ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവച്ചാൽ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിനെ കാത്തിരിക്കുന്നതു രണ്ടു റിക്കാർഡുകൾ. അടുത്ത മത്സരത്തിൽ 159 റണ്‍സടിച്ചാൽ ട്വന്റി20 ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 2000 റണ്‍സ് കണ്ടെത്തുന്ന താരമെന്ന നേട്ടം സൂര്യകുമാറിന്റെ പേരിലാകും. രണ്ട് ഇന്നിംഗ്സുകളിൽനിന്ന് ഇത്രയും റണ്‍സ് നേടിയാൽ നിലവിലെ റിക്കാർഡിനൊപ്പവും സൂര്യയെത്തും. 52 ഇന്നിംഗ്സിൽനിന്ന് 2000 റണ്‍സ് നേടിയ പാക്കിസ്ഥാൻ താരങ്ങളായ ബാബർ അസമിന്റെയും മുഹമ്മദ് റിസ്വാന്റെയും പേരിലാണ് നിലവിൽ ഈ റിക്കാർഡ്. അടുത്ത അഞ്ച് ഇന്നിംഗ്സിൽനിന്ന് ഈ നേട്ടം കൈവരിച്ചാൽ വേഗത്തിൽ 2000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യൻ താരമെന്ന റിക്കാർഡും സൂര്യകുമാറിനെ കാത്തിരിക്കുന്നുണ്ട്.
Read MoreDay: November 22, 2023
പലസ്തീന് പതാകയേന്തി ഹെലികോപ്റ്ററിലെത്തി ഹൂതികൾ; ഇസ്രായേലിന്റെ കപ്പൽ പിടിച്ചെടുത്തു; വീഡിയോ കാണാം
ഇസ്രായേലിനെതിരെയുള്ള യുദ്ധത്തിന് യെമനിലെ ഹൂതി സൈന്യവും. ഇസ്രായേലില്‍ നിന്നുള്ള കപ്പല്‍ ചെങ്കടല്‍ തീരത്ത് വെച്ച് കഴിഞ്ഞ ദിവസം ഹൂതികള്‍ പിടിച്ചെടുത്തിരുന്നു.ഇതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു. ഇന്ത്യയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പലാണ് യെമനിലെ ഹൂതികള്‍ പിടിച്ചെടുത്തത്. ഹെലികോപ്ടറില്‍ വന്നിറങ്ങിയ ഹൂത്തി വിമതര്‍ തോക്കുമായി ഇസ്രായേൽ കപ്പലായ ഗ്യാലക്സി ലീഡറിന്റെ ഡെക്കിലേക്ക് തോക്കുമായി ഇറങ്ങുന്നതാണ് വീഡിയോയിലുള്ളത്. ഹെലികോപ്ടറില്‍ പലസ്തീന് പതാകയുമുണ്ടായിരുന്നു. കപ്പലിലേക്കിറങ്ങിയ ഇവര്‍ തോക്കുചൂണ്ടി കപ്പലിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ഇറാൻ പിന്തുണയുള്ള സംഘം കപ്പൽ പിടിച്ചെടുക്കുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ പുറത്തു വരുന്നത്. സ്പീഡ് ബോട്ടിലും മറ്റുമായി ഹൂത്തികള്‍ കപ്പലിലേക്ക് എത്തിയിരുന്നു. ഇസ്രായേലി കപ്പലുകൾ ചെങ്കടലിലോ, ഞങ്ങള്‍ എത്തിപ്പെടാന്‍ സാധിക്കുന്നിടത്തോ എത്തിയാൽ അവ പിടിച്ചെടുക്കാന്‍ ഞങ്ങൾ ഒരു മടിയും കാണിക്കില്ലെന്ന് നേരത്തെ തന്നെ ഹൂതികള്‍ പറഞ്ഞിരുന്നു. അതേസമയം കപ്പലുമായി യാതൊരു ബന്ധവുമില്ലെന്ന് ഇസ്രായേല്‍ പറഞ്ഞിട്ടുണ്ട്. ഇസ്രായേലിലെ ഏറ്റവും വലിയ ധനികരില്‍…
