സൂര്യ ഫാൻസിന് ഇനി ആഘോഷ രാവുകൾ; സൂ​ര്യ​യു​ടെ ‘ക​ങ്കു​വ’38 ഭാ​ഷ​ക​ളി​ൽ

സൂ​ര്യ​യെ നാ​യ​ക​നാ​ക്കി സം​വി​ധാ​യ​ക​ൻ സി​രു​ത്തൈ ശി​വ ഒ​രു​ക്കി​യ ക​ങ്കു​വ എ​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്രം മ​ൾ​ട്ടി-​പാ​ർ​ട്ട് റി​ലീ​സി​നാ​യി സ​ജ്ജ​മാ​യി.

ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ അ​ധ്യാ​യം അ​ടു​ത്ത വ​ർ​ഷം വേ​ന​ല​വ​ധി​ക്ക് തി​ര​ശീ​ല​യി​ലെ​ത്തും. 38 ഭാ​ഷ​ക​ളി​ൽ മാ​ത്ര​മ​ല്ല, ഇ​മേ​ഴ്‌​സീ​വ് ഐ​മാ​ക്സ് ഫോ​ർ​മാ​റ്റി​ലും, 2ഡി, 3​ഡി പ​തി​പ്പി​ലും പ്ര​ദ​ർ​ശ​നം ന​ട​ത്തും.

1000 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പു​ള്ള കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന ക​ങ്കു​വ​യി​ൽ ഒ​രു യോ​ദ്ധാ​വാ​യാ​ണ് സൂ​ര്യ എ​ത്തു​ന്ന​ത്. ബോ​ളി​വു​ഡ് താ​രം ദി​ഷ പ​ടാ​നി​യു​ടെ സാ​ന്നി​ധ്യം ചി​ത്ര​ത്തി​ന്‍റെ ആ​ക​ർ​ഷ​ണം വ​ർ​ധിപ്പി​ക്കു​ന്നു.

സ്റ്റു​ഡി​യോ ഗ്രീ​നും യു​വി ക്രി​യേ​ഷ​ൻ​സും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ക​ങ്കു​വ​യു​ടെ ബ​ജ​റ്റ് ഏ​ക​ദേ​ശം 350 കോ​ടി​യാ​ണ്. ദേ​വിശ്രീ ​പ്ര​സാ​ദ് ആ​ണ് സം​ഗീ​ത​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണ സം​വി​ധാ​യ​ക​ൻ വെ​ട്രി പ​ള​നി​സാ​മി​യാ​ണ് ദൃ​ശ്യ​വി​സ്മ​യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. നി​ഷാ​ദ് യൂ​സ​ഫിനാണ് ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിം​ഗ് നി​ർ​വ​ഹണം.

Related posts

Leave a Comment