ദേ​ശീ​യ ഗെ​യിം​സിന്‍റെ ഏഴാം ദിനം പൊന്നില്ലാതെ കേരളം

പ​ന​ജി: ദേ​ശീ​യ ഗെ​യിം​സി​ൽ ഏ​ഴാം ദി​നം കേ​ര​ള​ത്തി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് സ്വ​ർ​ണ​മെ​ത്തി​യി​ല്ല. നീ​ന്ത​ലി​ല്‍ സ​ജ​ന്‍ പ്ര​കാ​ശി​ന്‍റെ വെ​ള്ളി​യും വെ​ങ്ക​ല​വും ത​യ്‌​ക്വോ​ണ്ട​യി​ല്‍ അ​ച​ല്‍ ദേ​വി നേ​ടി​യ വെ​ങ്ക​ല​വു​മാ​ണ് കേ​ര​ള​ത്തി​ന്‍റെ ഇന്നലത്തെ സ​മ്പാ​ദ്യം.

ത​യ്‌​ക്വോ​ണ്ടോ​യി​ല്‍ വ​നി​ത​ക​ളു​ടെ 49 കി​ലോ​യി​ല്‍ താ​ഴെ​യു​ള്ള​വ​രു​ടെ ക്യൊ​ഗൂ​റി വി​ഭാ​ഗ​ത്തി​ലാ​ണ് മ​ണി​പ്പൂ​ര്‍ സ്വ​ദേ​ശി അ​ച​ല്‍ ദേ​വി വെ​ങ്ക​ലം നേ​ടി​യ​ത്. 800 മീ​റ്റ​ർ ഫ്രീ​സ്റ്റൈ​ലി​ല്‍ വെ​ള​ളി​യും (8.15.64), 50 മീ​റ്റ​ര്‍ ബ​ട്ട​ര്‍​ഫ്‌​ലൈ​യി​ല്‍ വെ​ങ്ക​ല​വും (24.78) സ​ജ​ൻ നേ​ടി.

പു​രു​ഷ ട്രി​പ്പി​ള്‍ ജം​പി​ല്‍ സ​ര്‍​വീ​സ​സി​ന്‍റെ മ​ല​യാ​ളി താ​രം എ.​ബി. അ​രു​ണ്‍ റി​ക്കാ​ർ​ഡോ​ടെ(16.79 മീ​റ്റ​ര്‍) സ്വ​ര്‍​ണം നേ​ടി. സ​ര്‍​വീ​സ​സി​ന്‍റെ മ​ല​യാ​ളി താ​ര​മാ​യ കാ​ര്‍​ത്തി​ക് ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ്(16.57) വെ​ള്ളി. സെ​പ​ക് താ​ക്രോ ഡ​ബി​ള്‍​സി​ല്‍ കേ​ര​ളം ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച് മെ​ഡ​ൽ ഉ​റ​പ്പി​ച്ചു.

Related posts

Leave a Comment