സന്നിധാനത്ത് സർക്കാർ ജീവനക്കാരന്‍റെ നാമജപപ്രതിഷേധം; ആർഎസ്എസ് നേതാവിനെ ആ​രോ​ഗ്യ​വ​കു​പ്പ് സ​സ്പെ​ൻ​ഡ് ചെയ്തു

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് പ്ര​തി​ഷേ​ധം ന​ട​ത്തി​യ​തി​ന് അ​റ​സ്റ്റി​ലാ​യ ആ​ർ​എ​സ്എ​സ് നേ​താ​വ് ആ​ർ. രാ​ജേ​ഷി​നെ ആ​രോ​ഗ്യ​വ​കു​പ്പ് സ​സ്പെ​ൻ​ഡ് ചെ​യ്തു. എ​റ​ണാ​കു​ള​ത്തെ മ​ല​യാ​റ്റൂ​ർ ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി​യി​ൽ ഫാ​ർ​മ​സി​സ്റ്റാ​യ രാ​ജേ​ഷി​നെ​തി​രേ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്.

ഞാ​​യ​​റാ​​ഴ്ച രാ​​ത്രി സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയതിന് രാജേഷ് ഉൾപ്പെടെ 69 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇവരെ തിങ്കളാഴ്ച 14 ദി​​വ​​സ​​ത്തേ​​ക്കു കോ​​ട​​തി റി​​മാ​​ൻ​​ഡ് ചെ​​യ്തിരുന്നു. എറണാകുളത്തെ ആര്‍എസ്എസ് സംഘടനാ ചുമതലയുള്ള രാജേഷ് ശബരിമല കര്‍മസമിതി കണ്‍വീനറും കൂടിയാണ്

Related posts