കോട്ടയം: മധ്യവയസ്കനെ ആക്രമിച്ച് സ്വര്‍ണമാല തട്ടിയെടുത്ത കേസില്‍ ഭര്‍ത്താവിനെയും ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങൂര്‍ പനച്ചിക്കമുകളേല് ജിനു (ഉണ്ണി-32), ഇയാളുടെ ഭാര്യ രമ്യാമോള് (30) എന്നിവരെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇളപ്പുങ്കല്‍ ഭാഗത്തുള്ള കള്ള് ഷാപ്പില്‍വച്ച് പള്ളിക്കത്തോട് സ്വദേശിയായ മധ്യവയസ്കനും ജിനുവും തമ്മിൽ വാക്കുതര്‍ക്കം ഉണ്ടായി. തുടർന്ന് ജിനു ഇയാളെ ആക്രമിച്ച് കഴുത്തില്‍ കിടന്നിരുന്ന സ്വര്‍ണമാല പൊട്ടിച്ചു കടന്നുകളയുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതി ഒളിച്ചുതാമസിച്ചിരുന്ന ഉപ്പുതറയിലുള്ള മാട്ടുതാവളം എന്ന സ്ഥലത്തുനിന്നു പിടികൂടുകയുമായിരുന്നു. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലില്‍ മോഷണമുതല്‍ ഭാര്യയെ ഏല്‍പ്പിച്ചുവെന്നും പണയം വച്ചുവെന്നും ഇയാൾ സമ്മതിച്ചു. തുടര്‍ന്ന് ഭാര്യയെയും അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷണ മുതല്‍ കാഞ്ഞിരപ്പള്ളിയിലുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍നിന്നു കണ്ടെടുത്തു.
Read MoreDay: November 17, 2023
ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെമോചനം; നടപടി ഊർജിതമാക്കി ഇന്ത്യ
ന്യൂഡൽഹി: ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളിയടക്കം എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേന ഉദ്യോഗസ്ഥരുടെ മോചനത്തിനായുള്ള നടപടികൾ ഊര്‍ജിതമാക്കി വിദേശകാര്യമന്ത്രാലയം. വധശിക്ഷയ്ക്കെതിരായി അപ്പീല്‍ നടപടികള്‍ ദ്രുതഗതിയിൽ മുന്നോട്ടുപോകുകയാണെന്നും ഇക്കാര്യത്തിൽ ശുഭാപ്തിവിശ്വാസമാണുള്ളതെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഖത്തര്‍ അധികൃതരുമായി ഇന്ത്യ ഇടപെടല്‍ തുടരുകയാണ്. ഇന്ത്യന്‍ പൗരന്മാര്ക്ക് നിയമ, കോണ്‍സുലര്‍ സഹായം തുടര്‍ന്നും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞമാസം 26ന് ആണ് എട്ട് ഇന്ത്യക്കാര്‍ക്ക് ഖത്തര്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി വധശിക്ഷയ്ക്കു വിധിക്കുന്നത്. ജയിലിലുള്ളവരുടെ കുടുംബാംഗങ്ങളുമായി വിദേശകാര്യ മന്ത്രാലയം ചർച്ച നടത്തിയിരുന്നു. തടവിൽ കഴിയുന്നവരുമായി സംസാരിച്ചെന്നും ബാഗ്ചി അറിയിച്ചു. ഖത്തറിലെ ഒരു കമ്പനിയിൽ ജോലിചെയ്യവെ, ഇസ്രയേലിന്റെ ചാരന്മാരായി പ്രവർത്തിച്ചെന്ന് ആരോപിച്ചാണ് ഇന്ത്യാക്കാരെ ഖത്തർ കസ്റ്റഡിയിലെടുക്കുന്നത്. ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, കമാൻഡർ അമിത് നാഗ്പാൽ,…
