‘ഇ​ന്ത്യ ജ​യി​ച്ചാ​ൽ ബീ​ച്ചി​ലൂ​ടെ ന​ഗ്ന​യാ​യി ഓ​ടും!’ ആ​രാ​ധ​ന പ്ര​ക​ടി​പ്പി​ക്കാ​ൻ പ​റ​ഞ്ഞ​തെ​ന്നു ന​ടി​യു​ടെ വി​ശ​ദീ​ക​ര​ണം

വി​ശാ​ഖ​പ​ട്ട​ണം: ഇ​ന്ത്യ ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് ഫൈ​ന​ലി​ലെ​ത്തി​യ​തോ​ടെ രാ​ജ്യ​മെ​മ്പാ​ടും ആ​വേ​ശ​ത്തി​ലാ​ണ്. അ​തി​നി​ടെ ഇ​ന്ത്യ ലോ​ക​കി​രീ​ടം നേ​ടി​യാ​ൽ വി​ശാ​ഖ​പ​ട്ട​ണ​ത്തെ ബീ​ച്ചി​ലൂ​ടെ ന​ഗ്ന​യാ​യി ഓ​ടു​മെ​ന്ന പ്ര​ഖ്യാ​പ​ന​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് തെ​ലു​ങ്ക് ന​ടി രേ​ഖ ഭോ​ജ്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​യി​രു​ന്നു ന​ടി​യു​ടെ പ്ര​ഖ്യാ​പ​നം.

ഇ​തി​നു പി​ന്നാ​ലെ ന​ടി​ക്കെ​തി​രേ വി​മ​ർ​ശ​ന​ങ്ങ​ളും ഉ​യ​ർ​ന്നു. ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റാ​നു​ള്ള ന​ടി​യു​ടെ ശ്ര​മ​മാ​ണി​തെ​ന്നാ​യി​രു​ന്നു ചി​ല​രു​ടെ വി​മ​ർ​ശ​നം. മ​റ്റു​ചി​ല​രാ​ക​ട്ടെ “ഓ​ൾ ബോ​യ്‌​സ് റെ​ഡി, ഇ​ന്ത്യ തീ​ർ​ച്ച​യാ​യും ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക്കും, വി​ശാ​ഖ​പ​ട്ട​ണം ബീ​ച്ചി​ലേ​ക്ക് നി​ങ്ങ​ളു​ടെ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യൂ’​എ​ന്നാ​ണ് പോ​സ്റ്റി​ന് താ​ഴെ കു​റി​ച്ച​ത്. “ഇ​ന്ത്യ ജ​യി​ക്ക​ണം, എ​ന്നാ​ൽ ഇ​ങ്ങ​നെ ചെ​യ്യാ​ൻ പാ​ടി​ല്ലെ​ന്നും ചി​ല​ർ കു​റി​ച്ചു.

വി​മ​ർ​ശ​നം ക​ടു​ത്ത​തോ​ടെ ന​ടി ത​ന്നെ വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി. ഇ​ന്ത്യ​ൻ ടീ​മി​നോ​ടു​ള്ള സ്നേ​ഹ​വും ആ​രാ​ധ​ന​യും പ്ര​ക​ടി​പ്പി​ക്കാ​നാ​ണു ശ്ര​മി​ച്ച​തെ​ന്നാ​യി​രു​ന്നു ന​ടി​യു​ടെ വി​ശ​ദീ​ക​ര​ണം.

ഷോ​ർ​ട്ട് ഫി​ലി​മു​ക​ളി​ലൂ​ടെ​യാ​ണു രേ​ഖ ഭോ​ജ് സി​നി​മ​യി​ലെ​ത്തി​യ​ത്. തെ​ലു​ങ്ക് ന​ടി​ക​ൾ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ളെ​ക്കു​റി​ച്ചു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ടി നി​ര​ന്ത​രം സം​സാ​രി​ക്കാ​റു​ണ്ട്.

Related posts

Leave a Comment