കൊല്ലം: ആലപ്പുഴ വഴി സർവീസ് നടത്തുന്ന 20631, 20632 കാസർഗോഡ് -തിരുവനന്തപുരം വന്ദേ ഭാരത് ട്രെയിനുകളുടെ സമയം മാറ്റാനാകില്ലെന്ന് റെയിൽവേ. വേണമെങ്കിൽ ഈ വണ്ടികളുടെ റൂട്ട് മാറ്റുന്ന കാര്യം ആലോചിക്കാമെന്ന് അധികൃതർ. ജനപ്രതിനിധികളും യാത്രക്കാരും ആവശ്യപ്പെട്ടാൽ ഈ വണ്ടികൾ കോട്ടയം വഴി സർവീസ് നടത്തുന്നത് പരിഗണിക്കാമെന്ന് സതേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ ബി. ഗുഗണേശൻ. അദ്ദേഹം ഇന്നലെ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമായി സൂചിപ്പിച്ചിട്ടുള്ളത്. വന്ദേ ഭാരത് കടന്നുപോകുന്നത് കാരണം 06451 നമ്പർ എറണാകുളം-കായംകുളം പാസഞ്ചറും 06452 നമ്പർ ആലപ്പുഴ -എറണാകുളം പാസഞ്ചറും സ്ഥിരമായി വൈകുന്നു എന്ന പരാതിയിൽ കഴമ്പില്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വന്ദേ ഭാരത് സർവീസ് ആരഭിക്കുന്നതിന് മുമ്പ് എറണാകുളം -കായംകുളം പാസഞ്ചറിന്റെ സമയ ക്ലിപ്തത 96 ശതമാനമായിരുന്നു. ഇപ്പോൾ അത് 94.73 ശതമാനമാണ്. വന്ദേ ഭാരത് ഓടിത്തുടങ്ങുന്നതിന് മുമ്പ് ആലപ്പുഴ-എറണാകുളം പാസഞ്ചറിന്റെ…
Read MoreDay: November 23, 2023
ജസ്റ്റിസ് ഫാത്തിമാ ബീവി അന്തരിച്ചു
പത്തനംതിട്ട: ജസ്റ്റിസ് ഫാത്തിമാ ബീവി അന്തരിച്ചു. സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജിയും തമിഴ്നാട് മുൻ ഗവർണറുമായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് ഉച്ചക്ക് 12.10നായിരുന്നു അന്ത്യം. കേരളഹെെക്കോടതിയിലെ ആദ്യ മുസ്ലീം വനിതാ ജഡ്ജി ആയിരുന്നു ഫാത്തിമാ ബീവി. 1927 ഏപ്രിൽ 30നാണ് ജനനം. ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷ,വിവിധ സംസ്ഥാനങ്ങളിലെ ഗവർണർ തുടങ്ങിയ ചുമതലകൾ വഹിച്ചു.
Read Moreഓൺലൈനായി ഹോട്ടലുകൾക്ക് റിവ്യു നൽകി; തോട്ടട സ്വദേശിനിക്ക് നഷ്ടമായത് 15 ലക്ഷം
കണ്ണൂർ: ഹോട്ടലുകൾക്ക് റിവ്യു നൽകിയാൽ പണം നൽകുമെന്ന് വിശ്വസിപ്പിച്ച് യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയതായി പരാതി. തോട്ടട കാഞ്ഞിര സ്വദേശിയായ 27 കാരിയുടെ 15 ലക്ഷമാണ് നഷ്ടപ്പെട്ടത്. പാർട്ട് ടൈം ജോലിയായി ഗൂഗിൾ മാപ്പ് റിവ്യു വഴി ആവശ്യപ്പെടുന്ന ഹോട്ടലുകൾക്ക് റിവ്യു ചെയ്തു കൊടുക്കുകയും ടാസ്കിൽ പങ്കെടുക്കുകയും ചെയ്താൽ വൻ തുക ലാഭ വിഹിതം ലഭിക്കുമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഈ മാസം ആറു മുതൽ 16 വരെ പല തവണകളായി 15,26,381 രൂപ നഷ്ടപ്പെട്ടെന്നാണ് പരാതിയിൽ പറയുന്നത്. ആർട്സ് ആന്റ് എന്റർടൈൻമെന്റ് എന്ന അക്കൗണ്ട് വഴിയാണ് തട്ടിപ്പ് നടന്നത്. ഇവരുടെ വാട്സപ് ഗ്രൂപ്പിൽ ചേർന്ന യുവതിക്ക് ആദ്യം കുറച്ച് പണം നൽകി. കൂടുതൽ പണം ലഭിക്കാൻ പണം അയച്ച് നൽകണമെന്ന് യുവതി ആവശ്യപ്പെട്ടു. ഇത് പ്രകാരം യുവതി പണം അയച്ചു നൽകുകയായിരുന്നു. യുവതിയുടെ പരാതിയിൽ എടക്കാട് പോലീസ്…
Read Moreഡിസംബർ ഒന്ന് മുതൽ വീണ്ടും 22 ശബരിമല സ്പെഷലുകൾ
കൊല്ലം: ഡിസംബർ ഒന്നു മുതൽ 22 ശബരിമല സ്പെഷൽ ട്രെയിനുകൾ കൂടി ഓടിക്കാൻ സൗത്ത് സെൻട്രൽ റെയിൽവേയുടെ തീരുമാനം. വിജയവാഡ – കോട്ടയം, സെക്കന്ദരാബാദ് – കൊല്ലം റൂട്ടുകളിലാണ് ഈ സർവീസുകൾ. വിജയവാഡ – കോട്ടയം റൂട്ടിൽ ഇരുദിശകളിലുമായി മൂന്ന് ട്രെയിനുകൾ വിവിധ ദിവസങ്ങളിൽ 16 സർവീസുകൾ നടത്തും. സെക്കന്ദരാബാദ് – കൊല്ലം – സെക്കന്ദരാബാദ് റൂട്ടിൽ ആറ് സർവീസുകളുമാണ് നിശ്ചയിച്ചിട്ടുള്ളത്. ഉത്സവകാല സ്പെഷൽ ആയതിനാൽ ഉയർന്ന ടിക്കറ്റ് നിരക്ക് ആയിരിക്കും ഈടാക്കുക. റിസർവേഷൻ ആരംഭിച്ച് കഴിഞ്ഞു. എല്ലാ ക്ലാസുകളിലുമുള്ള കോച്ചുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
Read Moreക്രിക്കറ്റ് താരം ശ്രീശാന്തിനെതിരേ കണ്ണൂരിൽ വഞ്ചനാകുറ്റത്തിന് കേസ്
കണ്ണൂർ: കൊല്ലൂരിലെ റിസോർട്ടിൽ തുടങ്ങുന്ന സ്പോർട്സ് അക്കാദമിയിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് യുവാവിൽ നിന്ന് പണം തട്ടിയ കേസിൽ ക്രിക്കറ്റ് താരം ശ്രീശാന്തിനെതിരെയും മറ്റുരണ്ടുപേർക്കെതിരെയും കണ്ണൂരിൽ വഞ്ചനാകുറ്റത്തിന് കേസ്. ഉടുപ്പി സ്വദേശികളായ രാജീവ് കുമാർ (50) കെ. വെങ്കിടേഷ് കിനി (45) എന്നിവർക്കെതിരെയുമാണ് കവിത തീയറ്ററിന് സമീപം താമസിക്കുന്ന കണ്ണപുരം ചൂണ്ട സ്വദേശി സരീഗ് ബാലഗോപാലന്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്. കെല്ലൂർ ഉള്ള റിസോർട്ടിൽ തുടങ്ങുന്ന സ്പോർട്സ് അക്കാദമിയിൽ പങ്കാളിയാക്കാമെന്നായിരുന്നു വാഗ്ദാനം. തുടർന്ന് 2019 ഏപ്രിൽ മുതൽ കെട്ടിട നിർമാണത്തിനെന്ന് പറഞ്ഞ് പല തവണകളായി 18,70,000 രൂപ വാങ്ങിയെന്ന് പരാതിയിൽ പറയുന്നു. എന്നാൽ സ്പോർട്സ് അക്കാദമി ആരംഭിക്കുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്തിട്ടില്ലെന്ന് പരാതിയിൽ പറയുന്നു. സരീഗ് ബാലഗോപാലൻ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അഡ്വ. പി.വി. മിഥുൻ,രമ്യ ഷിബു എന്നിവർ…
Read Moreപാക്കിസ്ഥാൻ ബോട്ട് ഗുജറാത്ത് തീരത്ത് പിടിയിൽ
ഗാന്ധിനഗർ: ഗുജറാത്ത് തീരത്ത് 13 പേരുമായി പാക്കിസ്ഥാൻ ബോട്ട് കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ പിടികൂടി. അന്താരാഷ്ട്ര സമുദ്രത്തിന് സമീപം പട്രോളിംഗ് നടത്തുമ്പോഴാണ് അതിർത്തിയിൽ നിന്ന് 15 കിലോമീറ്റർ ഉള്ളിൽ പാക് മത്സ്യബന്ധന ബോട്ട് കണ്ടെത്തിയതെന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് അറിയിച്ചു. ഉദ്യോഗസ്ഥരെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച നാസ്-റെ-കരം എന്ന ബോട്ട് തടഞ്ഞ് നിർത്തി ഓഖ തുറമുഖത്ത് എത്തിച്ചു.ബോട്ടിലെ ജീവനക്കാരെ ചോദ്യം ചെയ്ത് വരികയാണെന്നും അവർ വ്യക്തമായ വിവരങ്ങൾ നൽകിയിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നവംബർ 19ന് കറാച്ചിയിൽനിന്ന് പുറപ്പെട്ട ബോട്ടാണ് പിടികൂടിയത്.
