മി​ഡി​ല്‍ ഈ​സ്റ്റ് വ​ഴി പ​റ​ക്കു​മ്പോ​ള്‍ വി​മാ​ന​ങ്ങ​ൾ​ക്കു വ​ഴി തെ​റ്റു​ന്നു; മു​ന്ന​റി​യി​പ്പ് ന​ൽ​കി ഡി​ജി​സി​എ

ന്യൂ​ഡ​ല്‍​ഹി: മി​ഡി​ല്‍ ഈ​സ്റ്റി​ലെ ചി​ല വ്യോ​മ​യാ​ന​മേ​ഖ​ല​ക​ളി​ൽ​ക്കൂ​ടി സ​ഞ്ച​രി​ക്കു​മ്പോ​ള്‍ ജി​പി​എ​സ് സി​ഗ്ന​ലു​ക​ള്‍ ന​ഷ്ട​മാ​യി വി​മാ​ന​ങ്ങ​ൾ​ക്കു വ​ഴി തെ​റ്റു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ വി​മാ​ന ക​മ്പ​നി​ക​ള്‍​ക്ക് കേ​ന്ദ്ര സി​വി​ല്‍ വ്യോ​മ​യാ​ന ഡ​യ​റ​ക്ട​റേ​റ്റ് (ഡി​ജി​സി​എ) മു​ന്ന​റി​യി​പ്പു ന​ല്‍​കി. ജി​പി​എ​സ് സി​ഗ്ന​ലു​ക​ളി​ല്‍ ഏ​തൊ​ക്കെ ത​ര​ത്തി​ലാ​ണ് വ്യ​തി​യാ​നം കാ​ണി​ക്കു​ന്ന​തെ​ന്നും പ്ര​തി​സ​ന്ധി നേ​രി​ട്ടാ​ല്‍ എ​ങ്ങ​നെ നേ​രി​ടാ​മെ​ന്നും ഡി​ജി​സി​എ​യു​ടെ മു​ന്ന​റി​യി​പ്പി​ലു​ണ്ട്. ‌‌

നാ​വി​ഗേ​ഷ​ന്‍ സം​വി​ധാ​ന​ത്തി​ല്‍ ത​ക​രാ​റു​ണ്ടാ​യ​തി​നു പി​ന്നാ​ലെ ഇ​റാ​നു സ​മീ​പം ഒ​ന്നി​ല​ധി​കം വാ​ണി​ജ്യ​വി​മാ​ന​ങ്ങ​ള്‍​ക്കു വ​ഴി​തെ​റ്റി​യി​രു​ന്നു.

മാ​ത്ര​മ​ല്ല ഇ​റാ​ന്‍റെ വ്യോ​മാ​തി​ര്‍​ത്തി​യി​ല്‍ ഒ​രു വി​മാ​നം അ​നു​മ​തി​യി​ല്ലാ​തെ എ​ത്തി​യെ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്. പ്ര​ഫ​ഷ​ണ​ല്‍ പൈ​ല​റ്റു​മാ​ര​ട​ക്കം നാ​വി​ഗേ​ഷ​ന്‍ സം​വി​ധാ​ന​ത്തി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യെ​ന്നും റി​പ്പോ​ര്‍​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു.

പ്ര​ദേ​ശ​ത്ത് സൈ​നി​ക ഇ​ല​ക്ട്രോ​ണി​ക് യു​ദ്ധ സം​വി​ധാ​ന​ങ്ങ​ള്‍ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍ ജാ​മിം​ഗും സ്പൂ​ഫിം​ഗും സം​ഭ​വി​ക്കു​ന്ന​താ​ണോ എ​ന്ന സം​ശ​യ​മു​ണ്ട്.

Related posts

Leave a Comment