എല്ലാ മേഖലയിലും അറിയപ്പെടാനാണ് എനിക്കിഷ്ടം. പാടാന്‍ പറഞ്ഞാലും ആടാന്‍ പറഞ്ഞാലും ഞാന്‍ ചെയ്യും. എഴുത്തിലാണ് കൂടുതല്‍ ശ്രദ്ധ. അഭിനയിക്കാന്‍ അവസരം വന്നാല്‍ മഞ്ജു വാര്യരെപോലെ ശക്തമായ കഥാപാത്രങ്ങള്‍ ചെയ്യണമെന്നുണ്ട്. ഹീറോയിന് ആവണമെന്നില്ല നല്ല പ്രാധാന്യമുള്ള എനിക്ക് ചെയ്യാന്‍ പറ്റുന്ന റോളുകള്‍ മതി. അഭിനയത്തിന് പുറമെ സംവിധാനത്തിലും താല്പര്യമുണ്ട്. എന്നാല്‍ എനിക്ക് ഹോബി ആയിട്ടുള്ളത് പാചക പരീക്ഷണങ്ങളാണ്. ഒപ്പം നിലവിന്റെ കൂടെ കളിക്കലും കഥ പറയലുമൊക്ക ഉണ്ട്. നിലുവിനെ ഒഴിവാക്കിയുള്ള ഒരു ഹോബിയും നടക്കില്ല. പാചകമൊക്കെ ആവുമ്പോള്‍ ഹോബിയും നടക്കും ഭക്ഷണവും കഴിക്കാം. ഭര്‍ത്താവ് ശ്രീനിഷിന്റെയും എന്റെയും കുടുംബത്തിനൊപ്പം സന്തോഷമുള്ള ജീവിതമാണ് ഇപ്പോള്‍ എന്റെ സ്വപ്നം. എന്നും അവരെല്ലാം ഒപ്പം വേണം. -പേളി മാണി
Read MoreDay: November 3, 2023
മുഹമ്മദ് അജ്നാസ് സ്കൂൾ ഗ്രൗണ്ടിൽ നിന്നു മെൽബണിലേക്ക്
കണിയാരം: ഫാ. ജികെഎം സ്കൂൾ ഗ്രൗണ്ടിൽ കൂട്ടുകാരുമൊത്ത് ഫുട്ബോൾ കളിക്കുന്പോൾ മുഹമ്മദ് അജിനാസിനെ ഈ നേട്ടം തന്നെ തേടിയെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഈ ആഴ്ച ഓസ്ട്രേലിയയിലെ മെൽബണിൽ നടക്കുന്ന ഏഷ്യ ഓഷ്യാനിക് മെൻസ് സെറിബ്രൽ പാഴ്സി ഫുട്ബോൾ ചാന്പ്യൻഷിപ്പിലേക്കാണ് മുഹമ്മദ് അജ്നാസ് തെരഞ്ഞെടുക്കപ്പെട്ടത്. ശാരീരിക അവശതകളെ മറന്നുള്ള കഠിനപ്രയത്നമാണ് ഫാ. ജികെഎം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയും സ്കൂളിൽ പ്രവർത്തിക്കുന്ന ലോട്ടസ് ഫുട്ബോൾ അക്കാദമിയിലെ കളിക്കാരനുമായ മുഹമ്മദ് അജ്നാസിനെ ഓസ്ട്രേലിയയിൽ എത്തിച്ചത്. കഴിഞ്ഞ രണ്ടാഴ്ചക്കാലം ഡൽഹിയിൽ നടന്ന സെലക്ഷൻ ക്യാന്പിൽ നിന്നുമാണ് അജ്നാസ് തെരഞ്ഞെടുക്കപ്പെട്ടത്. മാനന്തവാടി ഇല്ലത്തുമൂല അഷ്റഫ് – സുമയ്യ ദന്പതികളുടെ മകനാണ്.
