അമ്പലപ്പുഴ: സ്കൂൾ കലോത്സവത്തിനിടെ സംഘർഷമുണ്ടാക്കിയ കേസിലെ പ്രതിയായ പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. അമ്പലപ്പുഴ ഡിവൈഎസ്പിയുടെ സ്ക്വാഡിലെ അംഗവും എടത്വ സ്റ്റേഷനിലെ പോലീസുകാരനുമായ കാക്കാഴം കൊട്ടാരത്തിൽ വീട്ടിൽ വിജയകുമാറിന്റെ മകൻ വി. ഹരികൃഷ്ണനെ (34) യാണ് ജില്ലാ പോലീസ് മേധാവി സസ്പെന്റ് ചെയ്തത്. കാക്കാഴം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടു ദിവസം മുൻപായായിരുന്നു സംഭവം. സ്കൂൾ കലോത്സവം നടക്കുന്നതിനിടെ മൂന്നംഗ സംഘം സ്കൂളിലെത്തി ബഹളം വയ്ക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത പ്രഥമാധ്യാപികയെ ഇവർ അസഭ്യം പറയുകയും മൈക്ക് ഓപ്പറേറ്ററുടെ തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.ഇതോടെ പിടിഎ ഭാരവാഹികൾ ഹരികൃഷ്ണൻ, ഭാര്യാസഹോദരൻ കായംകുളം പത്തിയൂർ ഉത്രം വീട്ടിൽ സജീവ് കുമാറിന്റെ മകൻ അക്ഷയ് (25) എന്നിവരെ പിടികൂടി മുറിയിൽ പൂട്ടിയിട്ട ശേഷം അമ്പലപ്പുഴ സ്റ്റേഷനിൽ വിവരമറിയിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന അനീഷ് എന്ന യുവാവ് ഓടി രക്ഷപ്പെട്ടു. പ്രഥമാധ്യാപികയുടെ പരാതിയെത്തുടർന്ന് മൂന്നു പേർക്കെതിരെയും…
Read MoreDay: November 3, 2023
തമിഴ്നാട്ടില്‍ നവദമ്പതികളെ വീട്ടില്‍കയറി വെട്ടിക്കൊന്നു; ഒരേ ജാതിയായിരുന്നിട്ടും കൊലപാതകത്തിലേക്ക് നയിച്ചകാരണം നടുക്കുന്നത്
ചെന്നൈ: തൂത്തുക്കുടിയില്‍ നവദമ്പതികളെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി. മാരി സെല്‍വം(22), ഭാര്യ കാര്‍ത്തിക (21) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗസംഘം ഇവരെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും തത്ക്ഷണം മരിച്ചു. മാരി സെല്‍വവും കാര്‍ത്തികയും ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷമാണ് വിവാഹം കഴിച്ചത്. ഇരുവരും ഒരേ ജാതിയില്പ്പെട്ടവരായിരുന്നെങ്കിലും മാരി സെല്‍വം സാമ്പത്തികമായി ഏറെ പിന്നിലായിരുന്നു. അതുകൊണ്ട് കാര്‍ത്തികയുടെ കുടുംബം വിവാഹത്തെ എതിര്‍ത്തിരുന്നു. കഴിഞ്ഞ മാസം 30ന് ഇരുവരും സംരക്ഷണം ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തിയശേഷം രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു. കാര്‍ത്തികയുടെ അച്ഛന് അയച്ച സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
Read Moreലീഗ് കോൺഗ്രസിന്റെ കക്ഷത്തിലെ കീറസഞ്ചിയല്ല: എ.കെ. ബാലൻ
തിരുവനന്തപുരം: പാലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് സിപിഎം ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന മുസ് ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീറിന്റെ പ്രസ്താവനയോട് പ്രതികരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലൻ. ലീഗിന്റെ നിലപാട് ശ്ലാഘനീയമാണെന്നും ഇ.ടി. മുഹമ്മദ് ബഷീറിന്റെ അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ശക്തമായ രാഷ്ട്രീയ തീരുമാനമാണ് മുസ് ലിം ലീഗ് എടുത്തിട്ടുള്ളതെന്ന് എ.കെ. ബാലൻ അഭിപ്രായപ്പെട്ടു. ഇത് കേരള രാഷ്ട്രീയത്തിൽ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും. ലീഗ് കോൺഗ്രസിന്റെ കക്ഷത്തിലെ കീറസഞ്ചിയല്ലെന്ന് പ്രകടമായി പ്രഖ്യാപിച്ചിരിക്കുകയാണ്. കോൺഗ്രസിന്റെ തെറ്റായ നയങ്ങളെ ലീഗ് തിരുത്തുന്നുവെന്നും എ.കെ. ബാലൻ വ്യക്തമാക്കി. പാലസ്തീൻ വിഷയത്തിൽ ആര്യാടൻ ഷൗക്കത്ത് സെമിനാർ സെമിനാർ സംഘടിപ്പിക്കുന്നതിനെ പോലും കോൺഗ്രസ് എതിർക്കുകയാണ്. കോൺഗ്രസ് സമീപനത്തോട് യോജിക്കാനാവാത്ത സാഹചര്യമാണ് ലീഗിൽ വന്നു ചേർന്നിട്ടുള്ളതെന്നും എ.കെ.ബാലൻ പറഞ്ഞു. കേരളീയത്തിനായി ചെലവാക്കുന്ന പണം നിക്ഷേപമാണെന്ന് എ.കെ. ബാലൻ പറഞ്ഞു. കേരളീയത്തിന്റെ ഭാഗമായി എത്ര…
Read Moreകൂനിന്മേൽ കുരുവായി വെള്ളക്കരവും കൂട്ടുന്നു; ഏപ്രിൽ മുതൽ വർധന
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധിപ്പിച്ചതിനു പിന്നാലെ വെള്ളക്കരവും കൂട്ടുന്നു. ഏപ്രിൽ ഒന്ന് മുതൽ അഞ്ച് ശതമാനം നിരക്ക് വർധന ഉണ്ടാകുമെന്നാണ് വിവരം. ഇത് സംബന്ധിച്ച് ജല അഥോറിറ്റി ഫെബ്രുവരിയിൽ സർക്കാരിന് ശിപാർശ നൽകും. ഈ വർഷം ആദ്യം ലിറ്ററിന് ഒരു പൈസ എന്ന നിരക്കിൽ വെള്ളക്കരം വർധിപ്പിച്ചിരുന്നു. ഒരു ലിറ്ററിന് ഒരു പൈസ കൂട്ടുമ്പോൾ 1000 ലിറ്ററിന് കൂടുന്നത് പത്ത് രൂപയാണ്. 5000 ലിറ്റർ വരെ ഗാർഹിക ഉപഭോഗത്തിന് മിനിമം ചാർജായി നിലവിൽ ഈടാക്കുന്നത് 22.05 രൂപയാണ്. ഇതിൽ 72 രൂപയോളമായിരുന്നു ഒറ്റയടിക്ക് വർധിച്ചത്. കടമെടുപ്പ് പരിധി ഉയർത്തുന്നതിനായി കേന്ദ്ര സർക്കാർ മുന്നോട്ട് വച്ച വ്യവസ്ഥ പ്രകാരമാണിത്. 2021 ഏപ്രിൽ മുതൽ അടിസ്ഥാന താരിഫിൽ 5 ശതമാനം വർധന വരുത്തുന്നുണ്ട്. ഓരോ വർഷവും ഇത് തുടരണമെന്നാണ് കേന്ദ്ര നിർദേശം. കഴിഞ്ഞ ഫെബ്രുവരിയിൽ ലിറ്ററിന് ഒരു പൈസ കൂട്ടിയിരുന്നു.