Read Moreസൂപ്പർ പോരിൽ ബ്രസീലിനെ കീഴടക്കി അര്‍ജന്റീന
ബ്രസീലിയ: ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുന്നോടിയായി നടന്ന സൂപ്പർ പോരാട്ടത്തിൽ അര്‍ജന്റീനയോട് ബ്രസീല്‍ ഒരു ഗോളിനു തോറ്റു. ചരിത്രപ്രസിദ്ധമായ മാറക്കാന മൈതാനത്താണ് ചിരവൈരികളായ ഇരു ടീമുകളും ഏറ്റുമുട്ടിയത്. 63-ാം മിനിറ്റില്‍ നിക്കോളസ് ഓട്ടമെന്‍ഡി അര്‍ജന്റീനയ്ക്കായി വിജയ ഗോള്‍ കണ്ടെത്തി. ലോ സെല്‍സോ എടുത്ത കോര്‍ണറില്‍ ഉയര്‍ന്ന് ചാടിയെടുത്ത ഹെഡറിൽ ഒട്ടാമെന്‍ഡി അര്‍ജന്റീനയ്ക്ക് വിജയമൊരുക്കുകയായിരുന്നു. ചരിത്രത്തിലാദ്യമായാണ് ബ്രസീല്‍ ഫിഫ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഹോം മത്സരം തോല്‍ക്കുന്നത്. നെയ്മറും വിനിഷ്യസ് ജൂനിയറും റിച്ചാര്‍ലിസണും ഇല്ലാതിറങ്ങിയ ബ്രസീല്‍ മത്സരത്തിലുടനീളം നിറംമങ്ങിയ പ്രകടനമാണ് കാഴ്ചവച്ചത്. 81-ാം മിനിറ്റില്‍ ജോലിന്ടണ് ചുവപ്പ് കാര്‍ഡ് കാണുകയുമുണ്ടായി. ഇരുടീമുകളുടെയും ആരാധകര്‍ തമ്മില്‍ ഗാലറിയില്‍ കൂട്ടയടിയുണ്ടായതോടെ അര മണിക്കൂറോളം വൈകിയാണ് ലോകമെങ്ങുമുള്ള ഫുട്ബോൾ പ്രേമികൾ കാത്തിരുന്ന മത്സരം ആരംഭിച്ചത്. അര്‍ജന്റീനന്‍ ദേശീയഗാനം ആരംഭിക്കുമ്പോള്‍ ബ്രസീലിയന്‍ ആരാധകര്‍ കൂവിയതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സമയം ഇന്ന്…
Read Moreവെറുതെ വെള്ളമിറക്കണ്ട..! ഒരു കുപ്പി വിസ്കി ലേലത്തിൽ പോയത് 22.50 കോടിക്ക്
ലണ്ടൻ: ലോകത്തിലെ ഏറ്റവും വിലവിടിപ്പുള്ള വിസ്കിയാണു “മകാലൻ 1926′. കോടീശ്വരന്മാർക്ക് പ്രൗഢിയുടെയും സ്വകാര്യ അഹങ്കാരത്തിന്റെയും ഭാഗമാണ് ഈ അന്താരാഷ്ട്ര ബ്രാൻഡ്! കഴിഞ്ഞദിവസം ലണ്ടനിൽ നടന്ന ലേലത്തിൽ മകാലൻ വിസ്കിയുടെ ഒരു കുപ്പി വിറ്റുപോയത് 2.7 മില്യൺ ഡോളറിനാണ് (ഏകദേശം 22,50,37,035 രൂപ). 1926ലെ ഒരു എക്സ്ക്ലൂസീവ് ശേഖരത്തിലെ 40 കുപ്പികളിൽ ഒന്നാണിത്. ആറു പതിറ്റാണ്ടുകൾ ഷെറി കാസ്കുകളിൽ സൂക്ഷിച്ചിരുന്ന ഈ വിസ്കി ഇതുവരെ നിർമിച്ചതിൽ ഏറ്റവും പഴക്കമുള്ളതായി കണക്കാക്കുന്നു. നേരത്തെയും കോടികൾക്ക് മകാലൻ വിസ്കി ലേലത്തിൽ പോയിട്ടുണ്ട്. എന്നാൽ, ഇത്തവണത്തെ ലേലത്തുക അതിനെയൊക്കെ പിന്നിലാക്കി. ഇറ്റാലിയൻ ചിത്രകാരൻ വലേരിയോ അദാമി കൈകൊണ്ടു വരച്ച ലേബൽ ആണ് കുപ്പിയുടെ പുറത്തു പതിച്ചിരിക്കുന്നത്.
