ഗാ​സ​യി​ൽ ശാ​ശ്വ​ത വെ​ടി​നി​ർ​ത്ത​ൽ വേ​ണമെന്ന് സൗ​ദി അ​റേ​ബ്യ

ജി​ദ്ദ: ഗാ​സ​യി​ൽ ‌‌‌ശാ​ശ്വ​ത വെ​ടി​നി​ർ​ത്ത​ൽ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ. യു​എ​ൻ ര​ക്ഷാ കൗ​ൺ​സി​ലി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​ണ് സൗ​ദി ത​ങ്ങ​ളു​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

ഗാ​സ മു​ന​മ്പി​ലേ​ക്ക് കൂ​ടു​ത​ൽ മാ​നു​ഷി​ക​സ​ഹാ​യം എ​ത്തി​ക്ക​ണ​മെ​ന്നും ഗാ​സ​യി​ലെ നി​ല​വി​ലെ താ​ത്കാ​ലി​ക വെ​ടി​നി​ർ​ത്ത​ൽ അ​പ​ര്യാ​പ്ത​മാ​ണെ​ന്നും സ്ഥി​ര​മാ​യ വെ​ടി​നി​ർ​ത്ത​ൽ ന‌​ട​പ്പി​ലാ​ക്കാ​ൻ ലോ​ക​രാ​ഷ്ട്ര​ങ്ങ​ൾ ഇ​ട​പെ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment