കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ള്‍ പ​മ്പി​ല്‍ മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ് കവർച്ച; സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്


കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ഓ​മ​ശേരി​യി​ലെ പെ​ട്രോ​ൾ പ​മ്പി​ൽ മു​ള​കു​പൊ​ടി​യെ​റി​ഞ്ഞ് കവർച്ച. ഇന്നു പു​ല​ർ​ച്ചെ ര​ണ്ടി​ന് മാ​ങ്ങാ​പൊ​യി​ൽ എ​ച്ചി​പി​സി​എ​ൽ പ​മ്പി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്.

മൂ​ന്നു​പേ​ര​ട​ങ്ങി​യ യു​വാ​ക്ക​ളു​ടെ സം​ഘ​മാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച മോ​ഷ്ടാ​ക്ക​ൾ ഇ​വ​ർ​ക്ക് മേ​ൽ മു​ള​ക് പൊ​ടി​യെ​റി​യു​ക​യും ജീ​വ​ന​ക്കാ​ര​ന്‍റെ ത​ല മു​ണ്ടി​ട്ട് മൂ​ടു​ക​യും ചെ​യ്ത​തി​നുശേ​ഷ​മാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്.

പ​തി​നാ​യി​ര​ത്തോ​ളം രൂ​പ ന​ഷ്ട​മാ​യെ​ന്നാ​ണ് പ​രാ​തി. മൂ​ന്ന് യു​വാ​ക്ക​ളും മോ​ഷ​ണ​ശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ക​വ​ര്‍​ച്ച​യു​ടെ​യും അ​ക്ര​മി​ക​ള്‍ ഓ​ടി ര​ക്ഷ​പെ​ടു​ന്ന​തി​ന്‍റെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു.​

പ്ര​തി​ക​ളെക്കുറി​ച്ച് ഇ​തു​വ​രെ സൂ​ച​ന​ക​ളി​ല്ലെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment