പേരാവൂർ(കണ്ണൂർ): വായ്പാക്കെണിയിൽ സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. പേരാവൂർ കൊളക്കാട് ബാങ്കിൽനിന്നു ജപ്തി നോട്ടീസ് ലഭിച്ച കർഷകൻ ജീവനൊടുക്കി. കൊളക്കാട് രാജമുടിയിലെ മുണ്ടക്കൽ എം.ആർ. ആൽബർട്ടാണ് (68) മരിച്ചത്. ഇന്നു രാവിലെ ഭാര്യ പള്ളിയിൽ പോയി തിരിച്ചു വന്നപ്പോൾ ആൽബർട്ടിനെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കേരള ബാങ്ക് പേരാവൂർ ശാഖയിൽനിന്ന് ആൽബർട്ടിന് കഴിഞ്ഞ ദിവസം ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. ചൊവ്വാഴ്ചയാണ് ലോൺ തിരിച്ചടയ്ക്കേണ്ട അവസാന ദിവസം. ഞായറാഴ്ച കുടുംബശ്രീയിൽ നിന്ന് പണം തരപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നു പറയുന്നു. സജീവ കോൺഗ്രസ് പ്രവർത്തകനും നാട്ടിലെ സർവമേഖലകളിലെയും നിറസാന്നിധ്യവുമായിരുന്നു എം.ആർ. എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന ആൽബർട്ട്. കർഷകനും ക്ഷീരകർഷകനുമായ ആൽബർട്ട് 25 വർഷം കൊളക്കാട് ക്ഷീരസഹകരണസംഘം പ്രസിഡന്റായിരുന്നു. ഭാര്യ: വത്സ. മക്കൾ: ആശ, അമ്പിളി, സിസ്റ്റർ അനിത. മൃതദേഹം പേരാവൂർ താലൂക്കാശുപത്രിയിൽ.
Read MoreDay: November 27, 2023
മുപ്പത് ശതമാനം ഇളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്
മുബൈ: ക്രിസ്മസിന് മുന്നോടിയായി വിമാന ടിക്കറ്റുകള്‍ക്ക് 30 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. ആഭ്യന്തര, അന്താരാഷ്ട്ര സെക്ടറുകളില്‍ വിലക്കുറവ് ലഭ്യമാവുമെന്ന് കമ്പനി അറിയിച്ചു. “ക്രിസ്മസ് നേരത്തെ എത്തുന്നു’ എന്ന ടാഗ് ലൈനോടു കൂടിയാണ് പുതിയ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ 30 വരെ ഇപ്പോഴത്തെ ഓഫര്‍ പ്രയോജനപ്പെടുത്തി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ഈ വര്‍ഷം ഡിസംബര്‍ രണ്ടു മുതല്‍ അടുത്തവര്‍ഷം മേയ് 30 വരെയുള്ള യാത്രകള്‍ക്കാണ് ഓഫര്‍. കമ്പനിയുടെ വെബ്സൈറ്റിലും മൊബൈല്‍ ആപ്ലിക്കേഷനിലും ലോഗിന്‍ ചെയ്തിട്ടുള്ള ഉപഭോക്താക്കള്‍ക്ക് കണ്‍വീനിയന്‍സ് ഫീസ് ഒഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള അധിക സേവനങ്ങളും എക്സ്പ്രസ് അഹെഡ് കോംപ്ലിമെന്ററി സേവനങ്ങളും ലഭിക്കും.
Read Moreഗാസയിലേക്ക് സഹായവുമായി വീണ്ടും സൗദിയുടെ കപ്പൽ
റിയാദ്: യുദ്ധക്കെടുതികളിൽപ്പെട്ടു നരകിക്കുന്ന ഗാസയിലെ ജനങ്ങൾക്ക് സഹായവുമായി സൗദി അറേബ്യയയുടെ രണ്ടാമത്തെ കപ്പൽ പുറപ്പെട്ടു. ജിദ്ദ തുറമുഖത്തുനിന്ന് ഈജിപ്തിലെ പോർട്ട് സെയ്ദിലേക്ക് യാത്ര തിരിച്ച കപ്പലിൽ 58 കണ്ടെയ്നറുകളായി 890 ടൺ വസ്തുക്കളാണുള്ളത്. ഇതിൽ 21 കണ്ടെയ്നറുകൾ മെഡിക്കൽ സാമഗ്രികളാണ്. 303 ടൺ ലായനികളും മരുന്നുകളുമാണ്. കൂടാതെ 587 ടൺ പാൽ, വിവിധ ഭക്ഷ്യവസ്തുക്കൾ വഹിക്കുന്ന 37 കണ്ടെയ്നറുകളുമുണ്ട്. അതേസമയം വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം 13 ഇസ്രയേലികളക്കം 17 ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു. 39 പലസ്തീനികളെ കൂടി ഇസ്രയേലും മോചിപ്പിച്ചു. ശനിയാഴ്ച രാത്രി13 ഇസ്രയേലി ബന്ദികളെയും നാല് തായ് ബന്ദികളെയും ഹമാസ് മോചിപ്പിച്ചിരുന്നു.