Read Moreയൂബർ ഡ്രൈവർ 113 രൂപ അധികം വാങ്ങി; പരാതി പറയാൻ കസ്റ്റമർ കെയറിൽ വിളിച്ചയാൾക്ക് 5 ലക്ഷം നഷ്ടം
ന്യൂഡൽഹി: യൂബർ ഡ്രൈവർ 113 രൂപ അധികമായി ഈടാക്കിയതിനെക്കുറിച്ച് പരാതി പറയാൻ കസ്റ്റമർ കെയറിൽ വിളിച്ചയാൾക്ക് അഞ്ചുലക്ഷത്തിലധികം രൂപ നഷ്ടമായി. ഡൽഹിയിലെ സഫ്ദർജംഗ് എൻക്ലേവിലെ താമസക്കാരനായ പ്രദീപ് ചൗധരിക്കാണ് ഈ വൻചതിവ് പറ്റിയത്. സംഭവം ഇങ്ങനെ: പ്രദീപ് ചൗധരി ഗുഡ്ഗാവിലേക്ക് ഒരു യൂബർ ക്യാബ് ബുക്ക് ചെയ്തു. യാത്രയുടെ ചെലവായി യൂബർ ആപ്പിൽ കാണിച്ച നിരക്ക് 205 രൂപയായിരുന്നു. എന്നാൽ യാത്രയ്ക്കുശേഷം യൂബർ ഡ്രൈവർ അദ്ദേഹത്തിൽനിന്നു 318 രൂപ ഈടാക്കി. ഇതേത്തുടർന്ന് അധികമായി ഈടാക്കിയ പണം തിരികെ ലഭിക്കുന്നതിനായി ചൗധരി കസ്റ്റമർ കെയറിൽ പരാതി പറയാൻ വിളിച്ചു. ഗൂഗിളിൽനിന്നു ലഭിച്ച നമ്പറിലേക്കാണു വിളിച്ചത്. കോൾ എടുത്തയാൾ രാകേഷ് മിശ്ര എന്നു സ്വയം പരിചയപ്പെടുത്തി. പരാതി കേട്ടശേഷം ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് “റസ്റ്റ് ഡെസ്ക് ആപ്പ്’ ഡൗൺലോഡ് ചെയ്യാൻ ചൗധരിയോട് ആവശ്യപ്പെട്ടു. തുടർന്ന് റീഫണ്ടിനായി പെറ്റിഎം ആപ്പ് തുറന്ന്…
Read More‘ഒരുകോടി ബസോടെ മാനന്തവാടി പുഴയിൽ കാണാം’; പിണറായിക്ക് വയനാട്ടിൽ ഭീഷണിക്കത്ത്
വയനാട്: മുഖ്യമന്ത്രിക്കും നവകേരള സദസിനുമെതിരേ വയനാട് കളക്ടറേറ്റിലേക്ക് ഭീഷണിക്കത്ത്. കുത്തക മുതലാളിമാർക്കും മത തീവ്രവാദികൾക്കും കീഴടങ്ങിയ കേരള സർക്കാരിനെ കൽപ്പറ്റയിൽ നടക്കുന്ന നവ കേരളസദസിൽ പാഠം പഠിപ്പിക്കുമെന്നു കത്തിൽ പറയുന്നു. സിപിഐ-എംഎൽ വയനാട് ഘടകത്തിന്റെ പേരിലാണ് കത്ത് എത്തിയത്. യഥാർഥ വിപ്ലവ കമ്യൂണിസ്റ്റ് മാവോയിസ്റ്റ് പ്രവർത്തകരെ പിടിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന വ്യാജ കമ്യൂണിസ്റ്റ് പിണറായിയെ ഒരുകോടി ബസോടെ മാനന്തവാടി പുഴയിൽ കാണാം. സൂക്ഷിച്ചോ വിപ്ലവം വിജയിക്കുമെന്നും കത്തിൽ പറയുന്നു. കൽപ്പറ്റ, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലെ സദസുകൾ തടസപ്പെടുത്തുമെന്നാണ് കത്തിലുള്ളത്. രണ്ട് രീതിയിലുള്ള കത്തുകളാണ് വന്നത്. ഉള്ളടക്കങ്ങളിൽ സമാനതയുണ്ട്. പരിപാടിയോടനുബന്ധിച്ച് വയനാട് ജില്ലയിൽ കനത്ത പോലീസ് സുരക്ഷയുണ്ട്. ഇന്നാണ് ജില്ലയിലെ നവകേരള സദസ്. നേരത്തെ കോഴിക്കോട് ജില്ലാ കളക്ടര്ക്ക് ഭീഷണിക്കത്ത് ലഭിച്ചിരുന്നു. ഇതോടെ പരിശോധനകളും സുരക്ഷയും കര്ശനമാക്കിയിരിക്കുകയാണ്.
Read Moreഅടുത്തമാസം ലോകത്ത് ദുരന്തങ്ങളുടെ പരമ്പര; ഞെട്ടിക്കുന്ന പ്രവചനവുമായി ബ്രസീലിന്റെ നോസ്ട്രഡാമസ്
ബ്രസീലിയ: ബ്രസീലിന്റെ നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന അതോസ് സലോമെ ലോകശ്രദ്ധ നേടിയ നിരവധി പ്രവചനങ്ങൾ നടത്തിയിട്ടുള്ള വ്യക്തിയാണ്. സ്വയം പ്രവാചകനായി വിശേഷിപ്പിക്കുന്ന ഇയാൾ പുതിയൊരു പ്രവചനവുമായി എത്തിയിരിക്കുന്നു. ലോകത്ത് ശക്തമായ പ്രകൃതി ദുരന്തങ്ങൾ വരുമെന്നും ജനസംഖ്യയുടെ വലിയൊരു ഭാഗം നശിക്കാൻ അതു കാരണമായിത്തീരുമെന്നുമാണ് ഇദ്ദേഹം മുൻകൂട്ടി കാണുന്നത്. ഈ വർഷം ഡിസംബറിലാണത്രെ അത് നടക്കുക. ഭൂകമ്പങ്ങളും വ്യാപകമായ വെള്ളപ്പൊക്കവും പോലുള്ള പ്രകൃതി ദുരന്തങ്ങളുടെ പരമ്പരതന്നെ സംഭവിക്കാം. ഇന്തോനേഷ്യ, ജാവ പോലെയുള്ള സ്ഥലങ്ങളിൽ അഗ്നിസ്ഫോടനങ്ങൾ ഉണ്ടാകും. അമേരിക്ക, കൊളംബിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലും വിവിധ ദുരന്തങ്ങൾ സംഭവിക്കും. ലോകനാശത്തിന്റെ ആരംഭമായിരിക്കും ഇതെന്നും അതോസ് പ്രവചിക്കുന്നു. തന്റെ പ്രവചനങ്ങളെല്ലാം സംഭവിക്കണമെന്നില്ലെന്നും ആളുകൾ ജാഗ്രതയോടെയിരിക്കാനുള്ള മുന്നറിയിപ്പ് നൽകുകയാണ് ചെയ്യുന്നതെന്നും ഇയാൾ പറയുന്നു. അതോസ് സലോമെ നേരത്തെ പ്രവചിച്ച ചില കാര്യങ്ങൾ അതുപോലെ നടന്നിരുന്നു. എലിസബത്ത് രാജ്ഞിയുടെ മരണം, റഷ്യ-യുക്രൈനു മേൽ നടത്തിയ ആക്രമണം,…
Read Moreഇസ്രേലി ബന്ദികളുടെയും പലസ്തീൻ തടവുകാരുടെയും ബന്ധുക്കൾ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി
വത്തിക്കാൻ സിറ്റി: ഗാസയിൽ ഹമാസ് തീവ്രവാദികൾ ബന്ദികളാക്കിയ ഇസ്രയേൽക്കാരുടെയും ഇസ്രയേൽ ജയിലുകളിൽ കഴിയുന്ന പലസ്തീൻകാരുടെയും ബന്ധുക്കൾ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇരു കൂട്ടരും വെവ്വേറെയാണു മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. സമാധാനത്തിനായി പ്രാർഥിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ഇസ്രയേൽ-ഹമാസ് താത്കാലിക വെടിനിർത്തൽ ധാരണയ്ക്കു മുന്പായിരുന്നു മാർപാപ്പ ഇസ്രേലികളും പലസ്തീനികളുമായി കൂടിക്കാഴ്ച നടത്തിയത്.
Read More