കോ​ടി​മ​ത​യി​ൽ കെ​എ​സ്ആ​ർ​ടി​സി ത​ല്ലി​ത്ത​ക​ർ​ത്ത യുവതി അറസ്റ്റിൽ; കാ​റി​ൽ ഒ​രു പു​രു​ഷ​ൻ ഉ​ണ്ടാ​യി​രു​ന്ന​താ​യി യാ​ത്ര​ക്കാ​ർ; പോ​ലീ​സ് ​കേസെടുത്തതാകട്ടെ ഒ​രാ​ളെ ഒ​ഴി​വാ​ക്കി​യും….


കോ​ട്ട​യം: കെഎസ്ആർടിസി ത​ട്ടി കാ​റി​ന്‍റെ സൈ​ഡ് മി​റ​ർ ത​ക​ർ​ന്നു. കാ​റി​ൽ സ​ഞ്ച​രി​ച്ച അ​മ്മ​യും മ​ക​ളും ബ​സ് ത​ട​ഞ്ഞ് ഹെ​ഡ് ലൈ​റ്റ് ത​ല്ലി​ത്ത​ക​ർ​ത്തു. കോ​ടി​മ​ത നാ​ലു​വ​രി പാ​ത​യി​ൽ ഇ​ന്ന​ലെയാണ് സി​നി​മ​യെ വെ​ല്ലു​ന്ന ആ​ക്‌​ഷ​ൻ രം​ഗം ന​ട​ന്ന​ത്.

സം​ഭ​വ​ത്തി​ൽ പൊ​ൻ​കു​ന്നം സ്വ​ദേ​ശി സു​ലു​വി​നെ (26) ചി​ങ്ങ​വ​നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സു​ലു​വും അ​മ്മ​യു​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

എ​ന്നാ​ൽ ഒ​രാ​ളെ ഒ​ഴി​വാ​ക്കി​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ബ​സി​നെ മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ കാ​റി​ന്‍റെ സൈ​ഡ് മി​റ​ർ ബ​സി​ൽ ത​ട്ടു​ക​യാ​യി​രു​ന്നു. സൈ​ഡ് മി​റ​ർ പൊ​ട്ടി​യ​തോ​ടെ പ്ര​കോ​പി​ത​രാ​യ സ്ത്രീ​ക​ൾ ബ​സി​ന് കു​റു​കെ കാ​ർ ഇ​ട്ട് ത​ട​ഞ്ഞു.

പി​ന്നീ​ട് കാ​റി​ല്‍​നി​ന്ന് ഇ​റ​ങ്ങി ജാ​ക്കി ലി​വ​ര്‍ ഉ​പ​യോ​ഗി​ച്ച് ബ​സി​ന്‍റെ ഹെ​ഡ് ലൈ​റ്റ് അ​ടി​ച്ചു​ത​ക​ര്‍​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ​ക്കൊ​പ്പം ഒ​രു പു​രു​ഷ​നും കാ​റി​ലു​ണ്ടാ​യി​രു​ന്ന​താ​യി ബ​സി​ലെ യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു.

ഇ​യാ​ൾ ബ​സി​ന്‍റെ പി​ന്നി​ലെ ന​ന്പ​ർ പ്ലെ​യ്റ്റ് ത​ക​ർ​ത്തു. പൊ​ന്‍​കു​ന്നം സ്വ​ദേ​ശി ഇ​സ്മ​യി​ലി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് കാ​ര്‍.ബ​സ് കോ​ടി​മ​ത​യി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രി​ക്കു​ക​യാ​ണ്. കെ​എ​ല്‍ 4 എ​ഡി 5528 കാ​റി​ലാ​ണ് സ്ത്രീ​ക​ൾ എ​ത്തി​യ​ത്.

ബ​സി​ല്‍ നി​ര​വ​ധി യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. ബ​സ് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും മ​ല​പ്പു​റ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​രെ മ​റ്റൊ​രു ബ​സി​ൽ ക​യ​റ്റി​വി​ട്ടു. പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്ക​ൽ അ​ട​ക്കം ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് യു​വ​തി​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്.

Related posts

Leave a Comment