തൃശൂർ: ചാവക്കാട് വൻ സ്പിരിറ്റ് വേട്ട. തൃശൂരിലേക്ക് കടത്താൻ ശ്രമിച്ച 1,376 ലിറ്റർ സ്പിരിറ്റ് പിടികൂടി. സ്പിരിറ്റ് കടത്തിയ വാഹനത്തിലുണ്ടായിരുന്ന കണ്ണൂർ തളിപ്പറമ്പ് ചുഴലി കൂനം താഴത്തെ പുരയിൽ നവീൻകുമാർ, പന്നിയൂർ മഴൂർ പെരുപുരയിൽ വീട്ടിൽ ലിനേഷ് എന്നിവരെ കസ്റ്റഡിയിലെടുത്തു. ബിജെപി ചെങ്ങളായി മണ്ഡലം പ്രസിഡന്റാണ് നവീൻ കുമാർ. ലിനേഷും സജീവ ബിജെപി പ്രവർത്തകനാണ്. ഇവരെ ചോദ്യം ചെയ്യുകയാണ്. കർണാടകത്തിൽനിന്നു കടത്തിയതാണ് സ്പിരിറ്റ്. മിനി ലോറിയിൽ 35 ലിറ്റർ കൊള്ളുന്ന 43 പ്ലാസ്റ്റിക് കാനുകളിൽ 32 ലിറ്റർ വീതമാണ് സ്പിരിറ്റ് ഉണ്ടായിരുന്നത്.ചകിരിയിൽ ഒളിപ്പിച്ച നിലയിലാണ് സ്പിരിറ്റ് കടത്തിയിരുന്നത്. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് എൻഫോസ്മെന്റും സ്പെഷ്യൽ സ്ക്വാഡും നിരീക്ഷിച്ചാണ് ചാവക്കാട് എടക്കഴിയൂർ ചങ്ങാടം റോഡിൽ നിന്നും സംഘത്തെ പിടികൂടിയത്. തൃശൂരിലേക്കുള്ളതായിരുന്നോ അതോ മറ്റിടങ്ങളിലേക്കുള്ളതാണോ എന്ന് പരിശോധിക്കുകയാണ്. ക്രിസ്തുമസ്, പുതുവർഷം ആഘോഷങ്ങൾക്കായി വൻ തോതിൽ ലഹരികടത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്റ്സ്…
Read MoreDay: November 25, 2023
മുംബൈ വിമാനത്താവളത്തിന് ബോംബ് ഭീഷണി; തിരുവനന്തപുരം സ്വദേശി മുംബൈ പോലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം: മുംബൈ അന്താരാഷ്ട്ര വിമാനത്താവളം ബോംബ് വച്ചു തകർക്കുമെന്ന് ഇ മെയിലിലൂടെ ഭീഷണി സന്ദേശം അയച്ച കിളിമാനൂർ സ്വദേശിയായ യുവാവിനെ മുംബൈ പോലീസും മുംബൈ എടിഎസും ചേർന്ന് തിരുവനന്തപുരത്തെത്തി അറസ്റ്റ് ചെയ്തു. കിളിമാനൂർ ചൂട്ടയിൽ സ്വദേശി ഫെബിൻ ഷാനെ (23) യാണ് അറസ്റ്റ് ചെയ്തത്. ഇയാളെ മുംബൈ പോലീസ് ട്രാൻസിസ്റ്റ് വാറന്‍ഡ് വാങ്ങിയ ശേഷം മുംബൈ യിലേക്ക് കൊണ്ട് പോകും. മുംബൈയിലെ സഹർ പോലീസ് സ്റ്റേഷനിലെ പോലീസ് കിളിമാനൂരിൽ ക്യാമ്പ് ചെയ്യുകയാണ്. അദാനി പോർട്ട് അധികൃതരോട് ഇ മെയിലി ലൂടെ ഒരു ദശലക്ഷം യുഎസ് ഡോളർ നൽകണമെന്നും അല്ലെങ്കിൽ വിമാനത്താവളത്തിന്റെ ടെർമിനൽ-2 തകർക്കും എന്നുമായിരുന്നു ഇമെയിൽ ഭീഷണി. അദാനി തുറമുഖം അധികൃതർ മുംബൈ പോലീസിൽ നൽകിയ പരാതിയെ തുടർന്ന് ഇ മെയിലിന്റെ ഐ പി അഡ്രസ് കേന്ദ്രികരിച്ചു നടത്തിയ അനേഷണമാണ് ഇയാളിലേക്ക് എത്തിയത്. അമ്മയുടെ പേരിലുള്ള ബ്രോഡ്…
Read Moreഅടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴ
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെയോടെ തെക്കൻ ആൻഡമാൻ കടലിനു മുകളിൽ രൂപപ്പെടുന്ന ചക്രവാതച്ചുഴി ഇരുപത്തിയേഴോടെ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് പടിഞ്ഞാറ് – വടക്ക്പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ഇരുപത്തിയൊൻപതോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിൽ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. മാലിദ്വീപ് മുതൽ വടക്കൻ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെ ഫലമായാണ് മഴ സാധ്യത. ഇത് കൂടാതെ ബംഗാൾ ഉൾക്കടലിലും ന്യൂനമർദ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിഭാഗം അറിയിപ്പ്. അതേസമയം കേരള – കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
Read Moreമരണവീട്ടിൽ സംഘർഷം: യുവാവിന് കുത്തേറ്റു
ഇടുക്കി: നെടുങ്കണ്ടത്ത് മരണവീട്ടിലുണ്ടായ സംഘർഷത്തെത്തുടർന്ന് യുവാവിനു കുത്തേറ്റു. നെടുങ്കണ്ടം സ്വദേശി ഫ്രിജോ ഫ്രാൻസിസിനാണ് കുത്തേറ്റത്. കോണ്‍ഗ്രസ് പ്രവർത്തകനായ ഫ്രിജോയെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തെ പിന്നീട് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സംഭവത്തിൽ നെടുങ്കണ്ടം പഞ്ചായത്ത് മുൻ അംഗവും കേരള കോണ്‍ഗ്രസ്-എം സംസ്ഥാന കമ്മിറ്റി അംഗവുമായ ജിൻസണ് പൗവ്വത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 12 ഓടെയായിരുന്നു സംഭവം. മരണവീട്ടിൽ എത്തിയ ഇരുവരും തമ്മിൽ നാളെ നടക്കാനിരിക്കുന്ന ബാങ്ക് തെരഞ്ഞെടുപ്പിനെച്ചൊല്ലി വാക്കുതർക്കമുണ്ടാകുകയും അടിപിടിയിൽ കലാശിക്കുകയുമായിരുന്നു. സംഘർഷത്തിനിടെ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഫ്രിജോയെ ജിൻസണ് കുത്തുകയായിരുന്നുവെന്നു പറയുന്നു. ഇരുവരെയും പിടിച്ചു മാറ്റുന്നതിനിടയിൽ മറ്റൊരാൾക്കും പരിക്കേറ്റു. രാത്രിയിൽതന്നെ പോലീസെത്തി ജിൻസണ് പൗവ്വത്തിനെ കസ്റ്റഡിയിലെടുത്തു.