Read Moreഹമാസിന്റേത് ഗറില്ല മോഡൽ പോരാട്ടം; തുരങ്കങ്ങളെല്ലാം തകർക്കുമെന്ന് ഇസ്രയേൽ
ടെൽ അവീവ്: ഗറില്ല മാതൃകയിലുള്ള പോരാട്ടമാണ് ഹമാസ് ഗാസയിൽ നടത്തുന്നതെന്നും അവരുടെ ഭൂഗർഭ തുരങ്കങ്ങളെല്ലാം തകർക്കുമെന്നും ഇസ്രയേൽ. ഹമാസ് പ്രവർത്തകർ ഗാസയിലെ വീടുകളിൽ ഒളിച്ചിരുന്നും ആക്രമണം നടത്തുന്നുണ്ട്. ഗാസ നഗരം പൂർണമായും വളഞ്ഞു കഴിഞ്ഞെന്നും വെടിനിർത്തൽ അജണ്ടയിലേ ഇല്ലെന്നും ഇസ്രയേൽ സൈനിക വക്താവ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഹമാസ് കേന്ദ്രങ്ങൾക്കും താവളങ്ങൾക്കും നേരെ കനത്ത ആക്രമണമാണ് ഇസ്രയേൽ നടക്കുന്നത്. ഗാസയിലെ മിക്ക സ്കൂൾ കെട്ടിടങ്ങളും ഇസ്രയേൽ ആക്രമണത്തിൽ തകർന്നു. കൊല്ലപ്പെട്ടവരുടെ എണ്ണം 9061 ആയി. 32,000 പേർക്കാണ് പരിക്കേറ്റത്. ഗാസ സിറ്റിയിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് പോരാട്ടം മാറുന്നതോടെ മരണസംഖ്യ ഇനിയും ഉയരും. പലസ്തീൻ ജനത വംശഹത്യയുടെ വക്കിലാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ പ്രതികരണം. ഗാസയിലെ ജബാലിയ അഭയാർഥി ക്യാമ്പിനുനേരെ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 195 ഫലസ്തീനികൾ കൊല്ലപ്പെട്ടുവെന്ന് ഹമാസ് നേതാക്കൾ സ്ഥിരീകരിച്ചു. ലബനോൻ അതിർത്തിയിലും ഇസ്രയേൽ ആക്രമണം…
Read Moreസെല്‍ഫ് മോട്ടിവേഷനാണ് എനിക്കുള്ള മരുന്ന്; ഗായത്രി അരുൺ
ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ടവരുടെ വിയോഗം എന്നും വേദനിപ്പിക്കുന്നതാണ്. അച്ഛന്റെ വേര്‍പാടില്‍നിന്നു ഞാന്‍ സര്‍വൈവ് ചെയ്തോയെന്ന് ചോദിച്ചാല്‍ അതെനിക്കറിയില്ല. അച്ഛന് എന്റെ കൂടെയില്ലെന്ന കാര്യം ഞാന്‍ ഓര്‍ക്കാറില്ല. അച്ഛന്റെ സാന്നിധ്യം എന്റെ കൂടെ തന്നെയുണ്ട്. അച്ഛന് കാരണമായാണ് ഞാനൊരു ബുക്കെഴുതിയത്. ഇപ്പോഴും പല കാര്യങ്ങളും ചെയ്യുന്നത് അച്ഛന് തന്ന ശക്തികൊണ്ടാണ്. അച്ഛനൊപ്പമുണ്ടായിരുന്ന നിമിഷങ്ങളെല്ലാം അത്രയും പ്രധാനപ്പെട്ടതാണ്. അത് ഏതാണെന്ന് ചോദിച്ചാല്‍ പറയാന്‍ പറ്റില്ല. ഞാന്‍ മോട്ടിവേഷന്‍ പുസ്തകങ്ങളൊന്നും വായിക്കാറില്ല. അത് വായിച്ച് മോട്ടിവേറ്റാവുകയുമില്ല. സെല്‍ഫ് മോട്ടിവേഷനാണ് എനിക്കുള്ള മരുന്ന്. നമ്മുടെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം മറ്റൊരാള്‍ക്ക് പറഞ്ഞ് തരാന്‍ സാധിക്കില്ല. അത് നമ്മള് സ്വയം മനസിലാക്കി പരിഹരിക്കുകയാണ് വേണ്ടത്. -ഗായത്രി അരുൺ