Read Moreവെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക, ഒരുകാലത്ത് പേടിയോടെ മാത്രം നോക്കിയിരുന്ന ലങ്ക, രാമായണത്തിലെ രാവണപ്രഭുവിന്റെ സാമ്രാജ്യം. തങ്ങൾക്കുണ്ടായിരുന്ന എല്ലാ നെഗറ്റീവ് ഇമേജുകളും മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണ് ശ്രീലങ്ക. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും ടൂറിസ്റ്റുകളെ ഇവിടേക്ക് ആകർഷിക്കാനുള്ള ഒരുക്കങ്ങളാണ് ഇപ്പോൾ ലങ്കയിൽ നടക്കുന്നത്. ലങ്കയിലേക്കുള്ള ജലപാതകൾ ടൂറിസം വികസനത്തിന്റെ പുതിയ ഓള പരപ്പുകൾ ആവുകയാണ്. ടൂറിസം രംഗത്തിന് കരുത്തേകാനുള്ള നിരവധി പദ്ധതികളാണ് ലങ്കയുടെ ജലപാതകളിൽ ഒരുങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്ത തമിഴ്നാട്ടിലെ നാഗപട്ടണത്ത് നിന്ന് ശ്രീലങ്കയിലേക്കുള്ള പാസഞ്ചർ ഫെറി സർവീസ് ഇതിലൊരു സുപ്രധാന നാഴികക്കല്ലാണ്. ചെറിയപാണി എന്നാണ് ഫെറി സർവീസ് നടത്തുന്ന കപ്പലിന്റെ പേര്. ഷിപ്പിംഗ് കോർപറേഷൻ ഓഫ് ഇന്ത്യയാണ് ഫെറി സർവീസ് നടത്തുന്നത്. കൊച്ചി കപ്പൽ നിർമാണ ശാലയിൽനിന്നാണ് യാത്രയ്ക്കുള്ള ചെറുകപ്പൽ നിർമിച്ചത്. പൂർണമായും ശീതീകരിച്ച ഇതിൽ 150 പേർക്ക് യാത്ര ചെയ്യാനാവും.…
Read Moreകോഴിക്കോട്ട് പെട്രോള്‍ പമ്പില്‍ മുളകുപൊടിയെറിഞ്ഞ് കവർച്ച; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
കോഴിക്കോട്: കോഴിക്കോട് ഓമശേരിയിലെ പെട്രോൾ പമ്പിൽ മുളകുപൊടിയെറിഞ്ഞ് കവർച്ച. ഇന്നു പുലർച്ചെ രണ്ടിന് മാങ്ങാപൊയിൽ എച്ചിപിസിഎൽ പമ്പിലാണ് കവർച്ച നടന്നത്. മൂന്നുപേരടങ്ങിയ യുവാക്കളുടെ സംഘമാണ് കവർച്ച നടത്തിയത്. ജീവനക്കാരെ ആക്രമിച്ച മോഷ്ടാക്കൾ ഇവർക്ക് മേൽ മുളക് പൊടിയെറിയുകയും ജീവനക്കാരന്റെ തല മുണ്ടിട്ട് മൂടുകയും ചെയ്തതിനുശേഷമാണ് കവർച്ച നടത്തിയത്. പതിനായിരത്തോളം രൂപ നഷ്ടമായെന്നാണ് പരാതി. മൂന്ന് യുവാക്കളും മോഷണശേഷം ഓടി രക്ഷപ്പെട്ടു. കവര്‍ച്ചയുടെയും അക്രമികള്‍ ഓടി രക്ഷപെടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രതികളെക്കുറിച്ച് ഇതുവരെ സൂചനകളില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Read More‘പച്ചപ്പ്’ തേടി തിയറ്ററുകളിലേക്ക്
പട്ടിണിപ്പാവങ്ങളുടെയും ഭൂരഹിതരുടെയും കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ലോകം അറിയാറില്ല. ഇവരുടെ കഥ ലോകത്തെ അറിയിക്കാൻ പച്ചപ്പ് തേടി എന്ന ചിത്രം വരുന്നു. സിനിഫ്രൻസ് ക്രിയേഷൻസിനു വേണ്ടി എഴുത്തുകാരനായ കാവിൽ രാജ് രചനയും സംവിധാനവും നിർവഹിക്കുന്ന പച്ചപ്പ് തേടി എന്ന ചിത്രം നവംബർ അവസാനം കൃപാനിധി സിനിമാസ് തിയറ്ററിലെത്തിക്കും. വിദ്യാസമ്പന്നനായിട്ടും തൊഴിലൊന്നും ലഭിക്കാതെവന്നപ്പോൾ കാരണവന്മാരിൽ നിന്നു കൈമാറിവന്ന ഭൂമിയിൽ കൃഷി ചെയ്തു ജീവിക്കുവാൻതുടങ്ങിയ ഒരുയുവാവിന്റെ ദൈന്യതകളുടെ കഥയാണ് പച്ചപ്പ് തേടി എന്ന സിനിമയിലൂടെ സംവിധായകൻ കാവിൽരാജ് സാക്ഷാത്കരിക്കുന്നത്. വിനോദ് കോവൂരാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനോദ് ഈചിത്രത്തിൽ ഒരു ഗായകനായും എന്നുന്നുണ്ട്. കഥ,തിരക്കഥ,സംഭാഷണം, ഗാനങ്ങൾ, സംവിധാനം -കാവിൽ രാജ്, ഛായാഗ്രഹണം -മധുകാവിൽ, എഡിറ്റിംഗ് -സജീഷ്നമ്പൂതിരി, സംഗീതം-ആർ.എൻ. രവീന്ദ്രൻ, മിക്കുകാവിൽ, ഗായകർ-വിനോദ് കോവൂർ, ശ്രീഹരിമണികണ്ഠൻ, ചാന്ദ്നി മിക്കു, പശ്ചാത്തലസംഗീതം-ആർ.എൻ.രവീന്ദ്രൻ,ഡബ്ബിംങ് -ശാരികവാര്യർ, നിഷ.പി, വരദ, ചമയം-ഷിജി താനൂർ, കോസ്റ്റ്യൂം-സുധി താനൂർ, കലാസംവിധാനം-അനീഷ്പിലാപ്പുള്ളി, ശബ്ദമിശ്രണം-ചന്ദ്രബോസ്,ശബ്ദലേഖനം-റിച്ചാഡ്…
Read Moreസിപിഎം സംഘടിപ്പിക്കുന്ന പലസ്തീന് ഐക്യദാര്‍ഢ്യ റാലി മലപ്പുറത്ത്; സമസ്ത, കേരള മുസ്ലിം ജമാഅത്ത് പ്രതിനിധികള്‍ പങ്കെടുക്കും
മലപ്പുറം: മലപ്പുറത്ത് സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന് ഐക്യദാര്‍ഢ്യ റാലി ഇന്നു നടക്കും. വൈകുന്നേരം 4.30ന് കോട്ടപ്പടി ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്നു തുടങ്ങുന്ന റാലി കിഴക്കേത്തലയിലാണ് സമാപിക്കുക. പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന് ഉദ്ഘാടനം ചെയ്യും. എല്‍ഡിഎഫ് കക്ഷി നേതാക്കള്‍ക്കു പുറമേ സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കം, കേരളാ മുസ്ലിം ജമാ അത്ത് ജനറല്‍ സെക്രട്ടറി ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങള്‍ തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുക്കും. മുസ്ലിം ലീഗ് നേതാക്കളെ പരിപാടിയിലേക്കു ക്ഷണിച്ചിട്ടില്ലെങ്കിലും പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കുമെന്നാണ് സിപിഎം ജില്ലാ നേതൃത്വം കണക്കുകൂട്ടുന്നത്. മുസ്ലിം ലീഗിന് ഔദ്യോഗിക ക്ഷണമുണ്ടായിരുന്നെങ്കിലും ലീഗ് പങ്കെടുക്കുന്നില്ല. യുഡിഎഫിന്റെ കക്ഷിയെന്ന നിലയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് നേതൃത്വം അറിയിക്കുകയായിരുന്നു. ആദ്യഘട്ടത്തില്‍ ലീഗ് നേതാക്കളുടെ പ്രതികരണങ്ങള്‍ വന്നതോടെ പങ്കെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു സിപിഎം.
Read Moreപ്രണയം വീട്ടിലറിഞ്ഞത് സഹോദരിവഴി
തരിണിയുമായുള്ള പ്രണയം വീട്ടില്‍ അറിഞ്ഞത് സഹോദരി വഴിയാണ്. ഒരു ദിവസം മാളവികയുമായി പോകുമ്പോള്‍ കാറിലെ ബ്ലൂടൂത്തില്‍ തരിണിയുടെ ഫോണ്‍കോള്‍ കണക്ടായി. ആ പേര് വച്ചാണ് മാളവിക പ്രണയം കണ്ടെത്തിയത്. അന്നുതന്നെ അവള് വീട്ടില്‍ പറയുകയും ചെയ്തു. ഞാന്‍ വീട്ടില്‍ പറയാന്‍ ഇരിക്കുമ്പോഴായിരുന്നു ഈ സംഭവം. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ സ്മൂത്തായി നടന്നു. എന്റെ അച്ഛനെയും അമ്മയെയും പോലെ തന്നെയായിരുന്നു തരിണിയുടെ മാതാപിതാക്കളും. അവരും ഒരു എതിര്‍പ്പും പറഞ്ഞില്ല. വിവാഹത്തിന് ഇരു വീട്ടുകാരും സമ്മതം നല്കി. വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും വിവാഹത്തീയതി നിശ്ചയിച്ചിട്ടില്ല. -കാളിദാസ് ജയറാം
Read Moreഏകദിന ലോകകപ്പ് ക്രിക്കറ്റ് ; ഇരുണ്ടു വെളുക്കാൻ കാത്ത് ആരാധകർ
അഹമ്മദാബാദ്: ഏകദിന ലോകകപ്പ് ക്രിക്കറ്റിലെ പുതിയ രാജാക്കന്മാരെ അറിയാൻ ഇനി അധികമൊന്നും കാത്തിരിക്കേണ്ട. നാളെ ഇരുണ്ടു വെളുത്താൽ ഏറെനാളായി കാത്തിരുന്ന ആ ദിനമായി. ഇന്ത്യ മൂന്നാമതും ലോകകിരീടം നേടുമെന്ന് ഇന്ത്യക്കാർ മാത്രമല്ല, ലോകം മുഴുവൻ പറയുന്നു. ഇതുവരെയുള്ള പത്തു മത്സരങ്ങളിലും ത്രസിപ്പിക്കുന്ന വിജയം നേടി തലയെടുപ്പോടെ നിൽക്കുന്ന ഇന്ത്യക്ക് കിരീടമണിയാൻ ഒരു കടന്പ കൂടി മാത്രം. ഞായറാഴ്ച അഹമ്മദാബാദിൽ നടക്കുന്ന ഫൈനലിൽ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി. രണ്ടാം തവണയാണു ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ-ഓസ്ട്രേലിയ പോരാട്ടം. 2003ൽ ഇരു ടീമും ഏറ്റുമുട്ടിയപ്പോൾ വിജയം ഓസീസിനായിരുന്നു. ഇന്നലെ രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയെ അല്പം ആയാസപ്പെട്ടാണ് ഓസ്ട്രേലിയ കീഴടക്കിയത്. 49.4 ഓവറിൽ 212 റൺസിന് ഓൾ ഔട്ടായ ദക്ഷിണാഫ്രിക്കക്കെതിരേ മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് 47.2 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടപ്പെട്ടാണ് വിജയം കണ്ടത്.
