‘ഒ​രു​കോ​ടി ബ​സോ​ടെ മാ​ന​ന്ത​വാ​ടി പു​ഴ​യി​ൽ കാ​ണാം’; പിണറായിക്ക് വയനാട്ടിൽ ഭീഷണിക്കത്ത്

വ​യ​നാ​ട്: മു​ഖ്യ​മ​ന്ത്രി​ക്കും ന​വ​കേ​ര​ള സ​ദ​സി​നു​മെ​തി​രേ വ​യ​നാ​ട് ക​ള​ക്ടറേറ്റിലേ​ക്ക് ഭീ​ഷ​ണി​ക്ക​ത്ത്. കു​ത്ത​ക മു​ത​ലാ​ളി​മാ​ർ​ക്കും മ​ത തീ​വ്ര​വാ​ദി​ക​ൾ​ക്കും കീ​ഴ​ട​ങ്ങി​യ കേ​ര​ള സ​ർ​ക്കാ​രി​നെ ക​ൽ​പ്പ​റ്റ​യി​ൽ ന​ട​ക്കു​ന്ന ന​വ കേ​ര​ള​സ​ദസിൽ പാ​ഠം പ​ഠി​പ്പി​ക്കു​മെന്നു ക​ത്തി​ൽ പ​റ​യു​ന്നു.

സി​പി​ഐ-​എം​എൽ വ​യ​നാ​ട് ഘ​ട​ക​ത്തി​ന്‍റെ പേ​രി​ലാ​ണ് ക​ത്ത് എ​ത്തി​യ​ത്. ‌യ​ഥാ​ർ​ഥ വി​പ്ല​വ ക​മ്യൂണി​സ്റ്റ് മാ​വോ​യി​സ്റ്റ് പ്ര​വ​ർ​ത്ത​ക​രെ പി​ടി​ക്കു​ക​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന വ്യാ​ജ ക​മ്യൂണി​സ്റ്റ് പി​ണ​റാ​യി​യെ ഒ​രു​കോ​ടി ബ​സോ​ടെ മാ​ന​ന്ത​വാ​ടി പു​ഴ​യി​ൽ കാ​ണാം. സൂ​ക്ഷി​ച്ചോ വി​പ്ല​വം വി​ജ​യി​ക്കു​മെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു.

ക​ൽ​പ്പ​റ്റ, ബ​ത്തേ​രി, മാ​ന​ന്ത​വാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലെ സ​ദ​സുക​ൾ ത​ട​സപ്പെ​ടു​ത്തു​മെ​ന്നാ​ണ് ക​ത്തി​ലു​ള്ള​ത്. ര​ണ്ട് രീ​തി​യി​ലു​ള്ള ക​ത്തു​ക​ളാ​ണ് വ​ന്ന​ത്.

ഉ​ള്ള​ട​ക്ക​ങ്ങ​ളി​ൽ സ​മാ​ന​ത​യു​ണ്ട്. പരിപാടിയോടനു​ബ​ന്ധി​ച്ച് വയനാട് ജി​ല്ല​യി​ൽ ക​ന​ത്ത പോ​ലീ​സ് സു​ര​ക്ഷ​യു​ണ്ട്. ഇ​ന്നാ​ണ് ജി​ല്ല​യി​ലെ നവകേരള സ​ദ​സ്.​ നേ​ര​ത്തെ കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് ഭീ​ഷ​ണി​ക്ക​ത്ത് ല​ഭി​ച്ചി​രു​ന്നു. ഇ​തോ​ടെ പ​രി​ശോ​ധ​ന​ക​ളും സു​ര​ക്ഷ​യും ക​ര്‍​ശ​ന​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment