എടത്വ (ആലപ്പുഴ): ഇരട്ടക്കുട്ടികളായ പിഞ്ചുമക്കളെ കൊലപ്പെടുത്തിയശേഷം അച്ഛനും അമ്മയും ജീവനൊടുക്കി. തലവടി പഞ്ചായത്ത് ഒമ്പതാം വാർഡിൽ ചക്കുളം മൂലേപ്പറമ്പിൽ സുനു (36), സൗമ്യ (31) ദമ്പതികളാണ് തൂങ്ങിമരിച്ചത്. മക്കൾ മൂന്നു വയസുള്ള ഇരട്ടക്കുട്ടികളായ ആദി, ആതിൽ എന്നിവരെ മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ കൂട്ട ആത്മഹത്യയുടെ വാർത്ത പുറംലോകം അറിഞ്ഞത്. രാവിലെ എട്ടായിട്ടും ഇവരെ പുറത്തുകാണാതിരുന്നതോടെ അയൽക്കാർ അന്വേഷണം നടത്തുകയായിരുന്നു. തുടർന്നാണ് നാല് മൃതദേഹങ്ങൾ വീടിനുള്ളിൽ കണ്ടത്. പിന്നാലെ വിവരം പോലീസിൽ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി വിശദമായ പരിശോധനകൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഭാര്യയുടെ കാൻസർ രോഗവും സാമ്പത്തിക ബാധ്യതകളുമാണ് കൂട്ടമരണത്തിലേക്കു നയിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. ഗൾഫിൽ ജോലിയുണ്ടായിരുന്ന സൗമ്യ മൂന്നുമാസം മുമ്പാണ് നാട്ടിലെത്തിയത്. വീണ്ടും ഗൾഫിലേക്ക് പോകാനായി മെഡിക്കൽ ചെക്കപ്പ് നടത്തിയപ്പോഴാണ് കാൻസർ സ്ഥിരീകരിക്കുന്നത്. ഗൾഫിൽ ജോലിയുണ്ടായിരുന്ന…
Read MoreDay: December 1, 2023
ബുള്ളറ്റിനെ പ്രതിഷ്ഠ ആക്കി ബുള്ളറ്റ് ക്ഷേത്രം; വഴിപാടായി ബിയർ അഭിഷേകം
മിക്ക ആളുകൾക്കും ബുള്ളറ്റ് ഇഷ്ടമാണ്. നിരവധി ആരാധകരാണ് ബുള്ളറ്റിനുള്ളത്. എന്നാൽ ബുള്ളറ്റിനെ പ്രതിഷ്ഠിച്ച് ആരാധന നടത്തുന്ന സ്ഥലമുമുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമായിരിക്കും അല്ലേ. എന്നാൽ കേട്ടോളു. രാജസ്ഥാനിൽ അത്തരത്തിലൊരു സ്ഥലമുണ്ട്. രാജസ്ഥാനിലെ ജോധ്പൂരിനടുത്ത് ഛോട്ടില എന്ന ഗ്രാമത്തിലാണ് ബുള്ളറ്റ് ദൈവമായി ആരാധിക്കപ്പെടുന്നത്. ദിവസവും നൂറുകണക്കിന് ഗ്രാമീണര്‍ ഇവിടെയെത്തി ആരാധന നടത്താറുണ്ട്. ‘ഓം ബന്ന’ അഥവ ‘ബുള്ളറ്റ് ബാബ’ എന്നാണ് വിശ്വാസികള്‍ ബുള്ളറ്റ് ദൈവത്തെ വിളിക്കുന്നത്. എന്‍ഫീല്‍ഡ് ബുള്ളറ്റിൽ ദൈവാംശം ഉള്ളതായി കണ്ടെത്തി 1991 മുതലാണ് ആരാധന നടത്താൻ ആരംഭിച്ചത്. സുരക്ഷിതമായ യാത്രക്കും പുതിയ വണ്ടി വാങ്ങുന്നതിനും വാഹനം വിൽക്കുന്നതിനുമെല്ലാം ബുള്ളറ്റ് ബാബയുടെ അനുഗ്രഹം വാങ്ങാൻ ഭക്തജനങ്ങൾ എത്താറുണ്ട്. ഇതുവഴി കടന്നു പോകുന്നവർക്ക് ബുള്ളറ്റ് ബാബ തങ്ങളെ സംരക്ഷിക്കുന്ന ദൈവമാണ്. ഹോൺ മുഴക്കിയാണ് യാത്രക്കാർ ബാബയ്ക്ക് വഴിപാട് നേരുക. കാണിക്കയായി മദ്യവും സമർപ്പിക്കാറുണ്ട്. ബുള്ളറ്റ് ക്ഷേത്രത്തിന് സമീപത്ത് കൂടെ…
Read Moreസഞ്ജു വീണ്ടും ഇന്ത്യന്‍ ടീമില്‍
മുംബൈ: ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. മലയാളി താരം സഞ്ജു സാംസണ് വീണ്ടും ഇന്ത്യൻ ടീമിൽ ഇടംപിടിച്ചു. മൂന്നുവീതം ട്വന്റി 20, ഏകദിന മത്സരങ്ങളും രണ്ടു ടെസ്റ്റും ഉൾപ്പെടുന്നതാണ് പര്യടനം. മുതിർന്ന താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്ലിയും ഏകദിന, ട്വന്റി20 ടീമുകളിലില്ല. മൂന്ന് ഏകദിനങ്ങൾക്കുള്ള ടീമിൽ കെ.എൽ.രാഹുലാണ് ക്യാപ്റ്റൻ. ട്വന്റി 20യിൽ സൂര്യകുമാർ നയിക്കും. ടെസ്റ്റിൽ രോഹിത് ശർമ നായകനാകും. ഏകദിന ടീം: കെ.എൽ.രാഹുൽ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്വാദ്, സായ് സുദർശൻ, തിലക് വർമ, രജത് പാട്ടീദാർ, റിങ്കു സിംഗ്, ശ്രേയസ് അയ്യർ, സഞ്ജു സാംസണ്, അക്സർ പട്ടേൽ, വാഷിംഗ്ടണ്‍ സുന്ദർ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, മുകേഷ് കുമാർ, ആവേശ് ഖാൻ, അർഷ്ദീപ് സിംഗ്, ദീപക് ചഹാർ. ട്വന്റി20 ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, ഋതുരാജ്…
Read Moreഉഗാണ്ട ലോകകപ്പിന്; ചരിത്രം
വിൻഡ്ഹോക്ക്: ആഫ്രിക്കൻ രാജ്യമായ ഉഗാണ്ട അമേരിക്കയിലും വെസ്റ്റ്ഇൻഡീസിലുമായി അടുത്ത വർഷം നടക്കുന്ന ട്വന്റി20 ലോകകപ്പിനു യോഗ്യത നേടി. ഞായറാഴ്ച നടന്ന ആഫ്രിക്ക റീജണ്‍ യോഗ്യതാ മത്സരത്തിൽ അവർ സിംബാബ്വെയെ പരാജയപ്പെടുത്തി. സിംബാബ്വെയ്ക്കെതിരേ അവരുടെ ആദ്യ ട്വന്റി20 ജയമാണിത്. ആദ്യമായാണ് ഉഗാണ്ട ഐസിസി ലോകകപ്പിനു യോഗ്യത നേടുന്നത്.
Read Moreസഞ്ചരിച്ചത് കാറിലും ഓട്ടോയിലും, കരഞ്ഞപ്പോൾ വായ പൊത്തിപ്പിടിച്ചു; പാർക്കിലിരുത്തിയത് പപ്പ വരുമെന്ന് പറഞ്ഞ്; ഓയൂരിലെ ആറ് വയസുകാരിയുടെ മൊഴി പുറത്ത്
കൊല്ലം: തട്ടിക്കൊണ്ട് പോയ ദിവസം ആളൊഴിഞ്ഞ ഓടിട്ട വീട്ടിലാണ് തന്നെ പാർപ്പിച്ചതെന്ന് ഓയൂരിലെ ആറ് വയസുകാരിയുടെ മൊഴി. കാറിൽ പോകുന്ന വഴി പല സ്ഥലത്ത് വച്ചും തല പ്രതികൾ ബലം പ്രയോഗിച്ച് താഴ്ത്തി. കരഞ്ഞപ്പോൾ ബലമായി വായ പൊത്തിപ്പിടിച്ചെന്നും കുട്ടി പോലീസിന് മൊഴി നൽകി. തട്ടിക്കൊണ്ട് പോയതിന്റെ പിറ്റേന്ന് കാറിലും ഓട്ടോയിലുമായാണ് സഞ്ചരിച്ചത്. സംഘത്തിൽ ആദ്യമുണ്ടായിരുന്നവരേക്കാൾ കൂടുതൽ ആളുകളുണ്ടെന്നാണ് പെൺകുട്ടിയുടെ മൊഴിയിൽ നിന്നും ലഭിക്കുന്ന സൂചന. പപ്പ വരുമെന്നാണ് തന്നെ പാർക്കിൽ കൊണ്ടുവിട്ടപ്പോൾ സംഘത്തിലുണ്ടായിരുന്ന സ്ത്രീ പറഞ്ഞതെന്നും പെൺകുട്ടിയുടെ മൊഴിയിലുണ്ട്. കുട്ടിയുടെ പിതാവ് താമസിച്ചിരുന്ന പത്തനംതിട്ടയിലെ ഫ്ലാറ്റിൽ പ്രത്യേക പോലീസ് സംഘം വ്യാഴാഴ്ച പരിശോധന നടത്തി. ഇവിടെയുള്ള സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് കുട്ടിയുടെ പിതാവ്. ഇയാളുടെ ഒരു ഫോൺ അന്വേഷണസംഘം കൊണ്ടുപോയെന്നും വിവരമുണ്ട്. പത്തനംതിട്ട നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ 10 വർഷമായി കുട്ടിയുടെ പിതാവ് ജോലി…
Read Moreപാലസ്തീൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഇസ്രയേലിനോട് അമേരിക്ക
ഗാസയിൽ പോരാട്ടം പുനരാരംഭിക്കുമ്പോൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്നും പാലസ്തീൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അമേരിക്ക. അതേസമയം യുദ്ധം ഉടൻ പുനരാരംഭിക്കരുതെന്നും കൂടുതൽദിവസത്തേക്ക് വെടിനിർത്തൽ നീട്ടണമെന്നും അന്താരാഷ്ട്രതലത്തിൽ ഇസ്രയേലിനുമേൽ സമ്മർദം ശക്തമാവുകയാണ്. ഗാസയിൽ മരണസംഖ്യ കൂടുകയും മുനമ്പിലെ സ്ഥിതി കൂടുതൽ വഷളാവുകയും ചെയ്യുന്നതിനാൽ മാനുഷിക വെടിനിർത്തലിന് സമ്മർദ്ദം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ ഏഴോടെ അവസാനിക്കേണ്ട കരാര്‍ ഇന്നു രാവിലെവരെ നീട്ടിയിരുന്നു. ഇക്കാര്യത്തെക്കുറിച്ചും ഗാസയുടെ യുദ്ധാനന്തരഭാവിയെക്കുറിച്ചും ചർച്ചചെയ്യാൻ യു.എസ്. വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ടെൽഅവീവിലെത്തി. വെള്ളിയാഴ്ച വെടിനിര്‍ത്തല്‍ നിലവില്‍ വന്നതുമുതല്‍ ഇസ്രയേല്‍ മോചിപ്പിക്കുന്ന ബന്ദികളുടെ എണ്ണം 97 ആയി. ഇതില്‍ 70 പേര് ഇസ്രയേല്‍ പൗരന്മാരാണ്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 16 ബന്ദികളെ വ്യാഴാഴ്ച രാവിലെ ഹമാസ് മോചിപ്പിച്ചു. ഇതില്‍ 10 പേര് ഇസ്രയേല്‍പൗരരും നാലുപേര്‍ തായ്ലാന്‍ഡില്‍നിന്നും രണ്ടുപേര്‍ റഷ്യയില്‍നിന്നുമുള്ളവരുമാണ്.
Read Moreകോപ് 28 : പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിൽ എത്തി
ദുബായ്: ആഗോള കാലാവസ്ഥ ഉച്ചകോടി (കോപ് 28) പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിൽ എത്തി. ഭൂമിയെ സംരക്ഷിക്കാൻ ലക്ഷ്യമാക്കി നടത്തുന്ന ഉച്ചകോടിക്കായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു സംസാരിക്കും. ദുബായ് വിമാനത്താവളത്തിലിറങ്ങിയ നരേന്ദ്രമോദിയെ ഇന്ത്യൻ പ്രവാസികൾ സാരേ ജഹാൻ സേ അച്ഛാ പാടിയും ഭാരത് മാതാ കീ ജയ് വിളിച്ചുമാണ് സ്വീകരിച്ചത്. 13 ദിവസം നീണ്ടുനിൽക്കുന്ന ഉച്ചകോടിയിലെ ആദ്യ മൂന്നു ദിവസം ലോകനേതാക്കൾ സംസാരിക്കും. ഒരു ദിവസത്തെ ചർച്ചകളിൽ പങ്കെടുത്ത് വെള്ളിയാഴ്ച വൈകുന്നേരം മോദി മടങ്ങും.
