ഗാസ സിറ്റി: ഗാസയിലെ അൽ ഷിഫ ആശുപത്രിക്കു സമീപത്തുനിന്ന് ഹമാസ് ബന്ദിയാക്കിയ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയെന്ന് ഇസ്രയേൽ സൈന്യം. ഒക്ടോബർ ഏഴിന് ഗാസ അതിർത്തിക്കടുത്തുള്ള കിബ്സിലെവീട്ടിൽനിന്ന് ഹമാസ് തട്ടിക്കൊണ്ടുപോയ യെഹൂദിത് വെയ്സിന്റെ മൃതദേഹമാണ് ഇസ്രയേൽ സൈന്യം കണ്ടെടുത്തത്. മൃതദേഹം ഇസ്രയേലിലേക്കു കൊണ്ടുപോയി. അതേസമയം, ഹമാസിന്റെ പരമോന്നത നേതാവായ ഇസ്മയിൽ ഹനിയയുടെ ഗാസയിലെ വസതിയിൽ ഇസ്രേലി വ്യോമസേന ആക്രമണം നടത്തി. കൂടിയാലോചനാ കേന്ദ്രമായിട്ടാണു വസതി ഉപയോഗിച്ചിരുന്നതെന്ന് ഇസ്രേലി സേന പറഞ്ഞു. ഹനിയ ഏഴു വർഷമായി ഖത്തറിലാണു താമസിക്കുന്നത്.
Read MoreDay: November 17, 2023
വിവാദപരാമർശം; പ്രിയങ്ക ഗാന്ധിക്കെതിരേ മധ്യപ്രദേശ് മുഖ്യമന്ത്രി
ഭോപ്പാൽ: ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യക്കെതിരേ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നടത്തിയ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. അസഭ്യവും അസഹനീയവുമായ ഇത്തരം പരാമർശങ്ങളും ധിക്കാരപരമായ വാക്കുകളും മധ്യപ്രദേശും രാജ്യവും ഒരിക്കലും പൊറുക്കില്ലെന്നാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. എക്സിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘ഉയരം അൽപം കുറവാണെങ്കിലും അഹങ്കാരത്തിന് ഒരു കുറവും ഇല്ല. ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിലായിരുന്നപ്പോൾ ഏതു പ്രവർത്തകനും അദ്ദേഹത്തെ കാണാൻ ചെന്നാൽ മഹാരാജാ എന്ന് വിളിക്കണം. അല്ലെങ്കിൽ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ല‘ എന്നായിരുന്നു പ്രിയങ്ക ഗാന്ധി പറഞ്ഞത്. മധ്യപ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസമായിരുന്നു പ്രിയങ്ക ഗാന്ധിയുടെ വിവാദ പരാമർശം. അതേസമയം, പ്രിയങ്ക ഗാന്ധിക്കെതിരെ സാങ്കൽപ്പികവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങളാണ് ചൗഹാൻ ഉന്നയിക്കുന്നതെന്ന് മധ്യപ്രദേശ് കോൺഗ്രസ് നേതാവ് കമൽനാഥ് പറഞ്ഞു. സിന്ധ്യയെ രാവണന്റെ സഹോദരൻ…
Read Moreമുസ് ലിം ലീഗിനു വീണ്ടും സിപിഎമ്മിന്റെ ‘സ്നേഹക്കുരുക്ക്’; കേരള ബാങ്ക് ഡയറക്ടർ ബോർഡിൽ സ്ഥാനം; ലീഗ് എംഎൽഎ യൂദാസാക്കി പോസ്റ്റർ
കോഴിക്കോട്: മുസ് ലിം ലീഗിനെ വീണ്ടും ‘സ്നേഹക്കുരുക്കി’ലാക്കിയിരിക്കുകയാണ് സിപിഎം. കേരള ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് മുസ് ലിം ലീഗിന്റെ പി. അബ്ദുൽ ഹമീദ് എംഎൽഎയെ നാമനിർദേശം ചെയ്തതാണ് സിപിഎമ്മിന്റെ പുതിയ നീക്കം. സ്ഥാനം ഏറ്റെടുത്തതിനെതിരേ ലീഗിലും യുഡിഎഫിലും അസ്വാരസ്യം പുകയുകയാണ്. എംഎല്‍എയെ യൂദാസിനോട് ഉപമിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ മലപ്പുറത്ത് വിവിധ ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ലീഗിനെ സിപിഎം ക്ഷണിച്ചത് നേരത്തെ വിവാദമായിരുന്നു. എൽഡിഎഫിലേക്കും ലീഗിനെ സിപിഎം ക്ഷണിച്ചിരുന്നു. ഇതു രണ്ടും ലീഗ് നേതൃത്വം തള്ളിയിരുന്നു. അതിനു പിന്നാലെയാണ് സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള കേരള ബാങ്ക് ഡയറക്ടർ ബോർഡിൽ ലീഗ് പ്രതിനിധിയെ ഉൾപ്പെടുത്തിയത്. ബോർഡ് അംഗത്വം ലീഗ് സ്വീകരിക്കുകയും ചെയ്തു. ഇത്രയുംകാലം കേരള ബാങ്ക് രൂപവത്കരണത്തെ ശക്തമായി എതിര്‍ത്തുകൊണ്ടിരുന്ന പാര്‍ട്ടിയുടെ ജില്ലാസെക്രട്ടറിയാണ് പി. അബ്ദുള്‍ഹമീദ് എംഎല്‍എ. അതേ ബാങ്കില്‍ ഡയറക്ടര്‍സ്ഥാനം സ്വീകരിച്ചതില്‍ ലീഗ് അണികളില്‍ കടുത്ത എതിര്‍പ്പാണുള്ളത്. കോണ്‍ഗ്രസും വിയോജിപ്പ്…
Read More‘ഇന്ത്യ ജയിച്ചാൽ ബീച്ചിലൂടെ നഗ്നയായി ഓടും!’ ആരാധന പ്രകടിപ്പിക്കാൻ പറഞ്ഞതെന്നു നടിയുടെ വിശദീകരണം
വിശാഖപട്ടണം: ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് ഫൈനലിലെത്തിയതോടെ രാജ്യമെമ്പാടും ആവേശത്തിലാണ്. അതിനിടെ ഇന്ത്യ ലോകകിരീടം നേടിയാൽ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടുമെന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് തെലുങ്ക് നടി രേഖ ഭോജ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടിയുടെ പ്രഖ്യാപനം. ഇതിനു പിന്നാലെ നടിക്കെതിരേ വിമർശനങ്ങളും ഉയർന്നു. ശ്രദ്ധ പിടിച്ചുപറ്റാനുള്ള നടിയുടെ ശ്രമമാണിതെന്നായിരുന്നു ചിലരുടെ വിമർശനം. മറ്റുചിലരാകട്ടെ “ഓൾ ബോയ്സ് റെഡി, ഇന്ത്യ തീർച്ചയായും ഫൈനൽ മത്സരത്തിൽ വിജയിക്കും, വിശാഖപട്ടണം ബീച്ചിലേക്ക് നിങ്ങളുടെ ടിക്കറ്റ് ബുക്ക് ചെയ്യൂ’എന്നാണ് പോസ്റ്റിന് താഴെ കുറിച്ചത്. “ഇന്ത്യ ജയിക്കണം, എന്നാൽ ഇങ്ങനെ ചെയ്യാൻ പാടില്ലെന്നും ചിലർ കുറിച്ചു. വിമർശനം കടുത്തതോടെ നടി തന്നെ വിശദീകരണവുമായി രംഗത്തെത്തി. ഇന്ത്യൻ ടീമിനോടുള്ള സ്നേഹവും ആരാധനയും പ്രകടിപ്പിക്കാനാണു ശ്രമിച്ചതെന്നായിരുന്നു നടിയുടെ വിശദീകരണം. ഷോർട്ട് ഫിലിമുകളിലൂടെയാണു രേഖ ഭോജ് സിനിമയിലെത്തിയത്. തെലുങ്ക് നടികൾ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചു സമൂഹമാധ്യമങ്ങളിലൂടെ നടി നിരന്തരം സംസാരിക്കാറുണ്ട്.
