പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ്‌ ന​ബി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന കാ​ർ​ട്ടൂ​ൺ; മ​ത​സ്പ​ർ​ധ ഉ​ണ്ടാ​ക്കു​ന്ന ഫേ​സ്ബു​ക്ക് പോ​സ്റ്റ്; പ്ര​തി റി​മാ​ൻ​ഡി​ൽ

മാ​ന്നാ​ർ: മ​ത​സ്പ​ർ​ധ ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റു​ക​ൾ പ്ര​ച​രി​പ്പി​ച്ച​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ്‌ ന​ബി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ലു​ള്ള കാ​ർ​ട്ടൂ​ൺ ചി​ത്ര​ങ്ങ​ളും ആ​ക്ഷേ​പി​ക്കു​ന്ന അ​ടി​ക്കു​റി​പ്പു​ക​ളും ചേ​ർ​ത്ത് ഫേ​സ്ബു​ക്കി​ൽ പ്ര​ച​രി​പ്പി​ച്ച​തി​നു മാ​ന്നാ​ർ കു​ര​ട്ടി​ശേ​രി ക​ട​മ്പാ​ട്ട് കി​ഴ​ക്കെ​തി​ൽ പ്ര​സ​ന്ന​കു​മാ​റി​നെ (56) യാ​ണ് മാ​ന്നാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഡി​സം​ബ​ർ 10നാ​ണ് പ്ര​തി ത​ന്‍റെ ഫേ​സ് ബു​ക്കി​ൽ പോ​സ്റ്റ്‌ ഇ​ട്ട​ത്. ഇ​തി​നെ​തി​രേ മാ​ന്നാ​ർ പു​ത്ത​ൻ പ​ള്ളി മു​സ് ലിം ​ജ​മാ അ​ത്ത് ക​മ്മി​റ്റി, മാ​ന്നാ​ർ സ്വ​ദേ​ശി ഷാ​ന​വാ​സ്‌ എ​ന്നി​വ​ർ മാ​ന്നാ​ർ പോ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ജോ​സ് മാ​ത്യു​വി​ന് പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്.

നി​ല​വി​ൽ അ​ടി​പി​ടി ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​സു​ക​ൾ ഇ​യാ​ളു​ടെ പേ​രി​ൽ മാ​ന്നാ​ർ സ്റ്റേ​ഷ​നി​ലു​ണ്ട്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment