മുപ്പത് ശതമാനം ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച് എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ്

മു​ബൈ: ക്രി​സ്മ​സി​ന് മു​ന്നോ​ടി​യാ​യി വി​മാ​ന ടി​ക്ക​റ്റു​ക​ള്‍​ക്ക് 30 ശ​ത​മാ​നം വ​രെ ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച് എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ്. ആ​ഭ്യ​ന്ത​ര, അ​ന്താ​രാ​ഷ്ട്ര സെ​ക്ട​റു​ക​ളി​ല്‍ വി​ല​ക്കു​റ​വ് ല​ഭ്യ​മാ​വു​മെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു.

“ക്രി​സ്മ​സ് നേ​ര​ത്തെ എ​ത്തു​ന്നു’ എ​ന്ന ടാ​ഗ് ലൈ​നോ​ടു കൂ​ടി​യാ​ണ് പു​തി​യ ഓ​ഫ​ര്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ന​വം​ബ​ര്‍ 30 വ​രെ ഇ​പ്പോ​ഴ​ത്തെ ഓ​ഫ​ര്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ടി​ക്ക​റ്റു​ക​ള്‍ ബു​ക്ക് ചെ​യ്യാം.

ഈ ​വ​ര്‍​ഷം ഡി​സം​ബ​ര്‍ ര​ണ്ടു മു​ത​ല്‍ അ​ടു​ത്ത​വ​ര്‍​ഷം മേ​യ് 30 വ​രെ​യു​ള്ള യാ​ത്ര​ക​ള്‍​ക്കാ​ണ് ഓ​ഫ​ര്‍. ക​മ്പ​നി​യു​ടെ വെ​ബ്‍​സൈ​റ്റി​ലും മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നി​ലും ലോ​ഗി​ന്‍ ചെ​യ്തി​ട്ടു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ക​ണ്‍​വീ​നി​യ​ന്‍​സ് ഫീ​സ് ഒ​ഴി​വാ​ക്കു​ന്ന​ത് ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​ധി​ക സേ​വ​ന​ങ്ങ​ളും എ​ക്സ്പ്ര​സ് അ​ഹെ​ഡ് കോം​പ്ലി​മെ​ന്‍റ​റി സേ​വ​ന​ങ്ങ​ളും ല​ഭി​ക്കും.

Related posts

Leave a Comment