നാഗോർണോ-കരാബാക്കിൽനിന്ന് അർമേനിയയിലേക്ക് പലായനം

യെ​​​ര​​​വാ​​​ൻ: അ​​​സ​​​ർ​​​ബൈ​​​ജാ​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​യ നാ​​​ഗോ​​​ർ​​​ണോ-​​​ക​​​രാ​​​ബാ​​​ക് പ്ര​​​ദേ​​​ശ​​​ത്തു​​​ള്ള അ​​​ർ​​​മേ​​​നി​​​യ​​​ൻ ക്രൈ​​​സ്ത​​​വ​​​ർ അ​​​യ​​​ൽ​​​രാ​​​ജ്യ​​​മാ​​​യ അ​​​ർ​​​മേ​​​നി​​​യ​​​യി​​​ലേ​​​ക്കു പ​​​ലാ​​​യ​​​നം ചെ​​​യ്യാ​​​ൻ തു​​​ട​​​ങ്ങി. മൂ​​​വാ​​​യി​​​ര​​​ത്തോ​​​ളം പേ​​​ർ അ​​​ർ​​​മേ​​​നി​​​യ​​​യി​​​ലെ​​​ത്തി​​​യ​​​താ​​​യി ബി​​​ബി​​​സി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

1,20,000 അ​​​ർ​​​മേ​​​നി​​​യ​​​ൻ വം​​​ശ​​​ജ​​​രാ​​​ണ് നാ​​​ഗോ​​​ർ​​​ണോ​​​യി​​​ലു​​​ള്ള​​​ത്. ഇ​​​വ​​​രെ തു​​​ല്യ​​​പൗ​​​ര​​​ന്മാ​​​രാ​​​യി കാ​​​ണു​​​മെ​​​ന്നും സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കു​​​മെ​​​ന്നു​​​മാ​​​ണ് മു​​​സ്‌​​​ലിം ഭൂ​​​രി​​​പ​​​ക്ഷ അ​​​സ​​​ർ​​​ബൈ​​​ജാ​​​ൻ വാ​​​ഗ്ദാ​​​നം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, നാ​​​ഗോ​​​ർ​​​ണോ​​​യി​​​ൽ വം​​​ശീ​​​യ ഉ​​​ന്മൂ​​​ല​​​ന​​​ത്തി​​​നു സാ​​​ധ്യ​​​ത​​​യു​​​ള്ള​​​ത​​​യാ​​​യി അ​​​ർ​​​മേ​​​നി​​​യ​​​ൻ സ​​​ർ​​​ക്കാ​​​ർ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി.

അ​​​തേ​​​സ​​​മ​​​യം, നാ​​​ഗോ​​​ർ​​​ണോ വാ​​​സി​​​ക​​​ളു​​​ടെ പു​​​ന​​​ര​​​ധി​​​വാ​​​സ​​​ത്തി​​​നാ​​​യി അ​​​ർ​​​മേ​​​നി​​​യ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന് വ്യ​​​ക്ത​​​മാ​​​യ പ​​​ദ്ധ​​​തി​​​യി​​​ല്ലെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു. 40,000 പേ​​​ർ​​​ക്ക് അ​​​ഭ​​​യം ന​​​ല്കു​​​ന്ന പ​​​ദ്ധ​​​തി പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ണ്ടെ​​​ന്നാ​​​ണ് അ​​​ർ​​​മേ​​​നി​​​യ​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി നി​​​ക്കോ​​​ൾ പ​​​ഷ്നി​​​യാ​​​ൻ ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച പ​​​റ​​​ഞ്ഞ​​​ത്.

അ​​​സ​​​ർ​​​ബൈ​​​ജാ​​​ന്‍റെ ഉ​​​ള്ളി​​​ൽ സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന നാ​​​ഗോ​​​ർ​​​ണോ-​​​ക​​​രാ​​​ബാ​​​ക് പ്ര​​​ദേ​​​ശ​​​ത്ത് അ​​​ർ​​​മേ​​​നി​​​യ​​​ൻ വം​​​ശ​​​ജ​​​ർ​​​ക്കാ​​​ണ് ഭൂ​​​രി​​​പ​​​ക്ഷം. അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര​​​സ​​​മൂ​​​ഹം പ്ര​​​ദേ​​​ശ​​​ത്തെ അ​​​സ​​​ർ​​​ബൈ​​​ജാ​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്നു.

നാ​​​ഗോ​​​ർ​​​ണോ​​​യി​​​ലെ സാ​​​യു​​​ധ പോ​​​രാ​​​ളി​​​ക​​​ൾ അ​​​ർ​​​മേ​​​നി​​​യ​​​ൻ സേ​​​ന​​​യു​​​ടെ പി​​​ന്തു​​​ണ​​​യു​​​ടെ മൂ​​​ന്നു പ​​​തി​​​റ്റാ​​​ണ്ടാ​​​യി അ​​​സ​​​ർ​​​ബൈ​​​ജാ​​​നു​​​മാ​​​യി സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു.

ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച അ​​​സ​​​ർ​​​ബൈ​​​ജ​​ാൻ ന​​​ട​​​ത്തി​​​യ ര​​​ണ്ടുദി​​​വ​​​സ​​​ത്തെ മി​​​ന്ന​​​ലാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ അ​​​ർ​​​മേ​​​നി​​​യ​​​ൻ പോ​​​രാ​​​ളി​​​ക​​​ൾ കീ​​​ഴ​​​ട​​​ങ്ങി ആ​​​യു​​​ധം വെ​​​ടി​​​യാ​​​ൻ സ​​​മ്മ​​​തി​​​ച്ചു. നാ​​​ഗോ​​​ർ​​​ണോ-​​​ക​​​രാ​​​ബാ​​​ക് തി​​​രി​​​ച്ചു​​​പി​​​ടി​​​ച്ച​​​താ​​​യി അ​​​സ​​​ർ​​​ബൈ​​​ജാ​​​ൻ പ്ര​​​ഖ്യാ​​​പി​​​ച്ചു.

നാ​​​ഗോ​​​ർ​​​ണോ​​​യി​​​ലെ പ​​​രാ​​​ജ​​​യ​​​ത്തി​​​ൽ അ​​​ർ​​​മേ​​​നി​​​യ​​​യി​​​ൽ സ​​​ർ​​​ക്കാ​​​ർ​​​വി​​​രു​​​ദ്ധ പ്ര​​​ക്ഷോ​​​ഭം ശ​​​ക്ത​​​മാ​​​യി​​​ട്ടു​​​ണ്ട്. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ യെ​​​ര​​​വാ​​​നി​​​ൽ ഇ​​​ന്ന​​​ലെ 140 പേ​​​ർ പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ അ​​​റ​​​സ്റ്റി​​​ലാ​​​യി.

Related posts

Leave a Comment