Read Moreസ്പാനിഷ് മന്ത്രിസഭയിൽ പകുതിയിലേറെയും വനിതകൾ
മാഡ്രിഡ്: സ്പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചെസിന്റെ മന്ത്രിസഭയിൽ പകുതിയിലേറെയും വനിതകൾ. 22 മന്ത്രിമാരിൽ 12 പേരും വനിതകളാണ്. വനിതാ മന്ത്രിമാരിൽ നാലു പേർ ഉപ പ്രധാനമന്ത്രിമാരാണ്. പുതിയ ഒന്‍പതു മന്ത്രിമാരാണു മന്ത്രിസഭയിലുള്ളത്. നാദിയ കാൽവിനോ ധനകാര്യ വകുപ്പിന്റെ ചുമതലയിൽ തുടരും ഹോസെ മാനുവൽ അൽബരാസ് വിദേശകാര്യ വകുപ്പിലും മാർഗരിറ്റ റോബിൾസ് പ്രതിരോധ വകുപ്പിലും തുടരും. സാഞ്ചെസിന്റെ സോഷ്യലിസ്റ്റ് പാർട്ടിക്ക് 17 മന്ത്രിസ്ഥാനവും സഖ്യകക്ഷിയായ സുമാർ (ജോയിനിംഗ് ഫോഴ്സസ്) പാർട്ടിക്ക് അഞ്ചു മന്ത്രിസ്ഥാനവുമാണുള്ളത്. 350 അംഗ പാർലമെന്റിൽ 179 പേരുടെ പിന്തുണയോടെയാണു സാഞ്ചെസ് വീണ്ടും പ്രധാനമന്ത്രിയായത്. വലത്-മധ്യ കക്ഷിയായ പോപ്പുലർ പാർട്ടിക്ക് 171 പേരുടെ പിന്തുണയുണ്ട്.
Read Moreലഷ്കർ-ഇ-തൊയ്ബയെ ഭീകരസംഘടനയായി ഇസ്രയേൽ പ്രഖ്യാപിച്ചു
ജറൂസലെം: പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ലഷ്കർ-ഇ-തൊയ്ബയെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് ഇസ്രയേൽ. മുംബൈ ഭീകരാക്രമണത്തിന്റെ 15-ാം വാർഷികത്തിനു മുന്നോടിയായാണ് ഇസ്രയേലിന്റെ നടപടി. ലഷ്കർ ഭീകരർ 2008 നവംബർ 26നു മുംബൈയിൽ നടത്തിയ ആക്രമണത്തിൽ 166 പേർ കൊല്ലപ്പെട്ടിരുന്നു. ഇവരിൽ ആറു പേർ യഹൂദരാണ്. ഇന്ത്യയിൽനിന്നു പ്രത്യേക അഭ്യർഥനയില്ലെങ്കിലും ലഷ്കറിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഇന്ത്യയിലെ ഇസ്രയേൽ എംബസി അറിയിച്ചു. നൂറുകണക്കിന് ഇന്ത്യൻ പൗരന്മാരുടെയും മറ്റുള്ളവരുടെയും മരണത്തിന് ഉത്തരവാദികളായ ലഷ്കർ-ഇ-തൊയ്ബ മാരകവും നിന്ദ്യവുമായ ഭീകരസംഘടനയാണെന്ന് എംബസി പ്രസ്താവനയിൽ പറയുന്നു. 2013 മുതൽ ലഷ്കർ-ഇ-തൊയ്ബയെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നുവെന്ന് ഇസ്രേലി വിദേശകാര്യ മന്ത്രാലയം വക്താവ് ലിയോർ ഹായിയാത് പറഞ്ഞു. ഹമാസിനെ ഭീകരസംഘടനയായി ഇന്ത്യ പ്രഖ്യാപിക്കണമെന്നാണ് ഇസ്രയേലിന്റെ ആവശ്യം. ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിൽ 1400 പേരാണു കൊല്ലപ്പെട്ടത്. 240 പേരെ ബന്ദികളാക്കി. ലഷ്കർ ഭീകരർ മുംബൈയിൽ നടത്തിയ ആക്രമണത്തിനു സമാനമാണു…
Read More‘ബന്ധം പിരിയാം, 8,250 കോടി വേണം’; സ്വത്തിന്റെ 75 ശതമാനം ആവശ്യപ്പെട്ട് റെയ്മണ്ട് ചെയർമാന്റെ ഭാര്യ
ന്യൂഡൽഹി: റെയ്മണ്ട് കമ്പനിയുടെ ചെയർമാനും എംഡിയുമായ കോടീശ്വര വ്യവസായി ഗൗതം സിംഘാനിയയുടെ ഭാര്യ നവാസ് മോദി സിംഘാനിയ വിവാഹമോചനത്തിനുശേഷം 75 ശതമാനം സ്വത്തവകാശം ചോദിച്ചതായി റിപ്പോർട്ട്. ഗൗതം സിംഘാനിയയുടെ 11,000 കോടി രൂപ ആസ്തിയിൽ 75 ശതമാനം (ഏകദേശം 8,250 കോടി) തനിക്കും രണ്ട് പെൺമക്കൾക്കുമായി നീക്കിവയക്കാൻ ആവശ്യപ്പെട്ടതായാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നത്. ഇതിനു പാതി സമ്മതം പറഞ്ഞ ഗൗതം, കുടുംബ ട്രസ്റ്റ് സൃഷ്ടിക്കാനും അതിന്റെ ഏക മാനേജിംഗ് ട്രസ്റ്റി താനാകണമെന്നുമുള്ള നിർദേശം മുന്നോട്ടുവച്ചെന്നാണു സൂചന. എന്നാൽ നവാസ് ഇത് അസ്വീകാര്യമാണെന്ന് അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു. നിയമോപദേശം തേടിയശേഷമായിരിക്കും ഇരുവരുടെയും അടുത്ത നീക്കങ്ങൾ. അതേസമയം, പരസ്പര സമ്മതത്തോടെയുള്ള പരിഹാരത്തിന് മധ്യസ്ഥശ്രമം നടക്കുന്നതായും റിപ്പോർട്ടുണ്ട്. 32 വർഷത്തെ ബന്ധത്തിനുശേഷം നവാസുമായി താൻ വേർപിരിഞ്ഞതായി റെയ്മണ്ട് ചെയർമാൻ സിംഘാനിയ കഴിഞ്ഞ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. ഞങ്ങൾ പ്രതിബദ്ധതയോടെയും ദൃഢനിശ്ചയത്തോടെയും വിശ്വാസത്തോടെയും…
Read Moreചരിത്രം വഴി മാറും ചിലർ വരുമ്പോൾ; തെലങ്കാനയിൽ കോൺഗ്രസ് ആദ്യമായി അധികാരത്തിലെത്തും; ലോക്പോൾ പ്രീ-പോൾ സർവേ പ്രവചനം
തെലങ്കാന തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി. കോൺഗ്രസും ബിജെപിയും തമ്മിൽ വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടക്കുന്നു. നവംബർ 30 നാണ് തെലങ്കാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ്. പല മണ്ഡലങ്ങളിലേയും ത്രികോണ പോരാട്ടമാണ് നടക്കുന്നത്. ലോക്പോൾ പ്രീ-പോൾ സർവേ പ്രകാരം തെലങ്കാനയിൽ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് പ്രവചനം. ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് ആദ്യമായി സംസ്ഥാനത്ത് അധികാരത്തില്‍ വരുമെന്നാണ് സർവെ അവകാശപ്പെടുന്നത്. ബി ആർ എസ് കനത്ത തിരിച്ചടി നേരിടുമെന്നും പറയുന്നു. അതേ സമയം തെലങ്കാനയിൽ ബിജെപി വിജയിച്ചാൽ മുസ്ലിം വിഭാഗത്തിനുള്ള നാല് ശതമാനം സംവരണം നിർത്തലാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ജങ്കാവിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന. മുസ്ലിം ക്വാട്ട ഒബിസി, എസ്സി, എസ്ടി എന്നിവയ്ക്ക് പുനർവിതരണം ചെയ്യുമെന്ന് അമിത് ഷാ പറഞ്ഞു. മതാടിസ്ഥാനത്തിലുള്ള സംവരണം റദ്ദാക്കുമെന്നും മറ്റ് പിന്നാക്ക വിഭാഗങ്ങൾ…
Read Moreകോടിമതയിൽ കെഎസ്ആർടിസി തല്ലിത്തകർത്ത യുവതി അറസ്റ്റിൽ; കാറിൽ ഒരു പുരുഷൻ ഉണ്ടായിരുന്നതായി യാത്രക്കാർ; പോലീസ് കേസെടുത്തതാകട്ടെ ഒരാളെ ഒഴിവാക്കിയും….
