കോഴിക്കോട്: നാളെ മുതൽ 29 വരെ അഹമ്മദാബാദിൽ നടക്കുന്ന ഫെഡറേഷൻ കപ്പ് സോഫ്റ്റ് ടെന്നീസ് ചാന്പ്യൻഷിപ്പിനുള്ള കേരള ടീമിനെ കാലിക്കട്ട് യൂണിവേഴ്സിറ്റി സെന്റർ എംഎ ഇംഗ്ലീഷ് വിദ്യാർഥിനി ദിയാ പോളി നയിക്കും. ടീം അംഗങ്ങൾ: ജെ. ചൈതന്യ, ബി. സഞ്ജു, എച്ച്. ഹരിഷ്മ, ഇ. സൂര്യ കൃഷ്ണ. കോച്ച്: എൻ. ഷിബു. മാനേജർ: കെ. അമൃത.
Read MoreDay: September 26, 2023
ഏഷ്യൻ ഗെയിംസ്; 11 മെഡൽ നേട്ടവുമായി ആറാം സ്ഥാനത്ത് ഇന്ത്യ
ഹാങ്ഝൗ: 19-ാം ഏഷ്യൻ ഗെയിംസിൽ മെഡൽനേട്ടം തുടർന്ന് ഇന്ത്യ. തിങ്കളാഴ്ച രണ്ടു സ്വർണവും നാലു വെങ്കലവുമുൾപ്പെടെ ആറ് മെഡൽകൂടി നേടി. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽനേട്ടം 11 ആയി (രണ്ടു സ്വർണം, മൂന്നു വെള്ളി, ആറു വെങ്കലം). മെഡൽപട്ടികയിൽ ആതിഥേയരായ ചൈന ഒന്നാമതും ഇന്ത്യ ആറാം സ്ഥാനത്തുമാണ്. ഷൂട്ടിംഗിലും ക്രിക്കറ്റിലുമാണ് ഇന്ത്യയുടെ സുവർണനേട്ടങ്ങൾ. പുരുഷ വിഭാഗം ഷൂട്ടിംഗിലെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ ലോകറിക്കാർഡോടെയാണ് ഇന്ത്യൻ ടീം സ്വർണം നേടിയത്. രുദ്രാങ്കിഷ് പാട്ടീൽ, ദിവ്യാൻഷ് പൻവർ, ഐശ്വരി പ്രതാപ് സിംഗ് തോമർ എന്നിവരാണ് സ്വർണം നേടിയ ടീമിലെ അംഗങ്ങൾ. ഇന്ത്യ 1893.7 പോയിന്റ് നേടി. രണ്ടാം സ്വർണം വനിതാ ക്രിക്കറ്റിലൂടെ ഇന്ത്യ സ്വന്തമാക്കി. ഫൈനലിൽ ശ്രീലങ്കയെ 19 റണ്‍സിനു പരാജയപ്പെടുത്തി. മലയാളിതാരം മിന്നുമണിയും സ്വർണം നേടിയ ഇന്ത്യൻ ടീമിൽ അംഗമാണ്. ഹാങ്ഝൗ ഏഷ്യൻ ഗെയിംസിൽ…
Read Moreഉറക്കത്തിനായി ഡോക്ടർ എസി ഓൺ ചെയ്തു; രണ്ട് നവജാത ശിശുക്കൾ മരിച്ചു, പ്രതിഷേധവുമായ് കുടുംബം
സ്വകാര്യ ക്ലിനിക്കിൽവച്ച് രണ്ട് നവജാതശിശുക്കൾ മരിച്ചതിൽ പരാതിയുമായ് കുടുംബം. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലാണ് സംഭവം. സുഖമായി ഉറങ്ങാൻ ക്ലിനിക്കിന്റെ ഉടമ ഡോ. നീതു ശനിയാഴ്ച രാത്രി മുഴുവൻ എയർ കണ്ടീഷണർ ഓൺ ചെയ്തതായി നവജാത ശിശുക്കളുടെ കുടുംബങ്ങൾ ആരോപിച്ചു. ഇതേത്തുടർന്ന് പിറ്റേന്ന് രാവിലെയാണ് കുഞ്ഞുങ്ങളെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളുടെ കുടുംബങ്ങൾ നൽകിയ പരാതിയിൽ നീതുവിനെതിരെ ഐപിസി സെക്ഷൻ 304 (കൊലപാതകത്തിന് തുല്യമല്ലാത്ത നരഹത്യക്കുള്ള ശിക്ഷ) പ്രകാരം കേസെടുത്തതായി എസ്എച്ച്ഒ നേത്രപാൽ സിംഗ് പറഞ്ഞു. ഇവരെ അറസ്റ്റ് ചെയ്തതായി എസ്എച്ച്ഒ അറിയിച്ചു. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഈ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അഡീഷണൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.അശ്വനി ശർമ്മ പറഞ്ഞു. ശനിയാഴ്ച കൈരാനയിലെ സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കുഞ്ഞുങ്ങൾ ജനിച്ചതായും പിന്നീട് അന്നുതന്നെ സ്വകാര്യ ക്ലിനിക്കിലേക്ക് മാറ്റിയതായും പരാതിയിൽ പറയുന്നു.…
Read Moreആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിംഗ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
ദുബായ്: മാനവികതയ്ക്കും ആരോഗ്യപരിചരണ മേഖലയ്ക്കും നഴ്സുമാര്‍ നല്കിയ സേവനത്തെ അംഗീകരിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍, ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിംഗ് അവാര്‍ഡിന്റെ മൂന്നാം പതിപ്പ് പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള രജിസ്ട്രേഡ് നഴ്സുമാര്‍ക്ക് 2023 നവംബര്‍ 15 വരെ www.astergua rdians.comലൂടെ നാമനിര്‍ദേശം സമര്‍പ്പിച്ചുകൊണ്ട് ഇഷ്ടഭാഷകളില് അപേക്ഷ നല്‍കാം. നഴ്സുമാര്‍ക്ക് ഒരു പ്രൈമറി മേഖലയിലും രണ്ട് സെക്കൻഡറി മേഖലകളിലും വരെ അപേക്ഷിക്കാം. പേഷ്യന്റ് കെയര്‍, നഴ്സിംഗ് ലീഡര്ഷിപ്, നഴ്സിംഗ് എഡ്യുക്കേഷന്‍, സോഷ്യല്‍ അല്ലെങ്കില്‍ കമ്യൂണിറ്റി സര്‍വീസ്, റിസര്‍ച്ച്, ഇന്നൊവേഷന്, ആരോഗ്യ പരിചരണ മേഖലയിലെ സംരംഭകത്വം എന്നിവയാണ് സെക്കൻഡറി മേഖലകള്‍. സെക്കൻഡറി മേഖലയിലെ സംഭാവനകളെക്കുറിച്ച് സൂചിപ്പിക്കുന്നത് ഒപ്ഷനിലാണ്. ലഭിച്ച എല്ലാ അപേക്ഷകളും സ്വതന്ത്ര ജൂറിയും ബാഹ്യ ഉപദേശകസ്ഥാപനമായ ഏണസ്റ്റ് ആൻഡ് യംഗ് എൽഎൽപിയും കര്‍ശനമായ അവലോകന പ്രക്രിയയ്ക്കു വിധേയമാക്കും. പ്രഗല്ഭരും വിദഗ്ധരുമായ സ്വതന്ത്ര പാനല്‍ അടങ്ങുന്ന ഗ്രാന്‍ഡ്…
Read Moreജുവനൈല്‍ ഹോമില്‍ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി
കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈല്‍ ഹോമില്‍ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി. ഉത്തര്‍പ്രദേശ് സ്വദേശിയായ പതിനാറുകാരനെയാണ് കാണാതായത്. ഇന്നലെ വൈകിട്ടാണ് സംസാര ശേഷിയില്ലാത്ത കുട്ടിയെ കാണാതായത്. സംഭവത്തിൽ ചേവായൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. പാലക്കാട് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ചേവായൂര്‍ പൊലീസ് പാലക്കാട്ടേക്ക് തിരിച്ചു. ഇതിനു മുൻപ് പല തവണ ജുവനൈല്‍ ഹോമിലെ അന്തേവാസികള്‍ ചാടി പോയിട്ടുണ്ട്.
Read Moreബജറ്റ് പാസാക്കുന്നതിൽ ഭിന്നത; യുഎസ് സർക്കാർ സ്തംഭനത്തിലേക്ക്
വാഷിംഗ്ടൺ ഡിസി: ബജറ്റ് പാസാക്കുന്നതിൽ ഭരണപക്ഷ ഡെമോക്രാറ്റുകളും പ്രതിപക്ഷ റിപ്പബ്ലിക്കന്മാരും തമ്മിൽ തുടരുന്ന അഭിപ്രായവ്യത്യാസം അമേരിക്കയിൽ വീണ്ടും സർക്കാർ സ്തംഭനത്തിന് (ഷട്ട്ഡൗൺ) ഇടയാക്കിയേക്കും. സാന്പത്തികവർഷം ആരംഭിക്കുന്ന ഒക്ടോബർ ഒന്നിനു മുന്‍പായി ബജറ്റ് പാസാക്കിയാലേ സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിന് ഫണ്ട് ലഭിക്കൂ. അന്തിമതീയതി അടുക്കുന്ന സമയത്ത് ബജറ്റ് പാസാക്കാതെതന്നെ ഫണ്ട് ലഭ്യമാക്കുന്ന ഒത്തുതീർപ്പിൽ ഭരണ- പ്രതിപക്ഷങ്ങൾ എത്താറാണ് സാധാരണ പതിവ്. എന്നാൽ ഇക്കുറി ജനപ്രതിനിധിസഭയിൽ ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കൻ പാർട്ടിയിലെ ഒരു വിഭാഗം തീവ്രനിലപാടുകാർ ഒരുവിധ വിട്ടുവീഴ്ചയ്ക്കും തയാറല്ല. കർശനമായ ചെലവുചുരുക്കൽ നടപടികൾക്കു പുറമേ റഷ്യൻ അധിനിവേശം നേരിടുന്ന യുക്രെയ്നു സാന്പത്തികസഹായം നല്‍കുന്നത് അവസാനിപ്പിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. ഹൗസ് സ്പീക്കർ കെവിൻ മക്കാർത്തിയടക്കമുള്ള മിതാവാദി റിപ്പബ്ലിക്കന്മാർ ഡെമോക്രാറ്റുകളുമായി വിട്ടുവീഴ്ചയ്ക്ക് ഒരുക്കമാണ്. ഇങ്ങനെ സംഭവിച്ചാൽ മക്കാർത്തിയുടെ സ്പീക്കർ പദവി തെറിപ്പിക്കുമെന്നാണ് തീവ്ര റിപ്പബ്ലിക്കന്മാർ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. ഒത്തുതീർപ്പ് ഉണ്ടായില്ലെങ്കിൽ സർക്കാർ ഏജൻസികളിലെ…
Read Moreനാഗോർണോ-കരാബാക്കിൽനിന്ന് അർമേനിയയിലേക്ക് പലായനം
യെരവാൻ: അസർബൈജാന്റെ നിയന്ത്രണത്തിലായ നാഗോർണോ-കരാബാക് പ്രദേശത്തുള്ള അർമേനിയൻ ക്രൈസ്തവർ അയൽരാജ്യമായ അർമേനിയയിലേക്കു പലായനം ചെയ്യാൻ തുടങ്ങി. മൂവായിരത്തോളം പേർ അർമേനിയയിലെത്തിയതായി ബിബിസി റിപ്പോർട്ട് ചെയ്തു. 1,20,000 അർമേനിയൻ വംശജരാണ് നാഗോർണോയിലുള്ളത്. ഇവരെ തുല്യപൗരന്മാരായി കാണുമെന്നും സുരക്ഷ ഉറപ്പാക്കുമെന്നുമാണ് മുസ്ലിം ഭൂരിപക്ഷ അസർബൈജാൻ വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ, നാഗോർണോയിൽ വംശീയ ഉന്മൂലനത്തിനു സാധ്യതയുള്ളതയായി അർമേനിയൻ സർക്കാർ മുന്നറിയിപ്പു നല്കി. അതേസമയം, നാഗോർണോ വാസികളുടെ പുനരധിവാസത്തിനായി അർമേനിയൻ സർക്കാരിന് വ്യക്തമായ പദ്ധതിയില്ലെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. 