Read Moreമുഖ്യമന്ത്രി കാണുന്നത് പൗരപ്രമുഖരെയല്ല പ്രത്യേക ക്ഷണിതാക്കളെ; എ.കെ. ബാലൻ
തിരുവനന്തപുരം : നവകേരള സദസിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തുന്നത് പൗരപ്രമുഖരുമായല്ലെന്നും പ്രത്യേക ക്ഷണിതാക്കളുമായാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ. അപേക്ഷ നൽകിയാൽ ആർക്കും ക്ഷണിതാവാകാമെന്നും എ.കെ.ബാലൻ കൂട്ടിച്ചേർത്തു. പ്രത്യേക ക്ഷണിതാവാകാൻ തങ്ങളെ കൂടി വിളിക്കണമെന്നാവശ്യപ്പെട്ട് കളക്ടർക്കോ എംഎൽഎക്കോ ഒരു കത്ത് നൽകിയാൽ മതിയാകും. കൃഷിക്കാരന്റെ പ്രശ്നം ഒരു കർഷകൻ വന്ന് പറയുന്നതിനേക്കാൾ ആ സംഘടനയെ പ്രതിനിധീകരിച്ച് ഒരാൾ വന്ന് പറയുമ്പോൾ നിരവധിപ്രശ്നങ്ങൾ അവതരിപ്പിക്കാൻ കഴിയും. എല്ലാ മേഖലയിലും അങ്ങനെ തന്നെ. മുഖ്യമന്ത്രി അവർക്ക് മറുപടി നൽകുമെന്ന് എ.കെ.ബാലൻ പറഞ്ഞു. നവകേരള സദസിൽ മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നത് പൗരപ്രമുഖരുമായാണ് എന്ന വാർത്തകളോട് പ്രതികരിച്ചു കൊണ്ടാണ് എ.കെ.ബാലൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
Read More‘തലശേരി മസാജിംഗ്’; പൂട്ടിയ കേന്ദ്രത്തിൽ നിന്ന് കണ്ടെത്തിയത് യോഗ്യതയില്ലാത്ത ആറ് യുവതികളെ
തലശേരി: നഗരമധ്യത്തിലെ തിരുമ്മൽ ചികിത്സാ കേന്ദ്രത്തിൽ പോലീസ് പരിശോധന നടത്തിയപ്പോൾ കണ്ടെത്തിയത് അയൽസംസ്ഥാനക്കാരായ ആറ് യുവതികളെ. ഇവർക്കാർക്കും തിരിച്ചറിയൽ രേഖകളോ തിരുമ്മൽ നടത്തുന്നതിനുള്ള യോഗ്യതകളോ ഇല്ലെന്ന് പോലീസ് പറഞ്ഞു. പരിശോധന നടത്തുമ്പോൾ തിരുമ്മലിനു തയാറെടുത്ത് അർധനഗ്നനായി കിടക്കുകയായിരുന്ന ധർമടം സ്വദേശിയായ യുവാവ് പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ടു. അനധികൃതമായാണ് തിരുമ്മൽ കേന്ദ്രം പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെത്തുടർന്ന് എൻസിസി റോഡിലെ ലോട്ടസ് സ്പാ അടച്ചുപൂട്ടി. നേരത്തേ പീഡന പരാതിയെ തുടർന്ന് ഈ സ്ഥാപനം അടച്ചുപൂട്ടിയിരുന്നു. പിന്നീട് വീണ്ടും തുറക്കുകയായിരുന്നു. സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലാണ് മിന്നൽ പരിശോധന നടത്തിയത്. ജൂലൈ മാസത്തിൽ ഈ സ്ഥാപനത്തിലെ ജീവനക്കാരി പീഡനശ്രമത്തിനു വിധേയമാകുകയും പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. സ്ഥാപനത്തിന്റെ മാനേജർ ഉൾപ്പെടെ അറസ്റ്റിലായ സംഭവത്തെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ സ്ഥാപനം അനാശാസ്യ കേന്ദ്രമാണെന്ന് കണ്ടെത്തുകയും ഇൻസ്പെക്ടർ എം. അനിലിന്റെ നേതൃത്വത്തിൽ പോലീസ് ജുഡീഷൽ ഫസ്റ്റ് ക്ലാസ്…