Read Moreകുട്ടിക്ക് പാലുകൊടുക്കുമ്പോൾ യുവതിയെ കടന്നുപിടിച്ച പോലീസുകാരന് സസ്പെന്ഷൻ; ബസ് മാറിക്കയറിയിട്ടും പിൻതുടർന്ന് ശല്യപ്പെടുത്തി; ഒടുവിൽ ഭർത്താവും നാട്ടുകാരും ബസ് സ്റ്റോപ്പിൽ കാത്തുനിന്നു…
കോട്ടയം: സ്വകാര്യ ബസില്‍ യുവതിയെ കടന്നുപിടിച്ച പോലീസുകാരന് സസ്പെന്ഷന്. ഇടുക്കി പെരുവന്താനം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ പെരുവന്താനം തത്തൻപാറയിൽ അജാസ്മോനെതിരേയാണ് (35) നടപടി. കേസിൽ പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ റിമാൻഡ് ചെയ്തു. ശനിയാഴ്ച വൈകിട്ട് മൂന്നോടെ പൊൻകുന്നത്താണു സംഭവം. കോട്ടയത്തുനിന്ന് മുണ്ടക്കയത്തേക്ക് സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെയാണ് ഇയാൾ കടന്നുപിടിച്ചത്. ഒന്‍പതുമാസം പ്രായമുള്ള കുഞ്ഞുമായാണ് യുവതി ബസില്‍ കയറിയത്. യാത്രയ്ക്കിടെ യുവതി കുഞ്ഞിനു പാലുകൊടുത്തിരുന്നു. ഈ സമയത്ത് അജാസ് മോന് കടന്നുപിടിച്ചെന്നാണ് യുവതിയുടെ പരാതി. അതിക്രമം ഉണ്ടായതിനു പിന്നാലെ പൊന്‍കുന്നത്ത് ബസ് ഇറങ്ങിയ യുവതി മറ്റൊരു ബസില്‍ കയറി. എന്നാല്‍, അജാസ് മോനും യുവതിയെ പിന്തുടര്ന്നെത്തി ഇതേ ബസില്‍ കയറി. ഇതോടെ യുവതി ഭര്‍ത്താവിനെയും ബന്ധുക്കളെയും വിവരമറിയിച്ചു. തുടര്‍ന്ന് ബസ് കാഞ്ഞിരപ്പള്ളിയില്‍ എത്തിയപ്പോള്‍ യുവതി ഇവിടെയിറങ്ങി. തൊട്ടുപിന്നാലെ പ്രതിയും ബസില്‍…
Read Moreഉത്തരകാശി തുരങ്ക അപകടം; രക്ഷാപ്രവർത്തനം രണ്ടുവഴിയിലൂടെ, കരസേനയും എത്തി
ഉത്തരകാശി: സിൽക്യാരയിലെ തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പതിനഞ്ചാം ദിവസവും ഊർജിതമായി തുടരുന്നു. അവശിഷ്ടങ്ങൾക്ക് ഇടയിലൂടെ രക്ഷാകുഴൽ കടത്തിവിടുന്നതിനു പുറമേ ഇന്നലെ മലമുകളിൽനിന്ന് ആരംഭിച്ച കുഴിക്കൽ ജോലികൾ (വെർട്ടിക്കൽ ഡ്രില്ലിംഗ്) പുരോഗമിക്കുകയാണ്. ഇതിനോടകം 22 മീറ്ററിലേറെ കുഴിച്ചുവെന്ന് രക്ഷാപ്രവർത്തനത്തിനു നേതൃത്വം കൊടുക്കുന്നവർ പറഞ്ഞു. 90 മീറ്റർ താഴെയുള്ള തുരങ്കത്തിലെത്താൻ കുറഞ്ഞത് നാലു ദിവസമെടുക്കുമെന്നും അധികൃതർ. മറ്റു തടസങ്ങൾ സംഭവിച്ചില്ലെങ്കിൽ വ്യാഴാഴ്ചയോടെ തൊഴിലാളികളുടെ അടുത്തെത്താൻ സാധിക്കും. രക്ഷാദൗത്യത്തിന്റെ ഭാഗമാകുന്നതിനായി കരസേനയുടെ കീഴിലുള്ള മദ്രാസ് എൻജിനീയറിംഗ് ഗ്രൂപ്പും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം ശക്തമാണെങ്കിലും കാലാവസ്ഥ പ്രതികൂലമാകുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. വരും ദിവസങ്ങളിൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ള പ്രദേശം കൂടിയാണിത്. തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള പൈപ്പ് ലൈൻ കടത്തിവിടാനുള്ള ഓഗർ യന്ത്രത്തിന്റെ പ്രവർത്തനം തടസപ്പെട്ടതാണ് രക്ഷാപ്രവർത്തനത്തിനു നേരത്തെ തിരിച്ചടിയായത്. യന്ത്രത്തകരാറിനു മുമ്പ് ഇവിടെ 47 മീറ്റർ ഉള്ളിലേക്ക് ഡ്രില്ലിംഗ് നടത്തിയിരുന്നു. പിന്നാലെ…
Read Moreപയ്യന്റെ പാമ്പുപിടിത്തം കണ്ടാൽ ശ്വാസം നിലയ്ക്കും..!
ബംഗളൂരു: കർണാടകയിലെ സാലിഗ്രാമിൽ കൂറ്റൻ പെരുമ്പാമ്പിനെ പ്രായപൂർത്തിയാകാത്ത ആൺകുട്ടി പിടികൂടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ അമ്പരപ്പ് പടർത്തി. ജനവാസമേഖലയിലെത്തിയ പന്ത്രണ്ടടിയോളം നീളം വരുന്ന കൂറ്റൻ പെരുമ്പാമ്പിനെയാണ് ഒരു വയോധികന്റെ സഹായത്തോടെ പയ്യൻ പിടികൂടി ചാക്കിൽ കയറ്റിയത്. സാലിഗ്രാമിലെ കുന്ദാപുര മേഖലയിലാണ് സംഭവം. വീഡിയോയിൽ വയോധികൻ പാമ്പിന്റെ വാലിലാണു പിടിച്ചിരിക്കുന്നത്. കുട്ടി പാമ്പിനെ കഴുത്തിൽ പിടിച്ച് ചാക്കിൽ കയറ്റുന്നു. എട്ടോ പത്തോ വയസ് മാത്രമാണു കുട്ടിക്കുള്ളത്. പിടിക്കുന്നതിനിടെ കുട്ടിയുടെ കൈയിൽ പാമ്പ് ചുറ്റിപ്പിണയുന്നതു കണ്ടാൽ ശ്വാസം നിലച്ചുപോകും. വീഡിയോ കണ്ട് അഭിനന്ദിച്ചരേക്കാൾ അധികം ആശങ്കയറിയിച്ചവരാണ്. പാമ്പ് കുട്ടിയുടെ ശരീരത്തിൽ ചുറ്റിയിരുന്നെങ്കിൽ അപകടമാകുമായിരുന്നുവെന്നും ഇതൊന്നും കുട്ടികൾ ചെയ്യേണ്ട പണിയല്ലെന്നും ചിലർ കുറിച്ചു.
Read More‘എഐ മോഡൽ’ പ്രതിമാസം സമ്പാദിക്കുന്നത് 3 ലക്ഷം..! സെലിബ്രിറ്റികളുടെ പണി പോകും
മാഡ്രിഡ്: നിർമിത ബുദ്ധി (ആർട്ടിഫിഷൽ ഇന്റലിജന്റ്സ്) സൃഷ്ടിക്കുന്ന വിസ്മയങ്ങള്‍ ലോകത്തെ തെല്ലൊന്നുമല്ല അമ്പരപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതും. അതിനിടെ എഐ മോഡലിനെ നിര്‍മിച്ചുവെന്ന വാർത്തയാണ് സ്പെയിനിൽനിന്നു പുറത്തുവരുന്നത്. ഒരു സ്പാനിഷ് ഇന്‍ഫ്ലുവന്‍സര്‍ ഏജന്‍സിയാണ് എഐ മോഡലിന് രൂപം നൽകിയത്. ഈ വെര്‍ച്വല്‍ മോഡല്‍ മാസം ഏകദേശം മൂന്നു ലക്ഷം രൂപ വരുമാനം നേടുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു. ഡിസൈനറായ റൂബൻ ക്രൂസ് 25 വയസുള്ള സ്ത്രീയെ അടിസ്ഥാനമാക്കി എഐ മോഡലിനെ സൃഷ്ടിക്കുകയായിരുന്നു. ഐറ്റാന ലോപ്പസ് എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. പിങ്ക് നിറത്തിലുള്ള സ്ട്രെയ്റ്റ് ഹെയറും മെലിഞ്ഞ ശരീരവുമൊക്കെയുള്ള ഐറ്റാനയ്ക്ക് ഇൻസ്റ്റാഗ്രാമിൽ 1,24,000 ലധികം ഫോളോവേഴ്സുണ്ട്. ഇതിനകം ഒരു സ്പോർട്സ് സപ്ലിമെന്റ് കമ്പനിയുടെ മുഖമായി മാറിയ ഐറ്റാന പരസ്യത്തിന് പോസ് ചെയ്ത് കൂടുതൽ വരുമാനം നേടിക്കൊണ്ടിരിക്കുന്നു. ഈ മോഡൽ യഥാർഥത്തിലുള്ള ആളാണെന്നു തെറ്റിദ്ധരിച്ച് നിരവധി സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഇതിന്റെ ഉടമകൾ പറയുന്നു. ഒരുമിച്ചു…
Read Moreട്വിസ്റ്റുകൾ തുടരുന്നു, ഹാർദിക് പാണ്ഡ്യ മുംബൈയിൽ
മുംബൈ: ഡിസംബർ 19-ന് നടക്കുന്ന ഐപിഎൽ 2024 സീസണിന്റെ താരലേലത്തിന് മുന്‍പുള്ള താരക്കൈമാറ്റത്തിന്റെ അവസാന ദിനം ട്വിസ്റ്റുകൾ തുടരുന്നു. ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ മുൻ ടീമായ മുംബൈ ഇന്ത്യൻസ് ട്രേഡിങ്ങിലൂടെ സ്വന്തമാക്കിയതാണ് ഏറ്റവും പുതിയ വിവരം. നേരത്തേ ഹാർദിക് പുതിയ സീസണിൽ മുംബൈ ഇന്ത്യൻസിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾക്കിടെ അദ്ദേഹത്തെ ഗുജറാത്ത് ടൈറ്റൻസ് നിലനിർത്തിയതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പുതിയ റിപ്പോർട്ട് പ്രകാരം ഹാർദിക്കിനെ മുംബൈ സ്വന്തമാക്കിയതായാണ് റിപ്പോർട്ട്. താരലേലത്തിനു മുന്‍പ് ഫ്രാഞ്ചൈസികൾക്ക് കളിക്കാരെ നിലനിർത്താനുള്ള അവസാന തീയതി ഇന്നലെയായിരുന്നു. സമയപരിധി അവസാനിച്ച് ഏതാനും മണിക്കൂറിന് ശേഷമാണ് ടീമുകൾ തമ്മിൽ ഹാർദിക്കിന്റെ കാര്യത്തിൽ ധാരണയിലെത്തിയതെന്നാണ് റിപ്പോർട്ട്. ഓൾറൗണ്ടർ കാമറൂണ്‍ ഗ്രീനിനെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്് നൽകിയാണ് മുംബൈ ഹാർദിക്കിനെ ടീമിലെത്തിച്ചത്. ഡിസംബർ 12 വരെ ഫ്രാഞ്ചൈസികൾക്ക് പരസ്പരം താരങ്ങളെ വിൽക്കുകയും വാങ്ങുകയുമാകാം. പൂർണമായും പണംകൊടുത്താണ് ഹാർദിക്കിന്റെയും ഗ്രീനിന്റെയും…
