ബ്ലൂ​ സി​ങ്ക് പേ​സ്മേ​ക്ക​ർ രോ​ഗി​യി​ൽ വ​ച്ചു​പി​ടി​പ്പി​ച്ചു; ഹൃ​ദ​യ​മി​ടി​പ്പു​ക​ൾ അ​റി​യാം, ബ്ലൂ​ ടൂ​ത്ത് പേ​സ്മേ​ക്ക​റി​ലൂ​ടെ …

തൃ​ശൂ​ർ: ബ്ലൂ​ ടൂ​ത്ത് സാ​ങ്കേ​തി​കവി​ദ്യ​യി​ലൂ​ടെ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി രോ​ഗി​യു​ടെ ഹൃ​ദ​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​രീ​ക്ഷി​ക്കാ​നും വി​ല​യി​രു​ത്താ​നും ക​ഴി​യു​ന്ന ബ്ലൂ​ സി​ങ്ക് പേ​സ്മേ​ക്ക​ർ രോ​ഗി​യി​ൽ വ​ച്ചു​പി​ടി​പ്പി​ച്ചു.

സ​ണ്‍ മെ​ഡി​ക്ക​ൽ ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​റി​ലെ ഹൃ​ദ്രോ​ഗ വി​ദ​ഗ്ധ​ൻ ഡോ. ​ത്രി​ദീ​പ് സാ​ഗ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി​യാ​യ അ​റു​പ​ത്തെ​ട്ടു​കാ​ര​നാ​യ രോ​ഗി​യി​ലാ​ണ് ഈ ​സം​വി​ധാ​നം വ​ച്ചു​പി​ടി​പ്പി​ച്ച​ത്.

ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക​ത​യു​ടെ​യും മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ ഹൃ​ദ​യ​മി​ടി​പ്പു​ക​ൾ വി​ര​ൽ​ത്തു​ന്പി​ലാ​ക്കു​ന്ന വി​ദ്യ​യു​മാ​യി ബ്ലൂ​ സി​ങ്ക് സാ​ങ്കേ​തി​ക പേ​സ്മേ​ക്ക​റു​ക​ൾ ല​ഭ്യ​മാ​ണെ​ങ്കി​ലും അ​ത് ആ​ളു​ക​ളി​ൽ വ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​തു വി​ര​ള​മാ​ണ്.

ഹൃ​ദ​യ​മി​ടി​പ്പ് കു​റ​ഞ്ഞ ആ​ളു​ക​ളി​ൽ വ​ച്ചു​പി​ടി​പ്പി​ക്കു​ന്ന ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​മാ​യ പേ​സ്മേ​ക്ക​റിൽ ബ്ലൂ​ സി​ങ്ക് ടെ​ക്നോ​ള​ജി​യു​ടെ സ​ഹാ​യ​ത്തോ​ടെ രോ​ഗി​യു​ടെ ഹൃ​ദ​യ​മി​ടി​പ്പു​ക​ൾ മൊ​ബൈ​ൽ ഫോ​ണി​ലെ ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യാ​യി രോ​ഗി​ക്കോ മ​റ്റു​ള്ള​വ​ർ​ക്കോ നി​രീ​ക്ഷി​ക്കാ​നും വി​ല​യി​രു​ത്താ​നും ക​ഴി​യും.

സാ​ധാ​ര​ണ​യാ​യി പേ​സ്മേ​ക്ക​റു​ക​ൾ വ​ച്ചു​പി​ടി​പ്പി​ക്കു​ന്ന രോ​ഗി​ക​ൾ ഉ​പ​ക​ര​ണ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​രീ​ക്ഷി​ക്കാ​നാ​യി ആ​ശു​പ​ത്രി​യി​ൽ പോ​കേ​ണ്ട​താ​യു​ണ്ട്.

ഏ​ക​ദേ​ശം മൂ​ന്നു നാ​ലു മ​ണി​ക്കൂ​റു​ക​ൾ ഇ​ത്ത​രം ചെ​ക്ക് അ​പ്പി​നാ​യി ആ​ശു​പ​ത്രി​യി​ൽ ചെ​ല​വ​ഴി​ക്കേണ്ടതാ​യും വ​രു​ന്നു. ബ്ലൂ​ ടൂ​ത്ത് സാ​ങ്കേ​തി​ക​ത​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പേ​സ്മേ​ക്ക​റു​ക​ൾ വ​ച്ചു​പി​ടി​പ്പി​ക്കു​ന്ന രോ​ഗി​ക​ൾ തു​ട​ർ​നി​രീ​ക്ഷ​ണ​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ൽ പോ​കേ​ണ്ട​തി​ല്ല.

മൊ​ബൈ​ൽ ഫോ​ണി​ൽ ല​ഭ്യ​മാ​കു​ന്ന വി​ശ​ദാം​ശ​ങ്ങ​ൾ ഡോ​ക്ട​ർ​ക്ക് അ​യ​ച്ചു​കൊ​ടു​ക്കാ​ൻ രോ​ഗി​ക്കു​ത​ന്നെ ക​ഴി​യു​ന്നു. ഈ ​കോ​വി​ഡ് മ​ഹാ​മാ​രിക്കാ​ലത്തു യാ​ത്ര​യും ആ​ശു​പ​ത്രി​സ​ന്ദ​ർ​ശ​ന​വും ഒ​ഴി​വാ​ക്കാ​മെ​ന്ന​തും നേ​ട്ട​മാ​ണ്.

Related posts

Leave a Comment