Read Moreസ്റ്റെെലിഷ് ലുക്കിൽ അഞ്ചു കുര്യൻ; അതീവ സുന്ദരിയായി താരം
മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് അഞ്ജു കുര്യൻ. അഭിനയത്തിലും മോഡലിങ്ങിലും സജീവമായ താരത്തിന്റെ സൂപ്പർ ലുക്കിലുള്ള പുത്തൻ ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ ശ്രദ്ധിക്കപ്പെടുന്നത്. ജിംസ്യൂട്ടിൽ സ്റ്റൈലിഷായാണു തെന്നിന്ത്യൻ സുന്ദരി എത്തിയിരിക്കുന്നത്. അദൃശ്യമായതിനെ ദൃശ്യമാക്കുന്നതിനുള്ള ആദ്യപടി ലക്ഷ്യങ്ങൾ നിർവചിക്കുന്നതാണ് എന്നാണു നടി ചിത്രങ്ങൾക്ക് നൽകിയ തലക്കെട്ട്. വളരെ കുറച്ച് സിനിമകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് അഞ്ജു കുര്യൻ. അഭിനയത്തിന് പുറമെ താരം മോഡലിംഗിലും സജീവമാണ്. ഫിറ്റ്നെസിൽ അതീവ ശ്രദ്ധകൊടുക്കുന്ന വ്യക്തിയാണ് അഞ്ജു കുര്യൻ. താരത്തിന്റെ ജിം വർക്കൗട്ട് ചിത്രങ്ങളും വീഡിയോകളും ആരാധകർക്കിടയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്.
Read Moreമിഡില്‍ ഈസ്റ്റ് വഴി പറക്കുമ്പോള്‍ വിമാനങ്ങൾക്കു വഴി തെറ്റുന്നു; മുന്നറിയിപ്പ് നൽകി ഡിജിസിഎ
ന്യൂഡല്‍ഹി: മിഡില്‍ ഈസ്റ്റിലെ ചില വ്യോമയാനമേഖലകളിൽക്കൂടി സഞ്ചരിക്കുമ്പോള്‍ ജിപിഎസ് സിഗ്നലുകള്‍ നഷ്ടമായി വിമാനങ്ങൾക്കു വഴി തെറ്റുന്നതായി റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് കേന്ദ്ര സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് (ഡിജിസിഎ) മുന്നറിയിപ്പു നല്കി. ജിപിഎസ് സിഗ്നലുകളില്‍ ഏതൊക്കെ തരത്തിലാണ് വ്യതിയാനം കാണിക്കുന്നതെന്നും പ്രതിസന്ധി നേരിട്ടാല്‍ എങ്ങനെ നേരിടാമെന്നും ഡിജിസിഎയുടെ മുന്നറിയിപ്പിലുണ്ട്. നാവിഗേഷന്‍ സംവിധാനത്തില്‍ തകരാറുണ്ടായതിനു പിന്നാലെ ഇറാനു സമീപം ഒന്നിലധികം വാണിജ്യവിമാനങ്ങള്ക്കു വഴിതെറ്റിയിരുന്നു. മാത്രമല്ല ഇറാന്റെ വ്യോമാതിര്‍ത്തിയില്‍ ഒരു വിമാനം അനുമതിയില്ലാതെ എത്തിയെന്നും റിപ്പോര്‍ട്ടുണ്ട്. പ്രഫഷണല്‍ പൈലറ്റുമാരടക്കം നാവിഗേഷന്‍ സംവിധാനത്തിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രദേശത്ത് സൈനിക ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങള്‍ വിന്യസിച്ചിരിക്കുന്നതിനാല്‍ ജാമിംഗും സ്പൂഫിംഗും സംഭവിക്കുന്നതാണോ എന്ന സംശയമുണ്ട്.
Read Moreസൂര്യ ഫാൻസിന് ഇനി ആഘോഷ രാവുകൾ; സൂര്യയുടെ ‘കങ്കുവ’38 ഭാഷകളിൽ
സൂര്യയെ നായകനാക്കി സംവിധായകൻ സിരുത്തൈ ശിവ ഒരുക്കിയ കങ്കുവ എന്ന ബിഗ് ബജറ്റ് ചിത്രം മൾട്ടി-പാർട്ട് റിലീസിനായി സജ്ജമായി. ചിത്രത്തിന്റെ ആദ്യ അധ്യായം അടുത്ത വർഷം വേനലവധിക്ക് തിരശീലയിലെത്തും. 38 ഭാഷകളിൽ മാത്രമല്ല, ഇമേഴ്സീവ് ഐമാക്സ് ഫോർമാറ്റിലും, 2ഡി, 3ഡി പതിപ്പിലും പ്രദർശനം നടത്തും. 1000 വർഷങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന കങ്കുവയിൽ ഒരു യോദ്ധാവായാണ് സൂര്യ എത്തുന്നത്. ബോളിവുഡ് താരം ദിഷ പടാനിയുടെ സാന്നിധ്യം ചിത്രത്തിന്റെ ആകർഷണം വർധിപ്പിക്കുന്നു. സ്റ്റുഡിയോ ഗ്രീനും യുവി ക്രിയേഷൻസും ചേർന്ന് നിർമിക്കുന്ന കങ്കുവയുടെ ബജറ്റ് ഏകദേശം 350 കോടിയാണ്. ദേവിശ്രീ പ്രസാദ് ആണ് സംഗീതമൊരുക്കിയിരിക്കുന്നത്. ഛായാഗ്രഹണ സംവിധായകൻ വെട്രി പളനിസാമിയാണ് ദൃശ്യവിസ്മയം ഒരുക്കിയിരിക്കുന്നത്. നിഷാദ് യൂസഫിനാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹണം.
Read Moreആരെയും വേദനിപ്പിക്കുക എന്ന ഉദ്ദേശം എനിക്കില്ല; അബദ്ധവശാല്‍ ഞാന്‍ അങ്ങനെ ചെയ്തെങ്കില്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു; സാനിയ ഇയ്യപ്പൻ
“”ഈയിടെ ഒരു വ്യക്തിയോട് ഞാന്‍ വിദ്വേഷം കാണിക്കുന്ന രീതിയിലുള്ള ഒരു സാമൂഹ്യ വീഡിയോ മാധ്യമങ്ങളില്‍ വൈറലാവുകയും അതില്‍ ചില വ്യക്തികള്‍ അവരുടെ വിയോജിപ്പ് കമന്റുകളിലൂടെ പ്രകടിപ്പിക്കുകയും ചെയ്തു. മറ്റാരെയുംപോലെ സ്വകാര്യജീവിതത്തില്‍ പല രീതിയിലുള്ള പ്രശ്നങ്ങള്‍ നേരിടുന്ന ഒരു വ്യക്തിയാണ് ഞാനും. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് എന്റെ ജീവിതത്തില്‍ ഒട്ടും മറക്കാന്‍ പറ്റാത്ത അനുഭവമുണ്ടായി. ആ സംഭവത്തിനുശേഷം പലരും എന്നെ പിന്തുണയ്ക്കാതിരിക്കുകയും എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എല്ലാം ഞാന്‍ ഉള്ളിലൊതുക്കിയെങ്കിലും ഓരോ തവണയും മനസിനുള്ളിലെ ആ ഭയം എന്നോടൊപ്പംതന്നെ ഉണ്ടായിരുന്നു.ഇതെല്ലാം അനുഭവിച്ചത് ഞാനായിരുന്നു എന്നതിനാല്‍ ഇതിന്റെ ഗൗരവം എല്ലാവര്ക്കും ഒരുപോലെയല്ലെന്ന സത്യവും ഞാന്‍ മനസിലാക്കുന്നു. ഒരിക്കലും ആരെയും വേദനിപ്പിക്കുക എന്നതല്ല എന്റെ ഉദ്ദേശ്യമെന്ന് സമൂഹത്തോട് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അബദ്ധവശാല്‍ ഞാന്‍ അങ്ങനെ ചെയ്തെങ്കില്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു.” -സാനിയ ഇയ്യപ്പൻ
Read More