Read Moreആ റിക്കാർഡ് ഇനി ഉണ്ടാവില്ല
ഗോഡ്ഫാദറിന്റെ റിക്കാർഡ് നമുക്ക് എല്ലാവർക്കും അറിയാം. ആ സിനിമയ്ക്ക് മുമ്പും പിമ്പും ഇനി ഒരിക്കലും 410 ദിവസം ഒരേ തിയറ്ററിൽ ഒരു സിനിമ പ്രദർശിപ്പിച്ചുവെന്ന റിക്കാർഡ് ഇനി വരാൻ ബുദ്ധിമുട്ടാണ്. നായകനായി അഭിനയിക്കാൻ ആഗ്രഹിക്കുന്ന ഒരാളോട് ഏത് ടൈപ്പ് റോളാണ് ചെയ്യാൻ താൽപര്യമെന്ന് ചോദിച്ചാൽ കണ്ണും അടച്ച് രാമഭദ്രന്റെ കഥാപാത്രത്തെ പറയാം. കാരണം അതിനകത്ത് സെന്റിമെൻസ്, ഫൈറ്റ്, സോംഗ്, പ്രണയം എല്ലാമുണ്ട്. ഗോഡ്ഫാദർ പുറത്തിറങ്ങിയ ശേഷം പ്രിയദർശൻ സിനിമ കണ്ടിട്ട് എന്നോട് പറഞ്ഞു. രാമഭദ്രന്റെ റോൾ നീയോ മോഹൻലാലോ ചെയ്താൽ മാത്രമെ ശരിയാകൂവെന്ന്. ഇത് പറഞ്ഞ് രണ്ട് മിനിറ്റ് കഴിഞ്ഞിട്ട് പ്രിയൻ വീണ്ടും പറഞ്ഞു ഇല്ല മോഹൻലാലിനും ചെറിയൊരു കുഴപ്പമുണ്ട്. ബ്രദേഴ്സിന്റെ കൂട്ടത്തിൽ ഏറ്റവും ഇളയയാളാകും പിന്നെ മെയിൻ ആൾ എന്ന്. തിലകൻ ചേട്ടൻ അടക്കമുള്ളവരുടെ നഷ്ടം തിരിച്ച് പിടിക്കാൻ പറ്റാത്തതാണ്. കാരണം ആ റോളിലേക്ക് വേറെയാരും…
Read Moreസൂപ്പര്‍ നായികാപട്ടം തിരിച്ചുപിടിച്ച് തൃഷ
തമിഴ് സിനിമയില്‍ ആധിപത്യം അവസാനിക്കുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടെ തൃഷ കൃഷ്ണൻ വീണ്ടും മുന്‍നിരയിലേക്ക് ഉയരുന്നു. ഇതിന് പ്രധാന കാരണം രണ്ട് ചിത്രങ്ങളാണ്. പൊന്നിയിന്‍ സെല്‍വനും, അടുത്തിടെ പുറത്തിറങ്ങിയ ലിയോയും. രണ്ടും സിനിമകളും വൻ ഹിറ്റായിരുന്നു. വീണ്ടും താരസിംഹാസനത്തില് ഇരിപ്പുറപ്പിച്ചിരിക്കുകയാണ് തൃഷ. വിജയ ചിത്രങ്ങളുണ്ടായിരുന്നുവെങ്കിലും വമ്പന്‍ ചിത്രങ്ങള്‍ ഇല്ലാത്തതായിരുന്നു തൃഷയക്ക് നിരാശ സമ്മാനിച്ചിരുന്നത്. എന്നാല്‍ ആരാധകര്‍ക്ക് പഴയ തൃഷയെ തിരിച്ചുകിട്ടിയെന്നാണ് ഇപ്പോള്‍ പറയുന്നത്. ലിയോയ്ക്ക് പിന്നാലെ ഉലകനായകന് കമല്‍ഹാസന്റെ തഗ് ലൈഫിലും, അജിത്തിന്റെ വിദാമുയര്ച്ചിയിലും തൃഷ നായികയാവുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലിയോയുടെ വമ്പൻ വിജയത്തിന് പിന്നാലെ നടി പ്രതിഫലം വര്‍ധിപ്പിച്ചിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. പന്ത്രണ്ട് വര്‍ഷത്തിന് ശേഷമായിരുന്നു വിജയിയും തൃഷയും ഒരുമിച്ച് ലിയോയിൽ സ്ക്രീന്‍ പങ്കിട്ടത്. നേരത്തെ തന്നെ ഇരുവരും അഞ്ച് ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ലിയോയില്‍ രണ്ട് കുട്ടികളുടെ മാതാപിതാക്കളായിട്ടാണ് ഇവര്‍ വേഷമിട്ടത്. ഒരു ദശാബ്ദം മുമ്പ് ഒന്നരക്കോടി രൂപയായിരുന്നു…
Read More