വി​ദേ​ശ​ത്തേ​ക്ക് പോ​കാ​ൻ മെ​ഡി​ക്ക​ൽ ചെ​ക്ക​പ്പ് ന​ട​ത്തി​യ​പ്പോ​ൾ കാ​ൻ​സ​ർ, ആ​ല​പ്പു​ഴയിൽ ഇ​ര​ട്ട​ക്കു​ട്ടി​ക​ളെ കൊ​ലപ്പെടുത്തി ദ​മ്പ​തി​ക​ൾ ജീ​വ​നൊ​ടു​ക്കി

എ​ട​ത്വ (ആ​ല​പ്പു​ഴ): ഇ​ര​ട്ട​ക്കു​ട്ടി​ക​ളാ​യ പി​ഞ്ചു​മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം അ​ച്ഛ​നും അ​മ്മ​യും ജീ​വ​നൊ​ടു​ക്കി. ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡി​ൽ ച​ക്കു​ളം മൂ​ലേ​പ്പ​റ​മ്പി​ൽ സു​നു (36), സൗ​മ്യ (31) ദ​മ്പ​തി​ക​ളാ​ണ് തൂ​ങ്ങി​മ​രി​ച്ച​ത്. മ​ക്ക​ൾ മൂ​ന്നു വ​യ​സു​ള്ള ഇ​ര​ട്ട​ക്കു​ട്ടി​ക​ളാ​യ ആ​ദി, ആ​തി​ൽ എ​ന്നി​വ​രെ മ​രി​ച്ച നി​ല​യി​ൽ വീ​ടി​നു​ള്ളി​ൽ ക​ണ്ടെ​ത്തി.

ഇ​ന്ന് രാ​വി​ലെ​യാ​ണ് നാ​ടി​നെ ന​ടു​ക്കി​യ കൂ​ട്ട ആ​ത്മ​ഹ​ത്യ​യു​ടെ വാ​ർ​ത്ത പു​റം​ലോ​കം അ​റി​ഞ്ഞ​ത്. രാ​വി​ലെ എ​ട്ടാ​യി​ട്ടും ഇ​വ​രെ പു​റ​ത്തു​കാ​ണാ​തി​രു​ന്ന​തോ​ടെ അ​യ​ൽ​ക്കാ​ർ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് നാ​ല് മൃ​ത​ദേ​ഹ​ങ്ങ​ൾ വീ​ടി​നു​ള്ളി​ൽ ക​ണ്ട​ത്.

പി​ന്നാ​ലെ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ചു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഭാ​ര്യ​യു​ടെ കാ​ൻ​സ​ർ രോ​ഗ​വും സാ​മ്പ​ത്തി​ക ബാ​ധ്യ​ത​ക​ളു​മാ​ണ് കൂ​ട്ട​മ​ര​ണ​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത്. ഗ​ൾ​ഫി​ൽ ജോ​ലി​യു​ണ്ടാ​യി​രു​ന്ന സൗ​മ്യ മൂ​ന്നു​മാ​സം മു​മ്പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്.

വീ​ണ്ടും ഗ​ൾ​ഫി​ലേ​ക്ക് പോ​കാ​നാ​യി മെ​ഡി​ക്ക​ൽ ചെ​ക്ക​പ്പ് ന​ട​ത്തി​യ​പ്പോ​ഴാ​ണ് കാ​ൻ​സ​ർ സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ഗ​ൾ​ഫി​ൽ ജോ​ലി​യു​ണ്ടാ​യി​രു​ന്ന സു​നു നാ​ട്ടി​ലെ​ത്തി വെ​ൽ​ഡിം​ഗ് ജോ​ലി​ക​ൾ ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു.

Related posts

Leave a Comment