Read Moreമെട്രോ സ്റ്റേഷൻ പേര് മാറ്റം; ആവശ്യപ്പെട്ടത് ടെർമിനൽ സ്റ്റേഷന് മാറ്റിയത് എസ്എൻ ജംഗ്ഷന്റേത്
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയിലെ മെട്രോ സ്റ്റേഷന് രാജർഷി രാമവർമ്മയുടെ പേര് നൽകണമെന്ന ആവശ്യത്തിനിടെ എസ്എൻ ജംഗ്ഷൻ മെട്രോ സ്റ്റേഷന് ചോയ്സ് സ്കൂൾ പേര് കൂടി ചേർത്ത് മെട്രോ അധികൃതർ. മെട്രോയുടെ ടെർമിനൽ സ്റ്റേഷന് രാജർഷിയുടെ പേര് നൽകണമെന്നാവശ്യപ്പെട്ടതിന് പേരുമാറ്റം ആവശ്യപ്പെടാത്ത എസ്എൻ ജംഗ്ഷന് ഒരു പേര് കൂടി നൽകിയ മെട്രോ അധികൃതരുടെ ഉദാരമനസിൽ അമ്പരന്നിരിക്കുകയാണ് നാട്ടുകാർ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായിട്ട് സർവീസ് നടത്തുന്ന മെട്രോ ട്രെയിനുകളിൽ, ട്രെയിൻ എസ്.എൻ ജംഗ്ഷൻ സ്റ്റേഷനിലെത്തുമ്പോൾ ഡിസ്പ്ലേ ബോർഡിൽ എഴുതിക്കാണിക്കുന്നതും അനൗൺസ് ചെയ്യുന്നതും എസ്എൻ ജംഗ്ഷൻ ചോയ്സ് സ്കൂൾ എന്നാണ്. മെട്രോ സ്റ്റേഷന്റെ പേര് മാറ്റിയതിൽ എഡ്രാക് മുനിസിപ്പൽ കമ്മിറ്റിയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.എസ്എൻ ജംഗ്ഷൻ എന്ന പേര് നിലനിർത്തണമെന്ന് പ്രസിഡന്റ് അബ്ദുൾ ഗഫൂർ, സെക്രട്ടറി ജി. ചന്ദ്രമേഹൻ, മേഖല പ്രസിഡന്റ് കെ.എ. ഉണ്ണിത്താൻ തുടങ്ങിയവർ ആവശ്യപ്പെട്ടു.
Read Moreകുളിക്കുന്ന രംഗമെടുക്കണോ? സ്വിമ്മിംഗ് പൂളിൽ 12,000 ലിറ്റർ മിനറൽ വാട്ടർ നിറയ്ക്കണം!
സംവിധായകരോടും നിർമാതാക്കളോടും സിനിമാ താരങ്ങൾ ഡിമാൻഡ് വയ്ക്കുന്നത് സർവസാധാരണമാണ്. പ്രതിഫലത്തിന്റെ കാര്യം മുതൽ ചില രംഗങ്ങൾ ചെയ്യുന്നത് സംബന്ധിച്ച് വരെ താരങ്ങൾക്ക് ഡിമാൻഡുകൾ ഉണ്ടാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ നടി മീര ചോപ്ര വെച്ച ഒരു വിചിത്ര ഡിമാൻഡാണ് തമിഴകത്ത് ചർച്ചയാവുകയാണ്. ബോളിവുഡ് നടിമാരായ പ്രിയങ്ക ചോപ്രയുടെയും പരിനീതി ചോപ്രയുടെയും ബന്ധുവാണ് നടി മീര ചോപ്ര. നിള എന്ന പേരിലാണ് മീര തമിഴ് സിനിമാ ലോകത്ത് അറിയപ്പെടുന്നത്. പ്രിയങ്ക ചോപ്രയെ പോലെ തമിഴിലൂടെ ആയിരുന്നു മീരയുടെയും അരങ്ങേറ്റം. ഇപ്പോഴിതാ മീരയുടെ ആദ്യ സിനിമകളിൽ ഒന്നായ ജാംബവാൻ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ചിത്രീകരണത്തിനിടെ മീര വച്ച വിചിത്രമായ ഡിമാൻഡിനെക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. സിനിമയിലെ കുളിക്കുന്ന രംഗത്തിനായി 12,000 ലിറ്റർ മിനറൽ വാട്ടർ വേണമെന്ന് ആവശ്യപ്പെട്ട് മീര ചോപ്ര പ്രശ്മുണ്ടാക്കിയെന്നാണ് സംവിധായകൻ നന്ദകുമാർ പറയുന്നത്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് നന്ദകുമാർ…
Read Moreവീണ്ടും തെരഞ്ഞെടുപ്പ് നടത്തണം; കെഎസ്യു സംസ്ഥാന അധ്യക്ഷന്റെ നിരാഹാരം തുടരുന്നു
സ്വന്തം ലേഖകൻ തൃശൂർ: ശ്രീകേരള വർമകോളജിൽ റീ കൗണ്ടിംഗിലൂടെ എസ്എഫ്ഐ സ്ഥാനാർഥി വിജയിച്ച സംഭവത്തിൽ കെഎസ്യു ഇന്ന് ഹൈക്കോടതിയെ സമീപിക്കും. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് കെഎസ്യുവിന്റെ ആവശ്യം. കഴിഞ്ഞ ദിവസം നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കൗണ്ടിംഗ് പൂർത്തിയായപ്പോൾ കെഎസ്യു സ്ഥാനാർഥി ശ്രീക്കുട്ടൻ ഒരു വോട്ടിന് വിജയിച്ചിരുന്നു. റീ കൗണ്ടിംഗിൽ എസ്എഫ്ഐ സ്ഥാനാർഥി 11 വോട്ടുകൾക്ക് വിജയിച്ചതായി പ്രഖ്യാപനം വന്നു. ഇടത് അധ്യാപക സംഘടന അനുകൂലികളുടെ പിന്തുണയോടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നെന്നാണ് കെഎസ്യുവിന്റെ ആരോപണം. മന്ത്രി ആർ. ബിന്ദുവും കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റും വോട്ടെണ്ണൽ അട്ടിമറിക്കാൻ ഇടപെട്ടെന്നും കെഎസ്യു കുറ്റപ്പെടുത്തുന്നു. കാമ്പസുകളിലെ എസ്എഫ്ഐ ഭീകരതക്കെതിരെ കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ ഇന്നലെ വൈകിട്ട് മുതൽ തുടങ്ങിയ നിരാഹാരം തൃശൂർ കളക്ടറേറ്റിനു മുന്നിൽ തുടരുകയാണ്.
Read Moreകുടിവെള്ളമില്ലാതെ നാട്ടുകാർ; പായലും ചെളിയും നിറഞ്ഞ് അധികൃതരുടെ അവഗണനയിൽ നക്രാംചിറ കുളം
കാട്ടാക്കട : പായലും ചെളിയും പിന്നെ കാടും. ഒരു കാലത്ത് നിവാസികൾക്ക് കുടിവെള്ളം ചുരത്തിയിരുന്ന നക്രംചിറ കുളം ഇന്ന് അധികൃതരുടെ അവഗണനയിൽ. പൂവച്ചൽ പഞ്ചായത്തിലെ പ്രധാന കുളങ്ങളിലൊന്നായ ഇവിടെ പേരിന് പോലും അറ്റകുറ്റപണികൾ നടത്താറില്ല. മിനിനഗർ ജംഗഷ്നുസമീപമാണ് ഏതാണ്ട് മുക്കാൽ ഏക്കറിൽ പരന്നു കിടക്കുന്ന കുളം. ഒരു കാലത്ത് ഇവിടെ നിന്നും വെള്ളം ശേഖരിച്ച് സമീപത്തെ ടാങ്കിലെത്തിച്ച് വിതരണം ചെയ്യുമായിരുന്നു. എന്നാൽ ഇപ്പോൾ ആ സംവിധാനമില്ല. അതോടെ കുളത്തെയും പഞ്ചായത്ത് കൈവിട്ടു. പൈപ്പിലൂടെ വെള്ളം എത്തുമെന്ന് കരുതി വിവിധ ഭാഗങ്ങളിലുള്ള കുളങ്ങൾ നവീകരിക്കാനോ അതിൽ നിന്നും വെള്ളം പമ്പ് ചെയ്ത് വിതരണം നടത്താനോ ബന്ധപ്പെട്ടവർ തയാറാകുന്നില്ല. എന്നാൽ പൈപ്പുവെള്ളം എന്ന കനി കണ്ട് ആ സംവിധാനത്തെ അട്ടിമറിക്കുകയും ചെയ്തു.ഇത്തരത്തിൽ പഞ്ചായത്തുവക കുളവും അതുമായി ബന്ധപ്പെട്ട സ്ഥലവും കാടുകയറി നശിക്കുകയാണ്. കുളത്തിൽ പായലും കാട്ടുവള്ളികളും നിറഞ്ഞിട്ടും അത് വൃത്തിയാക്കാനുള്ള…
Read Moreടാസ്ക് ഒന്നിന് നൂറു രൂപ, ആകര്‍ഷകമായ പലിശ; കരിവെള്ളൂരുകാരന്‍ നഷ്ടമായത് പതിനൊന്നര ലക്ഷം
പയ്യന്നൂര്‍: ഒൺലൈൻ ടാസ്കിന് നൂറുരൂപ വീതം നല്‍കിയും അധികലാഭം വാഗ്ദാനം നല്‍കിയുമുള്ള തട്ടിപ്പ് വീണ്ടും. ഇത്തവണ കരിവെള്ളൂര്‍ സ്വദേശിക്ക് നഷ്ടമായത് 11,45,700 രൂപ. തട്ടിപ്പിനെതിരെ പയ്യന്നൂര്‍ പോലീസില്‍ നല്കിയ പരാതിയില്‍ കേസ്. ടാസ്ക് നല്‍കിയും മോഹന വാഗ്ദാനങ്ങള്‍ നല്‍കിയും തട്ടിപ്പുകള്‍ അരങ്ങേറിയ പയ്യന്നൂരില്‍നിന്നും പതിനൊന്നര ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയതായുള്ള പരാതിയുമുയരുന്നു. കരിവെള്ളൂര്‍ പലിയേരിക്കൊവ്വലിലെ സി.വി.രാഹുലാണ് കണ്ണൂരിലെ സുമിത്ത്, വനിത എന്നിവര്‍ക്കെതിരേയുള്ള പരാതിയുമായി പോലീസിനെ സമീപിച്ചത്. കഴിഞ്ഞ മാസം 19, 20 എന്നീ ദിവസങ്ങളിലായാണ് തട്ടിപ്പ് നടന്നത്. ഡിമാറ്റ് സര്‍വീസ് ചെയ്താല്‍ ടാസ്ക് ഒന്നിന് നൂറു രൂപ വീതവും കൂടുതല്‍ നിക്ഷേപത്തിന് ആകര്‍ഷകമായ അധിക പലിശയും നല്‍കാമെന്നായിരുന്നു വാഗ്ദാനമെന്ന് പരാതിയില്‍ പറയുന്നു. ഇതിന്‍പ്രകാരം യുപി ഐഡിയിലൂടേയും ബാങ്കുവഴിയായും 11,45,700 രൂപ തട്ടിയെടുത്തെന്നാണ് പരാതി. പരാതിയില്‍ കേസെടുത്ത പോലീസ് അന്വേഷണമാരംഭിച്ചു.
Read Moreഭര്‍ത്താവിന്റെ കാമുകിയെ മർദിച്ച് ഭാര്യയും ബന്ധുക്കളും; കേസെടുത്ത് പോലീസ്
പെരിങ്ങോം: ഭര്‍ത്താവുമായി ഇഷ്ടത്തിലായതിന്റെ വിരോധത്തില്‍ ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് മര്‍ദിക്കുകയും മൊബൈല്‍ ഫോണ്‍ എറിഞ്ഞുടക്കുകയും ചെയ്തതായുള്ള യുവതിയുടെ പരാതിയില്‍ പെരിങ്ങോം പോലീസ് കേസെടുത്തു. പെരിങ്ങോത്ത് വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന മുപ്പത്താറുകാരിയുടെ പരാതിയിലാണ് കാമുകന്റെ ഭാര്യക്കും മാതാവുള്പ്പെടെയുള്ള മൂന്നുപേര്‍ക്കെതിരേ കേസെടുത്തത്. കഴിഞ്ഞ മാസം 26ന് ഉച്ചയ്ക്കാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയുടെ താമസ സ്ഥലത്ത് അതിക്രമിച്ച് കയറിയ പ്രതികള്‍ പരാതിക്കാരിയുടെ തല ചുമരിലിടിച്ചും അസഭ്യം പറയുകയും മൊബല്‍ഫോണ്‍ എറിഞ്ഞു തകര്‍ക്കുകയുമായിരുന്നുവെന്നാണ് പരാതി. ഫോണ്‍ ഉപയോഗശൂന്യമാക്കിയതിലൂടെ 80,000 രൂപയുടെ നഷ്ടമുണ്ടെന്ന് പരാതിയിൽ പറയുന്നു. അക്രമത്തിന് നേതൃത്വം നല്കിയ യുവതിയുടെ ഭര്‍ത്താവും താനുമായി ഇഷ്ടത്തിലായതിന്റെ വിരോധമാണ് സംഭവത്തിന് കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
Read More