പ​ല​സ്തീ​ന്‍ പതാകയേന്തി ഹെ​ലി​കോ​പ്റ്റ​റി​ലെത്തി ഹൂ​തി​ക​ൾ; ഇ​സ്രാ​യേ​ലി​ന്‍റെ ക​പ്പ​ൽ പി​ടി​ച്ചെ​ടു​ത്തു;​ വീ​ഡി​യോ കാ​ണാം

ഇ​സ്രാ​യേ​ലി​നെ​തി​രെ​യു​ള്ള യു​ദ്ധ​ത്തി​ന് യെ​മ​നി​ലെ ഹൂ​തി സൈ​ന്യ​വും. ഇ​സ്രാ​യേ​ലി​ല്‍ നി​ന്നു​ള്ള ക​പ്പ​ല്‍ ചെ​ങ്ക​ട​ല്‍ തീ​ര​ത്ത് വെ​ച്ച് ക​ഴി​ഞ്ഞ ദി​വ​സം ഹൂ​തി​ക​ള്‍ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.​ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു വ​ന്നു. ഇ​ന്ത്യ​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ച​ര​ക്ക് ക​പ്പ​ലാ​ണ് യെ​മ​നി​ലെ ഹൂ​തി​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്.

ഹെ​ലി​കോ​പ്ട​റി​ല്‍ വ​ന്നി​റ​ങ്ങി​യ ഹൂ​ത്തി വി​മ​ത​ര്‍ തോ​ക്കു​മാ​യി ഇ​സ്രാ​യേ​ൽ ക​പ്പ​ലാ​യ ഗ്യാ​ല​ക്‌​സി ലീ​ഡ​റി​ന്‍റെ ഡെ​ക്കി​ലേ​ക്ക് തോ​ക്കു​മാ​യി ഇ​റ​ങ്ങു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. ഹെ​ലി​കോ​പ്ട​റി​ല്‍ പ​ല​സ്തീ​ന്‍ പ​താ​ക​യു​മു​ണ്ടാ​യി​രു​ന്നു. ക​പ്പ​ലി​ലേ​ക്കി​റ​ങ്ങി​യ ഇ​വ​ര്‍ തോ​ക്കു​ചൂ​ണ്ടി ക​പ്പ​ലി​ന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഇ​റാ​ൻ പി​ന്തു​ണ​യു​ള്ള സം​ഘം ക​പ്പ​ൽ പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ആ​ണ് ഇ​പ്പോ​ൾ പു​റ​ത്തു വ​രു​ന്ന​ത്. സ്പീ​ഡ് ബോ​ട്ടി​ലും മ​റ്റു​മാ​യി ഹൂ​ത്തി​ക​ള്‍ ക​പ്പ​ലി​ലേ​ക്ക് എ​ത്തി​യി​രു​ന്നു.

ഇ​സ്രാ​യേ​ലി ക​പ്പ​ലു​ക​ൾ ചെ​ങ്ക​ട​ലി​ലോ, ഞ​ങ്ങ​ള്‍ എ​ത്തി​പ്പെ​ടാ​ന്‍ സാ​ധി​ക്കു​ന്നി​ട​ത്തോ എ​ത്തി​യാ​ൽ അ​വ പി​ടി​ച്ചെ​ടു​ക്കാ​ന്‍ ഞ​ങ്ങ​ൾ ഒ​രു മ​ടി​യും കാ​ണി​ക്കി​ല്ലെ​ന്ന് നേ​ര​ത്തെ ത​ന്നെ ഹൂ​തി​ക​ള്‍ പ​റ​ഞ്ഞി​രു​ന്നു.

അ​തേ​സ​മ​യം ക​പ്പ​ലു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് ഇ​സ്രാ​യേ​ല്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​സ്രാ​യേ​ലി​ലെ ഏ​റ്റ​വും വ​ലി​യ ധ​നി​ക​രി​ല്‍ ഒ​രാ​ളു​ടെ ക​പ്പ​ലാ​ണി​തെ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന റി​പ്പോ​ർ​ട്ട്. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment