്പ​നോ​ട് അ​ങ്ങ​നെ പ​റ​ഞ്ഞ​ത്. പ​ക്ഷെ ഇപ്പോൾ ഞാ​ന്‍ തി​രി​ച്ച​റി​യു​ന്നു​ണ്ട് സിനിമ എ​ന്‍റെ ജീ​വി​ത​ത്തി​ല്‍ എ​ത്ര​ത്തോ​ളം വ​ലി​യ അ​ഭി​വാ​ജ്യഘ​ട​ക​മാ​ണെ​ന്നും എ​ന്‍റെ ര​ക്ത​ത്തി​ല്‍ അ​ലി​ഞ്ഞു ചേ​ര്‍​ന്നി​രി​ക്കു​ക​യാ​ണെ​ന്ന് പറഞ്ഞ്കു​ഞ്ചാ​ക്കോ ബോ​ബ​ൻ

Read More

ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് ഔ​ദ്യോ​ഗി​ക​ഗാ​നം ത​രം​ഗ​മാ​യി

ദു​ബാ​യ്: ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക ഗാ​നം ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ ത​രം​ഗ​മാ​യി മാ​റി. “ദി​ൽ ജ​ഷ​ൻ ബോ​ലെ…’ എ​ന്നു തു​ട​ങ്ങു​ന്ന ഗാ​നം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച് മ​ണി​ക്കൂ​റു​ക​ൾ പി​ന്നി​ടു​മ്പോൾ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ക​ണ്ട​ത്. ലോ​ക​ക​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക ഗാ​നം ഐ​സി​സി​ക്കു വേ​ണ്ടി ചി​ട്ട​പ്പെ​ടു​ത്തി​യ​ത് പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​നാ​യ പ്രീ​തം ച​ക്ര​വ​ർ​ത്തി​യാ​ണ്. ബോ​ളി​വു​ഡ് ന​ട​ൻ ര​ണ്‍​വീ​ർ സിം​ഗാ​ണു ഗാ​ന​ത്തി​ലെ പ്ര​ധാ​ന​താ​രം. ഒ​പ്പം സം​ഗീ​ത സം​വി​ധാ​യ​ക​ൻ പ്രീ​ത​വു​മു​ണ്ട്. ശ്ലോ​കെ ലാ​ൽ, സാ​വേ​രി വ​ർ​മ എ​ന്നി​വ​രാ​ണു ഗാ​ന​ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. പ്രീ​തം, ന​കാ​ഷ് അ​സീ​സ്, ശ്രീ​രാ​മ ച​ന്ദ്ര, അ​മി​ത് മി​ശ്ര, ജോ​ണി​ത ഗാ​ന്ധി, ആ​കാ​ശ, ച​ര​ണ്‍ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണു ഗാ​നം ആ​ല​പി​ച്ച​ത്. ഒ​ക്ടോ​ബ​ർ അ​ഞ്ചു മു​ത​ൽ ന​വം​ബ​ർ 19 വ​രെ​യാ​ണ് ലോ​ക​ക​പ്പ് ന​ട​ക്കു​ന്ന​ത്. അ​ഹ​മ്മ​ദാ​ബാ​ദി​ലെ ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ​യും ന്യൂ​സി​ല​ൻ​ഡും ഏ​റ്റു​മു​ട്ടും. 2011ലാ​ണ് അ​വ​സാ​ന​മാ​യി ഇ​ന്ത്യ​യി​ൽ​വ​ച്ച്…

Read More