40,000 പേർക്ക് അഭയം നല്കുന്ന പദ്ധതി പരിഗണനയിലുണ്ടെന്നാണ് അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പഷ്നിയാൻ കഴിഞ്ഞയാഴ്ച പറഞ്ഞത്. അസർബൈജാന്റെ ഉള്ളിൽ സ്ഥിതിചെയ്യുന്ന നാഗോർണോ-കരാബാക് പ്രദേശത്ത് അർമേനിയൻ വംശജർക്കാണ് ഭൂരിപക്ഷം. അന്താരാഷ്ട്രസമൂഹം പ്രദേശത്തെ അസർബൈജാന്റെ ഭാഗമായി അംഗീകരിക്കുന്നു. നാഗോർണോയിലെ സായുധ പോരാളികൾ അർമേനിയൻ സേനയുടെ പിന്തുണയുടെ മൂന്നു പതിറ്റാണ്ടായി അസർബൈജാനുമായി സംഘർഷത്തിലായിരുന്നു. കഴിഞ്ഞയാഴ്ച അസർബൈജാൻ നടത്തിയ രണ്ടുദിവസത്തെ…
Read Moreസംവിധായകന് കെ.ജി ജോര്‍ജിന്റെ സംസ്കാരം ഇന്ന്; സംയുക്ത അനുസ്മരണത്തിന് ഫെഫ്കയും മാക്ടയും
അന്തരിച്ച ചലച്ചിത്ര സംവിധായകന് കെ.ജി ജോര്‍ജിന്റെ സംസ്കാരം ഇന്ന് വെെകുന്നേരം 4.30 ന് കൊച്ചിയിലെ രവിപുരം ശ്മശാനത്തിൽ നടക്കും. എറണാകുളം ടൗണ്‍ ഹാളില്‍ രാവിലെ പതിനൊന്നു മുതല്‍ വൈകിട്ട് മൂന്ന് മണിവരെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. സഹപ്രവർത്തകർക്കും സുഹൃത്തുകൾക്കും ടൗൺ ഹാളിൽ അന്തിമോപചാരം അർപ്പിക്കാം.വെെകുന്നേരം ആറിന് മാക്ടയും ഫെഫ്കയും സംയുക്തമായി അനുസ്മരണം സംഘടിപ്പിക്കും. ഞായറാഴ്ച രാവിലെ എറണാകുളം കാക്കനാടുള്ള വയോജന കേന്ദ്രത്തിലായിരുന്നു കെ.ജി ജോർജിന്റെ അന്ത്യം. പക്ഷാഘാതത്തെത്തുടർന്ന് ആറ് വർഷമായി ഇവിടെയായിരുന്നു താമസം. കെ ജി ജോർജിന്റെ നിര്യാണത്തിൽ സിനിമാ രാഷ്ട്രീയ മേഖലയിലെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. 1998-ൽ പുറത്തിറങ്ങിയ ഇലവങ്കോട് ദേശമാണ് സംവിധാനം ചെയ്ത അവസാന ചിത്രം. സ്വപ്നാടനം, കോലങ്ങൾ, യവനിക, ലേഖയുടെ മരണം: ഒരു ഫ്ലാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, ഇരകൾ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ. 19 സിനിമകൾ മാത്രമാണ് 40 വർഷത്തിനിടയിൽ സംവിധാനം…
Read Moreഭീകരർ കാനഡയിൽ സുരക്ഷിത താവളം കണ്ടെത്തുന്നുവെന്ന് ശ്രീലങ്കൻ വിദേശകാര്യമന്ത്രി
കൊളംബോ: ഭീകരർ കാനഡയിൽ സുരക്ഷിത താവളം കണ്ടെത്തുന്നുവെന്ന് ശ്രീലങ്കൻ വിദേശകാര്യമന്ത്രി അലി സാബ്രി. ഇന്ത്യ-കാനഡ നയതന്ത്ര തർക്കവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം കാനഡയ്ക്കെതിരെ വിമർശനം നടത്തിയത്. വടക്കേ അമേരിക്കൻ രാജ്യത്ത് ഭീകരർ സുരക്ഷിത താവളം കണ്ടെത്തിയെന്നും കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യയ്ക്കെതിരെ അതിരൂക്ഷമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യാതൊരു തെളിവുകളൊന്നുമില്ലാതെയാണ് ജസ്റ്റിൻ ട്രൂഡോ അതിരുകടന്ന ചില ആരോപണങ്ങൾ നടത്തിയിരിക്കുന്നത്. ശ്രീലങ്കയ്ക്ക് നേരെയും സമാന ആരോപണം കാനഡ ഉന്നയിച്ചിട്ടുണ്ട്. ശ്രീലങ്കയിൽ വംശഹത്യ നടന്നുവെന്നായിരുന്നു ആ ആരോപണം. എന്നാൽ ശ്രീലങ്കയിൽ അത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് എല്ലാവർക്കും അറിയാമെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു. ഒരു പരമാധികാര രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നും അദ്ദേഹം കനേഡിയൻ പ്രധാനമന്ത്രിയെ ഉപദേശിച്ചു. നേരത്തെ, ശ്രീലങ്കയിലെ മുൻകാല സംഘർഷവുമായി ബന്ധപ്പെട്ട് വംശഹത്യ നടന്നിരുന്നുവെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഒരു രാജ്യത്തിന്റെ…
Read Moreപതിനഞ്ചുകാരനെ നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത് നാൽപതുകാരൻ; പ്രതിയ്ക്ക് 60 വർഷം കഠിന തടവും പിഴയും; കുട്ടിയോട് യുവാവ് കാട്ടിയത് ക്രൂരപീഡനമെന്ന് പോലീസ്
പത്തനംതിട്ട: പതിനഞ്ചുവയസുകാരനെ നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് 60 വര്‍ഷം കഠിന തടവും 3,60,000 രൂപ പിഴയും വിധിച്ച് അടൂര്‍ പ്രത്യേക അതിവേഗ കോടതി. പന്നിവിഴ വലിയ കുളത്തിനു സമീപം ശിവശൈലം വീട്ടില്‍ പ്രകാശ് കുമാറി(43)നെയാണ് പ്രത്യേക അതിവേഗ കോടതി ജഡ്ജി എ. സമീര്‍ ശിക്ഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. പി. സ്മിതാ ജോണ്‍ ഹാജരായി. 2020ലാണ് സംഭവം. കുട്ടിയുടെ കുടുംബത്തിന് വാടകവീട് എടുത്തു നല്കിയതു വഴിയുള്ള പരിചയത്തിൽ വീട്ടില്‍ വെച്ചും പിന്നീട് കുട്ടിയുടെ അമ്മ ആശുപത്രിയിലായിരുന്നപ്പോള്‍ അവിടെ വച്ചുമാണ് പീഡിപ്പിച്ചത്. നിരവധി പ്രാവശ്യം ഇയാൾ കുട്ടിയെ ക്രൂരമായ പീഡനത്തിനിരയാക്കിയതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതുകൂടാതെ 2020ൽ ഇയാൾ കുട്ടിയുടെ വീട്ടില്‍ കയറി ആക്രമണം നടത്തുകയും ചെയ്തു. പ്രതി പിഴ അടക്കാത്ത പക്ഷം മൂന്ന് വര്‍ഷവും എട്ടുമാസവും കൂടി അധിക കഠിന തടവ് അനുഭവിക്കണമെന്നും വിധിച്ച…
Read More