Read Moreസിക്ക് തീവ്രവാദിയെ കൊല്ലാൻ ഗൂഢാലോചന; ഗുജറാത്ത് സ്വദേശിക്കെതിരേ യുഎസ് കോടതിയിൽ റിപ്പോർട്ട്
ന്യൂയോർക്ക്: ഖലിസ്ഥാന്‍ വിഘടനവാദിയും ഇന്ത്യ തെരയുന്ന ഭീകരനുമായ ഗുർപട്വന്ത് സിംഗ് പന്നുവിനെ അമേരിക്കയിൽവച്ച് വധിക്കാൻ ഗൂഢാലോചന നടത്തിയ സംഭവത്തിൽ പിടിയിലായ ഇന്ത്യൻ വംശജനെതിരേ യുഎസ് ഫെഡറൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഗുജറാത്ത് സ്വദേശിയായ 52കാരനായ നിഖിൽ ഗുപ്തയ്ക്കെതിരേ ഗുരുതര വകുപ്പുകളാണു ചുമത്തിയിട്ടുള്ളത്. പത്തു വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കൊലപാതക ശ്രമം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് നിഖിലിന്റെ പേരിൽ ചുമത്തിയിരുന്നത്. യുഎസ് പൗരനെ വധിക്കാൻ ശ്രമിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണു റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ പൗരന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. വധിക്കാൻ ശ്രമിച്ചത് ഗുർപട്വന്ത് സിംഗ് പന്നുവിനെയാണെന്നാണു ഫിനാൻഷൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ മേയ് മുതലാണ് ഇതിനുള്ള ഗൂഢാലോചന ആരംഭിച്ചത്. ഡൽഹിയിലുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥനാണ് ഇയാളെ കൃത്യം നടത്താൻ നിയോഗിച്ചതെന്നാണ് ആരോപണം. ഗുജറാത്തിൽ ഇയാൾക്കെതിരേ നിലവിലുള്ള കേസുകളിൽനിന്ന് ഒഴിവാക്കി തരാമെന്ന് വാഗ്ദാനം ചെയ്താണ് ഗൂഢാലോചനയിൽ പങ്കാളിയാക്കിയതെന്നാണ് ഏറ്റവും…
Read Moreകടലിനെ സാക്ഷി നിർത്തി അനഘയെ സ്വന്തമാക്കി റിയാസ്; സംസ്ഥാനത്തെ ആദ്യ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് തിരുവനന്തപുരത്ത് നടന്നു
കടൽ ഇഷ്ടമല്ലാത്ത ആരാണുള്ളത്. തിരമാലകളെണ്ണി നേരം വെെകിപ്പിക്കുന്നത് പലരുടേയും വിനോദമാണ്. എന്ത് സങ്കടം വന്നാലും കടൽ തീരത്തു പോയിരുന്നു തിരകളെ നോക്കിയിരുന്നാൽ മതി കടലമ്മ അവയെല്ലാം അകറ്റിത്തരുമെന്നു മുത്തശി കഥകളിൽ വായിച്ചിട്ടുണ്ട്. വിനോദ സഞ്ചാര വകുപ്പ് കേരളത്തിലെ ആദ്യത്തെ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രം ശംഖുമുഖത്ത് ആരംഭിച്ചു. വിനോദസഞ്ചാര വകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള സംസ്ഥാനത്തെ ആദ്യ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രമാണ് ശംഖുമുഖത്ത് ആരംഭിച്ചത്. ജീവിതത്തിലെ ഏറ്റവും സന്തോഷമേറിയ നിമിഷമാണ് വിവാഹം. ആ വിവാഹം കടലിനെ സാക്ഷി നിർത്തി നടത്തിയാലോ. കൊല്ലം നിലമേൽ സ്വദേശി റിയാസ് ഇബ്രാഹിം തന്റെ പ്രതിശ്രുത വധു ഉള്ളൂർ സ്വദേശി അനഘ.എസ്.ഷാനുവിന്റെ കഴുത്തിൽ കടലിനെ സാക്ഷി നിർത്തി താലി ചാർത്തി. ഇവിടുത്തെ ആദ്യ വിവാഹമാണ് ഇവരുടേത്. ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് കേന്ദ്രത്തിൽവച്ച് ആദ്യമായി വിവാഹിതരാകാൻ സാധിച്ചതിന്റെ സന്തോഷം ഇരുവരും പങ്കുവെച്ചു. ടൂറിസം വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം ജില്ലാ…
Read Moreഗാസയിൽ ശാശ്വത വെടിനിർത്തൽ വേണമെന്ന് സൗദി അറേബ്യ
ജിദ്ദ: ഗാസയിൽ ശാശ്വത വെടിനിർത്തൽ നടപ്പിലാക്കണമെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ. യുഎൻ രക്ഷാ കൗൺസിലിൽ നടത്തിയ പ്രസംഗത്തിലാണ് സൗദി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഗാസ മുനമ്പിലേക്ക് കൂടുതൽ മാനുഷികസഹായം എത്തിക്കണമെന്നും ഗാസയിലെ നിലവിലെ താത്കാലിക വെടിനിർത്തൽ അപര്യാപ്തമാണെന്നും സ്ഥിരമായ വെടിനിർത്തൽ നടപ്പിലാക്കാൻ ലോകരാഷ്ട്രങ്ങൾ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read More