ഏറ്റവും കൂടുതൽ പല്ലുകളുമായി ഗിന്നസ് വേൾഡ് റെക്കോർഡ് നേടി ഇന്ത്യൻ വനിത

ഏ​റ്റ​വും കൂ​ടു​ത​ൽ പ​ല്ലു​ക​ളുമായ് ഗി​ന്ന​സ് ബു​ക്ക് ഓ​ഫ് വേ​ൾ​ഡ് റെ​ക്കോ​ർ​ഡി​ൽ ഇ​ടം നേ​ടി 26 കാ​രി​യാ​യ ഇ​ന്ത്യ​ൻ യു​വ​തി.  ക​ൽ​പ​ന ബാ​ല​ന് 38 പ​ല്ലു​ക​ളാ​ണ് ഉ​ള്ള​ത്. നാ​ല് അ​ധി​ക മാ​ൻ​ഡി​ബു​ലാ​ർ (താ​ഴ​ത്തെ താ​ടി​യെ​ല്ല്), ര​ണ്ട് അ​ധി​ക മാ​ക്സി​ലി​യ​റി (മു​ക​ളി​ലെ താ​ടി​യെ​ല്ല്) പല്ലുകൾ ഉ​ണ്ട്. 

“ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ർ​ഡ്സ് കി​രീ​ടം ല​ഭി​ച്ച​തി​ൽ എ​നി​ക്ക് അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ട്, ഇ​ത് എ​ന്‍റെ ജീ​വി​ത നേ​ട്ട​മാ​ണ്.” എ​ന്നാ​ണ് റെ​ക്കോ​ർ​ഡ് നേ​ടി​യ ശേ​ഷ​മു​ള്ള അ​വ​രു​ടെ പ്ര​തി​ക​ര​ണം. ക​ൽ​പ​ന​യ്ക്ക് ഭാ​വി​യി​ൽ ത​ന്‍റെ റെ​ക്കോ​ർ​ഡ് നീ​ട്ടാ​ൻ ക​ഴി​യും, കാ​ര​ണം അ​വ​ൾ​ക്ക് ഇ​തു​വ​രെ വ​ന്നി​ട്ടി​ല്ലാ​ത്ത ര​ണ്ട് പ​ല്ലു​ക​ൾ കൂ​ടി ഉ​ണ്ട്.

അ​തേ​സ​മ​യം ഏ​റ്റ​വു​മ​ധി​കം പ​ല്ലു​ക​ളു​ള്ള പു​രു​ഷ റെ​ക്കോ​ർ​ഡ് 41 പ​ല്ലു​ക​ളു​ള്ള ഇ​വാ​നോ മെ​ലോ​ണി​ന്റെ (കാ​ന​ഡ) പേ​രി​ലാ​ണ്.

അ​ധി​ക പ​ല്ലു​ക​ളു​ടെ സാ​ന്നി​ധ്യ​ത്തെ വൈ​ദ്യ​ശാ​സ്ത്ര​ത്തി​ൽ ഹൈ​പ്പ​ർ​ഡോ​ണ്ടി​യ അ​ല്ലെ​ങ്കി​ൽ പോ​ളി​ഡോ​ണ്ടി​യ എ​ന്ന് വി​ളി​ക്കു​ന്നു. ലോ​ക ജ​ന​സം​ഖ്യ​യു​ടെ 3.8% വ​രെ ഒ​ന്നോ അ​തി​ല​ധി​ക​മോ സൂ​പ്പ​ർ ന്യൂ​മ​റ​റി പ​ല്ലു​ക​ൾ ഉ​ണ്ട്. പ​ല്ല് രൂ​പ​പ്പെ​ടു​ന്ന പ്ര​ക്രി​യ​യി​ലെ ത​ക​രാ​റി​ന്‍റെ ഫ​ല​മാ​ണ് ഹൈ​പ്പ​ർ​ഡോ​ണ്ടി​യ, എ​ന്നി​രു​ന്നാ​ലും അ​തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണം അ​ജ്ഞാ​ത​മാ​ണ്.

India Tv - Kalpana has 38 teeth, 6 more than an average adult.

 

Related posts

Leave a Comment