Read Moreഗ്ലാമറസ് സീക്വിൻ ഗൗണിൽ തിളങ്ങി മലൈക; വൈറലായി ചിത്രങ്ങൾ
വീണ്ടും സോഷ്യൽ മീഡിയയിൽ തിളങ്ങി മലൈക അറോറ. മിന്നുന്ന തവിട്ടുനിറമുള്ള ഗോൾഡൻ ഗൗണാണ് ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലെ താരത്തിന്റെ വസ്ത്രം. തിളങ്ങുന്ന വസ്ത്രത്തിനൊപ്പമുള്ള ഹെയർസ്റ്റൈലിംഗ് മലൈകയെ കൂടുതൽ സുന്ദരിയാക്കി. നൂഡ് ഐഷാഡോ, വലിയ മസ്കാര, ചിറകുള്ള ഐലൈനർ, അതിലോലമായ കോണ്ടൂർഡ് കവിൾ, തിളങ്ങുന്ന ഹൈലൈറ്റർ, നൂഡ് ലിപ്സ്റ്റിക് എന്നിവ താരത്തിന്റെ ലുക്കിന് പൂർണത നൽകി. ആക്സസറികൾക്കായി ഡയമണ്ട് സ്റ്റഡ് കമ്മലുകളുടെ സൂക്ഷ്മമായ തിളക്കം ഉപയോഗിച്ച് തന്റെ വസ്ത്രം സ്റ്റൈൽ ചെയ്യാൻ മലൈക തിരഞ്ഞെടുത്തു. അവളുടെ വിരലുകളിൽ ഒന്നിലധികം റിംഗുകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. നടിയുടെ മൊത്തത്തിലുള്ള രൂപത്തിന് തികച്ചും അനുയോജ്യമായി തിളങ്ങുന്ന ഹൈഹീൽ ഷൂസും ധരിച്ചു. സീക്വിനുകൾ കൊണ്ട് അലങ്കരിച്ചതും അതിശയകരമായ ഒരു സൈഡ് സ്ലിറ്റും ഫീച്ചർ ചെയ്യുന്നതുമായ ഷീയർ ഗൗണിൽ നടി ഗ്ലാമർ പ്രകടമാക്കി. ഈ വസ്ത്രം മലൈകയുടെ നിറമുള്ള കാലുകൾ പ്രദർശിപ്പതിലൂടെ ഫാഷൻ ഐക്കൺ എന്ന…
Read Moreആരാധകർ പട്ടിണിയിലോ..! കാര്യവട്ടത്ത് മഴ മാറി, ഒഴുകിയെത്താതെ ക്രിക്കറ്റ് ആരാധകർ
തിരുവനന്തപുരം: കാര്യവട്ടത്ത് ഇന്നലെ മഴ മാറി നിന്നിട്ടും ഗാലറി നിറയ്ക്കാനുള്ള കാണികൾ ഒഴുകിയെത്തിയില്ല. 50,000 ത്തോളം സീറ്റിംഗ് കപ്പാസിറ്റിയുള്ള സ്റ്റേഡിയത്തിൽ പകുതിയിൽ താഴെ സീറ്റുകളേ നിറഞ്ഞുള്ളൂ. സാധാരണ മത്സരം ആരംഭിക്കുന്നതിനു മണിക്കൂറുകൾക്കു മുന്‍പേ കാര്യവട്ടം സ്റ്റേഡിയവും സമീപ പ്രദേശങ്ങളും ക്രിക്കറ്റ് ആരാധകരെക്കൊണ്ടു നിറയുന്ന പതിവാണുള്ളത്. എന്നാൽ, ഇത്തവണ സ്റ്റേഡിയത്തിലോ പരിസരങ്ങളിലോ പഴയ ആരവം ഉണ്ടായിരുന്നില്ല. 15,000 ത്തിൽ താഴെ മാത്രം ടിക്കറ്റുകളാണു വിറ്റുപോയതെന്നാണു സൂചന. ഏറ്റവും കൂടുതൽ കാണികൾ ഉണ്ടായിരുന്നത് അപ്പർ ടിയർ ഗാലറിയിലായിരുന്നു. ലോവർ ടിയർ ഗാലറിയിലെ ഭൂരിപക്ഷം സീറ്റുകളും കാണികളില്ലാതെ കാലിയായി കിടക്കുന്ന സ്ഥിതിയായിരുന്നു. 2017 നവംബർ ഏഴിനു ന്യൂസിലൻഡും ഇന്ത്യയും തമ്മിലാണ് ആദ്യ ട്വന്റി 20 മത്സരം കാര്യവട്ടം സ്റ്റേഡിയത്തിൽ നടന്നത്. ഗാലറികൾ നിറഞ്ഞു കവിഞ്ഞാണ് അന്ന് കാര്യവട്ടത്തെ ആദ്യ അന്താരാഷ്ട്ര ട്വന്റി20 മത്സരത്തെ വരവേറ്റത്. ശക്തമായ മഴ പെയ്തിട്ടുപോലും അന്ന് കാണികൾ…
Read More