Read Moreയുവതിയുടെ നെഞ്ചില്‍ കൈവച്ച് 14 കാരന്; ചോദ്യം ചെയ്ത യുവതിയെ നാട്ടുകാർ തള്ളി പറഞ്ഞു; യുവതിക്ക് കൈയടിച്ച് സോഷ്യല്‍ മീഡിയ
പല വീഡിയോകളും ദിവസവും സമൂഹ മാധ്യമങ്ങളിൽ വെെറലാകാറുണ്ട്. സ്ത്രീകൾക്കെതിരെ ഇന്ന് പല അക്രമങ്ങളും നടക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തലൊരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിലൂടെ വെെറലാകുന്നത്. ആൺകുട്ടി ഒരു പെൺകുട്ടിയുടെ നെഞ്ചത്ത് കെെ വെക്കുകയും പെൺകുട്ടി അതിൽ ക്ഷുഭിതയാവുകയും അപ്പോൾ തന്നെ അതിനെ ചോദ്യം ചെയ്യുകയും ചെയ്യുന്നതാണ് വീഡിയോ. എന്നാൽ ആൺകുട്ടിയുടെ വീട്ടുകാർ അവൻ ചെയ്ത പ്രവർത്തിയെ നിരസിക്കുകയും അവൻ കൊച്ചു കുട്ടി ആണെന്നുമാണ് ഇതിനു മറുപടി ആയി പറഞ്ഞത്. എന്നാൽ തനിക്കു നേരെ ഉണ്ടായ ഈ അസ്വാഭാവിക പെരുമാറ്റത്തിൽ ആൺകുട്ടിക്കെതിരെ കേസെടുക്കണമെന്ന് പെൺകുട്ടി പറഞ്ഞു. എന്നാൽ അവർക്കു ചുറ്റും കൂടി നിന്ന നാട്ടുകാർ പെൺകുട്ടിയുടെ പക്ഷം ചേരാതെ അവളെ തള്ളി പറയുന്നതു വീഡിയോയിൽ കാണാൻ സാധിക്കും. മാത്രമല്ല, മുതിർന്നവരുടെ മുന്നിൽ പെൺകുട്ടി ശബ്ദം ഉയർത്തുന്നതെന്തിനാണെന്ന് അവര്‍ കുറ്റപ്പെടുത്തുകയും ചെയ്തു. എല്ലാവരും തന്നെ ആൺ കുട്ടിക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ആരും…
Read Moreപറ്റ് കാശ് ചോദിച്ച തട്ടുകടക്കാരന്റെ കഴുത്തിന് കുത്തി യുവാവ്; നടുക്കുന്ന സംഭവം ചെങ്ങളത്ത് ; മുപ്പത്തിമൂന്നുകാരനായ പ്രതിക്ക് നിരവധി ക്രിമിനൽ കേസുണ്ടെന്ന് പോലീസ്
കോട്ടയം: തട്ടുകടയിലെ ജീവനക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളം സൗത്ത് വായനശാല ഭാഗത്ത് പാലപ്പറമ്പില്‍ പി.ആര്. റിയാസ് (33)നെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞദിവസം വെളുപ്പിനെ തട്ടുകടയില്‍ ചായ കുടിക്കാനെത്തിയ സമയത്ത് പറ്റ് കാശ് ചോദിച്ചതിനെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും ഇയാള്‍ ജീവനക്കാരനെ മര്‍ദിക്കുകയും കൈയിലുണ്ടായിരുന്ന താക്കോല്‍ കൊണ്ടു ജീവനക്കാരന്റെ കഴുത്തിൽ കുത്തുകയുമായിരുന്നു. പരാതിയെത്തുടര്‍ന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസെടുത്ത് ഇയാളെ പിടികൂടുകയായിരുന്നു. കുമരകം സ്റ്റേഷനിലെ ആന്റി സോഷ്യല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇയാള്‍ക്കെതിരേ കോട്ടയം വെസ്റ്റ് സ്റ്റേഷനില്‍ ക്രിമിനല്ക്കേസുണ്ട്.