Read Moreഇറാൻ യുദ്ധത്തിനിറങ്ങില്ല: ഹമാസിനോട് ഖമനേയ്
ടെഹ്റാൻ: ഗാസ സംഘർഷത്തിൽ ഇറാൻ നേരിട്ടു പങ്കാളിയാകില്ലെന്നു ഹമാസ് തലവൻ ഇസ്മയിൽ ഹനിയയോട് ഇറേനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയ് വ്യക്തമാക്കിയതായി റിപ്പോർട്ട്. ഈ മാസമാദ്യം ടെഹ്റാനിൽവച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. യുഎസിന്റെയോ ഇസ്രയേലിന്റെയോ ആക്രമണം നേരിട്ടാൽ മാത്രമേ ഇറാൻ യുദ്ധത്തിനിറങ്ങൂ. അല്ലാത്തിടത്തോളം ഹമാസിനു രാഷ്ട്രീയ, ധാർമിക പിന്തുണ നല്കുന്ന നിലപാടായിരിക്കും ഇറാന്റേത്. ഇറാനും ലബനനിലെ ഹിസ്ബുള്ളയും ഇസ്രയേലിനെതിരേ യുദ്ധത്തിനിറങ്ങണമെന്ന് ആവശ്യപ്പെടുന്ന ഹമാസ് നേതാക്കളുടെ വായ അടപ്പിച്ചോളണമെന്നും ഹനിയയ്ക്കു ഖമനേയ് നിർദേശം നല്കി. ഹമാസിനു പിന്തുണ നല്കുന്ന ഇറാനും ഹിസ്ബുള്ളയും ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തോടെ കരുതലോടെയാണു നീങ്ങുന്നതെന്നു റിപ്പോർട്ടിൽ പറയുന്നു. ആയുധശേഷിയിൽ ഏറെ മുന്നിലുള്ള എതിരാളികളെ പ്രകോപിപ്പിക്കുന്നത് വലിയ തിരിച്ചടിക്ക് ഇടയാക്കുമെന്നാണ് ഇവരുടെ വിലയിരുത്തൽ. ഹമാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള പ്രതികരണങ്ങൾ യുഎസുമായോ ഇസ്രയേലുമായോ വിപുലമായ ഏറ്റുമുട്ടലിൽ കലാശിക്കാതിരിക്കാനുള്ള മുൻകരുതൽ ഇറാനും ഹിസ്ബുള്ളയും…
Read Moreയെമൻ പൗരന്റെ കൊലപാതകം; നിമിഷ പ്രിയയുടെ അപ്പീൽ യെമൻ സുപ്രീം കോടതി തള്ളി
യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ കേരളത്തിൽ നിന്നുള്ള ഇന്ത്യൻ നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷയ്ക്കെതിരായ അപ്പീൽ യെമൻ സുപ്രീം കോടതി തള്ളി. 2017 മുതൽ രാജ്യത്ത് തടവിൽ കഴിയുകയാണ് ഇവർ. തലാൽ അബ്ദു മഹ്ദിയുടെ പാസ്പോർട്ട് വീണ്ടെടുക്കാനുള്ള ശ്രമത്തിനിടെ മയക്കമരുന്ന് കുത്തിവച്ച് കൊലപ്പെടുത്തിയെന്ന കേസിലാണ് പ്രിയയെ ശിക്ഷിച്ചത്. മൂന്നംഗ ബഞ്ചാണ് വധശിക്ഷയിൽ ഇളവ് വേണമെന്ന നിമിഷ പ്രിയയുടെ അപ്പീൽ പരിഗണിച്ചത്. കൊല്ലപ്പെട്ട യമൻ പൗരന്റെ ബന്ധുക്കളും പ്രദേശവാസികളും കോടതിയ്ക്ക് മുന്നിലെത്തി പ്രതിഷേധിച്ചിരുന്നു. ലൈംഗിക പീഡനത്തിൽ നിന്ന് രക്ഷനേടാനുള്ള ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് നിമിഷ കോടതിയിൽ വാദിച്ചത്. കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബത്തിൽ നിന്ന് മാപ്പ് ലഭിക്കുക എന്നതാണ് നിമിഷ പ്രിയയ്ക്ക് രക്ഷപ്പെടാനുള്ള മറ്റൊരു വഴി. എന്നാൽ കുടുംബം ഇതിന് തയ്യാറല്ല. കോടതിയ്ക്ക് മുന്നിൽ പ്രതിഷേധവുമായെത്തിയ ഇവർ ഉടൻ വധശിക്ഷ നടപ്പാക്കണമെന്നാണ് പറഞ്ഞത്. …
Read Moreതെക്കൻ ഗാസയിലും കരയാക്രമണം; ഖാൻ യൂനിസ് നിവാസികൾ ഒഴിയാൻ നിർദേശം
ടെൽ അവീവ്: ഹമാസിന്റെ പരമോന്നത നേതാവായ ഇസ്മയിൽ ഹനിയയുടെ ഗാസയിലെ വസതിയിൽ ഇസ്രേലി വ്യോമസേന ആക്രമണം നടത്തി. കൂടിയാലോചനാ കേന്ദ്രമായിട്ടാണു വസതി ഉപയോഗിച്ചിരുന്നതെന്ന് ഇസ്രേലി സേന പറഞ്ഞു. ഹനിയ ഏഴു വർഷമായി ഖത്തറിലാണ് താമസിക്കുന്നത്. ഇതിനിടെ, ഖാൻ യൂനിസ് നിവാസികൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്രേലി സേന ആവശ്യപ്പെട്ടത്, തെക്കൻ ഗാസയിലും കരയാക്രമണം തുടങ്ങാൻ പോകുന്നതിന്റെ സൂചനയാണെന്നു കരുതുന്നു. ബാനി സുഹെയ്ല, ഖുസാ, അബാസാൻ, ഖരാര പട്ടണങ്ങളിലുള്ളവർ സുരക്ഷയ്ക്കായി അഭയകേന്ദ്രങ്ങളിലേക്കു മാറണമെന്ന് ആവശ്യപ്പെടുന്ന ലഘുലേഖകൾ വിമാനത്തിൽനിന്നു വിതറുകയായിരുന്നു. വടക്കൻ ഗാസയിൽ കരയാക്രമണം തുടങ്ങുന്നതിനു മുന്‍പും ഇത്തരം ലഘുലേഖകൾ വിതറിയിരുന്നു. ഇന്നലെ ഖാൻ യൂനിസിലെ വീടുകൾക്കു നേർക്ക് ഇസ്രേലി സേന ആക്രമണം നടത്തിയതായി ഹമാസ് ആരോപിച്ചു. വടക്കൻ ഗാസയിൽനിന്നു പലായനം ചെയ്തവർ എത്തിയതോടെ ഖാൻ യൂനിസിലെ ജനസംഖ്യ നാലു ലക്ഷത്തിൽനിന്ന് പത്തുലക്ഷത്തിലധികമായിട്ടുണ്ട്. അൽ ഷിഫയിൽ തെരച്ചിൽ തുടരുന്നു വടക്കൻ ഗാസയിലെ അൽ…
Read Moreഉച്ചകോടിയിൽ തീരുമാനം; യുഎസും ചൈനയും സൈനികതല ആശയവിനിമയം പുനരാരംഭിക്കും
സാൻഫ്രാൻസിസ്കോ: യുഎസും ചൈനയും സൈനികതല ആശയവിനിമയം പുനരാരംഭിക്കും. യുഎസ് പ്രസിഡന്റ് ജോ ബൈഡനും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും സാൻഫ്രാൻസിസ്കോയിൽ നടത്തിയ ഉച്ചകോടിയിലാണു തീരുമാനം. യുഎസ് സ്പീക്കറായിരുന്ന നാൻസി പെലോസി കഴിഞ്ഞവർഷം തായ്വാൻ സന്ദർശിച്ചതിൽ പ്രതിഷേധിച്ച് ചൈനയാണു സൈനികതല ആശയവിനമയം വിച്ഛേദിച്ചത്. യുഎസ്, ചൈനീസ് പ്രസിഡന്റുമാർക്കു നേരിട്ട് ആശയവിനമയം നടത്താൻ സൗകര്യമുണ്ടാക്കുമെന്നും ഉച്ചകോടിക്കുശേഷം ബൈഡൻ വ്യക്തമാക്കി. അതേസമയം, ചൈനയുമായി പല കാര്യത്തിലും യുഎസിനുള്ള അഭിപ്രായഭിന്നത പരിഹരിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നയതന്ത്ര, സഹകരണ മാർഗങ്ങളിലൂടെ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ തീരുമാനിച്ചതായി ഷി ചിൻപിംഗ് പറഞ്ഞു. ഇതിനിടെ, പത്രസമ്മേളനത്തിന്റെ അവസാനം ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ഉത്തരമായി ‘ഷി ചിൻപിംഗ് ഏകാധിപതിയാണ്’ എന്ന് ബൈഡൻ പറഞ്ഞതു കല്ലുകടിയായി. ചൈനീസ് വിദേശകാര്യ മന്ത്രാലയം ബൈഡന്റെ പ്രസ്താവനയെ വിമർശിച്ചു. ഒരു വർഷത്തിനുശേഷമാണു ബൈഡനും ചിൻപിംഗും മുഖാമുഖം ചർച്ച നടത്തുന്നത്. ബന്ധം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണു…
Read Moreആദിത്യശ്രീയുടെ മരണം ഫോണ്‍ പൊട്ടിത്തെറിച്ചല്ല; മുറിയിൽ പൊട്ടാസിയം ക്ലോറേറ്റിന്റെയും സൾഫറിന്റെയും സാന്നിധ്യം; പന്നിപ്പടക്കമെന്ന് സൂചന
തൃശൂർ: തിരുവില്വാമലയിൽ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ച കേസിൽ വഴിത്തിരിവ്. കുട്ടിയുടെ മരണം പന്നിപ്പടക്കം പൊട്ടിത്തെറിച്ചെന്ന് സൂചന. ഫോറൻസിക് റിപ്പോർട്ടിലാണ് വെളിപ്പെടുത്തൽ. ഇതുസംബന്ധിച്ച ഫോറൻസിക് റിപ്പോർട്ട് പോലീസിനു കൈമാറി. പറന്പിൽ കിടന്ന പന്നിപ്പടക്കം കുട്ടി കടിച്ചതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം പട്ടിപ്പറമ്പ് കുന്നത്ത് വീട്ടില്‍ അശോക്കുമാറിന്റെയും തിരുവില്വാമല സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ സൗമ്യയുടെയും ഏകമകളായ ആദിത്യശ്രീയാണു കഴിഞ്ഞ ഏപ്രിൽ 26ന് മരിച്ചത്. സ്ഫോടനത്തിൽ കുട്ടിയുടെ മുഖം തിരിച്ചറിയാനാവാത്തനിലയിലായിരുന്നു. ഇതിൽ പോലീസ് സർജൻ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് വിശദമായ പരിശോധന നടത്തിയത്. തുടർന്നു നടത്തിയ പരിശോധനയിലാണ് പൊട്ടാസിയം ക്ലോറൈറ്റിന്റെയും സൾഫറിന്റെയും സാന്നിധ്യം കണ്ടെത്തിയത്. ഇത് പന്നിപ്പടക്കത്തിന്റെ അവശിഷ്ടങ്ങളിൽനിന്ന് ഉണ്ടായതാകാമെന്ന നിഗമനത്തിലാണ് ഫോറൻസിക് വിഭാഗം. മൊബൈല്‍ ഫോണില്‍ വീഡിയോ കാണുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ചെന്നായിരുന്നു…
Read Moreആലുവയിലെ കുടുംബത്തെ കബളിപ്പിച്ച് പണം തട്ടിയ സംഭവം; രണ്ട് വകുപ്പുചേർത്ത് മഹിളാ നേതാവിന്റെ ഭർത്താവിനെതിരെ കേസെടുത്ത് പോലീസ്
കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ കുടുംബത്തെ പറ്റിച്ച് പണം തട്ടിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്. ആലുവ ഈസ്റ്റ് പോലീസാണ് മുനീറിനെതിരേ കേസെടുത്തത്. ഐപിസി 406, ഐപിസി 420 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. സംഭവത്തിൽ കുട്ടിയുടെ അച്ഛന്റെ മൊഴി വ്യാഴാഴ്ച പോലീസ് രേഖപ്പെടുത്തിയിരുന്നു മഹിളാ കോൺഗ്രസ് നേതാവായ ഹസീനയുടെ ഭർത്താവ് മുനീറിനെതിരെയാണ് പെൺകുട്ടിയുടെ കുടുംബം പരാതി ഉന്നയിച്ചത്. മുനീര്‍ എന്നയാള്‍ 1,20,000 രൂപ തട്ടിയെടുത്തെന്നും പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ 70,000 രൂപ തിരിച്ച് നല്‍കിയെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു. കുട്ടി കൊല്ലപ്പെട്ട് ദിവസങ്ങള്‍ മാത്രം കഴിഞ്ഞപ്പോഴാണ് സംഭവം. എന്നാൽ സംഭവം വാര്‍ത്തയായതോടെ തട്ടിയെടുത്ത പണം കുട്ടിയുടെ പിതാവിന് ഇയാൾ തിരികെ നല്‍കിയിരുന്നു. സംഭവത്തിന് പിന്നാലെ മഹിളാകോണ്‍ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയായ ഹസീനയെ സസ്പെൻഡ് ചെയ്തിരുന്നു. പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതിനെ തുടർന്നാണ് മഹിളാകോണ്‍ഗ്രസ് നടപടി സ്വീകരിച്ചത്.
Read More