കോട്ടയം: കെഎസ്ആർടിസി തട്ടി കാറിന്റെ സൈഡ് മിറർ തകർന്നു. കാറിൽ സഞ്ചരിച്ച അമ്മയും മകളും ബസ് തടഞ്ഞ് ഹെഡ് ലൈറ്റ് തല്ലിത്തകർത്തു. കോടിമത നാലുവരി പാതയിൽ ഇന്നലെയാണ് സിനിമയെ വെല്ലുന്ന ആക്ഷൻ രംഗം നടന്നത്. സംഭവത്തിൽ പൊൻകുന്നം സ്വദേശി സുലുവിനെ (26) ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു. സുലുവും അമ്മയുമാണ് ആക്രമണം നടത്തിയത്. എന്നാൽ ഒരാളെ ഒഴിവാക്കിയാണ് പോലീസ് കേസെടുത്തത്. ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കാറിന്റെ സൈഡ് മിറർ ബസിൽ തട്ടുകയായിരുന്നു. സൈഡ് മിറർ പൊട്ടിയതോടെ പ്രകോപിതരായ സ്ത്രീകൾ ബസിന് കുറുകെ കാർ ഇട്ട് തടഞ്ഞു. പിന്നീട് കാറില്‍നിന്ന് ഇറങ്ങി ജാക്കി ലിവര്‍ ഉപയോഗിച്ച് ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചുതകര്‍ക്കുകയായിരുന്നു. ഇവർക്കൊപ്പം ഒരു പുരുഷനും കാറിലുണ്ടായിരുന്നതായി ബസിലെ യാത്രക്കാർ പറയുന്നു. ഇയാൾ ബസിന്റെ പിന്നിലെ നന്പർ പ്ലെയ്റ്റ് തകർത്തു. പൊന്‍കുന്നം സ്വദേശി ഇസ്മയിലിന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍.ബസ് കോടിമതയില്‍…
Read Moreഏറ്റവും കൂടുതൽ പല്ലുകളുമായി ഗിന്നസ് വേൾഡ് റെക്കോർഡ് നേടി ഇന്ത്യൻ വനിത
ഏറ്റവും കൂടുതൽ പല്ലുകളുമായ് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടി 26 കാരിയായ ഇന്ത്യൻ യുവതി. കൽപന ബാലന് 38 പല്ലുകളാണ് ഉള്ളത്. നാല് അധിക മാൻഡിബുലാർ (താഴത്തെ താടിയെല്ല്), രണ്ട് അധിക മാക്സിലിയറി (മുകളിലെ താടിയെല്ല്) പല്ലുകൾ ഉണ്ട്. “ഗിന്നസ് വേൾഡ് റെക്കോർഡ്സ് കിരീടം ലഭിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, ഇത് എന്റെ ജീവിത നേട്ടമാണ്.” എന്നാണ് റെക്കോർഡ് നേടിയ ശേഷമുള്ള അവരുടെ പ്രതികരണം. കൽപനയ്ക്ക് ഭാവിയിൽ തന്റെ റെക്കോർഡ് നീട്ടാൻ കഴിയും, കാരണം അവൾക്ക് ഇതുവരെ വന്നിട്ടില്ലാത്ത രണ്ട് പല്ലുകൾ കൂടി ഉണ്ട്. അതേസമയം ഏറ്റവുമധികം പല്ലുകളുള്ള പുരുഷ റെക്കോർഡ് 41 പല്ലുകളുള്ള ഇവാനോ മെലോണിന്റെ (കാനഡ) പേരിലാണ്. അധിക പല്ലുകളുടെ സാന്നിധ്യത്തെ വൈദ്യശാസ്ത്രത്തിൽ ഹൈപ്പർഡോണ്ടിയ അല്ലെങ്കിൽ പോളിഡോണ്ടിയ എന്ന് വിളിക്കുന്നു. ലോക ജനസംഖ്യയുടെ 3.8% വരെ ഒന്നോ അതിലധികമോ സൂപ്പർ…
Read More