Read Moreവാർഷികം ആഘോഷിക്കാൻ ഡെർമറ്റോളജിസ്റ്റ് മുറിച്ചത് മുഖക്കുരു തീമിലെ കേക്ക്; വീഡിയോ വൈറൽ
മനോഹരവും ഹൃദ്യവുമായ സന്ദർഭങ്ങൾ കേക്കുകൾ മുറിച്ച് ആഘോഷിക്കാറുണ്ട്. ഈയിടെ ഒരു ഡെർമൽറ്റോളജിസ്റ്റ് തന്റെ ജോലിയുടെ വാർഷികം ആഘോഷിച്ചത് മനുഷ്യന്റെ ചർമ്മത്തോട് സാമ്യമുള്ള ഒരു കേക്ക് മുറിച്ചായിരുന്നു. കേക്കിന്റെ രൂപകൽപ്പന തികച്ചും വ്യത്യസ്തമായിരുന്നു. ചർമ്മത്തിന്റെ വിവിധ വശങ്ങളെ പ്രതിനിധീകരിക്കുന്ന വ്യത്യസ്ത പാളികളുണ്ടായിരുന്നു കേക്കിൽ. ചുവടെയുള്ള പാളി ചർമ്മകോശങ്ങളോട് സാമ്യമുള്ളതാണ്. മധ്യ പാളി ചുവപ്പും നീലയും സിരകളോട് സാമ്യമുള്ളതും. ചർമ്മത്തിന്റെ ഏറ്റവും പുറമെയുള്ള പാളിക്ക് സമാനമായ മുകളിലെ പാളിയിൽ മുഖക്കുരു പോലെ അലങ്കരിച്ചു. ഇതിൽ ശ്രദ്ധേയമായ മറ്റൊരു കാര്യം എന്തെന്നാൽ മുഖക്കുരു പോലെ രൂപകല്പന ചെയ്തിരിക്കുന്നതിൽ തൊടുമ്പോൾ അതിൽ നിന്നും ക്രീം പുറത്ത് ചാടിയെന്നതാണ്. യഥാർത്ഥ മനുഷ്യ ചർമ്മത്തിലെ മുഖക്കുരു കൈകാര്യം ചെയ്യുമ്പോൾ പുറത്തുവരുന്ന പഴുപ്പ് പോലെ, ഡോ. മൈക്കിൾ കേക്കിൽ മുഖക്കുരു പൊട്ടിയതിന് ശേഷം ഒലിച്ചുപോയ ക്രീം നീക്കിത്തുടങ്ങി. എന്നാൽ കേക്ക് സമൂഹ മാധ്യമത്തിൽ വിവാദത്തിന് തിരികൊളുത്തി. ചില…
Read Moreനാൽപത്തിയൊമ്പതാം സെഞ്ച്വറി നഷ്ടമായെങ്കിലും സച്ചിന്റെ മറ്റൊരു റിക്കാർഡ് തകർത്ത് കോഹ്ലി
ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി (49) എന്ന സച്ചിന് തെണ്ടുല്‍ക്കറിന്റെ റിക്കാര്‍ഡിനൊപ്പം എത്തുന്നതിനുള്ള ആരാധക കാത്തിരിപ്പ് നീണ്ടെങ്കിലും ശ്രീലങ്കയ്ക്കെതിരായ ഇന്നിംഗ്സിലൂടെ മറ്റൊരു റിക്കാര്‍ഡ് വിരാട് കോഹ്ലി സ്വന്തമാക്കി. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 1000 ഏകദിന റണ്‍സ് നേടുന്നതിന്റെ റിക്കാര്‍ഡില്‍ സച്ചിനെ കോഹ്ലി മറികടന്നു. ഏറ്റവും കൂടുതല്‍ തവണ കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍സ് എന്ന സച്ചിന്റെ (7) റിക്കാര്‍ഡാണ് കോഹ്ലി (8) മറികടന്നത്. 2017ല്‍ 76.84 ശരാശരിയില്‍ 1460 റണ്‍സ് നേടിയതാണ് ഇതുവരെയുള്ള ഒരു കലണ്ടര്‍ വര്‍ഷത്തില്‍ കോഹ്ലിയുടെ മികച്ച സ്കോറിംഗ്. 2023 കലണ്ടര്‍ വര്‍ഷത്തില്‍ 1000 ഏകദിന റണ്‍സ് പിന്നിടുന്ന മൂന്നാമത് ഇന്ത്യന്‍ ബാറ്ററാണ് കോഹ്ലി, 1054. ശുഭ്മാന്‍ ഗില്‍ (1426), രോഹിത് ശര്‍മ (1060) എന്നിവരാണ് ഈ നേട്ടം നേരത്തേ സ്വന്തമാക്കിയത്. ശ്രീലങ്കയുടെ പതും നിസാങ്ക (1108) മാത്രമാണ് 2023ല്‍ 1000 റണ്‍സ്…
Read Moreഅരാഷ്ട്രീയ വ്യക്തിഹത്യകൾക്ക് അതേ രീതിയിൽ മറുപടി പറയാൻ അറിയാഞ്ഞിട്ടല്ല; ശ്രീക്കുട്ടനെ വേദനിപ്പിക്കരുത് എന്നെനിക്ക് നിർബന്ധമുണ്ട്;ദീപാ നിശാന്ത്
കേരള വര്‍മ്മ കോളജ് യൂണിയന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉന്നയിക്കുന്ന വിമര്‍ശനങ്ങളില്‍ മറുപടിയുമായി മുൻ അധ്യാപിക ദീപ നിശാന്ത്. അരാഷ്ട്രീയവ്യക്തിഹത്യകൾക്ക് അതേ രീതിയിൽ മറുപടി പറയാൻ അറിയാഞ്ഞിട്ടല്ല. പക്ഷേ ആ മറുപടിയും തുടർചർച്ചകളും ഏതെങ്കിലും തരത്തിൽ ശ്രീക്കുട്ടനെ വേദനിപ്പിക്കരുത് എന്ന കാര്യത്തിൽ നിർബന്ധമുള്ളതുകൊണ്ട് മൗനം പാലിക്കുന്നു എന്ന് ദീപാ നിശാന്ത് പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ദീപാ നിശാന്ത് ഇക്കാര്യം വ്യക്തമാക്കിയത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… അച്ഛൻ പോയതിനുശേഷം മാനസികമായി അനുഭവിക്കുന്ന ചില ബുദ്ധിമുട്ടുകളുടെ പേരിൽ ഒരു മാസക്കാലമായി ഈ വഴിക്കങ്ങനെ വരാറില്ല. ഒന്നും എഴുതാറുമില്ല. കഴിഞ്ഞ ദിവസം നടന്ന കേരളവർമ്മ കോളേജ് യൂണിയൻ ഇലക്ഷനുമായി ബന്ധപ്പെട്ട ചർച്ചകളിൽ പലരും അനാവശ്യമായി പല ആരോപണങ്ങളും തീർത്തും വ്യക്തിഹത്യാപരമായ പരാമർശങ്ങളും ഉന്നയിച്ചത് സുഹൃത്തുക്കൾ ശ്രദ്ധയിൽപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയേണ്ടി വരുന്നത്. ഞാനിപ്പോൾ പഠിപ്പിക്കുന്നത് കേരളവർമ്മ കോളേജിലല്ല. 2 വർഷമായി…
Read Moreദേശീയ ഗെയിംസിന്റെ ഏഴാം ദിനം പൊന്നില്ലാതെ കേരളം
പനജി: ദേശീയ ഗെയിംസിൽ ഏഴാം ദിനം കേരളത്തിന്റെ അക്കൗണ്ടിലേക്ക് സ്വർണമെത്തിയില്ല. നീന്തലില്‍ സജന് പ്രകാശിന്റെ വെള്ളിയും വെങ്കലവും തയ്ക്വോണ്ടയില് അചല്‍ ദേവി നേടിയ വെങ്കലവുമാണ് കേരളത്തിന്റെ ഇന്നലത്തെ സമ്പാദ്യം. തയ്ക്വോണ്ടോയില്‍ വനിതകളുടെ 49 കിലോയില്‍ താഴെയുള്ളവരുടെ ക്യൊഗൂറി വിഭാഗത്തിലാണ് മണിപ്പൂര്‍ സ്വദേശി അചല്‍ ദേവി വെങ്കലം നേടിയത്. 800 മീറ്റർ ഫ്രീസ്റ്റൈലില്‍ വെളളിയും (8.15.64), 50 മീറ്റര്‍ ബട്ടര്‍ഫ്ലൈയില്‍ വെങ്കലവും (24.78) സജൻ നേടി. പുരുഷ ട്രിപ്പിള്‍ ജംപില്‍ സര്‍വീസസിന്റെ മലയാളി താരം എ.ബി. അരുണ്‍ റിക്കാർഡോടെ(16.79 മീറ്റര്‍) സ്വര്‍ണം നേടി. സര്‍വീസസിന്റെ മലയാളി താരമായ കാര്‍ത്തിക് ഉണ്ണികൃഷ്ണനാണ്(16.57) വെള്ളി. സെപക് താക്രോ ഡബിള്‍സില്‍ കേരളം ഫൈനലിൽ പ്രവേശിച്ച് മെഡൽ ഉറപ്പിച്ചു.
Read More